1 GBP = 98.30INR                       

BREAKING NEWS

ഇന്‍സുലേഷന്‍ മെച്ചപ്പെടുത്താം; കൂടുതല്‍ നല്ല ബോയ്ലര്‍ ഉപയോഗിക്കാം; വീട് കൂടുതല്‍ ഊര്‍ജ്ജക്ഷമമാക്കുന്നതിന് 5000 പൗണ്ട് വരെ ഗ്രാന്റ്; ഗ്രീന്‍ ഹോംസ് ഗ്രാന്റിനെ കുറിച്ച് കൂടുതലറിയാം

Britishmalayali
kz´wteJI³

ഗൃഹം കൂടുതല്‍ ഊര്‍ജ്ജക്ഷമമാക്കുവാനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനായി 5000 പൗണ്ട് വരെ സര്‍ക്കാര്‍ ഗ്രാന്റായി നല്കുന്ന പദ്ധതിയാണ് ഗ്രീന്‍ ഹോംസ് ഗ്രാന്റ് പദ്ധതി. ഇതില്‍, തീരെ കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് 10,000 പൗണ്ട് വരെയും ലഭിക്കാം. ഇതുവഴി ഓരോ കുടുംബത്തിനും പ്രതിവര്‍ഷം 200 പൗണ്ട് വരെ ഊര്‍ജ്ജ ബില്ലില്‍ ലാഭിക്കാനാകും എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. മാത്രമല്ല കാര്‍ബണ്‍ ഫൂട്ട്പ്രിന്റും കുറയ്ക്കാനാകും. പ്രതിവര്‍ഷം ഏകദേശം 700 കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ വികിരണം ഒഴിവാക്കാന്‍ കഴിയും.

ഈ പദ്ധതി ഇപ്പോള്‍ ഇംഗ്ലണ്ടില്‍ മാത്രമായിരിക്കും പ്രാബല്യത്തില്‍ വരിക. സെപ്റ്റംബര്‍ അവസാനത്തോടെ ഈ പദ്ധതി പ്രാബല്യത്തിലെത്തും വീടുകളുടെ ഊര്‍ജ്ജക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി 5000 പൗണ്ട് വരെയുള്ള വൗച്ചറുകളാണ് ഈ പദ്ധതിയിലൂടെ നല്‍കുക. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുകയുടെ മൂന്നില്‍ രണ്ട് ഭാഗമാണ് സര്‍ക്കാര്‍ വഹിക്കുക. ഉദാഹരണത്തിന് 4,000 പൗണ്ട് ചെലവ് വന്നാല്‍ അതില്‍ 1,320 പൗണ്ട് വീട്ടുടമ വഹിക്കണം. ബാക്കി 2,680 പൗണ്ട് സര്‍ക്കാര്‍ നല്‍കും. അതേസമയം താഴ്ന്ന വരുമാനക്കാര്‍ക്കാണെങ്കില്‍ ചെലവുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും.

ഗ്രീന്‍ ഹോംസ് ഗ്രാന്റ് വഴി ഹരിത സാങ്കേതിക വിദ്യയില്‍ 3 ബില്ല്യണ്‍ പൗണ്ടിന്റെ നിക്ഷേപത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. 2050 ഓടെ ബ്രിട്ടനെ ഒരു കാര്‍ബണ്‍ ന്യുട്രല്‍ രാഷ്ട്രമാക്കി മാറ്റുന്നതിന്റെ ഭാഗം കൂടിയാണിത്. ഏതൊരു വീട്ടുടമസ്ഥനും ഈ ഗ്രാന്റിനായി അപേക്ഷിക്കാം. എന്നാല്‍ ഇതിനു മുന്‍പ് ലോക്കല്‍ അഥോറിറ്റി ഡെലിവറി പദ്ധതിയില്‍ നിന്നും ഗ്രാന്റ് ലഭിച്ചിട്ടുണ്ടെങ്കിലോ, നിങ്ങളുടെ വീട് പുതിയതായി പണിതിട്ട് ഇതുവരെ ആള്‍താമസമില്ലെങ്കിലോ ഈ ഗ്രാന്റിന് അര്‍ഹത ഉണ്ടാവുകയില്ല.

