1 GBP = 96.00 INR                       

BREAKING NEWS

കലശലായ നെഞ്ചുവേദനയുണ്ടെന്ന് ആവര്‍ത്തിച്ച് ഒരാഴ്ചയിലേറെ ആശുപത്രിയില്‍ കഴിഞ്ഞു; ആന്‍ജിയോഗ്രാം ചെയ്യാന്‍ ഡോക്ടറെത്തിയപ്പോള്‍ വേദന പമ്പ കടന്നു; സമ്മത പത്രം എഴുതി വാങ്ങാന്‍ എത്തിയവരോട് പറഞ്ഞത് തന്റെ വേദന മാറിയെന്ന്; ആശുപത്രി വാസം നാടകമെന്ന് തിരിച്ചറിഞ്ഞ് കേന്ദ്ര ഏജന്‍സികള്‍; ആപായപ്പെടുത്തുമെന്ന ഭയത്തിലെ പിന്മാറ്റമെന്ന് സ്വപ്നാ സുരേഷിന്റെ ബന്ധുക്കളും; ലക്ഷ്യം സ്വകാര്യ ആശുപത്രയിലെ പഞ്ചനക്ഷത്ര ചികില്‍സ; സ്വര്‍ണ്ണ കടത്തില്‍ ഇപ്പോഴും ആസൂത്രണങ്ങള്‍ക്ക് കുറവില്ല

Britishmalayali
kz´wteJI³

കൊച്ചി: നെഞ്ചുവേദനയേത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്വര്‍ണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് അപായസാധ്യത മുന്നില്‍ കണ്ടാണ് ആന്‍ജിയോഗ്രാം പരിശോധനയ്ക്കു വിസമ്മതിച്ചുവെന്ന് ബന്ധുക്കള്‍. അതിനിടെ ആന്‍ജിയോഗ്രാം നടത്തിയാല്‍ നെഞ്ചുവേദനയിലെ കള്ളത്തരം പുറത്തു വരുമെന്ന ഭയം കാരണമാണ് പിന്മാറ്റമെന്നും വിലയിരുത്തലുണ്ട്.

സാധാരണ നെഞ്ചുവേദനയുമായി എത്തുന്നവര്‍ക്ക് ഇസിജി എടുക്കും. അതില്‍ പ്രശ്നമുണ്ടെങ്കില്‍ മാത്രമേ ആന്‍ജിയോഗ്രാം ചെയ്യാറുള്ളൂ. ഹൃദയധമനികളില്‍ ബ്ലോക്ക് കണ്ടെത്തിയാല്‍ പിന്നെ ആന്‍ജിയോപ്ലാസ്റ്റിയും. ഇസിജിയില്‍ കാര്യമായ പ്രശ്നമൊന്നും കണ്ടെത്തിയിരുന്നില്ല. ഇതോടെ സ്വപ്നയുടേത് കള്ള നെഞ്ചു വേദനയാണെന്ന വിലയിരുത്തലെത്തി. ഇതോടെയാണ് ആന്‍ജിയോഗ്രാം നടത്താന്‍ തീരുമാനിച്ചത്. ഇത് വേണ്ടെന്നാണ് സ്വപ്നയുടെ നിലപാട്.

കലശലായ നെഞ്ചുവേദനയുണ്ടെന്ന് ആവര്‍ത്തിച്ച് ഒരാഴ്ചയിലേറെ ആശുപത്രിയില്‍ കഴിഞ്ഞ സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് ആന്‍ജിയോഗ്രാം പരിശോധനയ്ക്കു മുന്‍പു മലക്കം മറിയുകയായിരുന്നുവെന്നതാണ് വസ്തുത. ആന്‍ജിയോഗ്രാമിനു സമ്മതപത്രം എഴുതി വാങ്ങാനെത്തിയ മെഡിക്കല്‍ സംഘത്തോടു നെഞ്ചുവേദന മാറിയെന്നും പരിശോധന പിന്നീടാകാമെന്നും സ്വപ്ന പറഞ്ഞു. സ്വപ്നയ്ക്കു കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നു മെഡിക്കല്‍ ബോര്‍ഡ് വീണ്ടും സ്ഥിരീകരിച്ചതോടെ ആശുപത്രിവാസം നാടകമായിരുന്നു എന്നും വ്യക്തമാകുകയാണ്.

