1 GBP = 96.00 INR                       

BREAKING NEWS

പേരു വെളിപ്പെടുത്താത്ത പല പ്രമുഖരുമായും സ്ഥിരമായി ചാറ്റിങ്; സ്വര്‍ണ്ണ കടത്തിലെ ആസൂത്രകയുടെ മൊബൈല്‍ ഫോണില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ ഞെട്ടിക്കുന്നത്; സ്വപ്നാ സുരേഷുമായി നിരന്തര ആശയ വിനിമയം നടത്തി മറ്റൊരു മന്ത്രി കൂടി അന്വേഷണ പരിധിയിലേക്ക്; ജലീലിനും ജയരാജന്റെ പുത്രനും കോടിയേരിയുടെ മകനും ശേഷം സംശയ നിഴലിലേക്ക് പുതിയൊരു വിവിഐപിയും; ഉന്നത ബന്ധത്തില്‍ സ്വപ്ന ആദ്യം പറഞ്ഞ മൊഴികള്‍ ശരിയല്ലെന്നും കണ്ടെത്തല്‍; രണ്ടും കല്‍പ്പിച്ച് എന്‍ഐഎ; പിണറായി കൂടുതല്‍ കുരുക്കിലേക്ക്

Britishmalayali
kz´wteJI³

കൊച്ചി: മന്ത്രി കെടി ജലീല്‍, മന്ത്രി ഇപി ജയരാജന്റെ മകന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍..... സ്വര്‍ണ്ണ കടത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ക്ലീന്‍ ചിറ്റ് നല്‍കാന്‍ മടിക്കുന്ന ഉന്നത വ്യക്തിത്വങ്ങളാണ് ഇവരെല്ലാം. ഈ പട്ടികയിലേക്ക് ഇനിയൊരു മന്ത്രി കൂടി എത്തുന്നതായി സൂചന. സ്വര്‍ണക്കടത്തു കേസില്‍ ഒരു മന്ത്രിയില്‍ നിന്നു കൂടി അന്വേഷണ സംഘം വിവരങ്ങള്‍ ആരായും. സ്വര്‍ണ്ണ കടത്തിലെ ആസൂത്രക സ്വപ്നാ സുരേഷിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് കിട്ടിയ വിവരങ്ങളാണ് അടുത്തൊരു മന്ത്രിയെ കൂടി പ്രതിക്കൂട്ടിലാക്കുന്നത്. ഇദ്ദേഹത്തേയും സ്വര്‍ണ്ണ കടത്ത് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്യാനാണ് സാധ്യത.

നയതന്ത്ര കടത്തില്‍ മന്ത്രി കെടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി ന്യായീകരിക്കുകയാണ്. ജലീല്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എണ്ണി എണ്ണി പറയുന്നു. ഇതിനിടെയാണ് മറ്റൊരു മന്ത്രി കൂടി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ഈ മന്ത്രിയെ ചോദ്യം ചെയ്താല്‍ പിണറായി സര്‍ക്കാര്‍ കൂടുതല്‍ വിവാദത്തിലേക്ക് ചെന്നു വീഴും. ഇടതു സര്‍ക്കാരിലെ പല പ്രമുഖരുമായും സ്വപ്നാ സുരേഷിന് അടുത്ത ബന്ധമുണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തുന്നത്. ഇത് അന്വേഷണത്തില്‍ പുതിയ വഴിത്തിരിവാകും.

സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. പലതും വാട്സാപ്പിലൂടെയുള്ള ആശയ വിനിമയമായിരുന്നു. ഫോട്ടോകള്‍ പലതും തിരിച്ചു പിടിച്ചു. ഇതെല്ലാം നിര്‍ണ്ണായക വിവരങ്ങളായി മാറുകയാണ്. ഇങ്ങനെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് മറ്റൊരു മന്ത്രി കൂടി സംശയ നിഴലിലാകുന്നത്. സ്വപ്നയുമായി ഈ മന്ത്രിക്ക് എന്ത് തരം ബന്ധമാണുണ്ടായിരുന്നതെന്നതിനെ കുറിച്ചാണ് അന്വേഷണം. ഈ മന്ത്രിയുമായുള്ള നിരന്തര ആശയവിനിമയത്തിന്റെ വിവരങ്ങള്‍ ലഭ്യമായതായാണു സൂചന.


