1 GBP = 95.60 INR                       

BREAKING NEWS

ഞാന്‍ എങ്ങനെയാണ് രക്ഷപ്പെട്ടത് ...? ഉമ്മന്‍ ചാണ്ടി എന്ന വലിയ മനുഷ്യന്‍ എങ്ങനെയാണ് പിന്നീട് എന്നെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചത്..? ആ ബ്ലൂ ഫിലിം കാസറ്റ് എവിടെ..? എന്നെ അറസ്റ്റ് ചെയ്യാന്‍ വന്ന അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ജോര്‍ജിനോട് ഞാന്‍ എന്താണ് പറഞ്ഞത് ..? കേരളത്തിലെ ഏറ്റവും വലിയ ഭരണകൂട ഭീകരതയുടെയും ഗൂഢാലോചനയുടെയും യഥാര്‍ത്ഥ കഥകള്‍ ഞാനിവിടെ വെളിപ്പെടുത്തുകയാണ് ...; വീണ്ടും വിവാദ വെളിപ്പെടുത്തലുമായി ക്രൈം പത്രാധിപര്‍ നന്ദകുമാര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി നിയമസഭാംഗമായി അമ്പതുകൊല്ലം പിന്നിടുന്നു. ഈ സമയത്ത് വിവാദ വെളിപ്പെടുത്തലുമായി ക്രൈംപത്രാധിപര്‍ നന്ദകുമാര്‍ രംഗത്ത് വരുന്നു. അവിശ്വസനീയമായ കാര്യങ്ങളാണ് നന്ദകുമാര്‍ ആരോപണമായി ഉന്നയിക്കുന്നത്. ഇതില്‍ ആരോപണ വിധേയരായവരെല്ലാം നിഷേധിക്കുന്ന അത്യന്തം ഗൗരവതരമായ ആരോപണങ്ങള്‍. വരും ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ നീറുന്ന ചര്‍ച്ചയായി ഇത് മാറുമെന്നും ഉറപ്പാണ്. നന്ദകുമാറിന്റെ ഏറ്റവും പുതിയ ഫെയ്സ് ബുക്ക് പോസ്റ്റ് അതുകൊണ്ട് തന്നെ വിവാദങ്ങള്‍ക്കും തുടക്കമിടുകയാണ്.

നന്ദകുമാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചുവടെ
ഉമ്മന്‍ ചാണ്ടിയും ബ്ലൂഫിലിം നായികയും.... ഉമ്മന്‍ ചാണ്ടി ആദ്യം എന്നെ കൊല്ലാന്‍ കൂട്ട് നിന്നു ....പിന്നെ രക്ഷിക്കാനും...... 1970 സെപ്റ്റംബര്‍ 17 ന് ആണ് പുതുപ്പള്ളി നിയമസഭ മണ്ഡലത്തില്‍ നിന്നും ആദ്യമായി കുഞ്ഞൂഞ്ഞ് എന്ന നാട്ടുകാരുടെ പ്രിയങ്കരനായ ഉമ്മന്‍ ചാണ്ടി എംഎല്‍എ. ആയി തെരഞ്ഞെടുക്കപ്പെട്ടത് .2020 സെപ്റ്റംബര്‍ 17 ന് തുടര്‍ച്ചയായി, പുതുപ്പള്ളിയില്‍ തന്നെ എംഎല്‍എ. ആയി നിയമസഭാ സാമാജികനായി 50 വര്‍ഷം പിന്നിടുന്ന ഉമ്മന്‍ ചാണ്ടിയുമായി എനിക്കുണ്ടായ രസകരമായ അനുഭവങ്ങളാണ് ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നത് .