സ്വപ്നയെയും കെ.ടി. റമീസിനെയും ജയിലിലേക്കു തിരിച്ചയച്ചു. സ്വപ്നയെയും റമീസിനെയും എന്‍ഐഎ വീണ്ടും ചോദ്യംചെയ്യാന്‍ ഒരുങ്ങുന്നതിനിടെ തങ്ങളുടെ മൊഴിയിലെ വൈരുധ്യങ്ങള്‍ ഒഴിവാക്കാനും തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യാനും വേണ്ടിയാണ് ഒരേസമയം ഇരുവരും ആശുപത്രിവാസം തരപ്പെടുത്തിയതെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. അതിനിടെയാണ് സ്വപ്നയുടെ ജീവന് ഭീഷണിയുള്ളതിനാലാണ് ആന്‍ജിയോഗ്രാം വേണ്ടെന്ന് വച്ചതെന്ന നിലപാടുമായി സ്വപ്നയുടെ ബന്ധുക്കളും സജീവമാകുന്നത്.

സ്വപ്നയ്ക്ക് ഒരുതരത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങളില്ലെന്നു മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയതിന്റെ പിറ്റേന്നാണ് ഇവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ഇവര്‍ക്കു സന്ദര്‍ശകരെ അനുവദിക്കരുതെന്നും പുറംലോകവുമായി ആശയ വിനിമയത്തിന് അവസരം ഒരുക്കരുതെന്നും കാട്ടി ജയില്‍ സൂപ്രണ്ടുമാര്‍ പൊലീസിനു കത്തു നല്‍കിയിരുന്നു. എന്നാല്‍, സ്വപ്ന ആശുപത്രി സെല്ലിനുള്ളില്‍നിന്നു ഫോണ്‍ ചെയ്തെന്ന സൂചന ലഭിച്ചതോടെ ആശുപത്രിവാസം ആസൂത്രിതമെന്ന സൂചന ശക്തമായി. സ്വപ്നയെ രണ്ടാമതും ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ ഇസിജി, ഇക്കോ പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും കാര്യമായ പ്രശ്നങ്ങള്‍ കണ്ടില്ല. ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ ഒരുങ്ങിയെങ്കിലും ഇവര്‍ നെഞ്ചുവേദന ശക്തമാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇതോടെയാണ് ആന്‍ജിയോഗ്രാം നിര്‍ദേശിച്ചത്.

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആന്‍ജിയോഗ്രാം നടത്താന്‍ താത്പര്യമില്ലെന്നും ഉറ്റവരുടെ അനുമതിയും സാമീപ്യവുമില്ലാതെ പരിശോധന വേണ്ടെന്നും അവര്‍ ആശുപത്രി അധികൃതരെ അറിയിച്ചു. ഇക്കാര്യം സ്വപ്നയില്‍നിന്ന് എഴുതിവാങ്ങിയതായി ജയില്‍വകുപ്പ് അധികൃതര്‍ പറഞ്ഞു. വിഷയത്തില്‍ ജയില്‍ മേധാവി ഋഷിരാജ് സിങ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ ആന്‍ജിയോഗ്രാം ചികില്‍സയിലേക്ക് കടന്നത്.

