1 GBP = 98.30INR                       

BREAKING NEWS

സെഹിയോന്‍ യുകെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ഈമാസം 12ന്; കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷയും

Britishmalayali
ബാബു ജോസഫ്

സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ഈമാസം 12ന് നടക്കും. ഇത്തവണയും ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് നടക്കുക. ഡയറക്ടര്‍ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍, അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ നിന്നുമുള്ള പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.ജോയ് ചെമ്പകശ്ശേരില്‍, അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ മുഴുവന്‍ സമയ ശുശ്രൂഷകനും യുകെ കോ ഓര്‍ഡിനേറ്ററുമായ ബ്രദര്‍ സാജു വര്‍ഗീസ്, കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ ഇംഗ്ലണ്ടിന്റെ നേതൃത്വവും, യൂറോപ്പിലെ പ്രമുഖ ആത്മീയ പ്രവര്‍ത്തകയുമായ  മരിയ ഹീത്ത് എന്നിവര്‍ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.


രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയായിരിക്കും മലയാളം കണ്‍വെന്‍ഷന്‍. ഒരു മണിമുതല്‍ നാലുവരെ ഇംഗ്ലീഷ് കണ്‍വെന്‍ഷനും നടക്കും. നാലു മണി മുതല്‍ ആറു വരെ കുട്ടികള്‍ക്കുള്ള പ്രത്യേക ശുശ്രൂഷക്ക് സെഹിയോന്‍ യുകെയുടെ കിഡ്‌സ് ഫോര്‍ കിങ്ഡം ടീം നേതൃത്വം നല്‍കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

വി. കുര്‍ബാന, വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ശുശ്രൂഷയിലേക്ക് സെഹിയോന്‍ മിനിസ്ട്രി ഏവരെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോണ്‍സണ്‍ +44 7506 810177, അനീഷ് 07760 254700, ബിജുമോന്‍ മാത്യു 07515 368239

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category