1 GBP = 98.40 INR                       

BREAKING NEWS

അല്‍ഖ്വയിദയുടെ ഇന്ത്യന്‍ ഓപ്പറേഷന് പണം മുടക്കുന്നത് കേരളത്തില്‍ നിന്നും; പിടിയിലായവര്‍ ബംഗാളികള്‍ എങ്കിലും ബുദ്ധികേന്ദ്രങ്ങള്‍ മറ്റാരോ എന്നും നിഗമനം; അറസ്റ്റിലായവര്‍ക്ക് ദൗത്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ബൗദ്ധിക ശേഷിയില്ലെന്ന് എന്‍ഐഎ; ഒരു മലയാളിയും സംഘത്തില്‍ ഉണ്ടെന്ന് സൂചനകള്‍; ഭീകരവാദത്തിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ കേരളത്തില്‍ കൂടുതലുണ്ടെന്നും ദേശീയ അന്വേഷണം ഏജന്‍സിയുടെ വിലയിരുത്തല്‍; വ്യാജരേഖകളുമായി താമസിക്കുന്ന ബംഗ്ലാദേശികളെയും കരുതിയിരിക്കാന്‍ മുന്നറിയിപ്പ്

Britishmalayali
kz´wteJI³

 

കൊച്ചി: കൊച്ചിയില്‍ നിന്നും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)കള്‍ അറസ്റ്റു ചെയ്ത അല്‍ഖ്വായിദ തീവ്രവാദികള്‍ക്ക് പിന്നില്‍ ആരാണ് എന്ന ചോദ്യം ശക്തമാകുന്നു. പാക്കിസ്ഥാന്‍ നിയന്ത്രിത അല്‍ഖ്വയിദ ഘടകത്തിന് കേരളത്തില്‍ നിന്നും ഫണ്ടിങ് ലഭിച്ചിരുന്നു എന്നാണ് എന്‍ഐഎ നല്‍കുന്ന സൂചന. ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മുസറഫ് ഹുസൈന്‍ എന്നിവര്‍ കേരളത്തില്‍ എത്തിയതെന്നും കരുതുന്നു. ഈ സാഹചര്യത്തില്‍ ഇവര്‍ പണം കണ്ടെത്തിയിട്ടുണ്ട്. ആര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നത് അടക്കമുള്ള വിവരങ്ങളും തേടുകയാണ് ദേശീയ അന്വേഷണ ഏജന്‍സി.

പ്രാഥമിക മൊഴികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 4 സംഘടനകളുടെയും 2 സ്ഥാപനങ്ങളുടെയും 5 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അല്‍ഖായിദയുടെ ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഫണ്ട് സ്വരൂപിക്കലാണ് അറസ്റ്റിലായവരുടെ ദൗത്യമെന്ന് അവര്‍ തന്നെ മൊഴി നല്‍കിയെങ്കിലും ഇവര്‍ക്ക് അതിനുള്ള ബൗദ്ധികശേഷിയില്ലെന്നാണ് എന്‍ഐഎയുടെ പ്രാഥമിക നിഗമനം. കേരളത്തില്‍ അല്‍ഖായിദയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ബുദ്ധികേന്ദ്രങ്ങളുടെ മറയായി പ്രവര്‍ത്തിച്ചിരുന്നവരാണ് ഇപ്പോള്‍ അറസ്റ്റിലായതെന്നാണു നിഗമനം.

ഏലൂര്‍ പാതാളത്തു പിടിയിലായ മുര്‍ഷിദ് ഹസനാണു എറണാകുളത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നതെങ്കിലും എന്‍ഐഎ പിടിച്ചെടുത്ത ഇയാളുടെ ലാപ്ടോപ് ഉപയോഗിച്ചിരുന്നത് മറ്റാരോ ആണ്. ഇയാളുടെ ലാപ്ടോപ്പും സ്മാര്‍ട് ഫോണും വിദൂരത്തുള്ള മറ്റാരോ സിസ്റ്റം ഷെയറിങ് ആപ്ലിക്കേഷന്‍ വഴി നിയന്ത്രണത്തിലാക്കി ഉപയോഗിച്ചിട്ടുണ്ട്. അറസ്റ്റിലായവരുടെ ആദ്യമൊഴികളില്‍ തന്നെ ഇവര്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രം മറ്റാരോ ആണെന്ന് അന്വേഷണ സംഘം മനസ്സിലാക്കിയിരുന്നു. പിടിയിലാവര്‍ക്ക് ബംഗാളിലെ തിരിച്ചറിയല്‍ കാര്‍ഡ് ആണെങ്കിലും ബംഗ്ലാദേശികള്‍ ആണെന്ന വിവരവും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. മലയാളികള്‍ ഒരാള്‍ക്കും പങ്കുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

