1 GBP = 95.60 INR                       

BREAKING NEWS

മിലിറ്ററി എന്‍ജിനീയറിങ് സര്‍വീസ് 'എ' ക്ലാസ് കരാറുകാരന്‍; മകള്‍ എയ്റോസ്പേസ് എന്‍ജിനീയറിങ്ങില്‍ എംടെക് എടുത്ത മിടുമിടുക്കിയായ ഗവേഷക വിദ്യാര്‍ത്ഥി; ഉപകരാറുകാരന്റെ ചതിയും ബാങ്കിലെ ലോണും കടം കൂട്ടി; കിട്ടിയതെല്ലാം അടച്ചിട്ടും പലിശയ്ക്കപ്പുറം ഒന്നുമായില്ല; വീടും സ്ഥലവും വില്‍ക്കാനുള്ള നീക്കത്തിന് വിലങ്ങു തടിയായത് ലോക്ഡൗണിലെ മാന്ദ്യം; ഒടുവില്‍ ഭാര്യയേയും മകളേയും കത്തിച്ചു കൊന്ന് ശ്രീകുമാറിന്റെ ആത്മഹത്യ; വര്‍ക്കല വെട്ടൂരിനെ കരയിപ്പിച്ച് ഒരു കുടുംബത്തിന്റെ മടക്കം

Britishmalayali
kz´wteJI³

തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിനുള്ളില്‍ അച്ഛനും അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന നിഗമനത്തിലേക്ക് പൊലീസ്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്ത സാഹചര്യത്തിലാണ് ഇത്. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍(60) , ഭാര്യ മിനി (55) , മകള്‍ അനന്തലക്ഷ്മി (26) എന്നിവരാണ് മരിച്ചത്. ഉറക്കത്തില്‍ ഭാര്യയെയും മകളെയും തീവച്ച ശേഷം ശ്രീകുമാര്‍ ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. ശ്രീകുമാറിന്റെ മൃതദേഹം വീടിന്റെ ശുചിമുറിയിലും ഭാര്യയുടെയും മകളുടെയും മൃതദേഹം കിടപ്പു മുറിയിലും ആണ് കിടന്നിരുന്നത്.

സാമ്പത്തികമായി ചിലര്‍ വഞ്ചിച്ചുവെന്നു കുറിപ്പില്‍ പറയുന്നു. വ്യക്തികളുടെ പേരും കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കരാര്‍ ജോലികള്‍ ചെയ്തിരുന്ന തന്നെ തിരുമല സ്വദേശിയായ ഉപകരാറുകാരന്‍ ചതിച്ചുവെന്നും പറയുന്നുണ്ട്. ഉപകരാറുകാരന്‍ ജോലികള്‍ കൃത്യമായി ചെയ്തു തീര്‍ക്കാതെ വന്നതോടെ വലിയ തുക വായ്പയെടുത്തു പണികള്‍ തീര്‍ത്തു കൊടുക്കേണ്ടിവന്നു. ഇതോടെ കോടികളുടെ ബാധ്യതയാണ് ഉണ്ടായതെന്നും വിശദീകരിക്കുന്നു. ഇത് കാരണം ശ്രീകുമാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ഇതോടെയാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് നിഗമനം.

സാമ്പത്തിക ശേഷിയുള്ള കുടുംബമായിരുന്നു ശ്രീകുമാറിന്റേത്. ഇടക്കാലത്ത് സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടായിരുന്നു. കടബാധ്യതയെ തുടര്‍ന്ന് നിരാശയിലായിരുന്നു കുടുംബമെന്ന് അയല്‍വാസികള്‍ മൊഴി നല്‍കിയിരുന്നു. പുലര്‍ച്ചെ 3.30 ന് വീട്ടില്‍ നിന്ന് നിലവിളി കേട്ടതായി നാട്ടുകാര്‍ പറയുന്നു. വീട്ടില്‍ നിന്ന് പുകയുയരുന്നതും കണ്ടു. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സുമെത്തി തീയണച്ചപ്പോഴേക്കും മൂന്നുപേരുടെയും മരണം സംഭവിച്ചു.

