1 GBP = 94.70 INR                       

BREAKING NEWS

ഗര്‍ഭിണീകള്‍ ഒരു കവിള്‍ ചായയോ കാപ്പിയോ കുടിക്കരുത്; ദിവസം 200 മില്ലിഗ്രാം കഫൈന്‍ ആവാം എന്നത് അശാസ്ത്രീയം; ചായയോ കാപ്പിയോ കുടിച്ചാല്‍ ഗര്‍ഭച്ഛിദ്രമോ ചാപിള്ളയോ മാത്രമല്ല, കുട്ടികള്‍ക്ക് ലുക്കീമിയയും പിടിപെടാം; ഇതാ ഒരു അപൂര്‍വ്വ കണ്ടെത്തല്‍

Britishmalayali
kz´wteJI³

ജനിക്കാന്‍ പോകുന്ന കുട്ടിയുടെ ആരോഗ്യത്തെ കരുതി ഗര്‍ഭിണികള്‍ ചായയും കാപ്പിയും പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ഒരു പഠനം വെളിപ്പെടുത്തുന്നു. ഗര്‍ഭിണി ആയിരിക്കുമ്പോഴോ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്ന അവസരത്തിലോ ചെറിയ തോതില്‍ പോലും കഫൈന്‍ ശരീരത്തിലേക്ക് പോകരുത് എന്നാണ് ഈ പഠനം നടത്തിയ ഗവേഷകര്‍ പറയുന്നത്. 20 വര്‍ഷമായി നടത്തിയ 48 പഠനങ്ങളില്‍ തെളിഞ്ഞത് ഒരു ചെറിയ അളവിലുള്ള കഫൈന്‍ പോലും ഗര്‍ഭഛിദ്രത്തിനോ, ചാപിള്ളക്കോ, ജനന സമയത്തുള്ള ഭാരക്കുറവിനോ കാരണമായേക്കാം എന്നാണ്.

ഈ കണ്ടെത്തല്‍ തികച്ചും ഞെട്ടിക്കുന്നതാണെന്നും, പരിമിതമായ അളവില്‍ കഫൈന്‍ സുരക്ഷിതമാണെന്നുള്ള പഴയ പഠന റിപ്പോര്‍ട്ടുകള്‍ക്ക് കടക വിരുദ്ധമാണെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. റോയല്‍ കോളേജ് ഓഫ് ഒബ്സ്റ്റെട്രിഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ്സിന്റെ അഭിപ്രായപ്രകാരം ഗര്‍ഭിണികള്‍ ഒരു ദിവസം 200 മില്ലിഗ്രാമില്‍ കൂടാത്ത -ഉദ്ദേശം രണ്ട് കപ്പ് ചായയോ കാപ്പിയോ- കഫൈന്‍ കഴിക്കണം എന്നാണ്. ഈ ഉപദേശം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോളേജിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു.

അതേസമയം, ഈ പുതിയ പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ജാക്ക് ജെയിംസ് പറയുന്നത് സ്ത്രീകള്‍, സുരക്ഷിതമാണെന്ന് കരുതപ്പെടുന്ന അളവില്‍ കഫൈന്‍ ഉപയോഗിക്കുന്നതിനാല്‍ ലൊകമെമ്പാടുമായി ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നു എന്നാണ്. ഐസ്ലാന്‍ഡിലെ റെയ്ക്ജവിക് യൂണിവേഴ്സിറ്റിയിലാണ് ഈ പുതിയ പഠനം നടന്നത്. ചെറിയ അളവിലുള്ള കഫൈന്‍ ഉപയോഗം പോലും ഗര്‍ഭഛിദ്രത്തിന് 36 ശതമാനം വരെ സാധ്യതയുണ്ടാക്കുന്നു എന്നാണ് പഠനത്തില്‍ വെളിപ്പെട്ടത്. ചാപിള്ളയ്ക്കുള്ള സാധ്യത 19 ശതമാനവും ജനന സമയത്തെ ഭാരക്കുറവിനുള്ള സാധ്യത 51 ശതമാനവും ആണ്. ബാല്യകാലത്തെ ലൂക്കേമിയ, അമിതവണ്ണം എന്നിവയ്ക്കും ഇത് കാരണമായേക്കാം.

