1 GBP = 98.30INR                       

BREAKING NEWS

കൂടുവിടുന്ന കുഞ്ഞാടുകള്‍ 15-ാം ഭാഗം

Britishmalayali
പോള്‍ മണ്ഡലം

കുമ്പസാരത്തിന്റെ അന്തസാരം 

യേശുക്രിസ്തുവിനെ ബിന്‍ലാദനാക്കുന്നവര്‍
ഫാദര്‍ പോളി മണിയാട്ടിന്റെ  മാഞ്ചസ്റ്ററില്‍ നടന്ന വിശുദ്ധ കുര്‍ബാനയെപ്പറ്റിയുള്ള ക്ലാസ്സില്‍ ഏതാണ്ട് അറുപതോളം പേര്‍ സന്നിഹിതരായിരുന്നു. അവിടെ അദ്ദേഹം പറഞ്ഞു സമര്‍ത്ഥിച്ച ഒരു വാചകമാണ് ഈ ലേഖനത്തിനാധാരം. 
അദ്ദേഹം പറഞ്ഞു. ഒരു വൈദികന്‍ എന്തു തെറ്റു ചെയ്താലും കുമ്പസാരിപ്പിക്കുമ്പോള്‍  കുമ്പസാരിക്കുന്ന വ്യക്തിയുടെ പാപങ്ങള്‍ മോചിപ്പിക്കപ്പെടുമെന്നും അദ്ദേഹം അര്‍പ്പിക്കുന്ന ബലി ദിവ്യബലി തന്നെയെന്നും!
ഇതു കേട്ടിരുന്ന ഈ ലേഖകന്‍ ചോദിച്ചു പുരോഹിതന്‍ കൊലപാതകമോ ബാലികാപീഡനമോ നടത്തിയേച്ചു കുമ്പസാരിപ്പിച്ചാല്‍ പാപം മോചിക്കപ്പെടുമോ എന്ന്.?
തീര്‍ച്ചയായും മോചിപ്പിക്കപ്പെടും എന്ന് അദ്ദേഹം മറുപടി നല്‍കി. 
ഇതുകേട്ടു ഞെട്ടിപ്പോയ ലേഖകന്‍ പിന്നീടൊന്നും ചോദിച്ചില്ല. മാത്രമല്ല, ഒരു വാദപ്രതിവാദത്തിനുള്ള അവസരവും ഇല്ലായിരുന്നു.
വാസ്തവത്തില്‍ ഇതു വഴി ബൈബിളിന്റെ അടിത്തറയിളക്കുകയല്ലേ ഇദ്ദേഹം ചെയ്തത്? യേശുക്രിസ്തുവിനെ ബിന്‍ലാദനാക്കുകയല്ലേ അദ്ദേഹം ചെയ്തത്.? ഒരു വൈദികന്റെ പരിശുദ്ധിയെക്കുറിച്ചും ശ്രേഷ്ഠതയെക്കുറിച്ചും ബൈബിളില്‍ ഉടനീളം പ്രഖ്യാപിച്ചു കാണുന്നുണ്ട്. കര്‍ത്താവിന്റെ ബലിപീഠത്തില്‍ സന്നിഹിതനാകുന്ന പുരോഹിതന്‍ എത്രമാത്രം വിശുദ്ധിയുള്ളവനായിരിക്കണം എന്ന് ബൈബിള്‍ ഉദ്ഘാഷിക്കുന്നുണ്ട്.
നീ ബലി അര്‍പ്പിക്കുമ്പോള്‍ നിന്നോട് ആര്‍ക്കെങ്കിലും വിരോധം ഉണ്ടെന്നു തോന്നിയാല്‍ ബലി വസ്തു അവിടെ വച്ചിട്ട് അവനോട് പോയി രമ്യതപ്പെടുക. അതിനുശേഷം വന്ന് ബലിയര്‍പ്പിക്കുക. -മത്തായി 5: 24
എത്ര മനോഹരവും അഗാധവുമായ ബൈബിള്‍ വചനം! നിനക്ക് വിരോധമുള്ളവരോടല്ല നിന്നോട് ആര്‍ക്കെങ്കിലും വിരോധമുണ്ടെന്നു തോന്നിയാല്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. ബലി പൂര്‍ത്തീകരിക്കാതെ പോയി രമ്യതപ്പെടുക. ഒരു ബലി പീഠവും ബലിയര്‍പ്പിക്കുന്നവരും എത്രമാത്രം വിശുദ്ധി ഉള്ളതായിരിക്കണമെന്നല്ലെ ഈ വചനം സൂചിപ്പിക്കുന്നത്.
''ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നും പാനം ചെയ്യുകയും ചെയ്താല്‍ അവന്‍ കര്‍ത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റു ചെയ്യുന്നു.'' 1 കൊറിന്തോസ് 11: 27 അപ്പം ഭക്ഷിക്കുന്നവന്റെ ഗതി ഇതാണെങ്കില്‍ അപ്പം വിഭജിച്ചു നല്‍കുന്നവന്‍ പാപിയെങ്കില്‍ അവന്റെ ഗതി എന്തായിരിക്കും? യഥാര്‍ത്ഥ യോഗ്യതയോടെ അല്ലെങ്കില്‍ അവനും കര്‍ത്താവിനെതിരെ കൊടിയ തെറ്റു ചെയ്യുകയല്ലേ ചെയ്യുന്നത്. അപ്പം വിഭജിച്ചു നല്‍കുമ്പോള്‍ അതുള്‍കൊള്ളുന്നവരിലേക്ക് കൂടി  വ്യാപിക്കുകയല്ലേ ചെയ്യുന്നത്? ബൈബിളില്‍ പലയിടത്തും ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവിടെ സാത്താന്‍ അല്ലേ ആവേശിക്കുന്നത്?  വൈദികന്റെ പാപത്തിന്റെ വൈറസുകള്‍  അവന്‍ വിഭജിച്ചു നല്‍കുന്ന അപ്പത്തിലൂടെ ജനങ്ങളിലേയ്ക്കും വ്യാപിക്കും എന്നതില്‍ തര്‍ക്കമില്ല.
''ഇങ്ങനെ പാപം ചെയ്തു ജനങ്ങളുടെ മേല്‍ കുറ്റം വരുത്തി വയ്ക്കുന്നത് അഭിഷിക്തനായ ഒരു പുരോഹിതനാണെങ്കില്‍ അവന്‍ ഊനമറ്റ ഒരു കാളക്കുട്ടിയെ കര്‍ത്താവിന് പാപ പരിഹാര ബലിയായി സമര്‍പ്പിക്കണം. '' ലേവ്യര്‍ 4:3)
അപ്പോള്‍ ഒരു പുരോഹിതന്റെ പാപം ജനങ്ങളുടെ മേല്‍ പതിക്കും എന്നാണ് ബൈബിള്‍ പറയുന്നത്. ബൈബിളിന്റെ പല ഭാഗങ്ങളിലും ഇതു സൂചിപ്പിച്ചിട്ടുണ്ട്. പൗരോഹിത്യത്തിന്റെ വിശുദ്ധിയെപ്പറ്റി  എത്രമാത്രം ശക്തമായ ഭാഷയിലാണ് ബൈബിള്‍ പറയുന്നത്. ഉദാഹരണമായി ലേവ്യര്‍ 21 ല്‍ അതു വ്യക്തമായിട്ടുണ്ട്.
''ദൈവത്തിന്റെ മുമ്പില്‍ അവര്‍ വിശുദ്ധരായിരിക്കണം. ദൈവത്തിന്റെ നാമം അശുദ്ധമാകരുത്. അവരാണ് ദൈവത്തിന് ദഹന ബലികള്‍ അര്‍പ്പിക്കുന്നത്. അതുകൊണ്ട് അവര്‍ വിശുദ്ധരായിരിക്കണം. ലേവ്യര്‍ 21: 6 
''ക്രിസ്തുവിന്റെ ദാസ•ാരും ദൈവ രഹസ്യങ്ങളുടെ കാര്യസ്ഥരുമായിട്ടാണ് അവരെ പരിഗണിക്കേണ്ടിയത്. (1 കൊറിന്തോസ് 4: 1) 
അങ്ങനെ എത്രയെത്ര വചനങ്ങളാണ് പൗരോഹിത്യത്തിന്റെ വിശുദ്ധിയെപ്പറ്റി ബൈബിള്‍ പ്രതിപാദിച്ചിരിക്കുന്നത്. അപ്പോള്‍ കൊലപാതകവും ബാലികാ പീഡനവും നടത്തിയാലും ഒരു പുരോഹിതന്‍ അര്‍പ്പിക്കുന്ന ബലി ദൈവസന്നിധിയില്‍ സ്വീകാര്യമാകുമെന്നും അവര്‍ കുമ്പസാരിപ്പിക്കുമ്പോള്‍ പാപം മോചിപ്പിക്കപ്പെടുമെന്നുമുള്ള ഈ വൈദികന്റെ ഉദ്‌ബോധനം അതിശയകരം തന്നെ. വൈദികരുടെ പ്രവൃത്തിയോ കുറ്റങ്ങളോ നിങ്ങള്‍ നോക്കേണ്ട അവര്‍ക്കു കിട്ടിയ അധികാരത്തെ നോക്കിയാല്‍ മതി. പല വൈദികരും പ്രസംഗിച്ചു കേട്ടിട്ടുണ്ട്. എന്തൊരു കുതന്ത്രം. വൈദികര്‍ക്ക് എന്തൊരു പാപവും ചെയ്യാം വിശ്വാസികള്‍ നോക്കരുത്.  ദൈവസന്നിധിയില്‍ നിന്നുകൊണ്ടാണ് ഇവര്‍ ഇതു തട്ടിവിടുന്നത്. ഇതെല്ലാം കേട്ട് വിശ്വസിക്കുന്ന വിശ്വാസികളോടാണ് സഹതാപം തോന്നുന്നത്. 
