1 GBP = 95.60 INR                       

BREAKING NEWS

കൊറോണപ്പേടിയില്‍ വീട്ടിലിരുന്നവരെ കൂട്ടത്തോടെ ഹോളിഡേയ്ക്ക് അയയ്ക്കാന്‍ പദ്ധതിയൊരുക്കി റിയാ ന്‍എയര്‍; 10 പൗണ്ടില്‍ താഴെ മുടക്കിയാല്‍ യൂറോപ്പിലെവിടെയും യാത്രചെയ്യാം; ലോക്ക്ഡൗണിന് ശേഷമുള്ള യൂറോപ്പിലെ ബജറ്റ് വി മാനയാത്രാ സാധ്യതകള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

നുഷ്യന്‍ കൂട്ടിലടച്ചു വളര്‍ത്തുന്ന മൃഗങ്ങളുടെ അവസ്ഥയിലേക്കാണ് ഇത്തിരിപോന്ന ഒരു കുഞ്ഞന്‍ വൈറസ് മനുഷ്യനെ കൊണ്ടെത്തിച്ചത്. ഒരുപക്ഷെ പ്രകൃതിയുടെ പ്രതികാരമാകാം അത്. എല്ലാ ജീവിജാലങ്ങളേയും വരുതിയിലാക്കി സര്‍വ്വസ്വതന്ത്രനായി നടന്ന മനുഷ്യനെ ഒരു സൂക്ഷ്മ ജീവിക്ക് കൂട്ടിലടക്കാന്‍ സാധിച്ചു. ലോക്ക്ഡൗണ്‍ ചട്ടങ്ങളില്‍ ഇളവുകള്‍ വന്നെങ്കിലും ഇനിയും വീടുവിട്ടിറങ്ങാന്‍ പലരും മടിക്കുന്നുമുണ്ട്.

മാസങ്ങളായി നാലുചുമരുകള്‍ക്കുള്ളില്‍ അടച്ചുപൂട്ടിയിരുന്ന് ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കാനാകാതെ ബോറടിച്ചെങ്കില്‍ ഇപ്പോള്‍ അതുമാറ്റാന്‍ ഒരു സുവര്‍ണ്ണാവസരം കൈവന്നിരിക്കുന്നു. സെപ്റ്റംബര്‍ സെയിലില്‍, യാത്രാടിക്കറ്റുകളുടെ നിരക്ക് വീണ്ടും കുറച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ബ്രിട്ടനിലെ ബജറ്റ് വിമാന സര്‍വ്വീസായ റെയ്ന്‍എയര്‍. ഇപ്പോള്‍ 10 പൗണ്ടില്‍ താഴെ മാത്രം മുടക്കി നിങ്ങള്‍ക്ക് യാത്ര ചെയ്യുവാനാകും.

റെയ്ന്‍എയര്‍ മറ്റൊരു പുതിയ സെയില്‍ കൂടി ആരംഭിച്ചു. ഇതില്‍ ഗ്രീസിലേയും ഇറ്റലിയിലേയും ചില വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ തന്നെ ചിലത് വെറും 9.99 പൗണ്ടിന് യാത്രചെയ്യാവുന്നവയാണ്. ഈ മാസം തന്നെ യാത്ര ചെയ്യണം എന്നൊരു നിബന്ധനയേയുള്ളു. പിസ, ബൊലോഗ്‌ന, കാര്‍കൗ, അലികേന്റെ എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷത്തോളം സീറ്റുകളാണ് ഇവര്‍ വാഗ്ദാനം നല്‍കുന്നത്.

അതേസമയം, ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ട ചില സ്ഥലങ്ങള്‍ ബ്രിട്ടന്റ് ട്രാവല്‍ കോറിഡോറില്‍ ഉള്‍പ്പെട്ടതല്ലെന്ന കാര്യം നിങ്ങള്‍ ഓര്‍ക്കണം. അതായത്, ഇവിടം സന്ദര്‍ശിച്ച് തിരിച്ചെത്തിയാല്‍ 14 ദിവസത്തെ സെല്‍ഫ് ഐസൊലേഷന് വിധേയരാകേണ്ടതായി വരും. ഇത്തരത്തിലുള്ള 14 ദിവസത്തെ ഐസൊലേഷന് സാധ്യതയുള്ള, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഈ അവസരം മുതലാക്കാവുന്നതാണ്. എന്നാല്‍, ക്വാറന്റൈന്‍ സാധ്യതയില്ലാത്തവര്‍ക്കായി, തിരിച്ചെത്തിയാല്‍ ക്വാറന്റൈന്‍ ആവശ്യമില്ലാത്ത സ്ഥലങ്ങളും ഉണ്ട്.

ഇറ്റലി, ഗ്രീസ്, ഡെന്മാര്‍ക്ക് എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളാന് 10 പൗണ്ടില്‍ താഴെയുള്ള ടിക്കറ്റുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിലവില്‍ ബ്രിട്ടന്റെ ട്രാവല്‍ കോറിഡോറിലുള്ള ഗ്രീസിലെ കോര്‍ഫൂ ദ്വീപിലേക്ക് 9.99 പൗണ്ട് മാത്രമാണ് ടിക്കറ്റ് നിരക്ക്. ഇന്ന് പാതിരാത്രിയോടെ ടിക്കറ്റ് ബുക്ക് ചെയ്യുകയും സെപ്റ്റംബര്‍ 30 ന് മുന്‍പായി യാത്രചെയ്യുകയും ചെയ്താല്‍ മാത്രമാണ് ഈ നിരക്കില്‍ ടിക്കറ്റ് ലഭ്യമാവുക.

ഇതിനിടയില്‍ ഓര്‍മ്മിപ്പിക്കേണ്ട മറ്റൊരു കാര്യം, ബ്രിട്ടന്റെ ക്വാറന്റൈന്‍ ലിസ്റ്റ് എപ്പോഴും ശ്രദ്ധിച്ചു കൊണ്ടിരിക്കണം എന്നതാണ്. എല്ലാ വ്യാഴാഴ്ച്ചകളിലുമാണ് ബ്രിട്ടന്‍ നിലവിലുള്ള ക്വാറന്റൈന്‍ ലിസ്റ്റ് വിശകലനം ചെയ്യുകയും അതിലാവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതും. കഴിഞ്ഞ ആഴ്ച്ച പോര്‍ട്ടുഗലും നിരവധി ഗ്രീക്ക് ദ്വീപുകളും ട്രാവല്‍ കോറിഡോര്‍ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു. വ്യാഴാഴ്ച്ചകളില്‍ പ്രഖ്യാപിക്കാറുള്ള പുതിയ ലിസ്റ്റ് തൊട്ടടുത്ത ശനിയാഴ്ച്ച മുതല്‍ നിലവില്‍ വരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category