1 GBP = 98.20INR                       

BREAKING NEWS

ഷാങ്ഹായ് മീറ്റില്‍ പാക്കിസ്ഥാന്‍ കാട്ടിയത് പ്രകോപനമുണ്ടാക്കാനുള്ള ബോധപൂര്‍വ്വ ശ്രമം; ജമ്മുകാശ്മീരും ലഡാക്കും ഗുജറാത്തും ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന സന്ദേശം നല്‍കി ഡോവലിന്റെ യോഗ ബഹിഷ്‌കരണം; ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ വാക്കൗട്ടിന് പിന്നാലെ പാക്കിസ്ഥാനെ തള്ളിപ്പറഞ്ഞ് റഷ്യയും; ഷാങ്ഹായ് സഹകരണ സംഘടനയില്‍ ഉടായിപ്പ് ഭൂപടവുമായെത്തി പാക്കിസ്ഥാന്‍ പണി വാങ്ങിയത് ഇങ്ങനെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കശ്മീര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പാക്ക് ഭൂപടം പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് ഷാങ്ഹായ് സഹകരണ സംഘടനാ അംഗങ്ങളുടെ കൂടിക്കാഴ്ചയില്‍ നിന്ന് വാക്കൗട്ട് നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പ്രതിഷേധം. ഷാങ്ഹായ് സഹകരണ സംഘടനയിലെ അംഗരാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കന്മാര്‍ പങ്കെടുത്ത വിര്‍ച്വല്‍ മീറ്റിങ്ങിലായിരുന്നു ഡോവലിന്റെ പ്രതിഷേധം.

പാക്ക് പ്രതിനിധി ഡോ. മൊയീദ് യൂസഫ് തന്റെ പിന്നില്‍ പാക്കിസ്ഥാന്റെ ഭൂപടമെന്ന നിലയില്‍ കശ്മീര്‍ ഉള്‍പ്പെടുത്തിയ ഭൂപടം പ്രദര്‍ശിപ്പിക്കുകയായിരുന്നു. ജമ്മു കശ്മീര്‍, ലഡാക്ക്, ഗുജറാത്തിന്റെ ഭാഗമായ ജുനഗഡ് എന്നീ പ്രദേശങ്ങള്‍ പാക്ക് ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യന്‍ പ്രതിനിധിയാണ് കൂടിക്കാഴ്ചയില്‍ അധ്യക്ഷത വഹിച്ചത്. പാക് നടപടി യോഗത്തിന്റെ മാനദണ്ഡങ്ങള്‍ക്ക് എതിരായതിനാല്‍ അധ്യക്ഷനെ വിവരം ധരിപ്പിച്ച ശേഷം പ്രതിഷേധസൂചകമായി ഡോവല്‍ ബഹിഷ്‌കരിക്കുകയായിരുന്നു.

ഇന്ത്യയെ പ്രകോപിപ്പിക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിച്ചത്. ചൈനയുമായി ഇന്ത്യയുടെ അതിര്‍ത്തി പ്രശ്നങ്ങള്‍ക്ക് പിന്നിലും പാക് ഇടപെടലുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് അതിശക്തമായ പ്രതിഷേധം ഡോവല്‍ പ്രകടിപ്പിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ഒരു വര്‍ഷം തികഞ്ഞ വേളയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് വിവാദം ഭൂപടം പുറത്തിറക്കിയത്. ഇത് അംഗീകരിക്കില്ലെന്ന സൂചന നല്‍കിയാണ് ഡോവല്‍ അതിശക്തമായ പ്രതിഷേധം നടത്തിയത്.

യോഗത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന മാപ്പ് പ്രദര്‍ശിപ്പിക്കാന്‍ പാക്കിസ്ഥാനെ അനുവദിച്ചതില്‍ യോഗത്തിന്റെ അധ്യക്ഷനായ റഷ്യയെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് വിഷയത്തില്‍ പാക്കിസ്ഥാന്റെ നീക്കത്തെ തള്ളിപ്പറഞ്ഞ് റഷ്യ നിലപാടെടുത്തു. പാക്കിസ്ഥാന്റെ പ്രകോപനപരമായ നിലപാട് ഇന്ത്യ യോഗത്തില്‍ പങ്കെടുക്കുന്നതിനെ ബാധിക്കില്ലെന്ന് പ്രത്യാശിക്കുന്നുവെന്നും റഷ്യന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി നികോളായ് പത്രുഷെവ് പറഞ്ഞു. എസ്സിഒയില്‍ എട്ട് രാജ്യങ്ങളാണ് അംഗങ്ങള്‍. ചൈന, ഇന്ത്യ, കസാകിസ്താന്‍, കിര്‍ഗിസ്താന്‍, റഷ്യ, പാക്കിസ്ഥാന്‍, താജികിസ്താന്‍, ഉസ്‌ബെക്കിസ്താന്‍. ഇന്ത്യയുടെയും ചൈനയുടെയും മന്ത്രിമാരും പ്രതിനിധികളും പങ്കെടുത്തതാണ് ഇത്തവണ റഷ്യയില്‍ നടക്കുന്ന ഈ സമ്മേളനം ഏറെ ചര്‍ച്ചയാക്കിയത്. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നേരത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു.

