1 GBP = 98.30INR                       

BREAKING NEWS

പാസ്പോര്‍ട്ട്... മൊബൈല്‍ റോമിംഗ് ചാര്‍ജ്ജ്... ഡ്യുട്ടി ഫ്രീ ഉപയോഗം... സകലതും മാറുകയാണ്; ജനുവരി ഒന്നിനു ശേഷം ബ്രിട്ടീഷ് പാസ്പോര്‍ട്ടുള്ള മലയാളികള്‍ക്ക് സംഭവിക്കുന്നത്

Britishmalayali
kz´wteJI³

ഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ യു കെയില്‍ എത്തിയ മലയാളികളില്‍ 95 ശതമാനവും ബ്രിട്ടീഷ് പൗരത്വമുള്ളവരായി മാറിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ എത്തിയവരും സ്റ്റുഡന്റ് വിസ അടക്കമുള്ളവയിലൂടെ എത്തിയവര്‍ക്കും മാത്രമാണ് ഇനിയും പാസ്പോര്‍ട്ട് ലഭിക്കാനുള്ളത്. ബ്രിട്ടീഷ് പാസ്പോര്‍ട്ടുള്ള മലയാളികള്‍ അനുഭവിച്ചിരുന്ന ഗുണങ്ങളില്‍ പലതും ജനുവരി ഒന്നു മുതല്‍ മാറുകയാണ്.

പാസ്പോര്‍ട്ട്, ഹെല്‍ത്ത് കവര്‍, ഡൈവിംഗ് ചെയ്യുവാനുള്ള അവകാശം എന്നതു മുതല്‍ ഡ്യുട്ടി അടയ്ക്കാതെ എത്ര സാധനങ്ങള്‍ കൊണ്ടുവരാം എന്നതുവരെ ജനുവരി ഒന്നു മുതല്‍ മാറും. യൂറോപ്യന്‍ യൂണിയനില്‍ മാത്രമല്ല, യൂറോപ്യന്‍ എക്കണോമിക് ഏരിയയിലും ഈ പുതിയ നിയമങ്ങളായിരിക്കും ജനുവരി ഒന്നു മുതല്‍ ബാധകമാവുക. അതായത്, സ്വിറ്റ്സര്‍ലാന്‍ഡ്, നോര്‍വേ, ഐസ്ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും പുതിയ നിയമങ്ങള്‍ അറിഞ്ഞിരിക്കണം എന്നു ചുരുക്കം.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിയന്ത്രണമില്ലാത്ത യാത്രാ സ്വാതന്ത്ര്യം, ഹെല്‍ത്ത് കെയര്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയിലെ പരസ്പര ക്രമീകരണം എന്നിവ അനുഭവിച്ച ശേഷം, 2021 പിറക്കുന്നതോടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് പുതിയ നിയമങ്ങള്‍ പ്രകാരം എന്തെല്ലാം കാര്യങ്ങള്‍ അറിഞ്ഞിരിക്കണം എന്നതിനെകുറിച്ച് അവബോധമുണര്‍ത്തുവാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഉല്ലാസയാത്രയല്ലാതെ, ബിസിനസ്സ് ആവശ്യങ്ങള്‍ക്കോ ഏതെങ്കിലും സേവനം നല്‍കുന്നതിനോ ആണ് യാത്രയെങ്കില്‍ ഇനിയും ധാരാളം മാറ്റങ്ങള്‍ നിലവിലുള്ള നിയമത്തില്‍ വരും.

പാസ്പോര്‍ട്ട്
നിങ്ങളുടെ പാസ്പോര്‍ട്ടിന് ജനുവരി 1 പ്രകാരം കുറഞ്ഞത് 6 മാസത്തെ കാലാവധിയെങ്കിലും ബാക്കിയുണ്ടെങ്കിലും 10 വൃഷത്തില്‍ താഴെ മാത്രമേ പഴക്കമുള്ളു എങ്കിലും നിലവിലെ പാസ്പോര്‍ട്ടുകള്‍ക്ക് സാധുതയുണ്ടാകും. അതേസമയം അയര്‍ലന്‍ഡിലേക്ക് യാത്ര ചെയ്യുന്നവരുടെ പാസ്പോര്‍ട്ട് നിയമങ്ങളില്‍ മാറ്റമൊന്നും ഉണ്ടാകില്ല. അതേസമയം, നിങ്ങള്‍ പാസ്പോര്‍ട്ട് പുതുക്കിയില്ലെങ്കില്‍, മിക്ക യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കും, ഐസ്ലാന്‍ഡ്, ലീക്ക്റ്റെസ്റ്റീന്‍, നോര്‍വേ, സ്വിറ്റ്സര്‍ലാന്‍ഡ് എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യുവാന്‍ നിങ്ങള്‍ക്ക്‌സാധിക്കുകയില്ല.

ഡ്രൈവിംഗ് ലൈസന്‍സ്
ഇതുവരെ ബ്രിട്ടീഷ് ഡ്രൈവിംഗ് ലൈസന്‍സ് യൂറോപ്യന്‍ രാജ്യങ്ങളിലും സാധുവായിരുന്നു. എന്നാല്‍ ഇനി മുതല്‍ അത് ഉണ്ടാകില്ല. അതായത് 2021 ജനുവരി മുതല്‍ നിങ്ങള്‍ക്ക് നിങ്ങള്‍ പോകുന്ന രാജ്യത്ത് അംഗീകൃതമായ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ് ഉണ്ടെങ്കില്‍ മാത്രമെ അവിടങ്ങളില്‍ ഡ്രൈവ് ചെയ്യാന്‍ കഴിയുകയുള്ളു. അവ 5.50 പൗണ്ടിന് പോസ്റ്റ് ഓഫീസുകളില്‍ ലഭ്യമാണ്. എന്നാല്‍ ഓരോ രാജ്യത്തിനും പ്രത്യേകം പ്രത്യേകമായിട്ടുള്ളതുകൊണ്ട് ശരിയായത് തന്നെ വങ്ങുവാന്‍ ശ്രമിക്കണം. നിങ്ങള്‍ സ്വന്തം വാഹനം കൊണ്ടുപോവുകയാണെങ്കില്‍ അതിന് ഗ്രീന്‍ കാര്‍ഡ്, ഇന്‍ഷുറന്‍സ് ഉണ്ട് എന്നുള്ളതിന്റെ തെളിവ് അതുപോലെ ജി ബി സ്റ്റിക്കറും വേണം.

