1 GBP = 94.70 INR                       

BREAKING NEWS

സ്വപ്ന സുരേഷിന്റെ കണ്‍സല്‍റ്റന്‍സി സേവനം അവര്‍ക്കു കഴിവു പോരെന്ന കാരണത്താല്‍ അവസാനിപ്പിക്കണമെന്നു മേയില്‍ നടന്ന സ്പേസ് പാര്‍ക്ക് അവലോകന യോഗം ചര്‍ച്ച ചെയ്തിരുന്നു; തെളിവായി മിനിട്സ്; എന്നിട്ടും തീരുമാനം അട്ടിമറിച്ചതിന് പിന്നില്‍ ശിവശങ്കറോ? കണ്‍സല്‍റ്റന്റിനെ ആവശ്യപ്പെട്ടിട്ടും കെപിഎംജി നല്‍കാത്തതും ദുരൂഹത; സ്പെയ്സ് പാര്‍ക്കിലെ നിയമനങ്ങളില്‍ നിറയുന്നത് കള്ളക്കളികള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) വഴിയുള്ള സ്വപ്ന സുരേഷിന്റെ കണ്‍സല്‍റ്റന്‍സി സേവനം അവര്‍ക്കു കഴിവു പോരെന്ന കാരണത്താല്‍ അവസാനിപ്പിക്കണമെന്നു മേയില്‍ നടന്ന സ്പേസ് പാര്‍ക്ക് അവലോകന യോഗം ചര്‍ച്ച ചെയ്തിരുന്നതായി മിനിട്സ് രേഖകള്‍. സ്വപ്നയുടെ കഴിവില്‍ സംശയം പ്രകടിപ്പിക്കുന്നതായിരുന്നു ചര്‍ച്ച. എന്നാല്‍ ഒന്നും നടന്നില്ലെന്നതാണ് വസ്തുത.

സ്വപ്നയുടെ ചുമതല, കഴിവ്, സന്നദ്ധത തുടങ്ങിയ കാര്യങ്ങളില്‍ പുനഃപരിശോധന വേണമെന്നും അവര്‍ ഉള്‍പ്പെടുന്ന പിഡബ്ല്യുസി പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് അവസാനിപ്പിക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശം വന്നു. ഐടി സെക്രട്ടറി എം.ശിവശങ്കറും ഈ യോഗത്തില്‍ പങ്കെടുത്തു. ഈ തീരുമാനങ്ങള്‍ ഉന്നത തലത്തില്‍ അട്ടിമറിക്കുകയായിരുന്നു.

തീരുമാനം നടപ്പായില്ലെന്നു മാത്രമല്ല, കണ്‍സല്‍റ്റന്‍സി നീളുകയും ചെയ്തു. ഒടുവില്‍ ജൂലൈയില്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിക്കപ്പെട്ടപ്പോള്‍ മാത്രമാണു സ്വപ്നയെ ഐടി വകുപ്പ് പുറത്തായത്. കോവിഡ് അനിശ്ചിതത്വവും സ്പേസ് പാര്‍ക്കിനു പുതിയ സ്പെഷല്‍ ഓഫിസര്‍ വരാനിരിക്കുന്നതുമാണ് നടപടി വൈകാന്‍ കാരണമെന്നാണ് വിശദീകരണം. ശിവശങ്കറിന്റെ ശുപാര്‍ശയില്‍ നിയമിതയായ സ്വപ്നയുടെ കഴിവ് സംബന്ധിച്ച് 7 മാസം കഴിഞ്ഞപ്പോഴേക്കും ഏവര്‍ക്കും ബോധ്യം വന്നു. കൂടുതല്‍ എന്‍ജിനീയറിങ്, സ്പേസ് ടെക് കഴിവുള്ളയാളെയാണ് ആവശ്യമുണ്ടായിരുന്നതെന്നാണു ചീഫ് സെക്രട്ടറിതല സമിതിയെ സ്പേസ് പാര്‍ക്ക് അധികൃതര്‍ അറിയിച്ചത്.


സ്വപ്നയെ തിരഞ്ഞെടുത്തപ്പോള്‍ ഇതൊന്നും പരിശോധിച്ചില്ല. 6 മാസത്തെ നിയമന കരാറായിരുന്നുവെന്നാണു ചീഫ് സെക്രട്ടറി തല സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ രേഖകള്‍ പ്രകാരം ഒരു വര്‍ഷമാണ്. കണ്‍സല്‍റ്റന്റിനെ ആവശ്യപ്പെട്ടു സ്പേസ് പാര്‍ക്ക് ആദ്യം സമീപിച്ചതു കെപിഎംജിയെ ആയിരുന്നെങ്കിലും അവര്‍ മറുപടി കൊടുത്തില്ലെന്നു വിവരാവകാശ രേഖയും പുറത്തു വന്നു. സ്പേസ് പാര്‍ക്കുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷന്‍ ആവശ്യങ്ങള്‍ക്കു സേവനം നല്‍കിയിരുന്നതു കെപിഎംജിയായിരുന്നു.

എന്നിട്ടും കണ്‍സല്‍റ്റന്റിനെ ആവശ്യപ്പെട്ടു നല്‍കിയ 2 ഇമെയിലുകളോടും അവര്‍ പ്രതികരിച്ചില്ല. കെപിഎംജി മറുപടി നല്‍കാന്‍ വൈകിയതു കൊണ്ടാണു പിഡബ്ല്യുസിയെ സമീപിച്ചതെന്നാണു ചീഫ് സെക്രട്ടറി തല സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. എഇ കോണ്‍സുലേറ്റിന്റെ ചട്ടപ്രകാരം തനിക്ക് ഇസ്തംബുളിലേക്കോ ഹൈദരാബാദിലേക്കോ സ്ഥലംമാറി പോകേണ്ടി വരുമെന്നു കള്ളം പറഞ്ഞാണു സ്വപ്ന സുരേഷ് പുതിയ ജോലിക്കായി എം. ശിവശങ്കറിന്റെ ശുപാര്‍ശയോടെ സ്പേസ് പാര്‍ക്ക് ഉദ്യോഗസ്ഥരെ സമീപിച്ചതെന്നു നേരത്തെ കണ്ടെത്തിയിരുന്നു. അച്ഛനു സുഖമില്ലാത്തതിനാല്‍ തിരുവനന്തപുരത്തു തന്നെ നില്‍ക്കേണ്ടതുണ്ടെന്നാണ് പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 12നാണ് സാമ്പത്തിക ക്രമക്കേടിനു കോണ്‍സുലേറ്റില്‍ നിന്നു പുറത്താകുന്നതിനു മുന്നോടിയായി സ്വപ്ന നോട്ടിസ് കാലാവധിയില്‍ പ്രവേശിച്ചത്. ഇതേ സമയത്താണ് സ്പേസ് പാര്‍ക്ക് അധികൃതരുടെ അടുത്തു ജോലി തേടിച്ചെന്നത്. ലൈഫ് മിഷന്‍ ധാരണാപത്രം ഒപ്പിട്ട് കൃത്യം ഒരു മാസം തികയുമ്പോഴായിരുന്നു ഇത്. പുറത്താക്കപ്പെട്ട സ്വപ്നയ്ക്കു കോണ്‍സുലേറ്റ് നല്‍കിയ ഗുഡ് സര്‍വീസ് സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികതയും ദുരൂഹമാണ്. ഇതിലും അന്വേഷണം നടക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category