നായനാര്‍ മന്ത്രിസഭയുടെ കാലം. 1999 ജൂണ്‍ 30ന് മുഖ്യമന്ത്രി ഇ കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന P.ശശിയുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് പൊലീസ് കമ്മീഷണര്‍ പത്മകുമാറിന്റെ നേതൃത്വത്തില്‍ അര്‍ദ്ധരാത്രി കോഴിക്കോടുള്ള എന്റെ വീട്ടില്‍ നിന്നും എന്നെ അറസ്റ് ചെയ്യുകയുണ്ടായി .. അറസ്റ്റ് ചെയ്ത ആ രാത്രിയില്‍ തന്നെ എന്നെ തിരുവനതപുരത്തേക്ക് കൊണ്ട് പോയി. ഒരു രഹസ്യ കേന്ദ്രത്തില്‍ കൊണ്ടു പോയി മര്‍ദ്ദിക്കാനും , ജയിലില്‍ പാര്‍ട്ടി ഗുണ്ടകളെ കയറ്റി കൊല്ലാനുമായിരുന്നു അന്നത്തെ മുഖ്യമന്ത്രി E. K. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പദ്ധതിയിട്ടത്. അന്നത്തെ ആ അര്‍ദ്ധരാത്രിയില്‍ത്തന്നെ കോഴിക്കോട് ക്രൈം ഓഫീസില്‍ സൂക്ഷിച്ചിരുന്ന ''------- എം എല്‍ എ യുടെ ബ്ലൂഫിലിം കാസറ്റ് '' ഉള്‍പ്പെടെ പല സുപ്രധാന രേഖകളും പൊലീസ് കടത്തിക്കൊണ്ട് പോവുകയുണ്ടായി. (ഇക്കാര്യം M.A.Baby കോടതിയില്‍ സത്യം ആണെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു)

എന്താണ് ഇതിനു കാരണം,..? പൊലീസിനെ നിയന്ത്രിച്ചിരുന്ന പി ശശി പൂഴ്ത്തി വെച്ചിരുന്ന കോഴിക്കോട് ഐസ് ക്രീം പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടി മുഖ്യപ്രതിയാണെന്ന ഡിജിപി കല്ലട സുകുമാരന്‍ റിപ്പോര്‍ട്ട് ഉപയോഗിച്ച് കുഞ്ഞാലിക്കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തു ഒരു കോടി രൂപ തട്ടിയെടുത്തിരുന്നു . എന്നാല്‍ കല്ലട സുകുമാരന്‍ റിപ്പോര്‍ട്ട് ചോര്‍ത്തി എടുത്തു ക്രൈം പൂര്‍ണ്ണരൂപത്തില്‍ പ്രസിദ്ധീകരിച്ചു. കൂടാതെ പി. ശശി ഒരു കോടി കൈക്കൂലി വാങ്ങി എന്നും പ്രസിദ്ധീകരിച്ചു. കുഞ്ഞാലിക്കുട്ടി ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ മുഖ്യ പ്രതിയാണെന്നും ഈ കേസിലെ പി. ശശിയുടെ ഇടപെടലുകളുടെ തെളിവുകളും അടക്കം അന്വേഷണ റിപ്പോര്‍ട്ട് 1999 ഫെബ്രുവരി ലക്കം ക്രൈമില്‍ പ്രസിദ്ധികരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് മാനനഷ്ടത്തിന് നഷ്ടപരിഹാരമായി 50 ലക്ഷത്തിന്റെ വക്കീല്‍ നോട്ടീസ് നായനാരുമായി ചേര്‍ന്ന് പി ശശി എനിക്കെതിരെ അയച്ചു. എന്നാല്‍ അവരെ രണ്ടുപേരെയും വെല്ലുവിളിച്ചു കൊണ്ട്, മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മാഫിയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ തെളിവുകള്‍ സഹിതം ഞാന്‍ വീണ്ടും ക്രൈംമില്‍ പ്രസിദ്ധികരിക്കുകയുണ്ടായി. ഇതാണ് പി ശശിക്ക് എന്നോടുള്ള വിരോധത്തിന് കാരണം .