ലൈഫ് പദ്ധതി കമ്മിഷന്‍ ഇടപാടില്‍ ആരോപണ വിധേയനായ മന്ത്രിപുത്രനുമായുള്ള സ്വപ്നയുടെ സമ്പര്‍ക്ക വിവരങ്ങളും കിട്ടിയിട്ടുണ്ട്. മൊബൈലില്‍ നിന്ന് സൈബര്‍ ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഉന്നതബന്ധം സംബന്ധിച്ചു സ്വപ്ന നല്‍കിയ മൊഴികള്‍ ശരിയല്ലെന്നാണു ഇത് വ്യക്തമാക്കുന്നത്. ശിവശങ്കറിന് അപ്പുറത്തേക്കുള്ള പല വിവിഐപികളുമായും സ്വപ്നയ്ക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നു. കേസ് അന്വേഷണം ശിവശങ്കറില്‍ നിന്നും വഴുതി മാറി മറ്റ് പല പ്രമുഖരിലേക്കും നീളുകയാണെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.

എന്‍ഐഎയും കസ്റ്റംസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) മുന്‍പു നടത്തിയ ചോദ്യംചെയ്യലില്‍ സ്വപ്ന പേരു വെളിപ്പെടുത്താതിരുന്ന പ്രമുഖരുമായുള്ള ഓണ്‍ലൈന്‍ ആശയവിനിമയ വിവരങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയത്. അതി നിര്‍ണ്ണായകമാണ് ഈ തെളിവുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വപ്നയെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും. സ്വപ്നയുടെയും സന്ദീപിന്റെയും മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവയില്‍ നിന്ന് 2000 ജിബി ഡേറ്റ (ഏകദേശം 2780 സിഡികളില്‍ കൊള്ളുന്ന വിവരം )വീണ്ടെടുത്തു.

മറ്റു ചില പ്രതികളുടെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നു വേറെ 2000 ജിബി ഡേറ്റയും ശേഖരിച്ചിട്ടുണ്ട്. പ്രതികള്‍ മായ്ച്ചുകളഞ്ഞ സന്ദേശങ്ങളും വീണ്ടെടുത്തു. ഇതും നിര്‍ണ്ണായകമാണ്.സ്വര്‍ണക്കടത്തു കേസ് 4 ാം പ്രതി സന്ദീപ് നായര്‍, 7 ാം പ്രതി മുഹമ്മദ് ഷാഫി, 11 ാം പ്രതി മുഹമ്മദാലി ഇബ്രാഹിം എന്നിവരെ വെള്ളിയാഴ്ച വരെ എന്‍ഐഎ കസ്റ്റഡിയില്‍ നല്‍കിയിരുന്നു. ഇവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. 2 ാം പ്രതി സ്വപ്ന, 16 ാം പ്രതി മുഹമ്മദ് അന്‍വര്‍ എന്നിവരെ ഇന്നു കോടതിയില്‍ ഹാജരാക്കി അന്വേഷണസംഘത്തിനു കൈമാറും.

അന്‍വറിന്റെ പ്രൊഡക്ഷന്‍ വാറന്റിലുണ്ടായ ആശയക്കുഴപ്പം മൂലമാണ് ഇന്നലെ ഹാജരാക്കാന്‍ കഴിയാതെ വന്നത്. സ്വപ്നയെ ജയിലില്‍ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങള്‍ക്കു കോടതി അനുവാദം നല്‍കി. സ്വപ്നയെ കസ്റ്റഡിയില്‍ നല്‍കും മുന്‍പ് അവരുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കോടതി പരിഗണിക്കും. ഇക്കാര്യം പ്രതിഭാഗം അഭിഭാഷകന്‍ ജോപോള്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ടു തിരുച്ചിറപ്പള്ളിയിലെ 2 ജൂവലറികളില്‍ കസ്റ്റംസ് റെയ്ഡ്. നേതാജി സുഭാഷ് ചന്ദ്രബോസ് റോഡിലെ ജൂവലറികളില്‍ ഉച്ചയോടെയായിരുന്നു പരിശോധന. കഴിഞ്ഞ മാസം എന്‍ഐഎയും തിരുച്ചിറപ്പള്ളിയിലെ ജൂവലറികളില്‍ പരിശോധന നടത്തിയിരുന്നു. 3 ഇടനിലക്കാര്‍ അറസ്റ്റിലായി.