അതിനിടെ ചൈനയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സേനാപിന്മാറ്റം സംബന്ധിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള ചൈനാ സ്റ്റഡി ഗ്രൂപ്പ് ഇന്ത്യയുടെ നിലപാടുകള്‍ക്ക് രൂപം നല്‍കും. ചൈനയെ വിശ്വസിക്കാന്‍ കഴിയാത്തതിനാലാണ് തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അജിത് ഡോവലിനെ നിയോഗിച്ചത്. വിദേശമന്ത്രിമാരുടെ മോസ്‌കോ ചര്‍ച്ചയിലെ ധാരണ പ്രകാരംസേനാപിന്മാറ്റത്തിന്റെ നടപടിക്രമങ്ങള്‍ നിശ്ചയിക്കാന്‍ അടുത്തയാഴ്ച ഇന്ത്യാ-ചൈനാ കമാന്‍ഡര്‍ നടത്തുന്ന ചര്‍ച്ചയില്‍ ഇന്ത്യ ഈ നിലപാടായിരിക്കും സ്വീകരിക്കുക എന്ന് ഇതോടെ വ്യക്തമാകും.

അജണ്ട ചര്‍ച്ച ചെയ്യാന്‍ സേനാ തലവന്മാര്‍, ഇന്റലിജന്‍സ് ബ്യൂറോ, റാ മേധാവികള്‍, പ്രതിരോധ, ആഭ്യന്തര, വിദേശ മന്ത്രാലയ സെക്രട്ടറിമാര്‍ എന്നിവര്‍ അടങ്ങിയ ചൈനാ സ്റ്റഡി ഗ്രൂപ്പ് യോഗം ചേര്‍ന്നു.വിദേശ മന്ത്രിമാരായ എസ്. ജയശങ്കറും വാംഗ് യിയും നടത്തിയ ചര്‍ച്ചയില്‍ ധാരണയായ അഞ്ചിന പദ്ധതി വിശകലനം ചെയ്യാന്‍ വെള്ളിയാഴ്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് യോഗം വിളിച്ചിരുന്നു. അജിത് ഡോവലും സേനാ മേധാവികളും പങ്കെടുത്തു. തുടര്‍ന്ന് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ധരിപ്പിച്ചു.

ലേയിലെ 14-ാം കോര്‍ കമാന്‍ഡര്‍ ലെഫ്. ജനറല്‍ ഹരീന്ദര്‍ സിംഗും ചൈനയുടെ മേജര്‍ ജനറല്‍ ലിയു ലിനും ആഗസ്റ്റിന് മുമ്പ് അഞ്ചു തവണ നടത്തിയ ചര്‍ച്ചകളില്‍ സൈന്യങ്ങളെ പിന്‍വലിക്കാന്‍ ധാരണയുണ്ടാക്കിയെങ്കിലും നടപ്പാക്കാനായില്ല.പാംഗോഗ് തടാകത്തിന് തെക്ക് ചൈനയുടെ കടന്നുകയറ്റത്തെ ചെറുത്ത് ഇന്ത്യ മേല്‍ക്കൈ നേടിയതിന് പിന്നാലെയാണ് റഷ്യയിലെ ചര്‍ച്ചയില്‍ സൈന്യങ്ങളെ പിന്‍വലിക്കാന്‍ ധാരണയുണ്ടായത്. എന്നാല്‍ മുന്‍പും പഞ്ചശീല തത്വങ്ങള്‍ ലംഘിച്ച് ചൈന കടന്നുകയറിയ ചരിത്രം മുന്‍നിറുത്തിയാകും ഇന്ത്യ അജണ്ട നിശ്ചയിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category