എറണാകുളത്ത് അറസ്റ്റിലായവരുടെ കൂട്ടാളികളെ കണ്ടെത്താന്‍ സംസ്ഥാനത്തു രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണം ശക്തമാക്കിയിരിക്കയാണ്. മുര്‍ഷിദ് ഹസന്റെ കൂട്ടാളി തെക്കന്‍ ജില്ലകളിലേക്കു കടന്നതായാണു വിവരം. ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ സംഘം തിരുവനന്തപുരത്തു പരിശോധനകള്‍ നടത്തി. ഉടന്‍ അറസ്റ്റ് ഉണ്ടായേക്കും. പെരുമ്പാവൂരിലെത്തുന്ന ഇതര സംസ്ഥാനക്കാരില്‍ രേഖകളില്ലാത്ത ബംഗ്ളാദേശികള്‍ ധാരാളമുണ്ട്. സൂചന കിട്ടിയാല്‍ പൊലീസെത്തി കസ്റ്റഡിയിലെടുക്കും. ഇവരെ ജാമ്യത്തിലെടുക്കാന്‍ ആരും വരാറില്ല. കുറച്ചുനാള്‍ കഴിഞ്ഞ് നാട്ടിലേക്കു പറഞ്ഞയക്കും. ഇതാണു പതിവ്. ഇപ്പോള്‍ പൊലീസ് പരിശോധന അയഞ്ഞമട്ടാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് കേരളാ പൊലീസും ഒരുങ്ങഉന്നത്.

ബംഗ്ലാദേശികള്‍ അയല്‍രാജ്യത്തുനിന്ന് ബ്രഹ്മപുത്ര താണ്ടി മുര്‍ഷിദാബാദിലെത്തിയ ശേഷമാണ് കേരളത്തിലേക്കുള്ള റെയില്‍ മാര്‍ഗം തേടുന്നത്. മുര്‍ഷിദാബാദിലും മറ്റും ചെറിയ കൈക്കൂലി നല്‍കി സംഘടിപ്പിക്കുന്ന വില്ലേജ് ഓഫീസില്‍നിന്നുള്ള രേഖയാണ് കൈയിലുണ്ടാവുക. ഇവിടെ എത്തിയാല്‍ പ്ലൈവുഡ് കമ്പനികളിലോ ക്വാറികളിലോ കഴിയുന്നു. കഴിഞ്ഞദിവസം പിടിയിലായ അല്‍ ഖ്വയ്ദ ഭീകരവാദി കുടുംബസമേതം മാസങ്ങളായി മുടിക്കല്ലില്‍ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. ഇയാള്‍ ഇവിടെ തൊഴിലും ചെയ്തിരുന്നു. രാജ്യംവിട്ട് പോരണമെങ്കില്‍ രേഖകള്‍ വേണമെന്നുപോലും അറിയാത്തവരാണ് പലരും. തൊഴിലില്ലായ്മ രൂക്ഷമാവുമ്പോള്‍ ഇവര്‍ എന്തിനും തയ്യാറാവുകയും ചെയ്യുന്നു.

ഭീകരവാദബന്ധമുള്ള ചിലരെങ്കിലും സുരക്ഷിതതാമസത്തിനായി കേരളം തിരഞ്ഞെടുക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ സംശയമുണര്‍ത്തുന്ന ചിലരെക്കുറിച്ച് കേന്ദ്ര ഏജന്‍സികളെയും ബന്ധപ്പെട്ട സംസ്ഥാനങ്ങളെയും അറിയിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. സാമൂഹിക മാധ്യമനിരീക്ഷണങ്ങളിലൂടെയും വിവരശേഖരണത്തിലൂടെയുമാണ് പൊലീസിനും ഇന്റലിജന്റ്‌സ് വിഭാഗത്തിനും സൂചനകള്‍ ലഭിച്ചത്. കേരളത്തിനു പുറത്തു പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കേരളത്തിലെത്തി നിശ്ശബ്ദരായി താമസിക്കുകയും ചെയ്യുകയാണ് രീതിയെന്നും പൊലീസ് കരുതുന്നു.

സംസ്ഥാനത്തിനകത്ത് ഒരുതരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഉള്‍പ്പെടാതിരിക്കുകയും പ്രാദേശികമായി ഒരു പ്രശ്‌നങ്ങളിലും ഇടപെടാതിരിക്കുകയുമാണ് ഇവരുടെ രീതി. എറണാകുളം ജില്ലയില്‍ ഉള്‍പ്പെടെ ഇതര സംസ്ഥാനക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ വ്യാജ തിരിച്ചറിയല്‍ രേഖകളുമായി എത്തി ജോലിചെയ്യുന്നവരുണ്ട്. ഇത്തരത്തില്‍ ചിലരെങ്കിലും പൊലീസ് നിരീക്ഷണത്തിലുമുണ്ട്. ബംഗ്ലാദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാനത്ത് പലയിടത്തും വ്യാജരേഖകളുമായി താമസിക്കുന്നുണ്ടെന്നും സംശയിക്കുന്നുണ്ട്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് കേരളം താവളമാക്കുന്നവരില്‍ ഭീകരബന്ധമുള്ളവര്‍ ഉണ്ടായേക്കുമെന്ന് കേന്ദ്ര ഏജന്‍സികളും പലപ്പോഴായി സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category