1 GBP = 98.30INR                       

BREAKING NEWS

വംശനാശഭീഷണി നേരിടുന്ന പനാമേനിയന്‍ സ്വര്‍ണ്ണത്തവളകളുടെ ഘാതകനായത് കൈട്രിഡിയോമൈകോസിസ് എന്ന രോഗം; രോഗകാരിയായ ഫംഗസിനെ കണ്ടെത്തി ശാസ്ത്രലോകം; കൊറിയയില്‍ ആവിര്‍ഭവിച്ച്, കൊറിയന്‍ യുദ്ധകാലത്ത് ലോകമാകെ പടര്‍ന്ന, രോഗകാരിയായ ഫംഗസിനെ കുറിച്ചറിയാം

Britishmalayali
kz´wteJI³

വെട്ടിത്തിളങ്ങുന്ന സ്വര്‍ണ്ണ നിറത്തോടുകൂടിയ പനാമേനിയന്‍ സ്വര്‍ണ്ണ തവളകള്‍ ഇന്ന് ലോകമെമ്പാടുമായുള്ളത് 1500 എണ്ണം മാത്രം. അതും മൃഗശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും മാത്രം. ഈ തവളകളുടെ ത്വക്കില്‍ നിന്നും സ്രവിക്കപ്പെടുന്ന വിഷാംശമുള്ള സ്രവത്തിന് 1,200 എലികളെ വരെ കൊല്ലാനുള്ള ശക്തിയുണ്ട്. അതുകൊണ്ട് തന്നെ മദ്ധ്യ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമൊക്കെ ഈ തവളകളെ കര്‍ഷകന്റെ സുഹൃത്തായാണ് കണക്കാക്കുന്നത്. ഇത്തരത്തില്‍ മനുഷ്യര്‍ക്ക് ഏറെ സഹായകമായ ഈ സ്പീഷീസ് അതിവേഗം വംശനാശം നേരിട്ടുകൊണ്ടിരിക്കുന്നു.

ഞരമ്പുകള്‍ വലിഞ്ഞു മുറുകുകയും, മാംസപേശികള്‍ക്ക് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുകയും, ദഹനം ശരിയാകാതെ വരികയും ഒക്കെ ചെയ്യുന്ന കൈട്രിഡിയോമൈകോസിസ് എന്ന രോഗമായിരുന്നു ഈ വംശത്തിന്റെ അന്തകനായി എത്തിയത്. രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ അതിന്റെ ത്വക്കിന്റെ കാഠിന്യം അതിന്റെ പാരമ്യതയിലെത്തുകയും ചുറ്റുപാടുകളില്‍ നിന്നും പോഷകമൂല്യങ്ങള്‍ ആഗിരണം ചെയ്യുവാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. അധികം വൈകാതെ തന്നെ രോഗബാധിതയായ തവള മരണപ്പെടുകയും ചെയ്യും.

ഒരല്പം നടകീയതയും എന്നാല്‍ ഏറെ വേദനാജനകവുമായ ഒരു രോഗമാണിതെന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്. ലോകത്ത് ഉഭയജീവികള്‍ ഉള്ളയിടങ്ങളിലെല്ലാം ഈ രോഗവും ഉണ്ടെന്നാണ് അവര്‍ പറയുന്നത്. ലോകത്താകമാനമുള്ള ഉഭയ ജീവികളുടെ വിവിധ സ്പീഷീസുകളെ ഏകദേശം 30 ശതമാനത്തോളം കുറയ്ക്കുവാന്‍ ഈ രോഗത്തിന് കഴിഞ്ഞിട്ടുമുണ്ട്. 1987-ല്‍ മദ്ധ്യ അമേരിക്കയിലായിരുന്നു ഈ രോഗം ആദ്യം പൊട്ടിപ്പുറപ്പെട്ടത്. പിന്നീടത് ആസ്ട്രേലിയ, ഏഷ്യ, യൂറോപ്പ്, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിവിടങ്ങളിലേക്ക് പടര്‍ന്നു.

