ന്യൂഡല്‍ഹി: സൂമിനും ഗൂഗിള്‍ മീറ്റിനും ബദലായി ഇന്ത്യയ്ക്ക് വേണ്ടി ഇന്ത്യക്കാരന് തയ്യാറാക്കിയ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പായ വി കണ്‍സോളിന് ജന്മം നല്കിയ മലയാളിക്ക് കയ്യടിച്ച് ഇന്ത്യക്കാര്‍. ആലപ്പുഴക്കാരന് ജോയിയിലൂടെ പിറവിയെടുത്ത വി കണ്‍സോള്‍ ആപ്പ് വഴിയാകും ഇനി കേന്ദ്രസര്‍ക്കാരിന്റെ സ്ഥാപനങ്ങളില്‍ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനമൊരുക്കുക. ലോക്ഡൗണ്‍ കാലത്തു കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം പ്രഖ്യാപിച്ച ഇന്നവേഷന്‍ ചാലഞ്ചില്‍ ഒന്നാം സ്ഥാനം മലയാളിയായ ജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ടെക്ജന്‍ഷ്യ സോഫ്റ്റ്വെയര് ടെക്നോളജീസ് ഇനി ഉയരങ്ങളിലേക്ക് പറപറക്കും.
വി കണ്‍സോള്‍ എന്ന ആപ്പിന്റെ കണ്ടു പിടുത്തത്തോടെ ടെക്ജന്‍ഷ്യ കമ്പനിക്ക് ഒരു കോടി രൂപയും കേന്ദ്രസര്‍ക്കാരിന്റെ സ്ഥാപനങ്ങളില്‍ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനമൊരുക്കാനുള്ള മൂന്ന് വര്‍ഷത്തെ കരാറുമാണു സമ്മാനമായി ലഭിച്ചത്. ഇതിനായി നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ (എന്‍ഐസി) മുഖേന വികണ്‍സോള്‍ സോഫ്റ്റ്വെയര് ഉപയോഗിക്കുമെന്നാണു കരാര്‍. ഇതിന് 10 ലക്ഷം രൂപ വീതം വാര്‍ഷിക മെയിന്റനന്‍സ് ഗ്രാന്റ് ലഭിക്കും.
'മേക്ക് ഇന്‍ ഇന്ത്യ' വീഡിയോ കോണ്‍ഫറന്‍സിങ് പ്രോഡക്ട് നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുമായി ഇന്ത്യാ ഗവണ്മെന്റിന്റെ മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സംഘടിപ്പിച്ച ചലഞ്ചിലാണ് ജോയ് സെബാസ്റ്റ്യന്‍ വിജയിച്ചത്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഓണ്‍ലൈന്‍ ലൈവിലൂടെയാണു വിജയികളെ പ്രഖ്യാപിച്ചത്. രണ്ടായിരത്തോളം കമ്പനികളില്‍നിന്നു 3 ഘട്ടങ്ങളിലാണു വിജയിയെ പ്രഖ്യാപിച്ചത്. ടെക്ജന്‍ഷ്യയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമാണ് ആലപ്പുഴ പൂങ്കാവ് സ്വദേശി ജോയ് സെബാസ്റ്റ്യന്‍. കമ്പനിയുടെ 5 ഡയറക്ടര്‍മാരില്‍ ഒരാളൊഴികെ എല്ലാവരും മലയാളികള്‍.
പന്ത്രണ്ടായിരത്തിലേറെ കമ്പനികളില്‍ നിന്നാണ് ജോയ് സെബാസ്റ്റ്യന്റെ ടീം ഡിസൈന്‍ ചെയ്ത വീ കണ്‍സോള്‍ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിങ് ടൂളായി മാറിയത്. അതും നിരവധി പ്രമുഖ കമ്പനികളോട് ഏറ്റുമുട്ടിയാണ് ഈ ആലപ്പുഴക്കാരന്റെ വിജയം. ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കിലുള്ള കമ്പനിയാണ് ടെക്ജെന്‍ഷ്യ. ഇന്ത്യയിലെ ചില വന്‍ കമ്പനികള്‍ പ്രാഥമിക റൗണ്ടില്‍ പുറത്തായിരുന്നു. കേരളത്തില്‍ നിന്ന് മറ്റൊരു കമ്പനിക്കും ഫസ്റ്റ് റൗണ്ട് കടക്കാന്‍ സാധിച്ചില്ല.
ആദ്യഘട്ടത്തില്‍ ഇതില്‍നിന്നു 30 ടീമുകളെ തിരഞ്ഞെടുത്തു. ഓണ്‍ലൈന്‍ പ്രസന്റേഷനു ശേഷം 12 ടീമുകളുടെ ചുരുക്കപ്പട്ടികയുണ്ടാക്കി. സോഫ്റ്റ്വെയറിന്റെ പ്രാഥമികരൂപം (prototype) അവതരിപ്പിക്കുകയായിരുന്നു ആദ്യ ദൗത്യം. അഞ്ച് ലക്ഷം രൂപ സഹായവും ലഭിച്ചു. പ്രോട്ടോടൈപ് അവലോകനത്തില്‍ സോഹോ ഉള്‍പ്പെടെയുള്ളവ പുറത്തായി. ടെക്ജന്‍ഷ്യ അവസാന മൂന്നില്‍ ഇടം പിടിച്ചു. സാങ്കേതികത്തികവുള്ള സോഫ്റ്റ്വെയറാക്കി മാറ്റാന്‍ ഒരു മാസമായിരുന്നു സമയം. ഇതിനായി മൂന്ന് ടീമുകള്‍ക്കും 20 ലക്ഷം രൂപ വീതം ഗ്രാന്റ് നല്കി. അവസാന ലാപ്പിലും ടെക്ജന്‍ഷ്യയെ മറികടക്കാന്‍ മറ്റു രണ്ടു ടീമുകള്‍ക്കുമായില്ല.
