1 GBP = 98.30INR                       

BREAKING NEWS

ഭര്‍ത്താവിനോട് പോലും നീതി പുലര്‍ത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകള്‍ വിവാഹ മോചനം നേടാന്‍ പോകുന്നു; കാരണം തെറ്റ് ചെയ്യാത്തവര്‍ ആരും ഇല്ല എന്ന് ഭര്‍ത്താവിനോട് പറഞ്ഞതിനാല്‍.. ഈ വാക്കുകളില്‍ സ്ത്രീ വിരുദ്ധ കാണാത്ത പൊലീസ്; പേരിന് അറസ്റ്റ് രേഖപ്പെടുത്തി അതിവേഗ ജാമ്യം കിട്ടിയവര്‍ക്ക് ജയിലില്‍ നിന്ന് പുറത്തു വരുന്നവര്‍ക്ക് സമാനായ സ്വീകരണമൊരുക്കി ചവറ ഏരിയ സെക്രട്ടറി; മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമെന അവഹേളിച്ചവരെ സിപിഎം 'വിപ്ലവ നായകരാക്കുമ്പോള്‍'!

Britishmalayali
kz´wteJI³

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ മാധ്യമപ്രവര്‍ത്തകരെ വ്യക്തിഹത്യ ചെയ്ത കേസില്‍ ദേശാഭിമാനി ജീവനക്കാരന്‍ കൊല്ലം സ്വദേശി വി.യു.വിനീത്, കുണ്ടറ സ്വദേശി ടി.ജെ.ജയജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. ഇതിന് ശേഷം ജയില്‍ കിടന്ന് പുറത്തിറങ്ങുന്നതിന് സമാനമായ ്സ്വീകരണം. മാധ്യമ പ്രവര്‍ത്തക നിഷയെ അധിക്ഷേപിച്ച കേസില്‍ സിപിഎം സൈബര്‍ സഖാവ് ജയ്ജിത്തിന് പൊലീസ് സ്റ്റേഷന്‍ ജാമ്യം ലഭിച്ചതിന് ചവറ ഏരിയ സെക്രട്ടറി മനോഹരന്റെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കുകയും ചെയ്തു. ഇതോടെ പാര്‍ട്ടിയുടെ അറിവും സമ്മതത്തോടെയുമാണ് സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നതെന്നും വ്യക്തമാകുകയാണ്.

മനോരമ ന്യൂസ് ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ നിഷാ പുരുഷോത്തമനെതിരെ ലൈംഗികച്ചുവയുള്ള അധിക്ഷേപം നടത്തിയെന്നതിനു കേസെടുത്ത് ഒന്നരമാസം കഴിഞ്ഞാണ് അറസ്റ്റ്. സ്ത്രീത്വത്തെ അധിക്ഷേപിച്ചതിനു ചുമത്തേണ്ട വകുപ്പ് ഒഴിവാക്കി പിന്തുടര്‍ന്നു ശല്യം ചെയ്യുന്നതിനുള്ള വകുപ്പു മാത്രമാണ് കേസില്‍ ചേര്‍ത്തത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന തരത്തില്‍ നിസ്സാര വകുപ്പു ചുമത്തിയ സൈബര്‍ പൊലീസ് അറസ്റ്റ് വിവരം രഹസ്യമാക്കി വച്ചു. അതിന് ശേഷം സ്വീകരണവും. ചുവപ്പന്‍ മാല കഴുത്തില്‍ അണിഞ്ഞാണ് അറസ്റ്റിന് ശേഷം പ്രതിക്ക് സ്വീകരണം നല്‍കിയത്. സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയായിരുന്നു സംഘടിത സൈബര്‍ ആക്രമണം. 

മനോരമാ ന്യൂസിലെ അവതാരക നിഷാ പുരുഷോത്തമന്‍ നല്‍കിയ പരാതിയില്‍ ദേശാഭിമാനിയിലെ ജീവനക്കാരനായ വിനീത്, കൊല്ലം സ്വദേശി ജയജിത്ത് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത ഉടന്‍ ഇവരുടെ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. നിഷാ പുരുഷോത്തമനെതിരെ വ്യക്തിപരമായതും സ്ത്രീവിരുദ്ധമായതുമായ അധിക്ഷേപമാണ് ദേശാഭിമാനിക്കാര്‍ നടത്തിയത്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിരുന്നു. നിഷാ പുരുഷോത്തമന്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. ഡി.ജി.പി ലോക്നാഥ് ബെഹറയ്ക്ക് അയച്ച കത്തിലാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ ഇക്കാര്യം ആവശ്യപ്പെട്ടത്.

