1 GBP = 98.30INR                       

BREAKING NEWS

കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവു കടത്ത്; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും സഹോദരനെയും കസ്റ്റഡിയിലെടുത്ത് മൈസുരു പൊലീസ്: പിടിയിലായത് ആറ്റിങ്ങലില്‍ കണ്ടെയ്നര്‍ ലോറിയില്‍ നിന്ന് 500 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസില്‍

Britishmalayali
kz´wteJI³

ബെംഗളൂരു: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവു കടത്തിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും സഹോദരനെയും കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ഇരിട്ടി ചീങ്ങാകുണ്ടം ബ്രാഞ്ച് സെക്രട്ടറിയായ സുബിലാഷിനേയും സഹോദരന്‍ സുബിത്തിനേയുമാണ് മൈസൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) പൊലീസ് കസ്റ്റഡിയിലെടുത്തത്.

സ്വദേശമായ കോളിക്കടവില്‍ നിന്ന് തിങ്കളാഴ്ച രാത്രി മൈസൂരുവില്‍ എത്തിച്ച ഇവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു. ആറ്റിങ്ങലില്‍ കണ്ടെയ്നര്‍ ലോറിയില്‍ നിന്ന് 500 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് മൈസൂരു പൊലീസ് അന്വേഷണം വിപുലമാക്കിയതോടെയാണ് ഇരുവരും പിടിയിലായത്. ഈ കേസില്‍ കൂടുതല്‍ പേര്‍ പൊലീസിന്റെ വലയിലായിട്ടുണ്ട്.

108 ആംബുലന്‍സ് ഡ്രൈവറായ സുബിലാഷ് സിഐടിയു ആംബുലന്‍സ് ഡ്രൈവേഴ്സ് യൂണിയന്‍ സംസ്ഥാന ട്രഷറര്‍ കൂടിയാണ്. ഇരിട്ടി പൊലീസില്‍ ഇയാള്‍ക്കെതിരെ മൂന്ന് കേസുകള്‍ നിലവിലുണ്ട്. കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കള്‍ ഉള്‍പ്പെട്ട മൈസൂരുവിലെ ലഹരികടത്തു സംഘമാണ് കേരളത്തിലേക്കുള്ള കഞ്ചാവു കടത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category