അതിനിടെ സ്വപ്ന സുരേഷ് ആശുപത്രിയില്‍ കഴിഞ്ഞ ആറ് ദിവസം ആശുപത്രി സന്ദര്‍ശിച്ച പ്രമുഖരുടെ വിവരങ്ങള്‍ എന്‍.ഐ.എ. പരിശോധിക്കുന്നുണ്ട്. ആറ് ദിവസം വിശദമായ പരിശോധന നടത്തി ആശുപത്രിയില്‍ നിന്ന് പൂര്‍ണ ആരോഗ്യവതിയായി മടങ്ങിയ സ്വപ്ന തൊട്ടടുത്ത ദിവസം തന്നെ നെഞ്ചുവേദന എന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിയതില്‍ അസ്വാഭാവികത ഉണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. കഴിഞ്ഞ തവണ സ്വപ്നയെ അഡ്മിറ്റ് ചെയ്തിരുന്ന ആറ് ദിവസവും ഏതൊക്കെ പ്രമുഖരാണ് ആശുപത്രി സന്ദര്‍ശിച്ചതെന്നാണ് എന്‍.ഐ.എ. പരിശോധിക്കുന്നത്. സ്വപ്നയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ദിവസം രാത്രി അനില്‍ അക്കരെ എന്തിനാണ് സന്ദര്‍ശനം നടത്തിയതെന്ന് എന്‍.ഐ.എ. പരിശോധിക്കുകയാണ്.

സ്വപ്ന സുരേഷിനെ പോലെയുള്ള പ്രതിയെ താമസിപ്പിക്കുമ്പോള്‍ പലരീതിയില്‍ കേസിനെ അട്ടിമറിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ആരെങ്കിലും ആശുപത്രിയില്‍ എത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് സ്ഥലം എംഎല്‍എ. കൂടിയായ താന്‍ ആശുപത്രിയിലെത്തിയതെന്നാണ് എന്‍.ഐ.എക്ക് അനില്‍ അക്കരെ നല്‍കിയ വിശദീകരണം. അതേസമയം, സ്വപ്ന സുരേഷ് ആശുപത്രിയിലായിരുന്ന സമയത്ത് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ മറ്റ് പ്രമുഖര്‍ ആരൊക്കെയാണെന്നും എന്‍.ഐ.എ. പരിശോധന നടത്തുകയാണ്.

സ്വപ്നാ സുരേഷ് പ്രമുഖരുമായി നടത്തിയ ഫോണ്‍ ചാറ്റുകള്‍ എന്‍.ഐ.എ. വീണ്ടെടുത്തത് കേസില്‍ നിര്‍ണ്ണായകമാകും. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സ്വപ്ന ഗൂഗിള്‍ ഡ്രൈവില്‍ പ്രത്യേകം സൂക്ഷിച്ചിരുന്നു. ഇതാണ് എന്‍.ഐ.എ.യ്ക്ക് ലഭിച്ചിരിക്കുന്നത്. ഇത്തരം സ്വകാര്യ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഗൂഗിള്‍ ഡ്രൈവില്‍ സ്വപ്ന പ്രത്യേകം സൂക്ഷിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് എന്‍.ഐ.എ. പരിധിവിട്ടുള്ള ചാറ്റ് പിന്നീട് ബ്ലാക്ക് മെയിലിങ്ങിന് ഉപയോഗിക്കാനായിരിക്കാമെന്നു കരുതുന്നു. ഇക്കാര്യങ്ങള്‍ എന്‍.ഐ.എ.യുടെ കേസ് ഡയറിയിലുണ്ടെന്നാണ് അറിയുന്നത്.

സ്വപ്നയും സരിത്തും സന്ദീപ് നായരും ഒട്ടേറെ തവണ ഒരു മന്ത്രിയുടെ വീട്ടിലെത്തിയിരുന്നതായി എന്‍.ഐ.എ.യ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഉന്നതരുടെ ഭാര്യമാരുമായി സ്വപ്ന ഷോപ്പിങ്ങിനു പോയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കുടുംബാംഗങ്ങളുമായുള്ള ബന്ധം സ്വപ്ന കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നാണ് കരുതുന്നത്. ഉന്നതന്റെ മകന്‍ സ്വപ്നയുടെ ബിസിനസില്‍ പങ്കാളിയാണെന്നുമാണ് എന്‍.ഐ.എ. കണ്ടെത്തിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category