1 GBP = 98.30INR                       

BREAKING NEWS

വീട് വാങ്ങാനും മക്കളുടെ കല്യാണത്തിനും നാട്ടില്‍ നിന്നും പണം വരുത്തിയിരുന്ന യുകെ മലയാളികള്‍ക്ക് എട്ടിന്റെ പണി; 10 ലക്ഷത്തി നു 1900 രൂപ നികുതി ഈടാക്കിയിരുന്ന സ്ഥാനത്ത് ഇനി നല്‍കേ ണ്ടത് 50000 രൂപ; വിദ്യാര്‍ത്ഥികള്‍ക്കു ബാധകമായേക്കില്ല; സ്വര്‍ണക്കടത്തുകാര്‍ക്കും മയക്കു മരുന്നു ലോബിക്കും വരുമാന നഷ്ടം; വിശുദ്ധ നാട് തീര്‍ത്ഥാടനവും വിദേശ ലെക്കേഷന്‍ സിനിമയും ചിലവേറും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: വീട് വാങ്ങാന്‍ നാട്ടിലെ വസ്തു വിറ്റും നിക്ഷേപങ്ങള്‍ തിരിച്ചെടുത്തും ഒക്കെ യുകെയില്‍ എത്തിച്ചു കൊണ്ടിരുന്ന മലയാളികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ നിര്‍ദ്ദേശിച്ച ജി.എസ്.ടിയുടെ പേരില്‍ തകര്‍പ്പന്‍ പാര. വെറും 0.019 ശതമാനം മാത്രം ഉണ്ടായിരുന്ന നികുതി ഒറ്റയടിക്ക് അഞ്ചു ശതമാനത്തിലേക്ക് ഉയരുകയാണ്. അതായതു പത്തു ലക്ഷം രൂപ മുന്‍പു നാട്ടില്‍ നിന്നും എത്തിക്കുമ്പോള്‍ നികുതിയായി നല്‍കിയിരുന്ന 1900 രൂപയ്ക്കു പകരം ഇനി ജി.എസ്.ടി ഇനത്തില്‍ അന്‍പതിനായിരം രൂപയാണ് നല്‍കേണ്ടി വരിക. ഈ മാറ്റം അടുത്ത മാസം മുതല്‍ നടപ്പാക്കുകയാണ്. അതിനാല്‍ പണം നാട്ടില്‍ നിന്നും യുകെയില്‍ എത്തിക്കേണ്ടവര്‍ അടിയന്തിരമായി അതു ചെയ്യണമെന്ന് പ്രമുഖ സ്വകാര്യ ബാങ്ക് അധികൃതര്‍ എന്‍.ആര്‍.ഐ ഉപയോക്താക്കളെ അറിയിച്ചു തുടങ്ങി. 

ഇതോടെ നാട്ടില്‍ വസ്തു വിറ്റും ലോണ്‍ എടുത്തും മറ്റും യുകെയില്‍ പണം എത്തിക്കാന്‍ തയ്യാറായിരുന്ന യുകെ മലയാളികള്‍ക്ക് കനത്ത സാമ്പത്തിക നഷ്ടം ഈ ഇനത്തില്‍ സംഭവിക്കും എന്നുറപ്പായി. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വലിയ തോതില്‍ പണം വിദേശത്തേക്ക് എത്തിക്കുന്നതിനാല്‍ വിശുദ്ധ നാട് തീര്‍ത്ഥാടനം അടക്കമുള്ള പാക്കേജ്ഡ് ടൂര്‍ നടത്തുന്നവര്‍ക്കും പ്രതിസന്ധി ഉണ്ടാകുമെന്നുറപ്പ്.

നികുതി വര്‍ധിക്കുമ്പോള്‍ സ്വാഭാവികമായും അതു യാത്ര ചിലവില്‍ പ്രതിഫലിക്കും. കുടുംബം ഒന്നിച്ചു നടത്തുന്ന പല വിദേശ യാത്രകള്‍ക്കും ഇടത്തരക്കാരുടെ പോലും മക്കള്‍ നടത്തുന്ന വിദേശ ഹണിമൂണ്‍ ട്രിപ്പുകളും ഒക്കെ ഇത്തരത്തില്‍ ചിലവേറുന്നതായി മാറും. ഈ രംഗത്ത് മലയാളികള്‍ക്കിടയില്‍ പുതിയ ട്രെന്റ് രൂപപ്പെട്ടു വരുന്ന സാഹചര്യത്തിലാണ് നികുതി വര്‍ധന എന്നതും പ്രത്യേകതയാണ്. 
കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് നിര്‍ദേശം നടപ്പാക്കുന്നു എന്നതിനാല്‍ ഇക്കാര്യം ഒഴിവാക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലെന്നതും ശ്രദ്ധേയം. കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി ശക്തമായതിനെ തുടര്‍ന്ന് നിശ്ചലമായ റിയല്‍ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപങ്ങള്‍ ഏതുവിധേനയും തിരികെ യുകെയില്‍ എത്തിച്ചു സുരക്ഷിതമായ നിക്ഷേപമാക്കുക എന്ന ചിന്തയില്‍ പല യുകെ മലയാളികളും പണം അധികമായി യുകെയില്‍ എത്തിച്ചു തുടങ്ങിയ സമയത്തു തന്നെയാണ് ജി.എസ്.ടിയുടെ രൂപത്തില്‍ ഇരുട്ടടി എത്തുന്നത്.

കൂടാതെ കോവിഡ് പ്രമാണിച്ചു നാട്ടില്‍ നടത്താനിരുന്ന വിവാഹങ്ങള്‍ കൂടി യുകെയില്‍ തന്നെ നടത്തി തുടങ്ങിയതോടെ ലക്ഷക്കണക്കിന് രൂപയാണ് കേരളത്തില്‍ നിന്നും യുകെ മലയാളികള്‍ അടുത്ത കാലത്തായി എത്തിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്നും ഏതു വിദേശ രാജ്യത്തേക്കും പണം അയക്കാന്‍ ഈ നികുതി ഘടന ബാധകമായിരിക്കും. അടുത്തകാലത്തായി പണത്തിന്റെ തിരിച്ചൊഴുക്ക് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് കുത്തനെയുള്ള ഈ വര്‍ധനയെന്നു ബാങ്കിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 

എന്നാല്‍ പുതിയ നിര്‍ദേശം നിക്ഷേപം നടത്തുന്ന യുകെ മലയാളികളെ മാത്രമല്ല ടൂര്‍ കമ്പനികള്‍, സിനിമ പ്രോജക്ടുകള്‍ എന്നിവരെയൊക്കെ പ്രതികൂലമായി ബാധിക്കും. ഓരോ വര്‍ഷവും നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ എത്തുന്നതിനാല്‍ പുതിയ നിയമമാറ്റം തത്കാലം അവരെ ബാധിക്കില്ല എന്നാണ് സൂചന. ഇന്ത്യയും ബ്രിട്ടനും പരസ്പരം കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കുന്ന മേഖലയുമാണിത്. എന്നാല്‍ കള്ളക്കടത്തു രംഗത്ത് നിന്നടക്കം വലിയ തോതില്‍ ഇന്ത്യയില്‍ നിന്നും നിക്ഷേപം പുറത്തേക്കു ഒഴുകുന്നു എന്ന നിഗമനവും കേന്ദ്ര സര്‍ക്കാരിന്റെ മുന്നിലുണ്ട്.

അടുത്തകാലത്തായി കേരളത്തെ പിടിച്ചുലയ്ക്കുന്ന സ്വര്‍ണ കള്ളക്കടത്തു നടത്തിയവര്‍ നൂറുകണക്കിന് കോടി രൂപയാണ് ഇന്ത്യയില്‍ നിന്നും കടത്തിയിരിക്കുന്നത്. സ്വര്‍ണത്തിനും മയക്കുമരുന്നിനും ഒക്കെയായി രാജ്യത്തിന് പുറത്തേക്കു ഒഴുകുന്ന പണത്തില്‍ ചെറിയൊരു ശതമാനം എങ്കിലും പിടിച്ചു നിര്‍ത്താന്‍ സാധിക്കുമോ എന്ന പരീക്ഷണം കൂടിയാകാം സര്‍ക്കാര്‍ നടത്തുന്നതെന്നും നിഗമനമുണ്ട്.

ചെറിയ തുക അയക്കുന്നവര്‍ക്ക് ഈ നികുതി വര്‍ധന ബാധകമല്ല എന്നൊരു ആശ്വാസമുണ്ട്. ഏഴു ലക്ഷത്തിനു മുകളില്‍ ഉള്ള തുക അയക്കുന്നവര്‍ക്കാണ് കൂടുതല്‍ ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരുക എന്ന് സൂചനയുണ്ട്. ഓരോ മാസവും ശരാശരി ഇന്ത്യയില്‍ നിന്നും പതിനായിരം കോടി രൂപയോളമാണ് വിദേശത്തേക്ക് ഒഴുകുന്നത്. ടൂര്‍, വീടിനും ബിസിനസ് സ്ഥാപങ്ങള്‍ക്കുള്ള കെട്ടിടം വാങ്ങുന്നതിനും, വിവാഹ നടത്തിപ്പ്, നിക്ഷേപം എന്നിങ്ങനെ പല വഴികളിലാണ് ഈ പണം പല രാജ്യങ്ങളില്‍ എത്തുന്നത്. ഇത്തരത്തില്‍ ഒരു വ്യക്തിക്ക് ഇന്ത്യയില്‍ നിന്നും രണ്ടര ലക്ഷം ഡോളര്‍ ഒരു വര്‍ഷം അയക്കാന്‍ സാധിക്കും.

ഇപ്പോള്‍ നടപ്പാക്കുന്ന നികുതി വര്‍ധനയുടെ ഫലമായി സര്‍ക്കാരിന് ഓരോ മാസവും 75 മില്യണ്‍ അമേരിക്കന്‍ ഡോളറിനു തുല്യമായ തുകയാണ് കയ്യില്‍ എത്തുക എന്നും വിലയിരുത്തപ്പെടുന്നു. ബോളിവുഡില്‍ നിന്നും, മലയാളത്തില്‍ നിന്നും പോലും യുകെ ലക്ഷ്യമാക്കി സിനിമകള്‍ എത്തുമ്പോള്‍ ആ വഴിയില്‍ കോടികളാണ് പിന്നാലെ എത്തുന്നത്. പല സിനിമകളും കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയാണു വിദേശ ലൊക്കേഷന്‍ തിരഞ്ഞെടുക്കുന്നത് എന്ന ആക്ഷേപം ഉള്ളതിനാല്‍ ആ മേഖലയ്ക്കും നികുതി ഭാരം പ്രയാസം സൃഷ്ടിക്കും. 

സ്വന്തം അക്കൗണ്ടില്‍ നിന്നുള്ള തുകയാണ് വിദേശത്തേക്ക് അയക്കുന്നതെങ്കില്‍ ജി.എസ്.ടി പിടിക്കുന്ന പണത്തിനു ടാക്‌സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാം എന്ന് അക്കൗണ്ടിങ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ചെറിയ തുക അയക്കുന്നവര്‍ക്കു പലപ്പോഴും ഇതിനൊന്നും മിനക്കെടാന്‍ സാധിക്കാത്തതിനാലും പലപ്പോഴും വലിയ തുകകള്‍ വരുന്നത് മറ്റുള്ളവരുടെ അക്കൗണ്ടില്‍ നിന്നായതിനാലും ഇതത്ര ഗുണകരം ആയിരിക്കില്ല എന്നതും ശ്രദ്ധിക്കണം. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category