1 GBP = 102.00 INR                       

BREAKING NEWS

കോവിഡ് തുടരുകയും തൊഴിലില്ലായ്മ ഉയരുകയും ചെയ്താല്‍ പലിശ നിരക്ക് നെഗറ്റീവ് ആക്കും; ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചന പുറത്തുവിട്ടതോടെ പൗണ്ടിന്റെ വിലയിടിഞ്ഞു; നെഗറ്റീവ് ഇന്ററസ്റ്റായാല്‍ മോര്‍ട്ട്ഗേജിന് പലിശ അടയ്ക്കേണ്ടെ?

Britishmalayali
kz´wteJI³

തുവരെ നാം കണ്ടതല്ല, കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി, അത് ഇനിയും വരാനിരിക്കുന്നതേയുള്ളു എന്ന് പല സാമ്പത്തിക ശാസ്ത്രജ്ഞരും മുന്‍പേ പറഞ്ഞിരുന്നു. കൊറോണയുടെ രണ്ടാം വരവിന്റെ ശക്തി ഇനിയും വര്‍ദ്ധിച്ചാല്‍ നാം കടന്നുപോകാന്‍ പോകുന്നത് സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയായിരിക്കും. തൊഴിലില്ലായ്മ ഇനിയും വര്‍ദ്ധിക്കുകയും, വ്യാപാരങ്ങള്‍ ഒരു പക്ഷെ കരകയറാനാകാത്ത തകര്‍ച്ചയെ അഭിമുഖീകരിക്കുകയും ചെയ്തേക്കാം. ഇത്തരമൊരു സാഹചര്യം മുന്‍കൂട്ടി കണ്ടുകൊണ്ട് പലിശ നിരക്ക് നെഗറ്റീവ് ആക്കുന്നതിനെ കുറിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആലോചിക്കുന്നു എന്ന സൂചനകള്‍ പുറത്തുവിട്ടിട്ടുണ്ട്

നിലവില്‍ പലിശനിരക്ക് 0.1 ശതമാനമാക്കി സ്ഥിരപ്പെടുത്തിയതിനു ശേഷം ലോക്ക്ഡൗണ്‍ വരുത്തിയ തളര്‍ച്ചയില്‍ നിന്നും സമ്പദ്ഘടന കുറച്ചുകുറച്ചായി ഉയരുവാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അത്ര സാധാരണമല്ലാത്ത തരത്തിലുള്ള ഒരു അനിശ്ചിതാവസ്ഥ നിലനില്‍ക്കുകയും ചെയ്യുന്നു എന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ വിദഗ്ദര്‍ പറയുന്നു. ഇന്നത്തെ ധനനയ രൂപീകരണ കമ്മിറ്റിയുടെ യോഗത്തിന്റെ മിനിറ്റ്സിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നെഗറ്റീവ് ഇന്ററസ്റ്റ് നയം നടപ്പാക്കിയേക്കും എന്നതിന്റെ സൂചനയുള്ളത്.

പണം നല്‍കുന്നവര്‍, അത് വാങ്ങുന്നവര്‍ക്ക് പലിശ നല്‍കുന്ന ഒരു അപൂര്‍വ്വ സാഹചര്യമാണ് നെറ്റീവ് ഇന്ററസ്റ്റ് റേറ്റ് എന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി സമയങ്ങളില്‍ മാത്രമാണ് ഇത്തരത്തിലുള്ള നയം നടപ്പിലാക്കുന്നത്. ഇതിനര്‍ത്ഥം മോര്‍ട്ട്ഗേജ് എടുത്തവര്‍ക്ക് പലിശ അടക്കേണ്ടി വരില്ല എന്നല്ല, അവര്‍ക്ക് തുടര്‍ന്നും അടയ്ക്കേണ്ടതായി വരും. നെഗറ്റീവ് ഇന്ററസ്റ്റ് റേറ്റ് നിലവില്‍ വന്നാല്‍ ബാങ്കിലുള്ള നിങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് പലിശ ലഭിക്കില്ല എന്നു മാത്രമല്ല, പണം സൂക്ഷിക്കുന്നതിനായി ഒരു തുക ഫീസായി ബാങ്കുകള്‍ക്ക് നല്‍കേണ്ടതായും വരും.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, കൂടുതല്‍പേരും പണം വിപണിയില്‍ ഇറക്കാന്‍ മടിക്കും. ഇത് ജനങ്ങള്‍ക്കിടയിലെ ആവശ്യകത കുറയ്ക്കുകയും തത്ഫലമായി വിലകള്‍ കുത്തനെ ഇടിയുകയും ചെയ്യും. ഇത്തരമൊരു സാഹചര്യം ഒഴിവാക്കുവാനാണ് ചെലവാക്കാതെ ബാങ്കില്‍ സൂക്ഷിക്കുന്ന പണത്തിനു മേല്‍ സൂക്ഷിപ്പു കൂലി ഈടാക്കുന്നത്. ഇത്തരത്തിലൊരു സൂചന പുറത്തുവന്നതോടെ അന്താരാഷ്ട്ര തലത്തില്‍ ബ്രിട്ടീഷ് പൗണ്ടിന്റെ വിലയിടിഞ്ഞു. ഇന്നലെ ഉച്ചയോടെ 1.2ഡോളര്‍ എന്നതിന് താഴേക്ക് വന്നു പൗണ്ടിന്റെ വില.

ഇന്നലെ പുറത്തുവന്ന ഈ സൂചന വ്യവസായ രംഗത്ത് പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്ക് പുറമേ ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ തീരുമാനങ്ങള്‍ വൈകുന്നതും ബ്രിട്ടീഷ് വ്യവസായ രംഗത്ത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് പൗണ്ടിന്റെ വിലയിടിയുന്നത്. കൊറോണയുടെ രണ്ടാം വരവ് അല്ലെങ്കില്‍, പ്രത്യേകിച്ച് കരാറുകള്‍ ഒന്നും തന്നെ ഉണ്ടാക്കാതെയുള്ള ബ്രെക്സിറ്റ്, ഈ രണ്ട് സന്ദര്‍ഭങ്ങളിലായിരിക്കും നെഗറ്റീവ് ഇന്ററസ്റ്റ് നടപ്പാക്കുക എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി കുറഞ്ഞ പലിശക്ക് സമ്പാദ്യം സൂക്ഷിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക്, നെഗറ്റീവ് ഇന്ററസ്റ്റ് ഒരു ഇരുട്ടടിയായി മാറും എന്നതില്‍ സംശയമൊന്നുമില്ല. ഇപ്പോള്‍ തന്നെ ഏറ്റവും അധികം ലഭിക്കുന്ന പലിശ 1 ശതമാനമാണ്. ഇതും ഇല്ലാതെയായാല്‍ പലരുടെയും വരുമാനം നിലയ്ക്കുന്ന അവസ്ഥകൂടി വന്നുചേരും. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category