1 GBP = 98.30INR                       

BREAKING NEWS

ചൈന കയ്യേറിയത് ഇന്ത്യയുടെ കേരളത്തോളം വരുന്ന ഭൂപ്രദേശം; കിഴക്കന്‍ ലഡാക്കില്‍ സകല കരാറുകളും ലംഘിച്ച് ചൈന സൈനിക വിന്യാസം തുടരുന്നു: നിയന്ത്രണ രേഖ ലംഘിക്കാനും നിരന്തരം ശ്രമിച്ച് ചൈന: അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പുറം ലോകമറിഞ്ഞതിനേക്കാളും ഭീകരം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ചൈന കയ്യേറിയത് ഇന്ത്യയുടെ കേരളത്തോളം വരുന്ന ഭൂപ്രദേശം. ഇന്ത്യയുടെ 38,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇപ്പോഴും അവര്‍ കയ്യടക്കി വച്ചിരിക്കുകയാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലോക്സഭയില്‍ പറഞ്ഞു. അതായത് ചൈന കയ്യടക്കി വച്ചിരിക്കുന്ന ഇന്ത്യന്‍ പ്രദേശം കേരളത്തിന്റെ ഭൂവിസ്തൃതിയോളം വരും. കേരളത്തിന്റെ ഭൂവിസ്തൃതി 38,863 ചതുരശ്ര കിലോമീറ്ററാണ്.

കിക്കന്‍ ലഡാക്കിലെ സകല പ്രദേശങ്ങളിലും കരാരുകള്‍ ലംഘിച്ച് ചൈന സൈനിക വിന്യാസം തുടരുകയാണ്. നിയന്ത്രണ രേള ലംഘിക്കാനും ടൈന നിരന്തരം ശ്രമങ്ങള്‍ തുടരുകയാണ്. അതായത് അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പുറം ലോകമറിഞ്ഞതിനേക്കാളും ഭീകരമാണെന്ന് ചുരുക്കം. നിയന്ത്രണ രേഖ (എല്‍എസി) സംബന്ധിച്ച ഉഭയകക്ഷി കരാറുകള്‍ ചൈന അംഗീകരിക്കുന്നില്ലെന്നും ഇന്ത്യയുടെ അതിര്‍ത്തിയും പരമാധികാരവും സംരക്ഷിക്കാന്‍ സൈന്യം സുസജ്ജമാണെന്നും ഏതു സ്ഥിതിയും നേരിടാന്‍ ഒരുക്കമാണെന്നും അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ചു ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയില്‍ മന്ത്രി പറഞ്ഞു.

അതിര്‍ത്തിയില്‍ എല്ലാ കരാറുകളും ലംഘിച്ച് ചൈന സൈനിക വിന്യാസം നടത്തുകയാണ്. കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര, കൊങ്ക്ക ലാ, പാംഗോങ് തടാകത്തിന്റെ വടക്കും തെക്കും കരകള്‍ എന്നിവിടങ്ങളില്‍ കടന്നുകയറാന്‍ ചൈന ശ്രമിക്കുന്നുണ്ട്. നയതന്ത്രതലത്തിലും സൈനിക തലത്തിലും ചര്‍ച്ച നടക്കുമ്പോള്‍ത്തന്നെ നിയന്ത്രണ രേഖ ലംഘിക്കാന്‍ നിരന്തരശ്രമം നടത്തുന്നു. നിയന്ത്രണ രേഖയില്‍ തല്‍സ്ഥിതി മറികടക്കാന്‍ ശ്രമിക്കുന്നതു സമാധാന ചര്‍ച്ചകള്‍ക്കു വിഘാതമാണ്. ചൈനയുടെ നീക്കങ്ങള്‍ ഇന്ത്യന്‍ സൈന്യം സമയോചിതമായി പരാജയപ്പെടുത്തിയെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

നമ്മുടെ സൈന്യം മതിയായ പ്രതിരോധ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സൈന്യത്തിന് ഈ സ്ഥിതി കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന കാര്യം സഭ വിശ്വാസത്തിലെടുക്കണമെന്നും പിന്തുണ നല്‍കണമെന്നും രാജ്നാഥ് പറഞ്ഞു. അതേസമയം, വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.

പ്രധാനമന്ത്രി പറഞ്ഞത് തെറ്റെന്ന് തെളിഞ്ഞു: കോണ്‍ഗ്രസ്
ചൈന ഇന്ത്യയുടെ ഭൂമി കയ്യടക്കി വച്ചിരിക്കുന്നുവെന്ന പ്രതിരോധമന്ത്രിയുടെ പ്രസ്താവന, പ്രധാനമന്ത്രി പറഞ്ഞതു തെറ്റാണെന്നു തെളിയിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ്. ചൈനീസ് കയ്യേറ്റ വിഷയം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയ കോണ്‍ഗ്രസ് എംപിമാര്‍ ഗാന്ധി പ്രതിമയ്ക്കു സമീപം ധര്‍ണ നടത്തി. സൈന്യത്തിനു പിന്തുണ പ്രഖ്യാപിക്കാന്‍ പോലും സര്‍ക്കാര്‍ അനുവദിച്ചില്ലെന്ന് സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.കോണ്‍ഗ്രസ് സഭാ നേതാക്കളും രാഹുല്‍ ഗാന്ധിയും സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category