വളര്‍ത്തു മൃഗങ്ങളെ കൊണ്ടുപോകുമ്പോള്‍
നിലവിലുള്ള പെറ്റ് പാസ്പോര്‍ട്ടിന് 2021 ജനുവരി 1 നു ശേഷം സാധുതയുണ്ടായിരിക്കുന്നതല്ല. അതുകൊണ്ട് നിങ്ങള്‍ക്ക് വളര്‍ത്തു മൃഗങ്ങളെ യാത്രയില്‍ കൂടെ കൂട്ടണമെങ്കില്‍, യാത്രയ്ക്ക് നാലുമാസം മുന്‍പെങ്കിലും നിങ്ങളുടെ മൃഗ ഡോക്ടറുമായി ബന്ധപ്പെട്ട് പുതിയതൊരെണ്ണം സംഘടിപ്പിക്കണം. എന്നിരുന്നാലും, ഇതിനായി എന്തൊക്കെ ആവശ്യമാണെന്ന കാര്യത്തില്‍ ഇതുവരെ ഒരു വ്യക്തത വന്നിട്ടില്ല. ഒരു പക്ഷെ നിങ്ങളുടെ വളര്‍ത്തു മൃഗത്തിന് വാക്സിനേഷന്‍ നടത്തുകയും പേവിഷബാധക്ക് പരിശോധനക്ക് വിധേയമാവുകയും അതുപോലെ മൈക്രോചിപ്പ് ഘടിപ്പിക്കേണ്ടതായും വന്നേക്കാം.

മൊബൈല്‍ ഫോണ്‍ റോമിംഗ്
നിയമ പ്രകാരം നിങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ എവിടെയാണെങ്കിലും നിങ്ങളുടെ മൊബൈല്‍ ഫോണ്‍ സേവന ദാതാവ് ഡാറ്റക്കും സംസാരത്തിനും ടെക്സ്റ്റ് മെസേജിംഗിനും നിലവിലുള്ള നിരക്കില്‍ തന്നെ ചാര്‍ജ്ജ് ചെയ്ത് തരണം. ജനുവരി 1 മുതല്‍ ഈ നിയമം മാറുകയാണ്. അതിനു പകരം നിങ്ങളുടെ സേവന ദാതാവ് നല്‍കുന്ന ഓഫര്‍ എന്താണെന്ന് പരിശോധിക്കുക. എന്നാല്‍ മിക്ക മൊബൈല്‍ സേവന ദാതാക്കളും റോമിംഗ് ചാര്‍ജ്ജസ് ഈടാക്കുവാനുള്ള ഉദ്ദേശമില്ലെന്നത് ഒരല്പം ആശ്വാസം നല്‍കുന്ന കാര്യമാണ്.എന്നാല്‍ ഭാവിയില്‍ ഇത് മാറിയേക്കാം.

ഡ്യുട്ടി ഇളവ്
നിലവില്‍, ആവശ്യത്തിന് വൈന്‍, ബിയര്‍, സ്പിരിറ്റ്, പുകയില ഉദ്പന്നങ്ങള്‍ എന്നിവ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും വാങ്ങിക്കൊണ്ടുവരാന്‍ സാധിക്കും. എന്നാല്‍ ഇതും മാറുകയാണ്. ഇനിമുതല്‍ പരിമിതമായ അളവില്‍ മാത്രമേ ഇവയൊക്കെ ഡ്യുട്ടി ഇല്ലാതെ കൊണ്ടുവരാന്‍ സാധിക്കുകയുള്ളു. എന്നാല്‍, അതിനു പകരമായി വിമാനത്താവളങ്ങളിലും ഫെറികളിലും ഡ്യുട്ടിഫ്രീ ഷോപ്പിംഗിനുള്ള അവകാശമുണ്ടാകും. ഡ്യുട്ടി ഫ്രീ ആയി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കൊണ്ടുവരാവുന്ന സാധനങ്ങളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു.

42 ലിറ്റര്‍ ബിയര്‍, 18 ലിറ്റര്‍ സ്റ്റില്‍ വൈന്‍, 4 ലിറ്റര്‍ സ്പിരിറ്റ് അല്ലെങ്കില്‍ 9 ലിറ്റര്‍ സ്പാര്‍ക്ലിംഗൈ്വന്‍, അല്ലെങ്കില്‍ 22% ത്തില്‍ താഴെ എ ബി വി യുള്ള ഏതെങ്കിലും ആല്‍ക്കഹോളിക് പാനീയം എന്നിവ ഡ്യുട്ടി അടയ്ക്കാതെ കൊണ്ടുവരാന്‍ കഴിയും. അതുപോലെ 200 സിഗരറ്റുകള്‍ അല്ലെങ്കില്‍ 100 സിഗരില്ലോസ് അല്ലെങ്കില്‍ 50 സിഗാറുകള്‍, അല്ലെങ്കില്‍250 ഗ്രാം പുകയില എന്നിവയും ഡ്യുട്ടി അടയ്ക്കാതെ കൊണ്ടുവരാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category