നേരത്തേ സൂചിപ്പിച്ചതുപോലെ വൗച്ചറുകളായിട്ടായിരിക്കും ഈ ധനസഹായം ലഭിക്കുക. അതുകൊണ്ട് തന്നെ ചുരുങ്ങിയത് മൂന്ന് ക്വട്ടേഷനുകളെങ്കിലും എടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ നിങ്ങളുടെ വൗച്ചറിനായുള്ള അപേക്ഷ അനുവദിച്ചാല്‍ മാത്രം ജോലിയുമായി മുന്നോട്ട് പോയാല്‍ മതി. ഇതില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്ന വ്യാപാരികള്‍ ട്രസ്റ്റ് മാര്‍ക്കിനു വേണ്ടിയോ എംസിഎസ് അക്രഡിറ്റേഷനു വേണ്ടിയോ രജിസ്റ്റര്‍ ചെയ്തിരിക്കണം. . 2021 മാര്‍ച്ച് 31നു മുന്‍പായി ജോലികള്‍ പൂര്‍ത്തിയാക്കുകയും വേണം.

സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും വിധത്തിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്ന താഴ്ന്ന വരുമനക്കാര്‍ക്ക് മാത്രമാണ് 10,000 പൗണ്ട് വരെയുള്ള വൗച്ചറുകള്‍ ലഭിക്കുക. വീട് ഊര്‍ജ്ജക്ഷമമാക്കുന്നതിനുള്ള നടപടികളെ പ്രൈമറി എന്നും സെക്കണ്ടറി എന്നും തരം തിരിച്ചിട്ടുണ്ട്. ഈ ഗ്രാന്റ് ലഭിക്കുന്നതിനായി ഇനി പറയുന്ന പ്രൈമറി നടപടികളില്‍ ഏതെങ്കിലുംനടപടികള്‍ നടത്തണം.

സോളിഡ് വാള്‍, അണ്ടര്‍ ഫ്ളോറ്റ്, കാവിറ്റി വാള്‍, ഫ്ളാറ്റ് റൂഫ്, റൂം ഇന്‍ റൂഫ്, ഇന്‍സുലേറ്റിംഗ്പാര്‍ക്ക്‌ഹോം എന്നിങ്ങനെ ഇന്‍സുലേഷന്‍ വിഭാഗത്തിലെ നടപടികള്‍ അല്ലെങ്കില്‍ എയര്‍ ഓര്‍ ഗ്രൗണ്ട് സോഴ്സ് ഹീറ്റ് പമ്പ്, സോളാര്‍ തെര്‍മ, തുടങ്ങിയ ലോ കാര്‍ബണ്‍ ഹീറ്റ് വിഭാഗത്തിലെ പെടുന്ന നടപടികള്‍. ഇത്തരത്തിലുള്ള ഏതെങ്കിലും ജോലികള്‍ക്കായി നിങ്ങള്‍ വൗച്ചറുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഡ്രോട്ട് പ്രൂഫിംഗ്, ഡബിള്‍, ട്രിപ്പിള്‍ ഗ്ലേസിംഗ്, എക്സ്റ്റേണല്‍ എനെര്‍ജി എഫിഷ്യന്റ് ഡോറുകള്‍, ഹീറ്റിംഗ് കണ്‍ട്രോളറുകള്‍ തുടങ്ങിയ സെക്കണ്ടറി വിഭാഗത്തില്‍ പെട്ട ജോലികള്‍ക്കും അതേ വൗച്ചര്‍ ഉപയോഗിക്കാം.

അതേസമയ വീടിനോട് ചേര്‍ന്ന് പുതിയ നിര്‍മ്മാണം നടത്തുകയാണെങ്കിലോ ഫിക്സ്ഡ് ഹീറ്റിംഗ് ഇല്ലാത്തയിടം ഇന്‍സുലേറ്റിംഗ് ചെയ്യുകയാണെങ്കിലോ ഈ ഗ്രാന്റ് ലഭിക്കില്ല. ഗ്യാസ്, ഓയില്‍, എല്‍ പി ജി തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള ബോയിലറുകള്‍ക്കും ഈ സഹായം ലഭിക്കുകയില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category