1 GBP = 103.15 INR                       

BREAKING NEWS

കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ആവശ്യമായി മുഴുവന്‍ വൈദ്യുതി സോളാര്‍ പാനലില്‍ നിന്നും ലഭിക്കുമെങ്കില്‍ എന്തുകൊണ്ട് നമുക്കും വീട്ടില്‍ ആയിക്കൂടാ? വീട്ടിലെ വൈദ്യുതി കണക്ഷന്‍ സോളറിലേക്ക് മാറ്റിയതോടെ സംവിധായകന്‍ രഞ്ജിത് ശങ്കറിന്റെ വൈദ്യുതി ബില്‍ 14000ല്‍ നിന്നും 100 രൂപയിലേയ്ക്ക് കുറഞ്ഞു; 'പ്രകൃതിയെ സഹായിക്കൂ സോളറിലേക്ക് മാറൂ'വെന്ന് രഞ്ജിത്ത്; ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലിന്റെ കാലത്ത് സോളാര്‍ എനര്‍ജി സാധാരണക്കാര്‍ക്ക് മുന്നില്‍ തുറക്കുന്നത വലിയ സാധ്യതകള്‍

Britishmalayali
kz´wteJI³

കൊച്ചി: സോളാര്‍ എനര്‍ജിയെ കുറിച്ചു കേരളം ചര്‍ച്ച ചെയ്തു തുടങ്ങിയിട്ട് കാലം കുറേയായി. സോളാര്‍ എനര്‍ജിയിലേക്ക് കടന്നാല്‍ വൈദ്യുതി ബില്‍ ലാഭിക്കുന്നതിനൊപ്പം തന്നെ പ്രകൃതി സംരക്ഷണത്തിലും പങ്കാളിയാകാന്‍ സാധിക്കും. ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലിന്റെ കാലത്ത് സോളാര്‍ എനര്‍ജി നല്‍കുന്ന സാധ്യതകള്‍ വളരെ വലുതാണ്. വീട്ടിലെ വൈദ്യുതി കണക്ഷന്‍ സോളറിലേക്ക് മാറ്റിയതോടെ സംവിധായകന്‍ രഞ്ജിത് ശങ്കറിന്റെ വൈദ്യുതി ബില്ലില്‍ വന്‍ കുറവാണ്. കഴിഞ്ഞ മാസം ആകെ അദ്ദേഹത്തിന് ബില്‍ ഇനത്തില്‍ ചെലവായത് വെറും 100 രൂപ. രഞ്ജിത് തന്നെയാണ് സമൂഹമാധ്യമത്തില്‍ ഇതു സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.

'സോളറിലേക്ക് മാറിയതിനു ശേഷമുള്ള ആദ്യ ബില്‍. പ്രകൃതിയെ സഹായിക്കൂ സോളറിലേക്ക് മാറൂ' ബില്‍ പങ്കു വച്ച് അദ്ദേഹം കുറിച്ചു. നിരവധി ആളുകളാണ് സോളറിലേക്ക് മാറിയതിനെ അഭിനന്ദിച്ചും വിശദവിവരങ്ങള്‍ തിരക്കിയും പോസ്റ്റിനു താഴെ കമന്റ് രേഖപ്പെടുത്തിയത്. പതിനാലായിരം രൂപയോളമാണ് കഴിഞ്ഞ മാസങ്ങളില്‍ വൈദ്യുതി ബില്ലായി സംവിധായകന് ലഭിച്ചുകൊണ്ടിരുന്നത്. ഒരു പരീക്ഷണമെന്നപോലെ സോളാര്‍ വച്ചു നോക്കിയതാണെന്നും ഇത് ഇത്രയും വിജയമാകുമെന്ന് കരുതിയില്ലെന്നും രഞ്ജിത് പറയുന്നു.