ഈ രോഗത്തിന് കാരണമായ ബാട്രോകോകൈടിയം ഡെന്‍ഡ്രോബാറ്റിഡിസ് എന്ന ഫംഗസിനെയാണ് ഇപ്പോള്‍ ശാസ്ത്രലോകം തിരിച്ചറിഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ ഒരു ഫംഗസ് ഉണ്ടെന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. ഇത് സ്വാഭാവികമായി ഉണ്ടായ ഫംഗസാണോ മനുഷ്യനിര്‍മ്മിതമാണോ എന്ന കാര്യത്തിലും തര്‍ക്കമുണ്ടായിരുന്നു. ഇത്തരത്തിലുള്ള നൂറുകണക്കിന് ഫംഗസുകളുടെ ജനിതകഘടന പരിശോധിച്ച ശാത്രജ്ഞര്‍ എത്തിച്ചേര്‍ന്നത് ഇത് 1950 കളില്‍ കൊറിയയിലാണ് ആവിര്‍ഭവിച്ചത് എന്നാണ്. പിന്നീട് കൊറിയന്‍ യുദ്ധകാലത്ത് മനുഷ്യരിലൂടെ ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു.

ഇത്തരത്തിലുള്ള ഫംഗസുകളെ ലബോറട്ടറികളില്‍ സൃഷ്ടിക്കുക അസാദ്ധ്യമാണെന്നാണ് ഗവേഷണത്തിന്റെ ഭാഗമായിരുന്ന എപിഡെര്‍മോളജിസ്റ്റ് മാത്യൂ ഫിഷര്‍ പറയുന്നത്. ഫ്രഞ്ച് ഗയാനയിലെ മഴക്കാടുകളില്‍ ആഴ്ച്ചകളോളം താമസിച്ച് ഇത്തരം തവളകളെ കണ്ടെത്തി അവയെ ബയോപ്സിക്ക് വിധേയമാക്കുകയായിരുന്നു. 450 ഓളം മൃഗങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച ആ യാത്രയില്‍ ഫംഗസുകളുടെ മൂന്ന് ഐസൊലേറ്റുകള്‍ നേടാനായി എന്നും അദ്ദേഹം പറഞ്ഞു.

1990-ല്‍ പനാമയിലാണ് കൈട്രിഡിയോമൈകോസിസ് ആദ്യമായി കാണപ്പെട്ടത്. തദ്ദേശ വന്യജീവി ജീവിതത്തിന് ഒരു ഭീഷണിയായി വളര്‍ന്ന ഈ ഫംഗസ് രോഗം ഉഭയജീവികളല്ലാത്തവയേയും ബാധിച്ചിരുന്നു. വനനശീകരണവും അന്തരീക്ഷ മലിനീകരണവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. പ്രകൃതി സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര യൂണിയന്‍, സ്വര്‍ണ്ണത്തവളകളെ അതീവ ഗുരുതരമായി വംശനാശം നേരിടുന്ന ജീവികളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏകദേശം 2.5 ഇഞ്ച് വലിപ്പം മാത്രം വരുന്ന ഈ കുഞ്ഞന്‍ തവളകള്‍ സാധാരണയായി മദ്ധ്യ-പടിഞ്ഞാറന്‍ പനാമയിലെ മഴക്കാടുകളിലെ നീര്‍ച്ചോലകളിലാണ് കണ്ടുവരുന്നത്. എന്നാല്‍ 2009 ന് ശേഷം ഈ ജീവികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ കാണുവാന്‍ കഴിഞ്ഞിട്ടില്ല.

നിലവില്‍ ഈ രോഗത്തിന് പ്രതിവിധികളില്ല. അതേസമയം ബുള്‍ഫ്രോഗ് പോലുള്ള സ്പീഷീസുകളില്‍ പെട്ട തവളകള്‍ ഈ രോഗത്തെ എങ്ങനെ അതിജീവിക്കുന്നു എന്നതും ശാസ്ത്രലോകത്തെ അദ്ഭുതപ്പെടുത്തുകയാണ്. ഇപ്പോള്‍ വിവിധ ഗവേഷണ കേന്ദ്രങ്ങളിലുള്ള സ്വര്‍ണ്ണത്തവളകളെ കൃത്രിമ പ്രത്യുദ്പാദനത്തിന് വിധേയമാക്കി അവയുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനുള്ള ശ്രമവും നടക്കുന്നുണ്ട്. ജീവികളെ എന്നന്നേക്കുമായി ബന്ധനസ്ഥരാക്കി വയ്ക്കാനല്ല, മറിച്ച് അവയുടെ എണ്ണം വര്‍ദ്ധിപ്പിച്ച് സ്വാഭാവിക ആവസ വ്യവസ്ഥയില്‍ ജീവിക്കാന്‍ സഹായിക്കാനാണ് ശാസ്ത്രം ശ്രമിക്കുന്നതെന്നും ഇതിന് നേതൃത്വം നല്‍കുന്നവര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category