''തങ്ങളുടെ പ്രേഷിത വേല ഞങ്ങളുടേതു പോലെയാണെന്ന് വന്‍പു പറയുന്നവരുടെ അവകാശവാദം ഞങ്ങള്‍ ഖണ്ഡിക്കുകയും ചെയ്യും. അത്തരക്കാര്‍ കപട നാട്യക്കാരും വഞ്ചകരും ക്രിസ്തുവിന്റെ അപ്പസ്‌തോല•ാരായി വ്യാജവേഷം ധരിച്ചവരുമാണ് (2 കൊറിന്തോസ് 11: 12)
പൗരോഹിത്യത്തിന്റെ മഹത്വവും വിശുദ്ധിയും ആണ് അപ്പസ്‌തോല പ്രവര്‍ത്തനങ്ങളിലും പ്രബോധനങ്ങളിലും ഉടനീളം നിറഞ്ഞു നില്‍ക്കുന്നത് ഇതെല്ലാം വിസ്മരിച്ചുകൊണ്ട് അല്ലെങ്കില്‍ മറച്ചു വച്ചുകൊണ്ട് കൊലപാതകികള്‍ക്കും വ്യഭിചാരികള്‍ക്കും കുഴലൂതുന്നു ഇക്കൂട്ടര്‍.
~ഒരു മഹാ പാപിക്ക് എപ്രകാരം മറ്റുള്ളവരുടെ പാപത്തിന്റെ കെട്ടഴിക്കുവാന്‍ സാധിക്കും? ഇതിന്റെ ഉത്തരം തേടി ബൈബിളിലേയ്ക്കും കടന്നു കയറേണ്ട. സ്വന്തം മന:സാക്ഷിയോടു ചോദിച്ചാല്‍ മതി. ഈ മഹാപാപിയോടു കൂടി യേശുവും ദൈവത്തിന്റെ പരിശുദ്ധാത്മാവും സഹവസിക്കുന്നുണ്ടോ? പാപങ്ങള്‍ മോചിക്കുവാനുള്ള അധികാരം ദൈവത്തിനു മാത്രം എന്ന് കപടനാട്യക്കാരായ ഫരിസേയര്‍ക്കു പോലും അറിയാമായിരുന്നു.
കൈവയ്പു ശുശ്രൂഷ വഴി മനുഷ്യന്‍ നല്‍കിയ അധികാരം ഇക്കൂട്ടര്‍ക്കു ലഭിച്ചിട്ടുണ്ട് എങ്കില്‍ ജീവിച്ചിരിക്കുന്നവനും വിധി കര്‍ത്താവുമായ യേശുക്രിസ്തു ആ അധികാരം ഇവരില്‍ നിന്നും എടുത്ത് ദുരെക്കളയുകയില്ലേ? ക്രൂരനായ ഭരണാധികാരികള്‍ പോലും നിയമ ലംഘനം നടത്തുന്ന ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കുമല്ലോ. 
മറ്റുള്ളവരുടെ പാപത്തിന്റെ കെട്ടഴിക്കുന്ന പാപിയായ പുരോഹിതന് സ്വന്തം പാപത്തിന്റെ കെട്ടഴിക്കുവാന്‍ സാധിക്കാത്തതെന്ത്? പാപത്താല്‍ ബന്ധനസ്ഥനായ ഒരു പുരോഹിതന്‍ എപ്രകാരം അന്യരുടെ ബന്ധനം അഴിക്കും?
 ശിഷ്യ•ാര്‍ ആരേയും കുമ്പസാരിപ്പിക്കുകയോ പാപം പോക്കുകയോ ചെയ്തിട്ടില്ല. യഥാര്‍ത്ഥ മനസ്താപം ഉണ്ടെങ്കില്‍ ദൈവം പാപം കഴുകും. പുരോഹിതര്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി ഇപ്രകാരം പ്രഘോഷിക്കും. എന്നാല്‍ ഇതെല്ലാം അക്ഷരം പ്രതി വിശ്വസിക്കുന്ന വിശ്വാസികളോടാണ് പുച്ഛം തോന്നുന്നത്.