രഞ്ജിത്തിന്റെ വാക്കുകള്‍ പൊതുവേ എല്ലാവര്‍ക്കും സഹായകരമായ കാര്യമാണ്. നേരത്തെ ലോക്ക് ഡൗണ്‍ കാലത്ത് ഷോക്കടിപ്പിക്കുന്ന കറന്റ് ബില്‍ കിട്ടിയവരില്‍ നിരവധി താരങ്ങള്‍ ഉണ്ടായിരുന്നു. കാര്‍ത്തിക നായരായിരുന്നു ഇവരില്‍ പ്രധാനി. ജൂണ്‍ മാസം ഒരു ലക്ഷം രൂപയോളം അടുപ്പിച്ചുണ്ടായിരുന്നു കാര്‍ത്തികയ്ക്കു മുംബൈയില്‍ ലഭിച്ച കറന്റ് ബില്‍. പരമാവധി 1700 രൂപ ബില്‍ വരാറുണ്ടായിരുന്ന സംവിധായകന്‍ അനീഷ് ഉപാസനയ്ക്ക് 11,273 രൂപയുടെ ബില്‍ ലഭിച്ചതും വാര്‍ത്തയായിരുന്നു.

കേരളത്തിന് മാതൃക സിയാല്‍
നൂറു കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് സിയാലില്‍ 2013ല്‍ ആരംഭിച്ച ഊര്‍ജോല്‍പ്പാദന സംരംഭങ്ങളുടെ ഇപ്പോഴത്തെ സ്ഥാപിത സൗരോര്‍ജ ശേഷി 40 മെഗാവാട്ടാണ്. കൊച്ചിന്‍ വിമാനത്താവളം മുഴുവനായും പ്രവര്‍ത്തിക്കുന്നത് സൗരോര്‍ജ്ജത്തിലാണ്. ഇത് ലോകം തന്നെ അംഗീകരിക്കപ്പെട്ട മാതൃകയാണ്. ഈ മാതൃകയിലേക്ക് കേരളവും കടക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്.

അടിസ്ഥാന സൗകര്യ വികസനത്തിലും പ്രവര്‍ത്തനങ്ങളിലും എന്നും പുതുമകള്‍ സൃഷ്ടിക്കുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി (സിയാല്‍)ക്ക് ആഗോളതലത്തിലെ അംഗീകാരമായി ഐക്യരാഷ്ട്ര സംഘടനയുടെ 2018ലെ ചാംപ്യന്‍ ഓഫ് എര്‍ത്ത് പുരസ്‌കാരവും ലഭിച്ചിരുന്നു. സക്കാര്‍ നിയന്ത്രണത്തിലാണെങ്കിലും ധീരമായ പരീക്ഷണങ്ങള്‍ നടത്താനും അതു വിജയകരമായി നടപ്പാക്കാനായതുമാണ് സിയാലിന്റെ ഊര്‍ജോല്‍പാദന മേഖലയിലെ മുന്നേറ്റത്തിനും ലോകത്തിനു തന്നെ മാതൃകയാകുന്ന തരത്തില്‍ സൂര്യശോഭയില്‍ പ്രകാശിക്കാന്‍ കഴിയുന്നതിനും കാരണമായത്.

2013ല്‍ പഴയ രാജ്യാന്തര ടെര്‍മിനലിന്റെ അറൈവല്‍ ബ്ലോക്കിനു മുകളില്‍ 100 കിലോവാട്ട് ശേഷിയുള്ള പാനലുകള്‍ സ്ഥാപിച്ചായിരുന്നു സിയാല്‍ സൗരോര്‍ജ രംഗത്തേക്കുള്ള പടികള്‍ ചവിട്ടിയത്. തുടര്‍ന്ന് ഏവിയേഷന്‍ അക്കാദമി പരിസരത്തു പ്ലാന്റ് സ്ഥാപിച്ചു. 2015ല്‍ കാര്‍ഗോ പരിസരത്ത് 12 മെഗാവാട്ട് ശേഷിയുള്ള കൂറ്റന്‍ പ്ലാന്റ് സ്ഥാപിച്ചതോടെ സിയാല്‍ ഊര്‍ജ സ്വയംപര്യാപ്തത കൈവരിച്ചു. ആ വര്‍ഷം തന്നെ സമ്പൂര്‍ണമായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളമെന്ന ഖ്യാതി കൂടി സിയാലിന്റെ പേരിനൊപ്പം ചാര്‍ത്തപ്പെട്ടു. അതേസമയം പുതിയ ടെര്‍മിനലുകള്‍ നിര്‍മ്മിക്കുകയും പഴയവ നവീകരിക്കുകയും ചെയ്തതോടെ വിമാനത്താവളത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ കുതിച്ചുയര്‍ന്നു. കഴിഞ്ഞ വര്‍ഷം 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ രാജ്യാന്തര ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ വിമാനത്താവളത്തിന്റെ പ്രതിദിന ഊര്‍ജ ഉപഭോഗം 1.1 ലക്ഷം യൂണിറ്റായി ഉയര്‍ന്നു.

