1 GBP = 98.30INR                       

BREAKING NEWS

തീയറി ടെസ്റ്റ് കാലാവധി തീരും മുന്‍പ് പ്രാക്ടിക്കല്‍ ടെസ്റ്റ് എഴുതുക അസാധ്യമായേക്കും; ഡി വി എസ് എയുടെ ടെസ്റ്റ് ബുക്കിംഗ് അനേകരെ വീണ്ടും ലേണേഴ്സ് എഴുതിപ്പിച്ചേക്കും

Britishmalayali
kz´wteJI³

കോവിഡ് പ്രതിസന്ധി ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന കാര്യത്തില്‍ വലിയ പ്രതിസന്ധിയാണ് വരുത്തിവച്ചിരിക്കുന്നത്. മൂന്നു മാസക്കാലത്തിലധികം ടെസ്റ്റുകള്‍ നിര്‍ത്തിവച്ചതോടെ അപേക്ഷകള്‍ കുമിഞ്ഞുകൂടി. ഇതോടെ, വീണ്ടും ടെസ്റ്റുകള്‍ പുനരാരംഭിച്ചപ്പോള്‍ ബുക്കിംഗിന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പലപ്പോഴും ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാന പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥവരെ എത്തി. ഏതായാലും ഈ ആഴ്ച്ച മുതല്‍ ജനുവരി വരെ കൂടുതല്‍ ടെസ്റ്റ് സ്ലോട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ടെസ്റ്റുകളുടെ എണ്ണം പരമാവധി കൂട്ടുവാന്‍ ഡി.വി.എസ്.എ ശ്രമിക്കുന്നുണ്ട്. 3,75,000 ടെസ്റ്റുകള്‍ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും ബുക്ക് ചെയ്യാനാകും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കഴിഞ്ഞ ഒരാഴ്ച്ചയായി ബുക്കിംഗ് കാര്യത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു എന്നാണ് ഒരു പ്രമുഖ ഡ്രൈവിംഗ് സ്‌കൂള്‍ വക്താവ് അറിയിച്ചത്. 

മറ്റൊരു പ്രതിസന്ധി, ലോക്ക്ഡൗണ്‍ കാലത്തോ അതിന് തൊട്ടടുത്തോ ആയി ലേണേഴ്സ് ലൈസന്‍സിന്റെ കാലാവധി തീര്‍ന്ന നിരവധിപേരുണ്ട്. ഇപ്പോള്‍ പ്രാക്ടിക്കല്‍ ടെസ്റ്റിന് സന്നിഹിതരാകുന്നതിനു മുന്‍പ് അവര്‍ക്ക് വീണ്ടും തീയറി ടെസ്റ്റ് പാസാവേണ്ട അവസ്ഥയിലാണ്. ഈ ഒരു അധിക ബാദ്ധ്യത ഒഴിവാക്കുവാന്‍ ലേണേഴ്സ് ലൈസന്‍സിന്റെ കാലാവധി നീട്ടിക്കൊടുക്കണമെന്നും ഡ്രൈവിംഗ് സ്‌കൂളുകാര്‍ ആവശ്യപ്പെടുന്നു.

അതിനിടയില്‍ ബുക്കിംഗ് ചെയ്യുന്ന രീതിയില്‍ വരുത്തിയ മാറ്റവും ഏറെ തലവേദന സൃഷ്ടിക്കുന്നുണ്ട്. രാവിലെ എട്ടു മണിക്കു മുന്‍പേ ലോഗ് ഇന്‍ ചെയ്തപ്പോഴും ഏകദേശം 26,000 പേര്‍ ക്യുവില്‍ ഉണ്ടായിരുന്നു എന്നാണ് ഒരാള്‍ പറഞ്ഞത്. മാത്രമല്ല ബുക്കിംഗ് പ്ലാറ്റ്ഫോമിലും മാറ്റംവരുത്തി. നേരത്തേ ടെസ്റ്റ് ലഭ്യമായ തീയതികള്‍ ഏതൊക്കെയെന്ന് കാണുവാനും അത് തെരഞ്ഞെടുക്കുവാനും സാധിക്കുമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ പരീക്ഷാര്‍ത്ഥികള്‍ തന്നെ ഒരു തീയതിയും പോസ്റ്റല്‍ കോഡും നല്‍കേണ്ട അവസ്ഥയാണ്. ഈ തീയതിയില്‍ ടെസ്റ്റുകള്‍ പ്രസ്തുത മേഖലയില്‍ ലഭ്യമല്ലെങ്കില്‍ മറ്റൊരു തീയതി നല്‍കണം. ഇങ്ങനെ അനേക തവണ തീയതികള്‍ മാറ്റി മാറ്റി നല്‍കുമ്പോള്‍ മാത്രമാണ് ബുക്കിംഗ് ലഭിക്കുന്നതെന്നതും ഒരു പ്രധാന പ്രശ്നമാണ്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ടെസ്റ്റിനു ബുക്ക് ചെയ്യുവാന്‍ വേണ്ടി നിരവധി തവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുന്ന അവസ്ഥയാണ് ഉണ്ടായതെന്ന് ഒരു ഡ്രൈവിംഗ് സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ പറയുന്നു. ബുക്ക് ചെയ്യുവാനായി മണിക്കൂറുകളോളമാണ് ഓണ്‍ലൈന്‍ ക്യൂവില്‍ കാത്തു നിന്നതെന്നും ഇവര്‍ പറയുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category