1 GBP = 96.00 INR                       

BREAKING NEWS

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ പൊതുയോഗം ഒക്ടോബര്‍ 10ന്; ഒരിക്കലെങ്കിലും സംഭാവന നല്‍കിയിട്ടുള്ളവര്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങളോടൊപ്പം ചേരാം

Britishmalayali
kz´wteJI³

പുതിയ ട്രസ്റ്റിമാരെയും ഓഫീസ് ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നതിലേയ്ക്കായി ഒക്ടോബര്‍ പത്തിനു ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി പൊതുയോഗം നടത്തുവാന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റിമാരുടെ യോഗം തീരുമാനിച്ചു. സാധാരണ എല്ലാ രണ്ടു വര്‍ഷം കൂടുന്തോറും ട്രസ്റ്റിമാരും ഭാരവാഹികളും മാറി പുതിയ ഭരണനേതൃത്വം ചുമതലയേല്‍ക്കേണ്ടതാണ്. പക്ഷേ, ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ലെസ്റ്ററില്‍ ട്രസ്റ്റിമാരും അംഗങ്ങളും നേരിട്ട് കൂടുവാനിരുന്ന പൊതുയോഗം കോവിഡെന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച് ഓണ്‍ലൈനില്‍ നടത്തപെടുകയുണ്ടായി.

ജൂണ്‍ ആറിനും വീണ്ടും വീഡിയോ കോണ്‍ഫറന്‍സ് വഴി കൂടിയെങ്കിലും നേരിട്ടു കൂടുന്നതുവരെ തിരഞ്ഞെടുപ്പ് നടത്തേണ്ടായെന്നും നിലവിലുള്ള ട്രസ്റ്റിമാര്‍ തുടരുക എന്ന തീരുമാനത്തില്‍ എത്തുകയുമായാണ് ചെയ്തത്. പക്ഷേ, കോവിഡിന്റെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതിനാലും ഓണ്‍ലൈനിലുള്ള മീറ്റിങ്ങിന് ചാരിറ്റി കമ്മീഷന്റെ അംഗീകാരം നേരത്തെ തന്നെ ലഭിച്ച് ഇങ്ങനെയുള്ള തീരുമാനങ്ങള്‍ പൊതുയോഗത്തില്‍ എടുക്കാമെന്നുമുള്ളത് കൊണ്ടും ഒക്ടോബര്‍ പത്തിന് യോഗം വിളിക്കുവാന്‍ ട്രസ്റ്റിമാര്‍ തീരുമാനിക്കുകയും ചെയ്തു.

ചാരിറ്റിയുടെ അപ്പീലുകളിലേയ്‌ക്കോ നേരിട്ടോ സംഭാവന ചെയ്തവര്‍ക്ക് പൊതുയോഗത്തില്‍ പങ്കെടുത്ത് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുവാന്‍ അവസരമുണ്ട്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നിയമാവലികളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ചാരിറ്റി കമ്മീഷന്റെ മാനദണ്ഡങ്ങളും പാലിക്കണമെന്ന് മാത്രമാണ് നിബന്ധനകള്‍. താല്‍പര്യമുള്ളവര്‍ [email protected] എന്ന ഇമെയിലില്‍ ബന്ധപ്പെടുക. ഇതിനായി മെമ്പര്‍ഷിപ്പ് ഫോമടക്കം വിവരങ്ങള്‍ പൂരിപ്പിച്ച് ട്രസ്റ്റിന് നല്‍കി ട്രസ്റ്റിമാരുടെ അംഗീകാരത്തോടെ ആദ്യം മെമ്പര്‍ഷിപ്പ് എടുക്കേണ്ടതുണ്ട്.

