1 GBP = 98.30INR                       

BREAKING NEWS

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സമരങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം സര്‍ക്കാരാണു നടപടിയെടുക്കേണ്ടതെന്നു ഹൈക്കോടതിയുടെ വാക്കാല്‍ പരാമര്‍ശം പിണറായിക്ക് തുണയാകും; പ്രതിഷേധക്കാരെ പൊലീസ് നേരിടുന്നത് അതിക്രൂരമായി; ഇനി കടുത്ത നിയമ നടപടികളും; ജലീലിനെതിരായ സമരം ആളിക്കത്തുമ്പോള്‍ പ്രതിപക്ഷത്തിന് ആശങ്കയാകുന്നത് ഹൈക്കോടതിയുടെ വാക്കാല്‍ നിരീക്ഷണം

Britishmalayali
kz´wteJI³

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ നടത്തിയ മാര്‍ച്ചുകളില്‍ നിറയുന്നത് സ്ത്രീകളുടേയും യുവാക്കളുടേയും സജീവ സാന്നിധ്യം. ഇടതുപക്ഷത്തിന് മാത്രം നടത്താനാകുമെന്ന് കരുതിയ വിധത്തിലെ പ്രതിഷേധത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ബിജെപിയും യുവമോര്‍ച്ചയും മഹിളാമോര്‍ച്ചയും കളം നിറയുമ്പോള്‍ വിട്ടുകൊടുക്കാതെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസും പ്രതിഷേധത്തില്‍ സജീവം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സമരങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം സര്‍ക്കാരാണു നടപടിയെടുക്കേണ്ടതെന്നു ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചത് പ്രതിഷേധക്കാര്‍ക്ക് വിനയാകും. സര്‍ക്കാര്‍ അതിശക്തമായ നടപടികള്‍ ഇനിയെടുക്കും.

ഇന്നലെയും പ്രതിഷേധങ്ങള്‍ സംഘര്‍ഷമുണ്ടാക്കി. മലപ്പുറം, കോട്ടയം, നെടുങ്കണ്ടം (ഇടുക്കി), ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളില്‍ ലാത്തിച്ചാര്‍ജിലും ജലപീരങ്കി പ്രയോഗത്തിലും ഒട്ടേറെ പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. മലപ്പുറത്തു യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പാച്ചേരി, കെഎസ്യു സംസ്ഥാന സെക്രട്ടറി പി.റംഷാദ് എന്നിവര്‍ അടക്കം 5 പേരെ കണ്ണിനും തലയ്ക്കും സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂരിനും മര്‍ദനമേറ്റു.

കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം എന്നിവര്‍ വെവ്വേറെ നടത്തിയ മാര്‍ച്ചുകളില്‍ സംഘര്‍ഷം. കെപിസിസി സെക്രട്ടറി നാട്ടകം സുരേഷ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന്‍ ജോയി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരില്‍, ഡിസിസി ജനറല്‍ സെക്രട്ടറി ജോണി ജോസഫ്, കേരള കോണ്‍ഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, യൂത്ത് ഫ്രണ്ട് (ജോസഫ്) ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കില്‍ എന്നിവര്‍ക്കു പരുക്കേറ്റു.

ആലപ്പുഴയില്‍ കെഎസ്യു ജില്ലാ പ്രസിഡന്റ് നിതിന്‍ എ. പുതിയിടവും 2 വനിതാ ഭാരവാഹികളും ഉള്‍പ്പെടെ 21 പേര്‍ക്കു പരുക്കേറ്റു. 50 പേര്‍ക്കെതിരെ കേസുണ്ട്. ഇടുക്കി നെടുങ്കണ്ടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ ലാത്തിച്ചാര്‍ജില്‍ ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. പത്തനംതിട്ടയില്‍ മഹിളാ മോര്‍ച്ച പ്രകടനത്തിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഉമ്മന്‍ ചാണ്ടിയെ കെപിസിസി ആദരിക്കുന്ന ചടങ്ങാലും സംഘര്‍ഷം ചര്‍്ചയായി. വി.ടി.ബല്‍റാം എംഎല്‍എക്ക് ഒപ്പം പാലക്കാട് നടന്ന സമരത്തില്‍ പങ്കെടുത്ത് ക്രൂരമായ പൊലീസ് മര്‍ദനത്തിന് ഇരയായ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.പി. സരിന്‍ ആണ് കെപിസിസിയിലെ ചടങ്ങിനിടയില്‍ ഉമ്മന്‍ ചാണ്ടിയുടെ അടുത്തെത്തിയത്. പൊലീസ് മര്‍ദനത്തിന്റെ ഗുരുതര പരുക്കുകള്‍ ഉമ്മന്‍ ചാണ്ടിയെ കാണിച്ച സരിനെ അദ്ദേഹം ആശ്വസിപ്പിച്ചു. പരുക്കുകള്‍ വേഗം ഭേദമാകട്ടെയെന്നും പറഞ്ഞു.

കടുത്ത നിലപാടുമായി ഹൈക്കോടതി
കോവിഡ്കാല സമരങ്ങള്‍ വിലക്കിയിട്ടും ആള്‍ക്കൂട്ട സമരങ്ങള്‍ പെരുകുകയാണെന്ന ഹര്‍ജികളാണു ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സമരചിത്രങ്ങള്‍ ഹര്‍ജിക്കാരായ ജോണ്‍ നുമ്പേലിയും മറ്റും കോടതിയുടെ ശ്രദ്ധയില്‍പെടുത്തി.

ദുരന്തകൈകാര്യ നിയമത്തില്‍ ശിക്ഷാനടപടികള്‍ക്കു വ്യവസ്ഥയുണ്ടെങ്കിലും നടപടിയെടുക്കുന്നില്ലെന്നു ഹര്‍ജിഭാഗം ആരോപിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ഹൈക്കോടതിയുടെ ഉത്തരവു കൈമാറിയിട്ടും അതു ലംഘിച്ചു സമരങ്ങള്‍ തുടരുകയാണെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീ.അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറും ഐജിയും നല്‍കിയ നടപടി റിപ്പോര്‍ട്ട് ശ്രദ്ധയില്‍പെടുത്തി. രേഖാമൂലം വിശദീകരണം നല്‍കാമെന്നും അറിയിച്ചു.

കോണ്‍ഗ്രസ്, സിപിഎം, ബിജെപി, യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്ഐ തുടങ്ങി സംഘടനകളുടെ സമരങ്ങള്‍ ഹര്‍ജിഭാഗം ശ്രദ്ധയില്‍പെടുത്തിയിരുന്നു. മിക്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഹര്‍ജിയില്‍ നോട്ടിസ് നല്‍കിയെങ്കിലും യുഡിഎഫ് കണ്‍വീനര്‍ക്കു വേണ്ടി മാത്രമാണ് അഭിഭാഷകന്‍ ഹാജരായത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category