ഈ സമയത്ത് തന്നെയാണ് -------- എം എല്‍എ യെ കുറിച്ച് ഒരു അന്വേഷണ റിപ്പോര്‍ട്ട് ഞാന്‍ ക്രൈംമില്‍ പ്രസിദ്ധികരിക്കുന്നത്. ഒരു എന്‍ജിനീയറിങ് സീറ്റിന് വേണ്ടി ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നും, ഉന്നത സ്വാധീനമുള്ള പ്രമുഖനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ---------ന്റെ' ബ്ലൂ ഫിലിം കാസെറ്റ് പ്രചാരത്തിലുണ്ടെന്നും, അത് കേരള രാഷ്ട്രീയത്തെ ഞെട്ടിപ്പിക്കുന്നതാണെന്നുമുള്ള വാര്‍ത്തയായിരുന്നു ക്രൈം പുറത്തു വിട്ടത്. ഇതില്‍ കുപിതയായ ------ ചെങ്ങന്നൂരില്‍ വച്ച് ആ ലക്കം ക്രൈം കോപ്പികള്‍ ഗുണ്ടകളെ വിട്ട് പിടിച്ചെടുക്കുകയും, എന്റെ ലേഖകനെ കസ്റ്റഡിയില്‍ എടുത്തു പൊലീസിനെ ഉപയോഗിച്ചു പീഡിപ്പിക്കുകയും ചെയ്തു. പ്രതിപക്ഷത്തെ ------ എംഎല്‍എ., ഭരണപക്ഷത്തെ പൊലീസിനെ നിയന്ത്രിച്ചിരുന്ന പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെ സ്വാധീനിച്ച് , എന്നെ അറസ്റ് ചെയ്യാനും കൊല്ലാനുമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു.

അത് ഇങ്ങനെയായിരുന്നു, ഒരു അഡ്വക്കേറ്റിനെക്കൊണ്ട് പി ശശി , ഞാന്‍ -------നെ ബ്ലാക്ക് മെയില്‍ ചെയ്തു എന്ന കള്ള പരാതി ഉണ്ടാക്കുകയും ആ പരാതിയുമായി കോണ്‍ഗ്രസ്സിലെ നാല് ഗ്രൂപ്പുകളുടെ പ്രതിനിധികളായ ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, പി.പി. തങ്കച്ചന്‍, കാര്‍ത്തികേയന്‍ എന്നിവരെയും കൂട്ടി മുഖ്യമന്ത്രി നായനാര്‍ക്ക് പരാതി കൊടുക്കയും ചെയ്യും. പ്രതിപക്ഷനേതാവ് എ കെ ആന്റണിയുടെ നിര്‍ദ്ദേശപ്രകാരം ആവണം ഈ നാല് എംഎല്‍എമാര്‍ --------ന്റെ കൂടെ വന്നു പരാതി കൊടുക്കേണ്ടത് എന്നും അവര്‍ തീരുമാനിച്ചു. അങ്ങനെ ചെയ്താല്‍ പ്രതിപക്ഷത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈം ചീഫ് എഡിറ്ററെ അറസ്റ്റ് ചെയ്തു എന്ന് സ്ഥാപിക്കുകയും എന്നെ അപായപ്പെടുത്തുമ്പോള്‍ കുറ്റം മുഴുവന്‍ പ്രതിപക്ഷത്തിന്റെ തലയില്‍ പോകുകയും ചെയ്യും. ഇതായിരുന്നു പി ശശിയുടെ പദ്ധതി..

അത് പ്രകാരം --------- പ്രവര്‍ത്തിക്കുക തന്നെ ചെയ്തു .പൊട്ടി കരഞ്ഞു എ കെ ആന്റണിയുടെ കാല്‍ക്കല്‍ വീണു. മനസ്സലിഞ്ഞ എ കെ ആന്റണിയുടെ നിര്‍ദ്ദേശപ്രകാരം ഉമ്മന്‍ ചാണ്ടിയും ആര്യാടന്‍ മുഹമ്മദും പിപി തങ്കച്ചനും കാര്‍ത്തികേയനും -------ന്റെ കൂടെപോയി . മുഖ്യമന്ത്രി ഇ കെ നായനാര്‍ക്ക് 1999 ജൂണ്‍ 28ന് ഉച്ചയ്ക്ക് പരാതി നല്‍കുകയും അപ്പോള്‍ തന്നെ അവിടെയുണ്ടായിരുന്ന പി ശശി അത് ഏറ്റുവാങ്ങുകയും ചെയ്തു. പി ശശിയുടെ നിര്‍ദ്ദേശപ്രകാരം പരാതി കൊടുക്കുമ്പോള്‍ ------- പൊട്ടിക്കരയണം എന്ന് പ്രത്യേകം നിര്‍ദേശിച്ചിരുന്നു.

