1 GBP = 98.30INR                       

BREAKING NEWS

തുടക്കം ഓണസദ്യയിലൂടെ... വീടുകളില്‍ പൂക്കളമൊരുക്കി കലാവിരുന്നു കളും... ഡിജിറ്റല്‍ ഓണാഘോഷവുമായി ഗില്‍ഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷനും

Britishmalayali
kz´wteJI³

ഗില്‍ഡ്‌ഫോര്‍ഡ്: വളരെ ചുരുങ്ങിയ കാലത്തെ പ്രവര്‍ത്തന മികവ് കൊണ്ട് യുകെയിലെ മുന്‍നിര മലയാളി അസോസിയേഷനുകളില്‍ ഒന്നായിതീര്‍ന്ന ഗില്‍ഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ (ജിഎംഎ) കോവിഡ് നിയന്ത്രണം പൂര്‍ണമായും പാലിച്ചുകൊണ്ട് ആകര്‍ഷകവും നൂതനവുമായ രീതിയില്‍ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു.

മുന്‍നിശ്ചയപ്രകാരമുള്ള ഈ വര്‍ഷത്തെ വിപുലമായ പരിപാടികള്‍, കോവിഡ് മഹാമാരി മൂലം ഉപേക്ഷിച്ചു എങ്കിലും, 'ഡിജിറ്റല്‍ ഓണം' എന്ന നൂതന ആശയം വളരെ മികവാര്‍ന്ന രീതിയില്‍, ആദ്യമായി യുകെയിലെ മലയാളി സമൂഹത്തിനു മുന്‍പില്‍ അവതരിപ്പിക്കാന്‍ സാധിച്ചു. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ ഉത്രാടദിനത്തില്‍ വിപുലമായ ഓണസദ്യയോട് കൂടി തുടക്കമായി.

150ഓളം വരുന്ന അംഗങ്ങള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ പ്രസിഡന്റ് പോള്‍ ജെയിംസ്, സെക്രട്ടറി ജോജി ജോസഫ്, ജോയിന്‍ സെക്രട്ടറി മാത്യു വി മത്തായി, ട്രഷറര്‍ തോമസ് ജോസഫ്, എക്‌സിക്യൂട്ടീവ് മെമ്പര്‍ സജു ജോസഫ്, ജോസ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ കുറ്റമറ്റ രീതിയില്‍ വിഭവ സമര്‍ദ്ധമായ ഓണസദ്യ വീടുകളില്‍ എത്തിച്ചു നല്‍കി. ഉച്ചക്ക് ശേഷം ജിഎം എ കുടുംബങ്ങളുടെ വീടുകളില്‍ ഒരുക്കിയിരിക്കുന്ന ഓണപ്പൂക്കളം, കൊച്ചുകുട്ടികളുടെ ഓണപരിപാടികള്‍ എന്നിവ ലൈവ്‌സ്ട്രീമിലൂടെ വീക്ഷിക്കുന്നതിന് അവസരമൊരുക്കി.


തിരുവോണനാളില്‍ കള്‍ച്ചറല്‍ കണ്‍വീനിര്‍ ജൂലി പോളിന്റെ ആവിഷ്‌കാര വൈഭവത്തിന്റെ കൈയൊപ്പ് ചാര്‍ത്തിയ നയനമനോഹരമായ വിവിധ കലാപരിപാടികള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ഭവനങ്ങളിലും സമീപത്തെ പാര്‍ക്കുകളിലും മറ്റുമായി അരങ്ങേറി. ജിഎംഎ വൈസ് പ്രസിഡന്റ് പ്രിയങ്ക വിനോദ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ശിഖ അഗസ്റ്റിന്‍ എന്നിവര്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കി ആഘോഷപരിപാടികളുടെ ശോഭ ആദ്യാന്തം നിലനിറുത്തി.

ജിഎംഎ മീഡിയ കോര്‍ഡിനേറ്റര്‍മാരായ ജോമിത്ത് ജോര്‍ജ്, അനില്‍ ബെര്‍ണാഡ് (അനില്‍ ബെര്‍ണാഡ് ക്ലിക്ക്‌സ്) എന്നിവരുടെ നേതൃത്വത്തില്‍ ഈ മനോഹരമായ ദൃശ്യങ്ങള്‍ കാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്ത് യഥാസമയം ഓണ്‍ലൈന്‍ ആയി ദര്‍ശിക്കുന്നതിനു അവസരമൊരുക്കി. ഈ ദൃശ്യ മാമാങ്കത്തെ ചിട്ടപ്പെടുത്തി ഡോണ, ലില്ലി, മരിയ എന്നിവരുടെ വശ്യമായ അവതരണ മികവോടുകൂടി പുനരാവിഷ്‌കരിച്ചപ്പോള്‍ എന്നു ഓര്‍മയില്‍ സൂക്ഷിക്കുവാനുള്ള ഒരു കലാവിരുന്നായി.

ഈ മഹാമാരിയുടെ കാലഘട്ടത്തിലും സന്തോഷത്തിന്റെയും പ്രത്യാശയുടെയും നവ്യമായ ഒരു അനുഭൂതി പ്രധാനം ചെയ്യാന്‍ ജിഎംഎയുടെ ഈ വെര്‍ച്വല്‍ ഓണാഘോഷത്തിന് സാധിക്കട്ടെ എന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ള തന്റെ സന്ദേശത്തില്‍ ആശംസിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category