ബ്രിട്ടനിലെ ഓരോ ഗര്‍ഭിണിയും പ്രതിദിനം 200 മില്ലിഗ്രാം കഫൈന്‍ വീതം കഴിച്ചാല്‍ 70,000 കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും എന്നാണ് പ്രൊഫസര്‍ ജെയിംസ് പറയുന്നത്. ഒട്ടുമിക്ക ഗര്‍ഭിണികള്‍ക്കും കഫൈന്‍ ഉപഭോഗം ഒരു സ്വഭാവമായി മാറിയിട്ടുണ്ട്. കഫൈന്‍ സാധാരണയായി പെട്ടെന്ന് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഒരു മണിക്കൂറിനുള്ളില്‍ അതിന്റെ ഏറ്റവും വലിയ സാന്ദ്രതയിലെത്തും. രക്തത്തിലെ കഫൈന്‍ അളവ് പകുതിയാക്കുവാന്‍ ഏകദേശം അഞ്ച് മണിക്കൂര്‍ സമയമെടുക്കും. അതിനുശേഷം ഈ അളവ് സാവധാനം കുറഞ്ഞുവരും.

എന്നാല്‍, ഗര്‍ഭകാലത്ത്, ഈ അളവ് കുറയ്ക്കുവാന്‍ കൂടുതല്‍ സമയം എടുക്കും എന്നാണ് പ്രൊഫസര്‍ ജെയിംസ് പറയുന്നത്. ഗര്‍ഭകാലം 38 ആഴ്ച്ചകള്‍ പിന്നിടുമ്പോഴേക്കും ഈ അളവ് പകുതിയാക്കുവാന്‍ ഏകദേശം 18 മണിക്കൂര്‍ വേണ്ടി വരും എന്ന് അദ്ദേഹംപറയുന്നു. അതായത്, ഗര്‍ഭസ്ഥ ശിശു, ഒരു രാസപദാര്‍ത്ഥവുമായി മണിക്കൂറുകള്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നു. ഇത് കുട്ടിയുടെ വളര്‍ച്ചയില്‍ വിപരീതമായ സ്വാധീനമുണ്ടാക്കും. ഹൃദയമിടിപ്പിന്റെ നിരക്ക് വര്‍ദ്ധിപ്പിക്കുക, രക്തധമനികളുടെ പ്രവര്‍ത്തനക്ഷമത കുറയുക തുടങ്ങിയവയൊക്കെ ഇതിനാല്‍ സംഭവിക്കാം.

കഫൈന്‍ കഴിക്കുന്ന അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ സാധാരണയായി കഫൈന്‍ സ്വാധീനത്തില്‍ നിന്നും മുക്തിനേടുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കാറുണ്ട് എന്നാണ് പ്രൊഫസര്‍ ജെയിംസ് പറയുന്നത്. ശരിയായ ഉറക്കമില്ലായ്മ, ശര്‍ദ്ദി, തുടങ്ങിയവ അതിന്റെ ചില ലക്ഷണങ്ങളാണ്. എന്നാല്‍, മറ്റു ചില പഠനങ്ങള്‍-ഒരു പക്ഷെ കൂടുതല്‍ വിശ്വസനീയമായവ- പറയുന്നത് ഗര്‍ഭിണികള്‍ കഫൈന്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതില്ല എന്നാണെന്ന് ആര്‍ സി ഒ ജിയിലെ ഡോ. ഡാഗിനി രാജൈസിംഗം പറയുന്നു. കഫൈന്‍ ശരീരത്തിനോ ഗര്‍ഭസ്ഥ ശിശുവിനോ ഉണ്ടാക്കാവുന്ന അപകട സാധ്യത തുലോം പരിമിതമാണെന്നും അവര്‍ പറഞ്ഞു.

പഠനത്തില്‍ കഫൈന്‍ മൂലമെന്ന് പറയപ്പെടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കഫൈന്‍ മൂലമേ അല്ലായിരിക്കാം എന്നാണ് പ്രീമിയര്‍ റിസര്‍ച്ചിലെ ഡോ. ആഡം ജേക്കബ്സ് പറയുന്നത്. ഗര്‍ഭിണികളായ സ്ത്രീകള്‍ ആരും കഫൈന്‍ ഉപയോഗിക്കരുതെന്ന വെളീപ്പെടുത്തലിന് തെളിവുകള്‍ താങ്ങാവുന്നില്ല എന്നാണ് ആസ്ട്രേലിയയിലെ അഡെലെയ്ഡ് യൂണിവേഴ്സിറ്റിയിലെ ഡോ. ല്യുക്ക് ഗ്രെസെസ്‌കോവൈക്കും പറയുന്നത്. മിതമായ അളവില്‍ കഫൈന്‍ ഗര്‍ഭകാലത്ത് അനുവദനീയമാണ് എന്ന് തെളിഞ്ഞ ഒരു പഴയപഠനത്തിലെ വിവരങ്ങള്‍ വീണ്ടും മൂല്യനിര്‍ണ്ണയം ചെയ്യുക മാത്രമാണ് പ്രൊഫസര്‍ ജെയിംസ് ചെയ്തിട്ടുള്ളത് എന്നും വിമര്‍ശകര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category