1 GBP = 98.30INR                       

BREAKING NEWS

ഇവാനയില്‍ പിറന്ന മൂന്നു മക്കളില്‍ ഇവാങ്ക, ട്രംപിന്റെ ഏറ്റവും പ്രിയപ്പെട്ടവള്‍; മാര്‍ലയില്‍ പിറന്ന ടിഫാനി അനാവശ്യമായി ബുദ്ധിമുട്ടിക്കില്ല; മെലാനിയയില്‍ പിറന്ന ബാരോണിന് ഇപ്പോഴും 14 തികഞ്ഞില്ല; സ്ത്രീലമ്പടനായ ഡൊണാള്‍ഡ് ട്രംപിന്റെ രണ്ട് മുന്‍ ഭാര്യമാര്‍ക്കും ഫസ്റ്റ് ലേഡി പദവിനഷ്ടമായ കഥ

Britishmalayali
kz´wteJI³

കാനഡയില്‍ കുടിയേറിയ ചെക്കോസ്ലോവാക്യക്കാരിയായ ഇവാനയെ ട്രംപ് കണ്ടുമുട്ടുന്നത് 1976-ല്‍ ഒരു ഫാഷന്‍ ഷോക്കിടയിലായിരുന്നു. അടുത്തവര്‍ഷം തന്നെ ട്രംപ് ആ ചെക്കോസ്ലോവാക്യന്‍ മോഡലിനെ വിവാഹം കഴിച്ചു. ഇത് ഇവാനയുടെ രണ്ടാം വിവാഹമയിരുന്നു. വിവാഹശേഷം ട്രംപ് ഓര്‍ഗനൈസേഷനില്‍ വൈസ്പ്രസിഡണ്ടിന്റെ ചുമതല അവരുടെ ചുമലിലായി. ബിസിനസ്സും കുടുംബവുമായി 14 വര്‍ഷം നീണ്ടുനിന്ന ബന്ധത്തില്‍ മൂന്നു മക്കളാണ് ഇവാനയ്ക്കുള്ളത്.

വിവാഹം വേര്‍പിരിഞ്ഞെങ്കിലും ഇന്നും അവര്‍ തമ്മില്‍ നല്ല സുഹൃത്ബന്ധമുണ്ടെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 2017-ല്‍ ചെക്കോസ്ലോവാക്യയിലെ അമ്പാസിഡര്‍ പദവി ട്രംപ് വാഗ്ദാനം ചെയ്തുവെന്ന് അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, അമേരിക്ക വിട്ട് പോകുവാന്‍ താതപര്യമില്ലാത്തതിനാല്‍ അവര്‍ അത് ഒഴിവാക്കിയെന്നും അവര്‍ പറഞ്ഞു. ഇപ്പോഴും ആഴ്ച്ചയില്‍ ഒരിക്കല്‍ ട്രംപുമായി സംസാരിക്കാറുണ്ടെന്ന് അവകാശപ്പെടുന്ന അവര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിനു വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നു.

ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനം ഇവാനയെ ശരിക്കും ഒരു ധനികയാക്കി. 14 മില്ല്യണ്‍ ഡോളറായിരുന്നു നഷ്ടപരിഹാരം. കൂടാതെ കണക്റ്റിക്യുട്ടില്‍ 45 മുറിയുള്ള ഒരു വലിയ ആഡംബര ബംഗ്ലാവ്, ട്രംപ് പ്ലാസയി ഒരു അപ്പാര്‍ട്ട്മെന്റ് അതുകൂടാതെ ഫ്ളോറിഡ പാം ബീച്ചിലെ മാര്‍-എ ലാഗോ എന്ന റിസോര്‍ട്ടില്‍ സര്‍വ്വ ചെലവുകളും സഹിതം വര്‍ഷത്തില്‍ ഒരു മാസത്തെ സൗജന്യവാസം എന്നിവയായിരുന്നു വിവാഹമോചന കരാറിലെ വ്യവസ്ഥകള്‍. 1992-ല്‍ ട്രംപില്‍നിന്നും വിവാഹമോചനം നേടിയ ഇവാന പിന്നീട് ഇറ്റാലിയന്‍ വ്യവസായിയായ റിക്കാര്‍ഡോ മാസുചെല്ലിയെ 1995-ല്‍ വിവാഹം ചെയ്തു. വെറും രണ്ടുവര്‍ഷം മാത്രം നീണ്ടുനിന്ന ഈ വിവാഹം 1997 ല്‍ അവസാനിച്ചു.

എന്നാല്‍ ആ ബന്ധം നിലനില്‍ക്കുമ്പോഴും ഇറ്റാലിയന്‍ നടനും മോഡലുമായ റൊസാനോ റൂബികോണ്ടിയുമായി ഇവാന ഡേറ്റിംഗിലായിരുന്നു. 2008 ഏപ്രിലില്‍ അന്ന് 59 വയസ്സുണ്ടായിരുന്ന ഇവാന 36 കാരനായ റൂബികോണ്ടിയെ വിവാഹം കഴിച്ചു. ഈ വിവാഹ ചടങ്ങുകളില്‍ ആഥിതേയ വേഷം കെട്ടി മുന്നിലുണ്ടായിരുന്നത് ട്രംപായിരുന്നു. മണവാട്ടിയുടെ സഹായിയായി കൂടെയുണ്ടായിരുന്നത് മകള്‍ ഇവാങ്കാ ട്രംപും. 400 അതിഥികള്‍ക്ക് 3 മില്ല്യണ്‍ ഡോളര്‍ ചെലവാക്കി വിരുന്നൊരുക്കിയതും ട്രംപായിരുന്നു. പക്ഷെ ഈ നാലാം വിവാഹം ഒരു വര്‍ഷം പോലും നീണ്ടുനിന്നില്ല.ഔദ്യോഗികമായി വേര്‍പ്പെടുത്തിയില്ലെങ്കിലും വേര്‍പിരിഞ്ഞ അവര്‍ പിന്നീട് 2019 ലാണ് ഔദ്യോഗികമായി പിരിഞ്ഞത്.