മുന്‍ മുഖ്യമന്ത്രി ഭീഷ്മാചാര്യര്‍ ആയിരുന്ന k കരുണാകരന്റെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹിയിലെ പഞ്ചനക്ഷത്രഹോട്ടലില്‍ വെച്ച് നേരത്തെ പ്ലാന്‍ ചെയ്ത പോലെ മുസ്ലിം ലീഗ് പ്രമുഖ നേതാവിനെ വലയില്‍ വീഴ്ത്തി ബ്ലൂ ഫിലിമില്‍ ദേഹം വിയര്‍ത്തൊലിച്ച് അഭിനയിച്ച -------ന് ഒന്ന് പൊട്ടിക്കരയാന്‍ ആണോ അഭിനയ സാമര്‍ത്ഥ്യത്തിനു കുറവ്...? ആ പൊട്ടിക്കരച്ചില്‍ കണ്ടു ഇ കെ നായനാരും ഉമ്മന്‍ ചാണ്ടിയും ആര്യാടന്‍ മുഹമ്മദും കാര്‍ത്തികേയനും പിപി തങ്കച്ചനും തങ്ങള്‍ക്ക് -------നോടുള്ള വിരോധം എല്ലാം മറന്നു അറിയാതെ കരഞ്ഞുപോയി ... ഇ കെ നായനാര്‍ ഉടനെ 'ഓനേ പിടിച്ച് ജയിലിലടക്കാന്‍ ' പൊലീസ് കൈകാര്യം ചെയ്തിരുന്ന ശശിയോട് ഉത്തരവിട്ടു . 'വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ഛിച്ചതും പാല് ' എന്ന പഴഞ്ചൊല്ല് പോലെ പി.ശശിയും ------- ഉള്ളാലെ നായനാരുടെ ഉത്തരവ് കേട്ട് പൊട്ടിച്ചിരിച്ചു .. തങ്ങള്‍ വിരിച്ച വലയില്‍ കേരള രാഷ്ട്രീയത്തിലെ അധികായന്മാരായ ഉമ്മന്‍ ചാണ്ടിയും എ കെ ആന്റണിയും പിപി തങ്കച്ചനും കാര്‍ത്തികേയനും ആര്യാടന്‍ മുഹമ്മദുമാണ് വീണു കിടക്കുന്നത് എന്ന് ശശിയും -------ും അഹങ്കരിച്ചു. പിന്നെന്തു വേണം എന്നെ അറസ്റ്റ് ചെയ്യാനും ക്രൂരമായി മര്‍ദ്ദിക്കാനും ജയിലില്‍വച്ച് ഗുണ്ടകളെ കൊണ്ട് അപായപ്പെടുത്താനും....? എല്ലാത്തിനും ഉത്തരവാദി എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ആര്യാടന്‍ മുഹമ്മദും കാര്‍ത്തികേയനും പിന്നെ പിപി തങ്കച്ചനും...?

