1 GBP = 94.70 INR                       

BREAKING NEWS

ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ അമേരിക്കക്കാരനാകാന്‍ അലി ഖാന്‍; 29കാരനായ താരം കളിക്കുക കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി: ഐപിഎല്ലിലേക്ക് അമേരിക്കക്കാരന്‍ എത്തുന്നത് ഇംഗ്ലിഷ് താരം ഹാരി ഗുര്‍ണിക്ക് പകരക്കാരനായി

Britishmalayali
kz´wteJI³

ദുബായ്: ഐപിഎല്ലില്‍ കളിക്കാന്‍ അമേരിക്കന്‍ താരം എത്തുന്നു. 29കാരനായ അലി ഖാനാണ് 13-ാം സീസണിലേക്ക് കാലൂന്നുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ എത്തുന്ന ആദ്യ അമേരിക്കന്‍ താരമാകാന്‍ ഒരുങ്ങുന്നത്. ഐപിഎല്‍ അധികൃതരുടെ അംഗീകാരം ലഭിച്ചാല്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിലാവും അലി ഖാന്‍ അരങ്ങേറ്റം കുറിക്കുക. ഇംഗ്ലിഷ് താരം ഹാരി ഗുര്‍ണിക്ക് പകരക്കാരനായാണ് അലി ഖാന്‍ ടീമിലെത്തുക. തോളിനേറ്റ പരുക്കു മൂലം ഹാരി ഗുര്‍ണി ഈ സീസണില്‍നിന്ന് പിന്മാറിയിരുന്നു.

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന്റെ താരമാണ് അലി ഖാന്‍. കഴിഞ്ഞ ദിവസം സമാപിച്ച കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച പേസ് ബോളര്‍മാരുടെ ഗണത്തില്‍ അലി ഖാനും ഇടം നേടിയിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി കരീബിയന്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് അലി ഖാന്റേത്. എട്ടു മത്സരങ്ങളില്‍നിന്ന് 7.43 ശരാശരിയില്‍ എട്ടു വിക്കറ്റാണ് ഈ സീസണിലെ സമ്പാദ്യം.

ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമസ്ഥരാണ് ട്രിന്‍ബാഗോയുടെയും ഉടമസ്ഥര്‍. ഈ വഴിയാണ് അലിഖാന് ഐപി എല്ലിലലേക്കുള്ള വഴി തെളിഞ്ഞത്. കഴിഞ്ഞ ദിവസം അവസാനിച്ച പുതിയ സീസണില്‍ എല്ലാ മത്സരവും ജയിച്ച് കിരീടം ചൂടിയ ട്രിന്‍ബാഗോയ്ക്കായി അലി ഖാന്‍ എട്ടു വിക്കറ്റും വീഴ്ത്തിയിരുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോയുടെ താരമായിരുന്ന വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലെ ഒരു ചിത്രത്തില്‍ അലി ഖാനും ഉള്‍പ്പെട്ടതോടെയാണ് താരം ഐപിഎല്ലില്‍ കളിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.

'അടുത്ത സ്റ്റോപ്പ് ദുബായ്' എന്ന ക്യാപ്ഷന്‍ സഹിതമാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കരീബിയന്‍ ലീഗില്‍ ട്രിന്‍ബാഗോയുടെ താരമാണെങ്കിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരമാണ് ബ്രാവോ. 2018ല്‍ കാനഡയിലെ ഗ്ലോബല്‍ ട്വന്റി20 ലീഗില്‍ കളിക്കുമ്പോള്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് നായകനായിരുന്ന ഡ്വെയിന്‍ ബ്രാവോയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അലി ഖാന്റെ കരിയര്‍ മാറിമറിഞ്ഞത്. തുടര്‍ന്ന് ബ്രാവോ അദ്ദേഹത്തെ കരീബിയന്‍ ലീഗിലെത്തിച്ചു.

ആദ്യ സീസണില്‍ 12 മത്സരങ്ങളില്‍നിന്ന് 16 വിക്കറ്റ് വീഴ്ത്തി കയ്യടി നേടി. പേസ് ബോളര്‍മാരുടെ ഗണത്തില്‍ കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ താരമായിരുന്നു. പിന്നീട് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് എന്നിവിടങ്ങളിലും കളിച്ചു. ഒയിന്‍ മോര്‍ഗന്‍, ടോം ബാന്റന്‍, ആന്ദ്രെ റസ്സല്‍, സുനില്‍ നരൈന്‍, ക്രിസ് ഗ്രീന്‍, പാറ്റ് കമിന്‍സ്, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരാണ് നിലവില്‍ കൊല്‍ക്കത്ത നിരയിലെ വിദേശ താരങ്ങള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category