1 GBP = 98.20INR                       

BREAKING NEWS

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ യൂത്ത് ലീഡേഴ്സ് ട്രെയിനിങ് പ്രോഗ്രാം ഇന്ന് നടക്കും

Britishmalayali
kz´wteJI³

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ യുവജനങ്ങള്‍ക്കായി രൂപതാ എസ്.എം.വൈ.എമ്മിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ഞായറാഴ്ച യൂത്ത് ലീഡേഴ്സ് ട്രെയിനിങ് നടക്കും. വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരായ വ്യക്തികള്‍ ആയിരിക്കും ക്ളാസുകള്‍ക്കും, പരിശീലന പരിപാടികള്‍ക്കും നേതൃത്വം നല്‍കുന്നത്. 

രാവിലെ പത്തു മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ നടക്കുന്ന യൂത്ത് ട്രെയിനിങ് പ്രോഗ്രാമില്‍ രൂപതയിലെ വിവിധ എസ്.എം. വൈ.എം യൂണിറ്റുകളിലെ യുവജനനേതാക്കളാണ് പങ്കെടുക്കുന്നത്.

ഈ പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ അതാതു മിഷനുകളിലെ /ഇടവകളിലെ എസ്.എം.വൈ.എം ലീഡേഴ്സ് മുഖേനയോ, അനിമേറ്റേഴ്സ് മുഖേനയോ, വൈദികര്‍ മുഖേനയോ രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണെന്നു എസ്. എം.വൈ.എം രൂപത ഡയറക്ടര്‍ ഫാ. ഫാന്‍സ്വാ പത്തില്‍ അറിയിച്ചു . 

പ്രോഗ്രാമിനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍. Fr Fanzuva Pathil, Mob: 07309049040

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category