ഈ വിധത്തിലുള്ള പ്രബോധനങ്ങള്‍ വഴി അവര്‍ യേശുക്രിസ്തുവിനെ ബിന്‍ലാദനാക്കുകയല്ലേ ചെയ്യുന്നത്?
മാത്രമല്ല യേശുക്രിസ്തു ഈ അധികാരം ശിഷ്യര്‍ക്കു നല്‍കിയപ്പോള്‍ യൂദാസും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. യൂദാസ് ആ 30 വെള്ളിക്കാശ് ധൂര്‍ത്തടിച്ചശേഷം പാപം പോക്കിയാല്‍ പാപം മോചിക്കപ്പെടുമായിരുന്നോ?  അതു തന്നെയല്ലെ ഈ അഭിനവ യൂദാസുമാരും ചെയ്യുന്നത്. നിരന്തരം ബാലികാപീഡനത്തിലും വ്യഭിചാരത്തിലും ഇരുന്നുകൊണ്ട് ബലിയര്‍പ്പിക്കുകയും, കുമ്പസാരിപ്പിക്കുകയും ചെയ്യുന്ന ഈ അഭിനവ യൂദാസുമാരായ ചില പുരോഹിതര്‍ അര്‍പ്പിക്കുന്ന ബലി ബലിയല്ല അതു കശാപ്പാണ്. ബലിയുടെ പവിത്രത നഷ്ടപ്പെട്ടാല്‍ അതു കശാപ്പായി മാറും. പാപം മോചിപ്പിക്കുകയല്ല ഉള്ള പാപം അരക്കിട്ടുറപ്പിക്കകയാണ് അവര്‍ ചെയ്യുന്നത്്. കാരണം അവിടെ വിരാജിക്കുന്നത് സാത്താനാണ്. ഈ പുരോഹിതരുടെ കൂടെ യേശുവും ദൈവത്തിന്റെ പരിശുദ്ധാത്മാവും വസിക്കുന്നില്ല. മറിച്ച് അവിടെ വസിക്കുന്നതു സാത്താനാണ്.(1) പാപം മോചിക്കുവാന്‍ ദൈവത്തിനു മാത്രമുള്ള അധികാരം പുത്രനും ലഭിച്ചു. എന്നാല്‍ മനുഷ്യന്‍ കൈവയ്പു വഴി നല്കിയ അധികാരം ഈ മഹാപാപികള്‍ക്കില്ല. നിയമലംഘനം നടത്തിയ ശിഷ്യനെ പത്രോസ് ശപിച്ചു നീ ഇവിടെ മരിച്ചു വീഴട്ടെ. ഇക്കൂട്ടരെയാണ് വ്യാജപ്രവാചക•ാരെന്നും ക്രിസ്തുവിന്റെ അപ്പസ്ഥോലരായി കപടവേഷം കെട്ടിയവരെന്നും സുവിശേഷകാര•ാര്‍ പരാമര്‍ശിക്കുന്നത്. കുമ്പസാരം മുതലാക്കി വീട്ടമ്മയെ പീഡിപ്പിച്ചവരും ഇപ്പോള്‍ ജയിലില്‍ കിടക്കുന്നവരുമായ ഈ വൈദികര്‍ പാപം മോചിപ്പിച്ചാലും ആ പാപവും ദൈവസന്നിധിയില്‍ മോചിപ്പിക്കപ്പെടുമത്രേ അങ്ങനെ വിശ്വസിക്കുന്ന വിശ്വാസികള്‍ അവരോടെന്തു പറയുവാന്‍. ''ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചക•ാരെ സൂക്ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചു കീറുന്ന ചെന്നായ്ക്കളാണ്. ''- മത്തായി 7: 18
നിങ്ങളില്‍ പാപം ചെയ്തിട്ടില്ലാത്തവര്‍ ഇവളെ കല്ലെറിയട്ടം! ബൈബിള്‍.
നിന്റ കണ്ണില്‍ തടിയിരിക്കെ മറ്റുള്ളവരുടെ കണ്ണിലെ കരട് എപ്രകാരം എടുക്കും. അദ്യം നിന്റെ കണ്ണിലെ തടി എടുത്തു മാറ്റുക. അപ്പോള്‍ നിനക്ക് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്തുമാറ്റുവാനുള്ള കാഴ്ച ലഭിക്കും. - ബൈബിള്‍.
''അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുന്നു.................... എന്നാല്‍ നാം പാപങ്ങള്‍ ഏറ്റു പറയുന്നു എങ്കില്‍ അവന്‍ നീതിമാനും വിശ്വസ്ഥനുമാകയാല്‍ പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ തി•കളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും. '' 1 യോഹ. 1:9 ഇവിടെ യേശുവിനോടാണ് പാപങ്ങള്‍ ഏറ്റു പറയുവാന്‍ പറഞ്ഞിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam