1 GBP = 98.30INR                       

BREAKING NEWS

സെപ്റ്റംബര്‍ 10ന് സേനകള്‍ 200 റൗണ്ട് വരെ ആകാശത്തേക്ക് വെടിവയ്പ്പ് നടത്തി; മോസ്‌കോയില്‍ വിദേശകാര്യ മന്ത്രി ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും തമ്മിലെ ചര്‍ച്ചകള്‍ക്ക് മുമ്പ് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവെയ്പുണ്ടായെന്ന് റിപ്പോര്‍ട്ട്; അതിര്‍ത്തിയില്‍ അന്ന് സംഭവിച്ചത് എന്ത്?

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: മോസ്‌കോയില്‍ വെച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് മുമ്പ് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവെയ്പുണ്ടായെന്ന് റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ പല തവണ വെടിവയ്പ്പ് നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സേനകള്‍ 200 റൗണ്ട് വരെ ആകാശത്തേക്ക് വെടിവയ്പ്പ് നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സെപ്റ്റംബര്‍ 10നായിരുന്നു മോസ്‌കോയില്‍ വെച്ചുള്ള ചര്‍ച്ചകള്‍ നടന്നത്.

ജൂണ്‍ 15ന് ഗാല്‍വന്‍ താഴ് വരയിലാണ് സംഘര്‍ഷം ഉണ്ടായത്. അതിന് ശേഷം ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ 29,30 തിയതികളിലായി പാംഗോങ് തടാകത്തിന്റെ കരയില്‍ രണ്ട് സ്ഥലങ്ങളില്‍ വെടിവയ്പ്പുണ്ടായി എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇന്ത്യന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ത്തുവെന്നായിരുന്നു ചൈനീസ് ആരോപണം. പിന്നീട് ചൈനയാണ് വെടിവയ്പ്പ് നടത്തുകയും പ്രകോപനം ഉണ്ടാക്കുകയും ചെയ്തതെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് 200 തവണ വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പ്രധാനമായും പാംഗോങ് തടാകത്തിന് വടക്ക് ഫിംഗര്‍ മൂന്ന് നാല് മേഖലകളിലാണ് വെടിവെയ്പ്
ഉണ്ടായത്.

ഈ മേഖലകളിലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരെ തുരത്തുന്നതിന്റെ ഭാഗമായി ആകാശത്തേക്ക് വെടിവച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചൈനയും പ്രകോപനം സൃഷ്ടിച്ചുകൊണ്ട് ആകാശത്തേക്ക് വെടിയുതിര്‍ത്താണ് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category