നെഞ്ചുവേദനയേത്തുടര്‍ന്ന് കഴിഞ്ഞ 13-നു െവെകിട്ട് ആറരയ്ക്കാണു സ്വപ്നയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. വയറുവേദനയെത്തുടര്‍ന്ന് അരമണിക്കൂറിനുശേഷം കൂട്ടുപ്രതി കെ.ടി. റമീസിനെയും ആശുപത്രിയിലെത്തിച്ചു. റമീസിന് എന്‍ഡോസ്‌കോപ്പി നടത്തിയെങ്കിലും ആരോഗ്യപ്രശ്‌നം കണ്ടെത്തിയില്ല. ഇരുവര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇന്നലെത്തന്നെ വിയ്യൂര്‍ ജയിലിലേക്കു മാറ്റി.

ആന്‍ജിയോഗ്രാം നടത്തുന്നതിനെക്കുറിച്ചു സംസാരിക്കാന്‍ ഭര്‍ത്താവിനെയോ സഹോദരനെയോ കാണണമെന്ന സ്വപ്നയുടെ ആവശ്യം അനുവദിച്ചില്ല. ഹൃദയധമനിയില്‍ തടസമുണ്ടോയെന്നറിയാനുള്ള പരിശോധനയാണ് ആന്‍ജിയോഗ്രാം. ഇതിനു രോഗിയുടെയോ ഉറ്റവരുടെയോ രേഖാമൂലമുള്ള അനുമതി വേണം. ജീവനു ഭീഷണിയുള്ളതായി സ്വപ്ന പരാതിപ്പെട്ടില്ലെങ്കിലും ബന്ധുക്കള്‍ക്ക് ഈ ആശങ്കയുണ്ട്. ഇതുകൊണ്ടാണ് വേണ്ടെന്ന് പറഞ്ഞതെന്ന് അവര്‍ പറയുന്നു.

അതിനിടെ സ്വകാര്യാശുപത്രിയില്‍ ചികിത്സ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും കുടുബം ആലോചിക്കുന്നു. കുടുംബാംഗങ്ങള്‍ രാവിലെ ആശുപത്രിയിലെത്തിയെങ്കിലും സ്വപ്നയെ കാണാനായില്ല. എന്നാല്‍, എന്‍.ഐ.എ. കോടതി അനുവദിച്ചതോടെ അവര്‍ ഇന്നലെ സന്ധ്യയോടെ ജയിലിലെത്തി സ്വപ്നയെ കണ്ടു. എന്‍.ഐ.എയ്ക്കു മൂന്നുദിവസത്തെ കസ്റ്റഡി അനുവദിച്ചതിനാല്‍ ഇന്നുതന്നെ സ്വപ്നയെ വിട്ടുകൊടുക്കുമെന്നു ജയില്‍വകുപ്പ് അധികൃതര്‍ പറഞ്ഞു.

മുമ്പും നെഞ്ചുവേദനയേത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച സ്വപ്നയെ ആറുദിവസത്തെ ചികിത്സയ്ക്കുശേഷം മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരികെ ജയിലിലെത്തിച്ചിരുന്നു. എന്നാല്‍, പിറ്റേന്നുതന്നെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ ദുരൂഹത ആരോപിക്കപ്പെട്ടു. ഇതേത്തുടര്‍ന്ന് സ്വപ്നയെ പാര്‍പ്പിച്ചിരിക്കുന്ന വനിതാജയിലിന്റെയും റമീസിനെ പാര്‍പ്പിച്ചിരിക്കുന്ന അതിസുരക്ഷാജയിലിന്റെയും സൂപ്രണ്ടുമാരില്‍നിന്നു ജയില്‍വകുപ്പ് വിശദീകരണം തേടി.

ആശുപത്രിയില്‍നിന്നു സ്വപ്ന നഴ്‌സിന്റെ ഫോണില്‍ തിരുവനന്തപുരത്തേക്ക് ആശയവിനിമയം നടത്തിയെന്ന ആരോപണവും എന്‍.ഐ.എ. പരിശോധിക്കുന്നുണ്ട്, സ്വപ്ന ആശുപത്രിയില്‍ ഉണ്ടായിരുന്നപ്പോഴെത്തിയ വിവിഐപികളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category