1 GBP = 94.70 INR                       

BREAKING NEWS

സിപിഎം അനുകൂല സംഘടനയിലെ അംഗമാണെങ്കിലും ബിജെപി അനുകൂല സംഘടന നടത്തിയ അനുമോദനച്ചടങ്ങില്‍ പങ്കെടുത്തു; മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തായിരിക്കെ ഭരണഭാഷാ വാരാചരണവുമായി ബന്ധപ്പെട്ട ഫയലില്‍ മറ്റാരോ ഒപ്പിട്ടെന്ന വാദം ചര്‍ച്ചയാക്കാന്‍ ഫയല്‍ കൈമാറിയതിലും കള്ളക്കളി; വിവരാവകാശത്തില്‍ മറുപടി നല്‍കാന്‍ അനാവശ്യ തിടുക്കം കാട്ടി; ഒപ്പു വിവാദത്തില്‍ വനിതാ ഡെപ്യൂട്ടി സെക്രട്ടറിക്ക് സെക്രട്ടറിയേറ്റില്‍ സീറ്റു മാറ്റം

Britishmalayali
kz´wteJI³

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തായിരിക്കെ ഭരണഭാഷാ വാരാചരണവുമായി ബന്ധപ്പെട്ട ഫയലില്‍ മറ്റാരോ ഒപ്പിട്ടെന്ന വാദം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ഇത് വ്യാജ ആരോപണമാണെന്നാണ് പറയുന്നത്. എന്നിട്ടും വിവാദത്തെ തുടര്‍ന്ന്, ഔദ്യോഗിക ഭാഷാവിഭാഗത്തിലെ വനിതാ ഡപ്യൂട്ടി സെക്രട്ടറിയെ സാമൂഹികനീതി വകുപ്പിലേക്കു സ്ഥലം മാറ്റി.

വ്യാജ ഒപ്പാണെന്ന ആരോപണം മുഖ്യമന്ത്രി തള്ളിയിരുന്നു. ഫയല്‍ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും അറിയിച്ചിരുന്നു. ആഭ്യന്തര അന്വേഷണത്തില്‍, ഈ ഫയലിന്റെ കാര്യത്തില്‍ സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥ അനാവശ്യ താല്‍പര്യം കാട്ടിയെന്നാണു കണ്ടെത്തിയത്. ഒഎല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്ന അവര്‍ കൈകാര്യം ചെയ്തിരുന്ന ഫയലായിരുന്നില്ല ഇത്. ഇവര്‍ വഴിയാണ് ഫയല്‍ ചോര്‍ന്നതെന്നാണ് സര്‍ക്കാരിന്റെ നിഗമനം. ഈ സാഹചര്യത്തിലാണ് അവരെ സ്ഥലം മാറ്റുന്നതെന്നാണ് പൊതുവേ ഉയരുന്ന വാദം.

സിപിഎം അനുകൂല സംഘടനയിലെ അംഗമാണെങ്കിലും ബിജെപി അനുകൂല സംഘടന നടത്തിയ അനുമോദനച്ചടങ്ങില്‍ അവര്‍ പങ്കെടുത്തതും ചര്‍ച്ചയായിരുന്നു. ഉദ്യോഗസ്ഥ ഭരണാനുകൂല സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ അംഗമാണ്. എങ്കിലും ഇവര്‍ക്ക് പരിവാര്‍ ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ചിത്ര എം എസിനാണ് സ്ഥലമാറ്റം. സ്വാഭാവിക സ്ഥലം മാറ്റമെന്ന തരത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്. അച്ചടക്ക നടപടിയായി കാണിക്കുന്നതുമില്ല.

2018ല്‍ മുഖ്യമന്ത്രി വിദേശത്തായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ വ്യാജ ഒപ്പിട്ടുവെന്ന ആരോപണവുമായി ബിജെപി. രംഗത്തുവന്നിരുന്നു. ഒപ്പിട്ട ഫയലിന്റെ പകര്‍പ്പും പുറത്തുവിട്ടിരുന്നു. എന്നാല്‍, ഇത് വ്യാജ ഒപ്പല്ലെന്നും വിദേശത്തായിരുന്നപ്പോള്‍ ഫയലുകള്‍ ഡിജിറ്റലായി സ്വീകരിച്ച് ഒപ്പിട്ടതാണെന്നും മുഖ്യമന്ത്രി വിശദീകരണം നല്‍കി. ഫയലുകള്‍ ചോര്‍ന്നത് എങ്ങനെയെന്ന് അന്വേഷിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് സ്ഥലംമാറ്റം.

വിവരാവകാശ നിയമപ്രകാരമാണ് രേഖകള്‍ പുറത്തേക്കു പോയതെങ്കിലും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിലെ ഉദ്യോഗസ്ഥ ഫയല്‍ നല്‍കാന്‍ അമിത താത്പര്യമെടുത്തുവെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം. എന്നാല്‍ ഇവരെ കൂടുതല്‍ മെച്ചപ്പട്ട സീറ്റിലേക്കാണ് മാറ്റുന്നതെന്നതും നിര്‍ണ്ണായകമാണ്. ഒപ്പു വിവാദത്തില്‍ മുഖ്യമന്ത്രി ചില വാദങ്ങള്‍ മുന്നോട്ട് വച്ചെങ്കിലും അതൊന്നും ബിജെപി അംഗീകരിച്ചിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category