വിമാനത്താവള റണ്‍വേയുടെ തെക്കു വശത്തുള്ള ചെങ്ങല്‍ത്തോടിന്റെ കരകളില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് തൂണുകളുടെ മുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്ന ജോലി അന്തിമ ഘട്ടത്തിലാണ്. സാധാരണ തെക്കോട്ടാണു സൗരോര്‍ജ പാനലുകള്‍ ചരിച്ചുവയ്ക്കുന്നത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഇതു സാധ്യമാകില്ല. ഈ പ്രശ്‌നം പരിഹരിക്കാന്‍ സൂര്യന്റെ ചലനത്തിനൊപ്പം ദിശമാറുന്ന ട്രാക്കിങ് പാനലുകളും മധ്യ-വടക്കു ദിശകളിലുള്ള പാനലുകളും സിയാല്‍ സ്ഥാപിച്ചിട്ടുണ്ട്.

കെഎസ്ഇബിക്കു നല്‍കുന്നത് പ്രതിദിനം 30,000 യൂണിറ്റ് വൈദ്യുതി
പൂര്‍ണമായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളമെന്ന ഖ്യാതി നിലനിര്‍ത്തണമെങ്കില്‍ കൂടുതല്‍ സൗരോര്‍ജ സാധ്യതകള്‍ സിയാലിനു കണ്ടെത്തേണ്ടതായി വന്നു. അതോടെ വിമാനത്താവളത്തില്‍ വെളിച്ചം കിട്ടുന്ന എവിടെയും സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ സിയാല്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. മേല്‍ക്കൂരകള്‍, ഹാംഗര്‍, കാര്‍ഗോ പരിസരങ്ങള്‍, കാര്‍പോര്‍ട്, കനാല്‍ എന്നിവയ്ക്കു പുറമേ, റണ്‍വേയുടെ തെക്കു പടിഞ്ഞാറേ ഭാഗത്തും സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചു. വിമാനത്താവള ടെര്‍മിനലുകളുടെ മുന്‍ഭാഗത്തു വെറുതെ കിടക്കുന്ന സ്ഥലങ്ങളിലും പാനലുകള്‍ സ്ഥാപിക്കുകയാണ്. ഇവയെല്ലാം അടുത്ത മാസം പ്രവര്‍ത്തനക്ഷമമാകുന്നതോടെ സിയാലിന്റെ മൊത്തം സൗരോര്‍ജ സ്ഥാപിതശേഷി 40 മെഗാവാട്ട് ആകും. പ്രതിദിനം 1.6 ലക്ഷം യൂണിറ്റ് വൈദ്യുതി ഇതില്‍നിന്നു സിയാലിനു ലഭിക്കും. വിമാനത്താവളത്തിന്റെ പ്രതീക്ഷിക്കുന്ന പ്രതിദിന ഊര്‍ജ ഉപഭോഗമായ 1.3 ലക്ഷം യൂണിറ്റ് കഴിഞ്ഞ് 30,000 യൂണിറ്റ് വൈദ്യുതിയെങ്കിലും സിയാലിനു കെഎസ്ഇബിക്കു കൈമാറാന്‍ കഴിയും.
നിലവില്‍ ലോകത്തെ വലിയ കാര്‍പോര്‍ട് സിയിലിലേതാണ്. പുതിയ രാജ്യാന്തര ടെര്‍മിനലിനു മുന്നിലെ കാര്‍പാര്‍ക്കിങ് ഏരിയ മുഴുവന്‍ സിയാല്‍ മേല്‍ക്കൂര സ്ഥാപിക്കുകയും ഇവിടെ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുകയും ചെയ്തു. 1400 കാറുകള്‍ക്കു പാര്‍ക്ക് ചെയ്യാം. ഈ പാര്‍ക്കിങ് മേഖലയില്‍ നിന്നും 2.7 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category