1 GBP = 95.60 INR                       

BREAKING NEWS

സദ്യ ഒരുക്കിയും പൂക്കളമിട്ടും ഓണത്തപ്പനെ വരവേറ്റു; ആഘോഷം വീടുകളിലായെങ്കിലും പൊലിമയ്ക്കു കുറവില്ല; ഗംഭീരമായി സൗത്താംപ്ടണിന്റെ ഓണാഘോഷം

Britishmalayali
kz´wteJI³

സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ പ്രധാന മലയാളി അസ്സോസിയേഷനുകളില്‍ ഒന്നായ സൗത്താംപ്ടന്‍ മലയാളി അസോസിയേഷന്റെ (മാസ്) വിര്‍ച്ച്വല്‍ ഓണാഘോഷം അംഗങ്ങള്‍ക്ക് വേറിട്ട ഒരു അനുഭവമായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം വന്നതിന്റെ സാഹചര്യത്തിലാണ് മാസ് നേതൃത്വം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് വിര്‍ച്ച്വല്‍ ഓണാഘോഷ തീരുമാനത്തിലേക്ക് എത്തിയത്.

ഓണാഘോഷങ്ങളുടെ തുടക്കമായി തിരുവോണനാളില്‍ മാസ് പ്രസിഡന്റ് റോബിന്‍ എബ്രഹാം കമ്മറ്റിയംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് മാവേലി മന്നനെ വരവേല്‍ക്കുവാനായി അംഗങ്ങള്‍ക്ക് ആശംസകളര്‍പ്പിച്ചുകൊണ്ടുള്ള ഒരു ഹ്രസ്വ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. എല്ലാ വര്‍ഷവും പൂവും, പൂവൊലിയും, ഓണപ്പാട്ടും, കലാപരിപാടികളും, ഓണസദ്യയും മറ്റും ഒരുക്കി ഓണത്തപ്പനെ വരവേറ്റിരുന്ന സൗത്താംപ്ടന്‍ മലയാളി അസോസിയേഷന്‍ (മാസ്) അംഗങ്ങള്‍ക്ക് കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായ ലോക്ക്‌ഡോണ്‍ മൂലം ഈ വര്‍ഷം ആഘോഷങ്ങള്‍ അവരവരുടെ വീടുകളിലേക്ക് ചുരുക്കേണ്ടി വന്നു.

ഈ വര്‍ഷത്തെ ഓണാഘോഷത്തിന് എല്ലാവര്‍ക്കും ഉണര്‍വ് നല്‍കിയത് ആര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍മാരായ അമ്പിളി ചിക്കു, ജിബി സിബി എന്നിവര്‍ നേതൃത്വം നല്‍കിയ തിരുവാതിര മത്സരവും, അത്തപ്പൂക്കള മത്സരവും, ഓണത്തോട് അനുബന്ധിച്ചുള്ള ഫോട്ടോഗ്രാഫിയുമായിരുന്നു. എല്ലാ കുടുംബങ്ങളും അവരുടെ വീടുകളില്‍ ഓണാഘോഷത്തിന് ഇട്ട പൂക്കളവും, അന്നേ ദിവസത്തെ ഫോട്ടോകളും ആണ് മത്സരത്തിന് ഉപയോഗിച്ചത്. അത്തപ്പൂക്കള മത്സരത്തില്‍ ഷെബിന്‍ & ജൂബി  ഒന്നാം സ്ഥാനവും, ജോസഫ് & ലിജാ രണ്ടാം സ്ഥാനവും, പ്രതീഷ് & സൗമ്യ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജി.സി.എസ്.ഇ പരീക്ഷയില്‍ സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന് അഭിമാനമായി ഉജ്ജ്വല വിജയം കരസ്ഥമാക്കിയ അമല ട്രീസ ജോളിയെയും നന്ദന സുനിത രാജീവിനേയും അസോസിയേഷന്‍ അഭിനന്ദിച്ചു.

ഈ വര്‍ഷത്തെ വിര്‍ച്ച്വല്‍ ഓണാഘോഷ പരിപാടി വിജയിപ്പിക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും മാസ് എക്സിക്യുട്ടീവിന് വേണ്ടി സെക്രട്ടറി ടോമി ജോസഫ്  നന്ദി അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category