1 GBP = 98.20INR                       

BREAKING NEWS

നെടുംകുന്നത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം ലോട്ടറിക്കച്ചവടക്കാരനെ ആക്രമിച്ച ശേഷം പണവും ടിക്കറ്റുകളും തട്ടിയെടുത്തു; സംഘം കവര്‍ന്നത് 8000 രൂപയുടെ ടിക്കറ്റുകളും 1500 രൂപയും: സിസിടിവി ദൃശ്യം ശേഖരിച്ച പൊലീസ് പ്രതികള്‍ക്കായുള്ള അന്വേഷണം തുടങ്ങി

Britishmalayali
kz´wteJI³

നെടുംകുന്നം: ലോട്ടറിക്കച്ചവടക്കാരനെ ആക്രമിച്ച ശേഷം പണവും ടിക്കറ്റുകളും തട്ടിയെടുത്തു. ബൈക്കിലെത്തിയ രണ്ടംഗ സംഘം നെടുംകുന്നം മോജിന്‍ ഭവനില്‍ ടി.മോഹന(50)നെയാണു ആക്രമിച്ചത്. ബാഗില്‍ ഉണ്ടായിരുന്ന 1500 രൂപയും 8000 രൂപയുടെ ടിക്കറ്റുകളും സംഘം കവര്‍ന്നു. കൈകാലുകള്‍ക്കു പരുക്കേറ്റ മോഹനന്‍ നെടുംകുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ കറുകച്ചാല്‍-മണിമല റോഡില്‍ നെടുംകുന്നം ഗവ. ഹൈസ്‌കൂളിനു സമീപമാണു മോഹനന്‍ ആക്രമിക്കപ്പെട്ടത്. ലോട്ടറി വില്‍പന നടത്തി പള്ളിപ്പടിയില്‍ നിന്നു നെടുംകുന്നം ഭാഗത്തേക്കു നടന്നുപോയ മോഹനന്റെ സമീപം ബൈക്ക് നിര്‍ത്തിയ ശേഷം 'എന്റെ പെങ്ങളോട് എന്താടാ നീ പറഞ്ഞത്' എന്നു ചോദിച്ച ശേഷം മോഹനന്റെ ബാഗ് കൈക്കലാക്കി. തുടര്‍ന്നു മോഹനനെ റോഡരികിലേക്കു തള്ളിയിട്ട ശേഷം ബൈക്കുകാര്‍ കടന്നു കളയുകയായിരുന്നു. നെടുംകുന്നം ഭാഗത്തേക്കാണ് ഇവര്‍ പോയതെന്നു മോഹനന്‍ പറയുന്നു.

സംഭവത്തെക്കുറിച്ചു മോഹനന്‍ കറുകച്ചാല്‍ പൊലീസില്‍ പരാതി നല്‍കി. 40 വയസ്സു തോന്നിക്കുന്നയാളാണു ബൈക്ക് ഓടിച്ചിരുന്നതെന്നും പിന്നിലിരുന്നയാള്‍ക്ക് 25 വയസ്സു തോന്നുമെന്നും മോഹനന്‍ പറഞ്ഞു. ബാഗിനുള്ളില്‍ 300 രൂപയുടെ 10 ബംപര്‍ ടിക്കറ്റുകളും ഇന്നു നറുക്കെടുക്കുന്ന അക്ഷയ ഭാഗ്യക്കുറിയുടെ 40 രൂപ വിലവരുന്ന 125 ടിക്കറ്റുകളും 1500 രൂപയും ഉണ്ടായിരുന്നു. നേരത്തെയും മോഹനന്‍ സമാനമായ രീതിയില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.

ഒരു വര്‍ഷം മുന്‍പു മോഹനന്റെ പണം അടങ്ങിയ ബാഗും ടിക്കറ്റുകളും കറുകച്ചാല്‍ ബവ്റിജസ് ഔട്‌ലെറ്റിനു സമീപം സമാനരീതിയില്‍ കാറിലെത്തിയ സംഘം തട്ടിപ്പറിച്ചു കടന്നു കളഞ്ഞിരുന്നു. മാമ്മൂട് സ്വദേശികളായ ഇവരെ പിന്നീട് പൊലീസ് പിടികൂടി. അതേ സമയം, നെടുംകുന്നം ഭാഗത്തേക്കു ബൈക്കില്‍ പോയ അക്രമി സംഘങ്ങളുടെ ദൃശ്യം കവലയിലെ സിസിടിവിയില്‍ നിന്നു പൊലീസ് ശേഖരിച്ചു. ബൈക്കിന്റെ നമ്പറും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്നാണു സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category