ആയിരക്കണക്കിന് നിര്‍ധനരായ രോഗികളും വേണ്ടപ്പെട്ടവരുടെ അപ്രതീക്ഷിത വിയോഗം സംഭവിച്ച കുടുംബങ്ങളും പാവപ്പെട്ട വിദ്യാര്‍ഥികളുമടക്കം ആയിരക്കണക്കിന് ആളുകള്‍ക്കാണ് കേരളത്തിലും യുകെയിലും ലോകത്തിന്റെ പല ഭാഗങ്ങളിലുമായി ഇതുവരെ നേരിട്ടും അല്ലാതെയും സാമ്പത്തിക സഹായം നല്‍കിയിട്ടുള്ളത്. ഏഴു കോടി രൂപയിലധികം അഥവാ എട്ട് ലക്ഷം പൗണ്ടോളം ഇങ്ങനെ കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഗിഫ്റ്റ് എയിഡായ 25% കൂടി സംഭാവനകള്‍ക്കൊപ്പം ലഭിക്കുന്നു. 15 ഓളം പേരടങ്ങിയ ട്രസ്റ്റിമാരും ഏഴോളം അഡൈ്വസറി കമ്മിറ്റി അംഗങ്ങളുമടങ്ങിയ സംവിധാനമാണ് ട്രസ്റ്റില്‍ പ്രവര്‍ത്തിക്കുന്നത്. ട്രസ്റ്റില്‍ നിന്നും വിരമിക്കുന്ന അനുഭവജ്ഞാനമുള്ള മുന്‍ ട്രസ്റ്റിമാരാണ് അഡൈ്വസറി കമ്മിറ്റിയിലുള്ളത്.

വര്‍ദ്ധിച്ചു വരുന്ന ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് സേവനസന്നദ്ധരും കുറച്ചെങ്കിലും സമയം നീക്കിവെയ്ക്കാന്‍ താല്‍പര്യമുള്ള യുവജനങ്ങളടക്കം പുതുമുഖങ്ങളെ ചാരിറ്റി ഫൗണ്ടേഷനിലേയ്ക്ക് ട്രസ്റ്റ് ക്ഷണിയ്ക്കുകയാണ്. തികച്ചും ജനാധിപത്യപരമായും പൂര്‍ണമായും ട്രസ്റ്റിമാരുടെ ഭൂരിപക്ഷ അഭിപ്രായമനുസരിച്ചും പ്രവര്‍ത്തിയ്ക്കുന്ന ബ്രിട്ടനിലെ ഏറ്റവും സുതാര്യമായ പ്രസ്ഥാനമാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍. യുകെയുടെ അങ്ങോളമിങ്ങോളമുള്ള സ്ഥലങ്ങളില്‍ നിന്നുള്ള വ്യക്തികളാണ് നിലവില്‍ ട്രസ്റ്റിലും അഡൈ്വസറി കമ്മിറ്റിയിലും പ്രവര്‍ത്തിക്കുന്നത്. ചാരിറ്റി ഫൗണ്ടേഷന് ലഭിക്കുന്ന സംഭാവനയും വിതരണവുമുള്‍പ്പെടെ എല്ലാ കാര്യങ്ങളും വളരെ സുതാര്യമായി 'ബ്രിട്ടീഷ് മലയാളി' യിലും www.bmcharity.org എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കാറുണ്ട്.

ഓഡിറ്റേഴ്സിന് നല്‍കുന്ന വാര്‍ഷിക ഫീസായ 350 പൗണ്ടൊഴിച്ച് ഒരു പെന്‍സു പോലും ചിലവാക്കാതെ സംഭാവനകള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന 25% കൂടി ഇട്ട് 125% ആയി അപേക്ഷകര്‍ക്ക് നല്‍കുന്നുവെന്ന പ്രത്യേകത കൂടി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനുണ്ട്. കൂടാതെ, ട്രസ്റ്റിമാരും അഡൈ്വസറി കമ്മിറ്റി അംഗങ്ങളും ഒരു നിശ്ചിത തുക ഡയറക്ട്ട് ഡെബിറ്റായി ഫൗണ്ടേഷന് മാസാമാസം സംഭാവന നല്‍കുകയും ചെയ്യുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category