1 GBP = 94.70 INR                       

BREAKING NEWS

ഓണം അപ്പീലിന് നാളെ അര്‍ദ്ധരാത്രിയോടെ സമാപനം; 127 പേര്‍ ചേര്‍ ന്ന് ഇതുവരെ നല്‍കിയത് 8,352 പൗണ്ട്; ആശുപത്രി യില്‍ കഴിയുന്ന ക്രോയ് ‌ഡോണ്‍ സ്വദേശിയ്ക്ക് 500 പൗണ്ട് നല്‍കും

Britishmalayali
kz´wteJI³

പ്രധാനമായും കേരളത്തിലെ ദുരിതമനുഭവിയ്ക്കുന്ന രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി കഴിഞ്ഞ മാസം ആഗസ്റ്റ് 20ന് തുടങ്ങിയ 'ഓണം അപ്പീല്‍ 2020' നാളെ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ അവസാനിപ്പിക്കുമ്പോള്‍ ഗിഫ്റ്റ് എയിഡ് അടക്കം മൊത്തം ഇതുവരെ ലഭിച്ചത് 8352.25 പൗണ്ടാണ്. കഴിഞ്ഞ ഓണം അപ്പീലുകളെ അപേക്ഷിച്ച് ഇത്തവണ വളരെ തണുത്ത പ്രതികരണമാണ് ലഭിച്ചത്. കൊവിഡ് വിതച്ച സാമ്പത്തിക പ്രതിസന്ധി മൂലം നഴ്‌സിങ് ഇതര മേഖലകളായ ഹോസ്പിറ്റാലിറ്റി, ട്രാവല്‍ തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്നവരുടെ വരുമാനത്തില്‍ ഗണ്യമായ കുറവ് വന്നിട്ടാവാം ഇങ്ങനെയെന്ന് വിലയിരുത്തപ്പെടുന്നു.

അതേസമയം ഇക്കാലയളവില്‍ യുകെയില്‍ മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കായി നടത്തുന്ന അപ്പീലുകളെ ഈ വറുതിക്കിടയിലും യുകെയിലെ മലയാളി സമൂഹം രണ്ട് കയ്യും നീട്ടി സ്വീകരിച്ച് കാര്യമായ സംഭാവനകള്‍ നല്‍കുന്നുണ്ട് താനും. അപ്പീല്‍ ഔദ്യോഗികമായി നാളെ അവസാനിപ്പിക്കുന്നുവെങ്കിലും രണ്ടു ദിവസം കൂടി ലഭിക്കുന്ന തുകകള്‍ ചേര്‍ത്ത് വിര്‍ജിന്‍ മണിയുടെ കമ്മീഷനും കുറച്ച് ബാക്കി ലഭിക്കുന്ന ഫണ്ട് എഴ് അപേക്ഷകര്‍ക്ക് നല്‍കുന്നതാണ്.
ക്രോയ്ഡോണില്‍ അസുഖബാധിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മാര്‍ട്ടിന് 500 പൗണ്ട് നല്‍കുവാന്‍ ട്രസ്റ്റ് നേരത്തെ തീരുമാനിച്ചിരുന്നു. അപ്പീലില്‍ ഉള്‍പ്പെടുത്തിയിരുന്ന കോതമംഗലം സ്വദേശിനി ആഷ്‌ന ജോളിയുടെ ആക്‌സമിക നിര്യാണം മൂലം ഫണ്ടിന്റെ ആവശ്യമില്ലെന്ന് കുടുംബം അറിയിച്ചതനുസരിച്ച് അവശേഷിച്ചിരിക്കുന്ന ആറ് അപേക്ഷകര്‍ക്കാണ് ബാക്കി തുക നല്‍കുക.

ശ്വാസം കോശം ചുരുങ്ങുന്ന രോഗം മൂലം രണ്ടു വയസുമുതല്‍ വേദന അനുഭവിക്കുന്ന കാഞ്ഞിരപ്പള്ളി ചേനപ്പാടി സ്വദേശി ജെറോണ്‍ ഷാന്റി എന്ന ഒന്‍പതു വയസുകാരന്‍, മന്തുരോഗവും വേരിക്കോസ് വെയിനും ബാധിച്ചു വ്രണമായി നടക്കാന്‍ വയ്യാത്ത അവസ്ഥയില്‍ കഴിയുന്ന പാലാ ഏഴാച്ചേരി സ്വദേശിയായ മോഹന്‍ദാസ്, ഭിന്നശേഷിക്കാരായ മക്കള്‍ക്കും അസുഖ ബാധിതയായ ഭാര്യയ്ക്കും വൃദ്ധരായ മാതാപിതാക്കള്‍ക്കും ഒപ്പം നില്‍ക്കേ കൂലിപ്പണി പോലും എടുത്താന്‍ നിവര്‍ത്തിയില്ലാതെ കഴിയുന്ന കോട്ടയം ജില്ലയിലെ മുണ്ടക്കയം പഞ്ചായത്തിലെ പുലിക്കുന്ന് മുളംകുന്ന് വാര്‍ഡില്‍ താമസിക്കുന്ന മഞ്ചേഷ് എന്ന് വിളിക്കുന്ന സന്തോഷ് എന്നിവരാണ് സഹായം അഭ്യര്‍ത്ഥിച്ച ആദ്യ മൂന്നു പേര്‍.

ഒരു വശം മുഴുവന്‍ തളര്‍ന്ന് കിടപ്പിലായി പോയ മൂവാറ്റുപുഴ കായനാട് സ്വദേശിയായ ഓട്ടോ ഡ്രൈവറായിരുന്ന 39 കാരനായ എല്‍ദോസ് പോള്‍, പള്ളിയങ്കണങ്ങളില്‍ ബാന്‍ഡ് സെറ്റുകളില്‍ തന്റെ ട്രമ്പറ്റ് കൊണ്ടു സംഗീതം ഉയര്‍ത്തി കുടുംബം പുലര്‍ത്തി വരവേ വാഹനാപകടത്തില്‍ പരിക്കേറ്റ ആലപ്പുഴ ജില്ലയിലെ കാവാലം ചേന്നങ്കരി സ്വദേശി നാല്‍പത്തി രണ്ട് വയസ്സുള്ള മെജോ തോമസ് എന്ന യുവാവ്, കഴിഞ്ഞ എട്ടു വര്‍ഷമായി ക്യാന്‍സര്‍ രോഗത്തില്‍ വലയുന്ന ആലപ്പുഴ ചേര്‍ത്തലയിലെ കടലോരപ്രദേശത്ത് താമസിക്കുന്ന ജോസഫ് എന്നിവരാണ് ഓണം അപ്പീലിലൂടെ നിങ്ങളുടെ സഹായം തേടി എത്തിയ ബാക്കി മൂന്നു പേര്‍.

24 പേര് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് 1340 പൗണ്ട് നല്‍കിയപ്പോള്‍ വിര്‍ജിന്‍ മണിയുടെ ലിങ്ക് വഴി 103 ആളുകള്‍ 5897 പൗണ്ട് നല്‍കിയതിന്റെ 1,115.25 പൗണ്ട് ഗിഫ്റ്റ് എയിഡ് അടക്കം മൊത്തം തുക 7012.25 ആയി മാറുകയായിരുന്നു. ഇങ്ങനെ മൊത്തം അപ്പീല്‍ തുക 8,352.25 പൗണ്ടായി മാറി. ചാരിറ്റിയുടെ സ്ഥിരം ദാതാവും പേരുവെളിപ്പെടുത്തുവാന്‍ ആഗ്രഹിയ്ക്കാത്ത 'അപ്പാപ്പായുടെ 1,111 പൗണ്ട് ഉള്‍പ്പെടെയാണ് ഈ തുക.

അപ്പീല്‍ അവസാനിപ്പിച്ചതിന് രണ്ടു ദിവസത്തിനുശേഷം മാത്രമേ വിര്‍ജിന്‍മണി ഗിവിങ്ങിന്റ കൃത്യമായ കമ്മീഷന്‍ അടക്കമുള്ള വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ. തുടര്‍ന്ന് ഓരോ അപേക്ഷകര്‍ക്കും നല്‍കുന്ന തുകയുടെ വിവരങ്ങള്‍ വ്യക്തമായി പ്രസിദ്ധീകരിക്കുന്നതാണ്. അപ്പീല്‍ അവസാനിപ്പിച്ചതിനു ശേഷം ലഭിക്കുന്ന തുകകള്‍ ചാരിറ്റി ഫൗണ്ടേഷന്റ ജനറല്‍ ഫണ്ടിലേയ്ക്ക് പോകുന്നതാണ്.

കോവിഡെന്ന മഹാമാരിയുടെ നടുവിലും കേരളത്തിലെ കഷ്ടത അനുഭവിക്കുന്നവര്‍ക്കായി സഹായഹസ്തങ്ങള്‍ നീട്ടി ഉദാരമായ സംഭാവനകള്‍ നല്‍കിയ എല്ലാവര്‍ക്കും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു.
 
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Onam Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category