1 GBP = 94.70 INR                       

BREAKING NEWS

പാക് താരങ്ങളുടെ ചിത്രങ്ങള്‍ മറച്ച് സൗരവ് ഗാംഗുലി; ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയ സൗരവ് ഗാംഗുലിയുടെ ചിത്രങ്ങള്‍ വൈറല്‍

Britishmalayali
kz´wteJI³

ദുബായ്: ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ചിത്രങ്ങള്‍ വൈറല്‍. ഐപിഎല്‍ മത്സരങ്ങള്‍ക്കു മുന്നോടിയായി യുഎഇയിലെ മൈതാനങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ ഗാംഗുലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയാണ് വൈറലാകുന്നത്. ഐപിഎല്ലിനു വേദിയൊരുക്കുന്ന മൂന്നു മൈതാനങ്ങളില്‍ ഒന്നായ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഐപിഎല്‍ പ്രതിനിധികള്‍ക്കും യുഎഇ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധികള്‍ക്കുമൊപ്പം ഗാംഗുലി നില്‍ക്കുന്ന ചിത്രമാണിത്. പാക് താരങ്ങളുടെ ചിത്രങ്ങള്‍ മറച്ച ശേഷം പങ്കുവെച്ച ചിത്രമാണ് വൈറലായത്.

ഗാംഗുലിയും സംഘവും ഗ്രൗണ്ടില്‍ ചിത്രത്തിന് പോസ് ചെയ്യുമ്പോള്‍, പിന്നിലായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ വലിയ കട്ടൗട്ട് കാണാം. ഈ കട്ടൗട്ടിലെ മുഖങ്ങള്‍ തിരിച്ചറിയാത്ത വിധം മങ്ങല്‍ വരുത്തിയാണ് ഗാംഗുലി ചിത്രം പോസ്റ്റ് ചെയ്തത്. ചില ദേശീയ മാധ്യമങ്ങള്‍ സഹിതം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം 19നാണ് ചെന്നൈ സൂപ്പര്‍ കിങ്സ് മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തോടെ ഐപിഎല്ലിന് തുടക്കമാകുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ഐപിഎല്‍ യുഎഇയിലേക്ക് മാറ്റിയത്.

ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കഴിഞ്ഞയാഴ്ച യുഎഇയിലെത്തിയ ഗാംഗുലി, ക്വാറന്റൈന്‍ വാസം പൂര്‍ത്തിയാക്കിയാണ് പുറത്തിറങ്ങിയത്. ഗാംഗുലിക്കൊപ്പം ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍, മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല, സിഒഒ ഹെമാങ് അമീന്‍ എന്നിവരും ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയിരുന്നു. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം സന്ദര്‍ശിക്കുമ്പോഴാണ് മേല്‍പ്പറഞ്ഞ ചിത്രം പകര്‍ത്തിയിരിക്കുന്നത്.

ഐപിഎല്‍ പ്രതിനിധികള്‍ക്കും യുഎഇ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധികള്‍ക്കുമൊപ്പം എടുത്ത ചിത്രത്തില്‍ ആകസ്മികമായി ഉള്‍പ്പെട്ട പാക്ക് താരങ്ങളെ ഗാംഗുലി ചിത്രത്തില്‍ നിന്നും മായിക്കുക ആയിരുന്നു. രാഷ്ടീയപരമായ കാരണങ്ങളാല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധങ്ങള്‍ ഏറെ നാളായി റദ്ദാക്കിയിരിക്കുകയാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇപ്പോള്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്താറുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category