1 GBP = 95.60 INR                       

BREAKING NEWS

സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീലിന് ക്ലീന്‍ ചീറ്റില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്റേറ്റ്; മാധ്യമവാര്‍ത്ത തള്ളി ഇ.ഡി ഡയറക്ടറുടെ പ്രതികരണം; മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യും; കേസില്‍ കെ.ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ അവസാനിച്ചിട്ടില്ലെന്നും അന്വേഷണ പരിധിയിലാണ് മന്ത്രിയെന്നും എന്‍ഫോഴ്സ്മെന്റ് മേധാവി; മൊഴി വിലയിരുത്തിയ ശേഷം മാത്രം രണ്ടാംഘട്ട ചോദ്യം ചെയ്യല്‍; ഇ.പി ജയരാജന്റെ മകനും അന്വേഷണ പരിധിയില്‍; സ്വര്‍ണക്കടത്ത് കേസില്‍ ഇടത് മന്ത്രി വീണ്ടും കുരുക്കില്‍

Britishmalayali
kz´wteJI³

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീലിന് ക്ലീന്‍ ചീറ്റില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇ.ഡി മേധാവി വ്യക്തമാക്കി. മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന മട്ടില്‍ വരുന്ന വാര്‍ത്തകളെ നിഷേധിച്ചു കൊണ്ടാണ് ഇഡി മേധാവി ഇക്കാര്യം അറിയിച്ചത്. മന്ത്രിക്കെതിരായ ചോദ്യം ചെയ്യല്‍ അവസാനിച്ചിട്ടില്ലെന്നു മാത്രമല്ല, അദ്ദേഹം അന്വേഷണ പരിധിയിലാണെന്നും ഇഡി വ്യക്തമാക്കി. നിലവില്‍ മന്ത്രിയില്‍നിന്നു ലഭിച്ച മൊഴി വിലയിരുത്തിയ ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കുക.

മന്ത്രി ഇ.പി. ജയരാജന്റെ മകനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ അന്വേഷണ സംഘങ്ങള്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ ഇഡി വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.

മന്ത്രിയുടെ സ്വകാര്യ സ്വത്ത് സമ്പാദനത്തിനു പുറമേ മതഗ്രന്ഥങ്ങള്‍ എന്ന പേരില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടോ എന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരാനുള്ള സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനം. കഴിഞ്ഞയാഴ്ച മന്ത്രിയെ വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെയും ചോദ്യം ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രി ഈ ദിവസങ്ങളില്‍ നല്‍കിയ മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്നും പല ചോദ്യങ്ങള്‍ക്കും ഇത്തരം കൃത്യമായിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

മൊഴി ഇതിനകം ഇഡി കേന്ദ്ര മേധാവിക്ക് കൈമാറിയിട്ടുണ്ട്. ഇത് വ്യക്തമായി പരിശോധിച്ച ശേഷം വ്യക്തത വരാനുള്ള കാര്യങ്ങള്‍ മന്ത്രിയില്‍ നിന്ന് ചോദിച്ചറിയും എന്നാണ് വിവരം. ജലീലില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയാനാണ് മന്ത്രിയെ ഇഡി വിളിച്ചത് എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിശദീകരിച്ചത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ അല്ലെന്നും നയതന്ത്ര ബാഗേജുകള്‍ വഴി സ്വര്‍ണം കടത്തിയോ എന്നത് ഉള്‍പ്പടെയുള്ള വിവരങ്ങളാണ് മന്ത്രിയില്‍ നിന്ന് ഇഡി ചോദിച്ച് അറിയുന്നത് എന്നാണ് വ്യക്തമാകുന്നത്. അതേസമയം കൊച്ചിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) മന്ത്രിയെ രണ്ടു ദിവസം ചോദ്യം ചെയ്തതായി സൂചന. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴരയോടെ എന്‍ഫോഴ്‌സമെന്റ് ഓഫിസിലെത്തിയ മന്ത്രിയെ രാത്രി 11.30 വരെ ചോദ്യം ചെയ്ത് അടുത്ത ദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ട് പറഞ്ഞ് അയയ്ക്കുകയയാരുന്നു.