ഇവാന ട്രംപിന്റെ ഭാര്യായിരിക്കുന്ന സമയത്താണ് ട്രംപിനേയും അമേരിക്കന്‍ നടിയും ടെലിവിഷന്‍ താരവുമായ മാര്‍ലാ മേപ്പിള്‍സിനേയും ചേര്‍ത്ത് ഗോസിപ്പുകള്‍ ഇറങ്ങുന്നത്. ഇതായിരുന്നു ഇവാനയുടെയും ട്രംപിന്റെയും വിവാഹബന്ധത്തില്‍ വിള്ളലുണ്ടാക്കാനിടയായ കാരണം. കലഹം വളര്‍ന്ന് വിവാഹമോചനത്തിലെത്തിയപ്പോള്‍, 1993-ല്‍ ട്രംപ് മാര്‍ല മേപ്പിള്‍സിനെ വിവാഹം ചെയ്തു. ആറുവര്‍ഷം മാത്രമേ ഈ ജോര്‍ജിയന്‍ സുന്ദരി ട്രംപിനൊപ്പം കഴിഞ്ഞുള്ളു.

ട്രംപ് തന്റെ ആദ്യ ഭാര്യയ്ക്കൊപ്പം കഴിയുമ്പോള്‍ തന്നെ മാര്‍ലയുമായി ബന്ധം പുലര്‍ത്തിയിരുന്നു. ഇവരുടെ മകള്‍ ടിഫാനി ജനിച്ചതിനു രണ്ടുമാസം കഴിഞ്ഞായിരുന്നു ഇവരുടെ വിവാഹം. ആദ്യ വിവാഹ മോചനത്തിന് ടംപിന്റെ അവിഹിതബന്ധം ചര്‍ച്ചയായെങ്കില്‍ രണ്ടമത്തേതില്‍ അതുവന്നില്ല. യഥാര്‍ത്ഥ കാരണം ഇനിയും വെളിപ്പെടുത്തിയിട്ടില്ല. അതിനിടയില്‍ 1996 ല്‍ ആളൊഴിഞ്ഞ ഒരു ബീച്ചില്‍ ട്രംപിന്റെ ബോഡീഗാര്‍ഡിനൊപ്പം മാര്‍ലയെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അതിരാവിലെ 4 മണിക്ക് കണ്ടത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അത്തരത്തിലൊരു ബന്ധമില്ലെന്ന് ട്രംപും മാരലയും പറഞ്ഞെങ്കിലും ബോഡി ഗാര്‍ഡ് ഈ സംഭവത്തെ കുറിച്ച് പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയത്. വിവാഹ മോചനത്തിനു ശേഷം ഇവാന വേറെ രണ്ട് വിവാഹങ്ങള്‍ കൂടി കഴിച്ചെങ്കില്‍ മാര്‍ല അതിന് നിന്നില്ല. ഇന്ന് ട്രംപ് ടവേഴ്സിലെ നിര്‍മ്മാണ യൂണിറ്റില്‍ അമേരിക്കയിലേ ഏറ്റവും അറിയപ്പെടുന്ന ഹോം ചോക്ലേറ്റുകള്‍ നിര്‍മ്മിക്കുകയാണവര്‍. കൂടാതെ സാമൂഹ്യ ക്ഷേമരംഗത്തും അവര്‍ സജീവ സാന്നിദ്ധ്യമാണ്.

ഈ വിവാഹം പിരിഞ്ഞതിനു ശേഷമാണ് 2005 ല്‍ സ്ലോവേനിയന്‍ മോഡലായ മെലാനിയയെ ട്രംപ് വിവാഹം ചെയ്യുന്നത്. അങ്ങനെയാണ് അമേരിക്കയില്‍ ജനിക്കാത്ത ഒരു വനിത രണ്ടാം തവണ അമേരിക്കയുടെപ്രഥമ വനിതയായത്. 1825 മുതല്‍ 1829 വരെ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ജോണ്‍ ക്വിന്‍സി ആഡംസിന്റെ പത്നി ലൂസിയ കാതറിന്‍ ആഡംസായിരുന്നു അമേരിക്കക്ക് പുറത്തു ജനിച്ച ആദ്യത്തെ അമേരിക്കന്‍ പ്രഥമ വനിത. ലണ്ടനില്‍ ജനിച്ച ലൂസിയയുടെ മാതൃഭാഷ പക്ഷെ ഇംഗ്ലീഷായിരുന്നു. അങ്ങനെ മെലാനിയ, ഇംഗ്ലീഷ് മാതൃഭാഷയല്ലാത്ത ആദ്യത്തെ അമേരിക്കന്‍ പ്രഥമവനിതയായി മാറി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category