1 GBP = 98.30INR                       

BREAKING NEWS

ഫണ്ട് ശേഖരണത്തിന് കേരളത്തില്‍ ഉടനീളം യാത്ര; തിരുവനന്തപുരത്തേക്കും അന്വേഷണം നീളും; പിടിച്ചെടുത്തത് ഡിജിറ്റല്‍ ഡിവൈസുകളും ആയുധങ്ങളും ദേശവിരുദ്ധ ലേഖനങ്ങളും; വിവരം കിട്ടിയത് ഈ മാസം പതിനൊന്നിന്; ഇവര്‍ നടപ്പാക്കുന്നത് പാക്കിസ്ഥാനില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍; ലക്ഷ്യമിട്ടത് ഡല്‍ഹിയില്‍ അടക്കം സ്ഫോടനങ്ങള്‍; ഒന്നും അറിയാതെ കേരളാ പൊലീസ്; ലോക്കല്‍ പൊലീസിനെ എല്ലാം അറിയിച്ചത് ഓപ്പറേഷന് തൊട്ടു മുമ്പ്; കൊച്ചിയില്‍ മൂന്ന് അല്‍ഖ്വയ്ദക്കാര്‍ പിടിയിലാകുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: പെരുമ്പാവൂരില്‍ ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയിലാകുമ്പോള്‍ ഞെട്ടുന്നത് കേരളാ പൊലീസ്. കേരളാ പൊലീസിലെ സ്പെഷ്യല്‍ ബ്രാഞ്ചിന് പോലും ഇത് കണ്ടെത്താനായില്ല. ഇതരസംസ്ഥാന തൊഴിലാളികളായ ഇവര്‍ പെരുമ്പാവൂര്‍ മുടിക്കലില്‍ ജോലി ചെയ്തു വരികയായിരുന്നു. വെള്ളിയാഴ്ച രാത്രി വീട് വളഞ്ഞാണ് എന്‍ഐഎ ഇവരെ പിടികൂടിയത്. ഈ ഓപ്പറേഷന് മുമ്പ് മാത്രമാണ് കേരളാ പൊലീസിനെ വിവരങ്ങള്‍ അറിയിച്ചത്.

രാജ്യത്ത് 11 ഇടങ്ങളിലായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് പെരുമ്പാവൂരിലും റെയ്ഡ് നടത്തിയത്. രാജ്യത്താകെ ഒമ്പത് പേര്‍ പിടിയിലായി. സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെ കൂടി സഹായത്തോടെയായിരുന്നു എന്‍ഐഎ പെരുമ്പാവൂരില്‍ റെയ്ഡ് നടത്തിയത്. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ നടത്തിയ റെയ്ഡില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പെരുമ്പാവൂരില്‍ രണ്ടിടത്ത് റെയ്ഡ്. ഇവരെ ചോദ്യംചെയ്തുവരികയാണ്. കേരളത്തില്‍ തീവ്രവാദ സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് അറസ്റ്റ്. സ്വര്‍ണ്ണ കടത്തിലെ തീവ്രവാദ ബന്ധങ്ങള്‍ തേടുന്നതിനിടെയാണ് ഈ അറസ്റ്റും.

കസ്റ്റഡിയില്‍ ഉള്ളവര്‍ മുടിക്കലില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസിച്ചുവന്നത് എന്നാണ് വിവരം. ഇതില്‍ ഒരാള്‍ പെരുമ്പാവൂരിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഏറെക്കാലമായി പെരുമ്പാവൂരില്‍ താമസിച്ചുവന്നവരാണ് ഇവര്‍. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍-ഖ്വയ്ദയുമായി ബന്ധമുള്ളവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഇതും ഏറെ നിര്‍ണ്ണായകമാണ്. കേരളത്തിലെ ഭീകര പ്രവര്‍ത്തനങ്ങളെ ഇവര്‍ നിയന്ത്രിച്ചിരുന്നു. കേരളത്തിലും സ്ഫോടനങ്ങള്‍ പദ്ധതിയിട്ടിരുന്നു. ഇതിനിടെയാണ് കോറോണയെത്തിയത്. സ്വര്‍ണ്ണ കടത്തിന് പിന്നില്‍ തീവ്രവാദ ബന്ധങ്ങള്‍ തേടുന്ന എന്‍ഐഎയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ് ഈ അറസ്റ്റുകള്‍.

ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ബോംബ് സ്‌ഫോടനം ഉള്‍പ്പെടെ ആക്രമണങ്ങള്‍ നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം എന്നാണ് ലഭിക്കുന്ന വിവരം. ധനസമാഹരണത്തിന് സംഘം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തില്‍നിന്ന് പിടിയിലായവര്‍ ധനസമാഹരണത്തിനാണ് പ്രധാനമായും ശ്രമിച്ചിരുന്നത്. ദക്ഷിണേന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളില്‍ക്കൂടി ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട് എന്നുമാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ആയുധങ്ങളും പിടിയിലായവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന ഒരു തീവ്രവാദഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എന്‍ഐഎ പറയുന്നു. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തി ആളുകളെ കൊല്ലാനാണ് പദ്ധതിയിട്ടത്. കെട്ടിട്ടനിര്‍മ്മാണ തൊഴിലാളികള്‍ എന്ന നിലയിലാണ് പിടിയിലായ മൂന്ന് ബംഗാള്‍ സ്വദേശികളും കൊച്ചിയില്‍ താമസിച്ചിരുന്നത് എന്നാണ് വിവരം.

ഡല്‍ഹിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നതിനാല്‍ ഇവരെ എന്‍ഐഎയുടെ ഡല്‍ഹി യൂണിറ്റിന് കൈമാറിയേക്കും എന്നാണ് വിവരം. ഇന്ന് തന്നെ ഇവരെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയേക്കും. ഇവരുമായി ബന്ധപ്പെട്ട് കേരളത്തില്‍ തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളില്‍ റെയ്ഡും അന്വേഷണവും തുടരുമെന്നാണ് സൂചന. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇവര്‍ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തിരുന്നുവെന്നും വിവരം പുറത്തുവരുന്നുണ്ട്.

ഈ മാസം പതിനൊന്നിനാണ് ഇത്തരമൊരു സംഘത്തെക്കുറിച്ച് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചത്. ഡിജിറ്റല്‍ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എന്‍ഐ വ്യക്തമാക്കുന്നു. ഡല്‍ഹിയടക്കം രാജ്യത്തെ തന്ത്രപ്രധാനമേഖലകള്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നുവെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ മേഖലയില്‍ 180-ഓളം അല്‍ ഖ്വയ്ദ അംഗങ്ങളുള്ളതായി നേരത്തെ ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അഫ്ഗാനിസ്ഥാന്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അല്‍ ഖ്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category