മാന്യമായ ജോലിയും ആരെയും പിണക്കാത്ത പെരുമാറ്റവും കൊണ്ട് വീട്ടിലും നാട്ടിലും പ്രിയപ്പെട്ടവനായിരുന്നു ശ്രീകുമാര്‍. അതുകൊണ്ടു തന്നെ നാട്ടുകാര്‍ക്ക് നടക്കുന്ന ദുരന്തമായി ഇത് മാറി. കുറച്ചുനാളായി ശ്രീകുമാര്‍ കടബാധ്യതയില്‍ കുടുങ്ങി മാനസിക വൈഷമ്യം നേരിട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കണ്ടെടുത്ത ആത്മഹത്യാകുറിപ്പില്‍ ശ്രീകുമാറും ഭാര്യയും ഒപ്പുവെച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. എം.ഇ.എസ് കോണ്‍ട്രാക്ടറായിരുന്ന ശ്രീകുമാറിനെ ഒരു സബ് കോണ്‍ട്രാക്ടര്‍ പണിയെടുത്തശേഷം ചതിച്ചെന്നും അയാളെക്കുറിച്ച് ആത്മഹത്യാ കുറിപ്പിലുണ്ടെന്നും പൊലീസ് സൂചന നല്‍കുന്നുണ്ട്. അതേസമയം സബ് കോണ്‍ട്രാക്ടര്‍ ഏറ്റെടുത്ത പണി ചെയ്യാതെ ചതിച്ചതാണെന്ന് ബന്ധുക്കളും ആരോപിക്കുന്നു.

ചതിയില്‍പ്പെട്ട ശ്രീകുമാര്‍ വീടും പുരയിടങ്ങളും ബാങ്കില്‍ പണയപ്പെടുത്തി ലോണ്‍ എടുത്താണ് കോണ്‍ട്രാക്ട് പണികള്‍ തീര്‍ത്തത്. ബില്ലുകള്‍ മാറിവരുന്ന തുകയെല്ലാം ബാങ്കിലടച്ചു വരികയായിരുന്നത്രെ. എന്നാല്‍, നാളുകളായി അടച്ച തുകയെല്ലാം ബാങ്ക് പലിശയിനത്തില്‍ വരവുവെക്കുകയും ലോണ്‍ തുക അതേപോലെ നിലനില്‍ക്കുകയുമായിരുന്നു. അടച്ചാലും അടച്ചാലും തീരാത്ത ലോണില്‍നിന്ന് കരകയറാനായി ഭൂമി വില്‍ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഭൂമി കച്ചവടമൊന്നും ശരിയാകാതെ പോകുകയായിരുന്നത്രെ. പഠിക്കാന്‍ മിടുക്കിയായിരുന്ന അനന്തലക്ഷ്മി എം.ടെകിനുശേഷം ഗവേഷക വിദ്യാര്‍ത്ഥിയുമായിരുന്നു. മിലിറ്ററി എന്‍ജിനീയറിങ് സര്‍വീസ് 'എ' ക്ലാസ് കരാറുകാരനാണ് ശ്രീകുമാര്‍.

കടബാധ്യത തളര്‍ത്തിയ ശ്രീകുമാര്‍ മരിക്കാന്‍ തീരുമാനിച്ചപ്പോള്‍ മകളെ ഒഴിവാക്കിയില്ലെന്നത് ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. എയ്റോസ്പേസ് എന്‍ജിനീയറിങ്ങില്‍ എംടെക്കിന് ശേഷം അദ്ധ്യാപികയായി ജോലി ചെയ്ത മകള്‍ അനന്തലക്ഷ്മി പഞ്ചാബ് സര്‍വകലാശാലയില്‍ പിഎച്ച്ഡിക്ക് രജിസ്റ്റര്‍ ചെയ്തെങ്കിലും ലോക്ക് ഡൗണ്‍ കാരണം ഏതാനും മാസങ്ങളായി വീട്ടിലുണ്ടായിരുന്നു.

പ്രതിരോധ സ്ഥാപനങ്ങള്‍, എയര്‍പോര്‍ട്ട്, റെയില്‍വേ എന്നിവയുടെ നിര്‍മ്മാണ കരാറുകള്‍ ഏറ്റെടുത്ത നടത്തുന്ന ശ്രീകുമാറിന് ബാധ്യത കാരണം ബാങ്കില്‍ നിന്നു സമ്മര്‍ദം നേരിട്ടിരുന്നുവെന്നും ആത്മഹത്യ അല്ലാതെ വഴിയില്ലെന്നു പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ സൂചന നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category