അതെ കേരളം കണ്ട ഏറ്റവും വലിയ ഭരണകൂട ഭീകരതയില്‍ ഉമ്മന്‍ ചാണ്ടിയും പങ്കാളിയായി തീര്‍ന്നു. 1999 ജൂണ്‍ 30ന് അര്‍ദ്ധ രാത്രി എന്നെ കോഴിക്കോട് വീട്ടില്‍നിന്നും പി.ശശിയുടെ നിര്‍ദ്ദേശപ്രകാരം ഇപ്പോഴത്തെ കോഴിക്കോട് പൊലീസ് കമ്മീഷണറും അന്നത്തെ കോഴിക്കോട് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറും ആയിരുന്ന എവി ജോര്‍ജ് അറസ്റ്റ് ചെയ്തു . അന്നത്തെ പൊലീസ് കമ്മീഷണര്‍ പത്മകുമാര്‍ അതിന് നേതൃത്വം നല്‍കി. അന്ന് രാത്രി തന്നെ ക്രൈമിന്റെ ഓഫീസില്‍ അതിക്രമിച്ച് കയറി ------- എംഎല്‍എ യുടെ ബ്ലൂ ഫിലിം കാസറ്റും, പി.ശശിയുടെ ഞെട്ടിക്കുന്ന പെണ്‍വേട്ടകളുടെയും കൊലപാതകങ്ങളുടെയും കൈക്കൂലി യുടെയും സംഭവ പരമ്പരകളുടെ രേഖകളും എം എ ബേബിയുടെ സ്വരലയ അഴിമതി രേഖകളും അടക്കം പൊലീസ് കടത്തിക്കൊണ്ടുപോയി. 2002 ജൂണ്‍ 28ന് അന്ന് മുഖ്യമന്ത്രി എ കെ ആന്റണി നിയമസഭയില്‍ പറഞ്ഞത് ഇപ്രകാരമാണ് 'അടിയന്തരാവസ്ഥയ്ക്കുശേഷം കേരളത്തില്‍ നടന്ന ഭരണകൂട ഭീകരതയുടെ ഏറ്റവും വലിയ തെളിവാണ് ഭാര്യയുടെയും കുഞ്ഞിന്റെയും കൂടെ ഉറങ്ങി കിടക്കുകയായിരുന്ന ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാറിനെ നിയമവിരുദ്ധമായി അര്‍ദ്ധരാത്രി ഇരുട്ടിന്റെ മറവില്‍ അറസ്റ്റ് ചെയ്തതും ജയിലിലടച്ചതും അര്‍ദ്ധരാത്രി ഓഫീസ് സീല്‍ ചെയ്തതും ' അതേ സുഹൃത്തുക്കളെ കേരളം കണ്ട ഏറ്റവും വലിയ ഭരണകൂട ഭീകരതയില്‍ എന്നെ കൊല്ലാന്‍ വേണ്ടി ഉമ്മന്‍ ചാണ്ടിയും കൂട്ടുനിന്നു .

പിന്നെ ഞാന്‍ എങ്ങനെയാണ് രക്ഷപ്പെട്ടത് ...? ഉമ്മന്‍ ചാണ്ടി എന്ന വലിയ മനുഷ്യന്‍ എങ്ങനെയാണ് പിന്നീട് എന്നെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചത്..? ------ന്റെ ആ ബ്ലൂ ഫിലിം കാസറ്റ് എവിടെ..? എന്നെ അറസ്റ്റ് ചെയ്യാന്‍ വന്ന അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ A V ജോര്‍ജിനോട് ഞാന്‍ എന്താണ് പറഞ്ഞത് ..?എന്നെ പുറത്തിട്ടു അപായപ്പെടുത്താന്‍ ഉള്ള ശ്രമത്തില്‍നിന്ന് AV ജോര്‍ജ് എങ്ങനെയാണ് എന്നെ രക്ഷപ്പെടുത്തിയത്? ഈ കാര്യം മലയാളികളായ എല്ലാവരും അറിയണം... കേരളത്തിലെ ഏറ്റവും വലിയ ഭരണകൂട ഭീകരതയുടെയും ഗൂഢാലോചനയുടെയും യഥാര്‍ത്ഥ കഥകള്‍ ഞാനിവിടെ വെളിപ്പെടുത്തുകയാണ് ...

തുടരും.....
ടി പി നന്ദകുമാര്‍ , ചീഫ് എഡിറ്റര്‍ CRIME,

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category