നിഷയുടെ ആരോപണങ്ങള്‍ തങ്ങളെ ആശങ്കപ്പെടുത്തുന്നുവെന്നും ഈ വിഷയത്തില്‍ ശ്രദ്ധ പതിയണമെന്നും ഡി.ജി.പിക്ക് അയച്ച കത്തില്‍ വനിതാ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഈ കേസില്‍ പ്രതികളെ നിസാര വകുപ്പ് ചേര്‍ന്ന് വിട്ടതോടെ സോഷ്യല്‍ മീഡിയയിലെ അധിക്ഷേപങ്ങളില്‍ പരാതി നല്‍കാനില്ലെന്ന സൂചന നല്‍കി മനോരമ ന്യൂസിലെ അവതാരക നിഷാ പുരുഷോത്തമന്റേതായുള്ള വിശദീകരണം വീണ്ടും ചര്‍ച്ചയാകുകയാണ്. അന്ന് പറഞ്ഞത് വീണ്ടും ശരിയാകുകയാണ്.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് നീതി കിട്ടാനിടയില്ലാത്ത സ്ത്രീകളുടെ ഗണത്തിലാണ് ഞാന്‍ എന്ന് വിശ്വസിക്കാം...ദേശാഭിമാനി ജീവനക്കാരന്‍ സ്വന്തം ഐഡന്റിറ്റിയില്‍ നിന്ന് ഇത്രയും അധിക്ഷേപകരമായ ഒരു പോസ്റ്റ് ഇടണമെങ്കില്‍ ആ സ്ഥാപന മേലധികാരികളുടെ ഇത്തരം കാര്യങ്ങളോടുള്ള സമീപനം എന്താണ്? അവരെ മാനിക്കാതെയാണ് ചെയ്തതെങ്കില്‍ ഒരു പരാതിയും കിട്ടാതെ തന്നെ വിനീത് വി.യുവിനെതിരെ ആ സ്ഥാപനം നടപടിയെടുക്കേണ്ടേ?-എന്ന ചോദ്യമാണ് നിഷാ പുരുഷോത്തമന്‍ ഉര്‍ത്തിയത്. നിഷാ പുരുഷോത്തമന്റെ സുഹൃത്തുക്കളാണ് ഈ വിശദീകരണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുന്നത്. വാട്‌സാപ്പിലൂടെ നിഷ സുഹൃത്തുക്കളോട് പങ്കുവച്ചതാണ് ഈ കുറിപ്പെന്നാണ് സൂചന.

നിഷയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ദേശാഭിമാനി പത്രത്തിലെ ജീവനക്കാരന്റെ പോസ്റ്റ്. ഭര്‍ത്താവിനോട് പോലും നീതി പുലര്‍ത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകള്‍ വിവാഹ മോചനം നേടാന്‍ പോകുന്നു......; കാരണം.... തെറ്റ് ചെയ്യാത്തവര്‍ ആരും ഇല്ല എന്ന് ഭര്‍ത്താവിനോട് പറഞ്ഞതിനാല്‍- മനോരമ വാര്‍ത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധ നിറച്ച് ദേശാഭിമാനിക്കാരന്റെ ഫെയ്സ് ബുക്ക് പോസ്റ്റില്‍ കടുത്ത സ്ത്രീ വിരുദ്ധതയാണ് നിറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണിനോട് തരത്തിന് കളിക്കാന്‍ പറഞ്ഞ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായ പിഎം മനോജിന്റെ പരിഹാസം സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് നിഷയേയും ദേശാഭിമാനിക്കാരന്‍ കടന്നാക്രമിക്കുന്നത്. ഇതിന് സമാനമായി നിരവധി കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ സഖാക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനിടെയാണ് നിഷ പ്രതികരണവുമായി എത്തുന്നത്.

