1 GBP = 94.70 INR                       

BREAKING NEWS

മോര്‍ട്ട്ഗേജ് പേയ്മെന്റ് ഹോളിഡേ അവസാനിച്ചാലും നിങ്ങള്‍ക്ക് മോര്‍ട്ട്ഗേജ് അടവ് വൈകിപ്പി ക്കാം; കൊറോണ കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലായ മോര്‍ട്ട്ഗേജ് ഉടമകള്‍ക്കുള്ള അവസാന വഴികള്‍ ഇവയൊക്കെ

Britishmalayali
kz´wteJI³

കോവിഡ് 19 പ്രതിസന്ധിയില്‍ ഉഴലുന്നവര്‍ക്ക് പേയ്മെന്റ് ഹോളിഡേ കഴിഞ്ഞാലും മോര്‍ട്ട്ഗേജ് വിഷയത്തില്‍ സഹായം ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. രോഗവും ലോക്ക്ഡൗണും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ലക്ഷക്കണക്കിന് ജനങ്ങള്‍ക്കാണ് പേയ്മെന്റ് ഹോളിഡേ ഒരു താങ്ങായി മാറിയത്. വീട്ടുടമകള്‍ക്ക്, സ്വന്തം കാലില്‍ നില്‍ക്കുവാനുള്ള സാവകാശം നല്‍കുക എന്നതായിരുന്നു അതുകൊണ്ട് ഉദ്ദേശിച്ചത്. അതിനു ശേഷം തിരിച്ചടവ് ബുദ്ധിമുട്ടില്ലാതെ തുടരാനാകുമെന്നും പ്രതീക്ഷിച്ചു.

എന്നാല്‍, ഇപ്പോള്‍ ഈ സഹായം അവസാനിക്കുവാന്‍ പോവുകയാണ്. ഈ സാഹചര്യത്തില്‍, വായ്പയെടുത്തവര്‍ ഇപ്പോഴും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെങ്കില്‍, അവര്‍ക്ക് സഹായകരമാകുന്ന വിധത്തിലുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ ഫിനാന്‍ഷ്യല്‍ കണ്ടക്ട് അഥോറിറ്റി (എഫ് സി എ) പുറത്തിറക്കിയിരിക്കുന്നത്. പേയ്മെന്റ് ഹോളിഡേക്ക് ശേഷവും തുടരുന്ന സഹായം ക്രെഡിറ്റ് റേറ്റിംഗിനെ ബാധിച്ചേക്കുമെന്ന ആശങ്കയുമുണ്ടായിരുന്നു.

ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗ് സാധാരണ രീതിയില്‍ തുടരാമെന്നും ഇനിയുള്ള ക്രമീകരണങ്ങള്‍ അതില്‍ പ്രതിഫലിക്കുമെന്നും എഫ് സി എ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വായ്പാ ദാതാക്കള്‍ക്ക്, അത് വാങ്ങുന്നവരുടെ യഥാര്‍ത്ഥ സാമ്പത്തിക പരിതസ്ഥിതി അറിയുവാന്‍ സഹായിക്കുമെന്നും എഫ് സി എ ചൂണ്ടിക്കാണിക്കുന്നു. തുടര്‍ച്ചയായി സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്നവരുടെ കാര്യത്തില്‍ വായ്പാ ദാതാക്കള്‍ അനുയോജ്യമായ തിരിച്ചടവ് സൗകര്യം ഒരുക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവിലുള്ള കരാര്‍ പരിശോധിച്ച് അതില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതും ഇതില്‍ ഉള്‍പ്പെടും.

അതുകൊണ്ടുതന്നെ, ഹ്രസ്വകാലത്തേക്ക് വായ്പയെടുത്തയാള്‍ കുറഞ്ഞ മാസത്തവണ അടയ്ക്കുകയോ, തവണകള്‍ അടയ്ക്കാതിരിക്കുകയോ ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കുന്ന കാര്യം പരിഗണനയിലുണ്ട്. നിലവില്‍ പേയ്മെന്റ് ഹോളിഡേയുടെ അവസാന നാളുകളില്‍ എത്തിനില്‍ക്കുന്നവരെ വായ്പാ ദാതാക്കള്‍ സമീപിക്കുവാനുള്ള സാധ്യതയുണ്ട്. നിലവിലെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി അന്വേഷിച്ചറിഞ്ഞതിനു ശേഷം പണം തിരിച്ചടക്കാവുന്ന സാഹചര്യമാണോ എന്ന് അവര്‍ ചോദിക്കും. ഇല്ലെങ്കില്‍ മറ്റു ക്രമീകരണങ്ങള്‍ ആവശ്യമാണോ എന്നും ചോദിക്കും.

എല്ലാവര്‍ക്കും ഒരുപോലെയുള്ള ക്രമീകരണങ്ങള്‍ അരുതെന്ന് എഫ് സി എ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകരം, ഓരോ ഉപഭോക്താവിന്റെയും പ്രശ്നങ്ങള്‍ മനസ്സിലാക്കി, അതിനനുസരിച്ചുള്ള സമീപനമായിരിക്കും സ്വീകരിക്കുക. അതേസമയം ഉപഭോക്താക്കള്‍ക്ക് തിരിച്ചടക്കുവാനുള്ള കഴിവുണ്ടോ എന്ന് പരിശോധിക്കണം എന്നും പറയുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഇനിയും കരകയറിയിട്ടില്ലാത്ത വീട്ടുടമസ്ഥര്‍ക്ക് ഒക്ടോബര്‍ 31 വരെ പേയ്മെന്റ് ബ്രേക്കിനായി അപേക്ഷിക്കാം. എന്നാല്‍, അത്തരത്തിലുള്ള അപേക്ഷ നല്‍കിയാല്‍ നിങ്ങളുടെ കടം 2021 ലേക്കും കടന്നേക്കാം. അതേസമയം പേയ്മെന്റ് ഹോളിഡേസ്, വായ്പയ്ക്ക് മേലുള്ള പലിശ ഇല്ലാതെയാക്കുന്നില്ല. അതായത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തിരിച്ചടക്കേണ്ട തുക വര്‍ദ്ധിക്കും. ഇതും ആലോചിക്കേണ്ട കാര്യമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category