1 GBP = 95.60 INR                       

BREAKING NEWS

ഇന്നലെ ബ്രിട്ടനില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 3000 കടന്നു; രോഗവ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയത് 300 സ്‌കൂളുകള്‍; സ്‌കൂള്‍ തുറന്നത് ബ്രിട്ടന് പാരയായി മാറിയത് ഇങ്ങനെ

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ രോഗവ്യാപനം ശക്തി പ്രാപിക്കുന്നതിന്റെ സൂചനയായി ഇന്നലെയും പുതിയതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3000 കടന്നു. അതേസമയം മരണ നിരക്കില്‍ കാര്യമായ കുറവുണ്ടെന്നത് ഒരല്‍പം ആശ്വാസം പകരുന്നു. പുതിയ രോഗികളുടെ പ്രതിവാര ശരാശരി, രണ്ടാഴ്ച്ച കൊണ്ട് ഇരട്ടിച്ച് 3000 ത്തില്‍ എത്തിയിരിക്കുന്നു. രോഗവ്യാപനം കുറഞ്ഞു തുടങ്ങുന്ന കാഴ്ച്ചയായിരുന്നു ജൂലായില്‍ ണ്ടതെങ്കില്‍ ആഗസ്റ്റ് മാസത്തോടെ അത് മെല്ലേ വര്‍ദ്ധിക്കുവാന്‍ ആരംഭിച്ചു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ച്ചയായി രോഗവ്യാപനത്തില്‍ ദൃശ്യമാകുന്നത് ക്രമാതീതമായ വര്‍ദ്ധനവാണ്.

ഇന്നലെ 27 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. തൊട്ടു മുന്‍പത്തെ ദിവസം അത് ഒമ്പതായിരുന്നു. അതേസമയം കഴിഞ്ഞ ചൊവ്വാഴ്ച്ച മരണ സംഖ്യ 32 ആയിരുന്നു. രണ്ടാം വരവില്‍ കൊറോണ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് യുവതലമുറയെ ആയതുകൊണ്ടാണ് മരണനിരക്കില്‍ കുറവുള്ളതെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. മാത്രമല്ല, വൈദ്യശാസ്ത്രം ഇപ്പോള്‍ കൊറോണയെ നേരിടാന്‍ കുറേ കൂടി തയ്യാറെടുക്കുകയും ചെയ്തിരിക്കുന്നു.

അതേസമയം കൊട്ടിഘോഷിച്ചു നടത്തിയ സ്‌കൂള്‍ തുറക്കല്‍ ബ്രിട്ടന് പാരയായി മാറിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ 30 സ്‌കൂളുകളോളം പൂര്‍ണ്ണമായും അടച്ചുപൂട്ടേണ്ടിവന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. അതേ സമയം ഇംഗ്ലണ്ടിലും വെയില്‍സിലുമായി 300 സ്‌കൂളുകള്‍ ഭാഗികമായി അടച്ചുപൂട്ടി. ഇതോടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനം മുടങ്ങിയത്.

ആഗസ്റ്റ് 12ന് വിദ്യാഭ്യാസം പുനരാരംഭിച്ച സ്‌കോട്ട്ലാന്‍ഡിലും സമാന പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. വെയില്‍സില്‍ സ്‌കൂളുകള്‍ തുറന്നത് ആഗസ്റ്റ് 31നായിരുന്നു. ഇവിടെയും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രോഗഭയത്താല്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നാണ് വിവിധ യൂണിയനുകള്‍ പറയുന്നത്.

രോഗബാധ വര്‍ദ്ധിക്കുന്നതോടെ പരിശോധനകള്‍ക്കായി എത്തുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. പരിമിതമായ പരിശോധനാ സംവിധാനങ്ങള്‍ മൂലം പരിശോധനകള്‍ വൈകുന്നു. അദ്ധ്യാപകരേയും വിദ്യാര്‍ത്ഥികളേയും പരിശോധിച്ചു വേഗത്തില്‍ റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കിയില്ലെങ്കില്‍, മാസങ്ങള്‍ക്ക് ശേഷം തുറന്ന സ്‌കൂളുകള്‍ വീണ്ടും അടച്ചുപൂട്ടേണ്ടിവരുമെന്ന് ചില പ്രധാന അദ്ധ്യാപകര്‍ പ്രസ്താവിച്ചിരുന്നു. അതേസമയം ലബോറട്ടറികളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പരിശോധന വൈകുവാന്‍ കാരണമെന്നാണ് ഔദ്യോഗിക ഭാഷ്യം.

രോഗവ്യാപനം മൂര്‍ചിക്കുന്ന ഘട്ടത്തിലാണ് റൂള്‍ ഓഫ് സിക്സുമായി എത്തുന്നത്. എന്നാല്‍ ഇത് എത്രത്തോളം ഫലപ്രദമാകും എന്ന കാര്യത്തില്‍ രണ്ടഭിപ്രായമാണുള്ളത്. രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാന്‍ ഇത് സഹായിക്കും എന്ന് ഒരു വിഭാഗം പറയുമ്പോള്‍, തൊഴിലിടങ്ങളും മറ്റ് പല സ്ഥലങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള നടപടി പൂര്‍ണ്ണമായും ഫലം കാണില്ലെന്നാണ് മറുവിഭാഗം പറയുന്നത്. ഇത് ഇത്തരത്തില്‍ തുടര്‍ന്നാല്‍ ഒരുപക്ഷെ ഒരു രണ്ടാം ലോക്ക്ഡൗണ്‍ ബ്രിട്ടനില്‍ അനിവാര്യമായേക്കാം എന്ന ആശങ്കയും നിലനില്‍ക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category