വാളയാറില്‍ എത്തിയ മലയാളികളെ അതിര്‍ത്തി കയറ്റി വിടുന്നതിനെതിരെ പ്രതികരിച്ച മാധ്യമ പ്രവര്‍ത്തക. ഈ നിലപാടിനെ മലയാളിയോടുള്ള ഇഷ്ടം കൊണ്ട് വിമര്‍ശിച്ചാല്‍ അത് സ്ത്രീ വിരുദ്ധമാകുമെന്ന് വ്യാഖ്യാനിക്കുന്നവരാണ് കേരളത്തിലെ പത്രപ്രവര്‍ത്തക യൂണിയന്‍. പൊലീസില്‍ സമ്മര്‍ദ്ദം ചെലുത്തി കേസും എടുപ്പിക്കും. എന്നാല്‍ മുതിര്‍ന്ന വാര്‍ത്താ അവതാരകയ്ക്കെതിരെ ദേശാഭിമാനിക്കാരനാണ് പ്രതികരിക്കുന്നതെങ്കില്‍ ആരും ഒന്നും മിണ്ടില്ല. ഇതിന് തെളിവാണ് നിഷയ്‌ക്കെതിരായ പോസ്റ്റിലെ മൗനം. പരസ്യമായി ആരും പ്രതികരിക്കുന്നില്ല. ഇതിനിടെയാണ് നിഷ നിലപാട് വിശദീകരിച്ച് എത്തുന്നത്. പിണറായി സര്‍ക്കാരിനെതിരായ അതിരൂക്ഷ വിമര്‍ശനമായി മാറുകയാണ് അത്.
നിഷാ പുരുഷോത്തമന്‍ ഈ വിഷയത്തില്‍ എഴുതിയ ചര്‍ച്ചയായ കുറിപ്പ് ഇങ്ങനെ
ദേശാഭിമാനി പത്രത്തിലെ ജീവനക്കാരനായ വിനീത് വി.യു എന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് ഇട്ട FB പോസ്റ്റ് കണ്ട നിരവധി സുഹൃത്തുക്കള്‍ വിളിച്ചു...
പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കളടക്കം ഒട്ടേറെപ്പേര്‍..'
കേസ് കൊടുക്കണം എന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം....
ഞാന്‍ അക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല....
സ്ഥാപന മേധാവികള്‍ എടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കും...
ഇതിനോടകം കൊടുത്ത നിരവധി പരാതികളില്‍ ഒന്നും സംഭവിച്ചില്ല എന്നതാണ് വസ്തുത..
ഡിജിപിയുടെയും മുഖ്യമന്ത്രിയുടെയും മുന്നില്‍ ആ പരാതികള്‍ ഉണ്ട്....
വീണ്ടും പരാതിയെഴുതി ഒരു കടലാസ് കൂടി എന്തിന് വേസ്റ്റാക്കണോ എന്നതാണ് എന്റെ ചിന്ത....
പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് നീതി കിട്ടാനിടയില്ലാത്ത സ്ത്രീകളുടെ ഗണത്തിലാണ് ഞാന്‍ എന്ന് വിശ്വസിക്കാം...
ദേശാഭിമാനി ജീവനക്കാരന്‍ സ്വന്തം ഐഡന്റിറ്റിയില്‍ നിന്ന് ഇത്രയും അധിക്ഷേപകരമായ ഒരു പോസ്റ്റ് ഇടണമെങ്കില്‍ ആ സ്ഥാപന മേലധികാരികളുടെ ഇത്തരം കാര്യങ്ങളോടുള്ള സമീപനം എന്താണ്?
അവരെ മാനിക്കാതെയാണ് ചെയ്തതെങ്കില്‍ ഒരു പരാതിയും കിട്ടാതെ തന്നെ വിനീത് വി.യുവിനെതിരെ ആ സ്ഥാപനം നടപടിയെടുക്കേണ്ടേ?
അപ്പോള്‍ കഴിഞ്ഞ കുറച്ചുനാളുകളായി CPI (M ) സൈബര്‍ ടീം എനിക്കെതിരെ ബോധപൂര്‍വം നടത്തുന്ന വ്യക്തിഹത്യയുടെ തുടര്‍ച്ചയായേ ഞാന്‍ ഇതിനെ കാണുന്നുള്ളൂ..
അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായ ലൈവ് വാര്‍ത്താ അവതരണത്തിനിടെ സംഭവിച്ച നാക്കുപിഴയെപ്പോലും വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്നവരെക്കുറിച്ച് എന്ത് പറയാനാണ്!
ഒരു ചാനലും പത്രവും നടത്തുന്ന പാര്‍ട്ടിയാണ് വാര്‍ത്തകളുടെ കുത്തൊഴുക്കില്‍ സംഭവിക്കുന്ന പിഴവുകളെ കുത്തിപ്പൊക്കി എനിക്കും എന്റെ സ്ഥാപനത്തിനുമെതിരെ വിദ്വേഷ പ്രചരണം നടത്തുന്നത്...
പിന്തുണയുമായി വിളിച്ച എല്ലാ സുഹൃത്തുക്കളോടും ഒരുപാട് നന്ദിയുണ്ട്....
ഇതിലൊന്നും ഞാന്‍ തളരില്ല എന്ന് വാക്കുതരുന്നു...
മനോരമ എന്ന വടവൃക്ഷത്തിന്റെ തണലിലാണ് എന്നതാണ് എന്റെ ഏറ്റവും വലിയ കരുത്ത് .....
15 വര്‍ഷമായി ദൃശ്യമാധ്യമ പ്രവര്‍ത്തന രംഗത്ത്.....
ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കാനുള്ള ബാധ്യതയാണ് എനിക്കുള്ളത്...
ഭരണാധികാരികളോട് അപ്രിയ ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരും...
അത് ഇനിയും ഒരു മാറ്റവും ഇല്ലാതെ തുടരും....
തല്‍ക്കാലം മാധ്യമപ്രവര്‍ത്തനമാണ്, സര്‍ക്കാരിന്റെ PR ജോലിയല്ല ചെയ്യുന്നത്.....
PR ചെയ്യുന്നവര്‍ ഭംഗിയായി ആ പണി ചെയ്യട്ടെ ,തെറ്റില്ല....
മാധ്യമപ്രവര്‍ത്തനം സ്തുതിപാഠലാണ് എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നവരോട് തല്‍ക്കാലം നമുക്ക് സഹതപിക്കാം....
നിഷാ പുരുഷോത്തമന്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category