തുടര്‍ന്നാണ് രാത്രിയില്‍ അരൂരിലെ സുഹൃത്തായ വ്യവസായിയുടെ വീട്ടില്‍ താമസിച്ച ശേഷം വെള്ളിയാഴ്ച രാവിലെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായത് എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളുടെ കണ്ണു വെട്ടിച്ച് മന്ത്രി മലപ്പുറത്തേയ്ക്ക് പോകുകയായിരുന്നു. ഇഡിയോട് മൊഴിയെടുക്കല്‍ രഹസ്യമാക്കണമെന്ന് മന്ത്രി അങ്ങോട്ട് ആവശ്യപ്പെട്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

മന്ത്രിയില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ അന്വേഷണ സംഘം ഇഡി മേധാവിക്ക് കൈമാറിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം മന്ത്രിയോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെടുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. മന്ത്രിയില്‍ നിന്ന് സ്വത്ത് സംബന്ധിച്ച വിവരങ്ങളല്ല ഇഡി ആരാഞ്ഞത് എന്നു തന്നെയാണ് വ്യക്തമാകുന്നത്. പകരം യുഎഇ കോണ്‍സുലേറ്റ് വഴി 4472 കിലോ വരുന്ന മത ഗ്രന്ഥങ്ങള്‍ എത്തിയതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ പരിഹരിക്കുന്നതിനായിരുന്നു ചോദ്യം ചെയ്യല്‍.

കഴിഞ്ഞയാഴ്ച ഇഡി മുമ്പാകെ ചോദ്യം ചെയ്യലിന് മന്ത്രി ഹാജരായ വിവരം ഇഡി മേധാവി തന്നെ സ്ഥിരീകരിച്ചിരുന്നു. ആദ്യം ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല എന്ന് മാധ്യമങ്ങളോട് പറഞ്ഞ മന്ത്രി നുണ പറഞ്ഞതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ തനിക്ക് മാധ്യമങ്ങളോട് ഇതു സംബന്ധിച്ച് വിശദീകരിക്കേണ്ടതില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനു പിന്നാലെ മന്ത്രി കെ.ടി. ജലീല്‍ സംശയ നിഴലില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സമരം ശക്തമാക്കിയിരിക്കുകയാണ്.

അരൂരിലെ കുടുംബസുഹൃത്തിന്റെ വീട്ടിലെത്തിയ മന്ത്രി, സ്റ്റേറ്റ് കാര്‍ അവിടെയിട്ട് സ്വകാര്യ കാറില്‍ ഇഡി ഓഫിസിലെത്തിയ നടപടിയും വിവാദത്തിലായിരുന്നു. മൊഴിയെടുപ്പ് 2 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയായി. എന്നാല്‍ വൈകിട്ട് 5 മണിവരെ വിവരം മന്ത്രി ജലീലും അദ്ദേഹത്തിന്റെ ഓഫിസും അടുത്ത സുഹൃത്തുക്കളും നിഷേധിച്ചുകൊണ്ടിരുന്നു. നോട്ടിസ് പോലും ലഭിച്ചിട്ടില്ലെന്നു മന്ത്രി പ്രതികരിച്ചു.

എന്നാല്‍, മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയ വിവരം വൈകിട്ട് 5.45 ന് ഇഡി മേധാവി ന്യൂഡല്‍ഹിയില്‍ സ്ഥിരീകരിച്ചു. രാവിലെ 9.30 മുതല്‍ കൊച്ചി ഓഫിസില്‍ മന്ത്രി ജലീലിനെ ചോദ്യം ചെയ്‌തെന്നും സ്വര്‍ണക്കടത്തു കേസില്‍ മറ്റു വിഷയങ്ങളും ഉള്‍പ്പെടുമെന്നും ഇഡി ഉന്നതര്‍ 'മനോരമ'യോട് പറഞ്ഞു. പല ചോദ്യങ്ങളിലും കൃത്യമായ ഉത്തരം നല്‍കാതെ ജലീല്‍ ഒഴിഞ്ഞുമാറിയെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു. ചോദ്യം ചെയ്യല്‍ തൃപ്തികരമായിരുന്നില്ല;

2020 മാര്‍ച്ച് 4നു തിരുവനന്തപുരം യുഎഇ കോണ്‍സല്‍ ജനറലിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്‌സലുകളെക്കുറിച്ചായിരുന്നു പ്രധാന ചോദ്യങ്ങള്‍. മതഗ്രന്ഥങ്ങളെന്നാണ് മന്ത്രി നല്‍കിയിരുന്ന വിശദീകരണം. കള്ളക്കടത്തു സംഘം ഈ നയതന്ത്ര പാഴ്‌സലുകളില്‍ സ്വര്‍ണമോ പണമോ കടത്തിയോ എന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്.കള്ളപ്പണം കറന്‍സി നോട്ടുകളായി കടത്തിയോ എന്നും അന്വേഷിക്കുന്നു. സ്വര്‍ണക്കടത്തു പ്രതികള്‍ യുഎഇ കോണ്‍സുലേറ്റ് വഴി ജലീലുമായി അടുത്ത ബന്ധമുണ്ടാക്കിയെന്നും അതിന്റെ മറവില്‍ കുറ്റകൃത്യം നടത്തിയെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണ സംഘം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category