പത്ത് വര്‍ഷത്തോളം ഈ മേഖലയില്‍ ജോയ് സെബാസ്റ്റ്യനും സംഘവും നടത്തിയ ഗവേഷണത്തിന്റെ ഫലമാണു വികണ്‍സോള്‍. മലയാളം ഉള്‍പ്പട്ടെ 8 ഇന്ത്യന്‍ ഭാഷകളില്‍ പ്രവര്‍ത്തിക്കും. ഫേസ്ബുക്കിലെ സുഹൃത്തുക്കളാണ് മൊഴിമാറ്റം നടത്തി സഹായിച്ചത്. ഒട്ടേറെപ്പേര്‍ ഒരുമിച്ച് ഉപയോഗിക്കുമ്പോള്‍ സംസാരിക്കുന്ന വ്യക്തിക്കു പ്രാമുഖ്യം കിട്ടുന്ന തരത്തില്‍ വിഡിയോ സ്ക്രീന്‍ ലേഔട്ട് തനിയെ മാറുന്ന വിഡിയോ മിക്സിങ് സംവിധാനമുണ്ട്. ഇഷ്ടമുള്ള ലേഔട്ട് ഉപയോക്താവിനു തിരഞ്ഞെടുക്കാം. ഉപയോക്താവിന്റെ ഇന്റര്‍നെറ്റ് വേഗമനുസരിച്ചു വിഡിയോ ക്വാളിറ്റി തനിയെ മാറുന്നതിനാല്‍ മീറ്റിങ്ങിനു തടസ്സമുണ്ടാകില്ല. സുരക്ഷ ഉറപ്പാക്കാന്‍, മീറ്റിങ്ങില്‍ ജോയിന്‍ ചെയ്യുന്നവര്‍ക്ക് ഒടിപി വാലിഡേഷന്‍ സൗകര്യവുമുണ്ട്. കാലാകാലങ്ങളായി കോടിക്കണക്കിനു രൂപയാണ് വിഡിയോ കോണ്‍ഫറന്‍സിങ് ഉപകരണങ്ങള്‍ വാങ്ങാന്‍ സര്‍ക്കാരുകള്‍ മുടക്കുന്നത്. നിലവില്‍ വാങ്ങിയിട്ടുള്ള ഏത് ഉപകരണവുമായി ബന്ധിപ്പിച്ചും വികണ്‍സോള്‍ പ്രവര്‍ത്തിപ്പിക്കാനാവും.
2009 മുതല്‍ ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ടെക് ജെന്ഷ്യ. ആലപ്പുഴയില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് ജോയിയുടെ പങ്കാളിത്തവും നേതൃത്വവുമുണ്ടായിരുന്നുവെന്ന് മന്ത്രി തോമസ് ഐസക്ക് അഭിനന്ദിച്ചുള്ള പ്രസ്താവനയില്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം നെറുകയില്‍ ചൂടിയാണ് ഇനി ജോയിയുടെയും സംഘത്തിന്റെയും നില്‍പ്പ്. നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ഇനി അവര്‍ക്ക് സമയം തികയുമോ എന്ന ആശങ്ക മാത്രമേയുള്ളൂ...കണ്‍ഗ്രാജുലേഷന്‍സ് ജോയ് സെബാസ്റ്റ്യന്‍........ കണ്‍ഗ്രാജുലേഷന്‍സ് ടീം ടെക്ജെന്‍ഷ്യ.
മാരാരിക്കുളത്ത് നിന്നും ഇന്ത്യയുടെ നെറുകയിലേക്ക്
മാരാരിക്കുളം തെക്ക് പഞ്ചായത്ത് ചെട്ടികാട് പള്ളിക്കത്തയ്യില്‍ മത്സ്യത്തൊഴിലാളിയായിരുന്ന സെബാസ്റ്റ്യന്റെയും മേരിയുടെയും മകന്. ഭാര്യ: ലിന്‍സി ജോര്‍ജ്. പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ അദ്ധ്യാപിക. മക്കള്‍: അലന് ബാസ്റ്റ്യന്‍ ജോയി (ആലപ്പുഴ ലിയോ തേര്ട്ടീന്ത് എച്ച്എസ്എസ്, പ്ലസ് ടു വിദ്യാര്‍ത്ഥി), ജിയ എല്‍സ ജോയി (ആലപ്പുഴ സെന്റ് ജോസഫ്സ് ഗേള്‍സ് എച്ച്എസ്എസ്, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി).
അഞ്ച് ഡയറക്ടര്‍മാരില്‍ നാലും മലയാളികള്‍
ജോയ് സെബാസ്റ്റ്യനും സുഹൃത്ത് ടോണി തോമസും ചേര്‍ന്ന് 2009 ല്‍ ആരംഭിച്ച 'ടെക്ജന്‍ഷ്യ സോഫ്റ്റ്വെയര് ടെക്നോളജീസ്' എന്ന കമ്പനി പിന്നീട് ചേര്‍ത്തല ഇന്ഫോപാര്ക്കിലേക്കു മാറുകയായിരുന്നു. കമ്പനിയുടെ 5 ഡയറക്ടര്‍മാരില്‍ ജോയ് ഉള്‍പ്പെടെ 4 പേരും മലയാളികളാണ്. ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ സോബിന്‍ തോമസ്, ഡയറക്ടര്‍മാരായ വിശാഖ് ബാലചന്ദ്രന്, സുജിത്ര സ്വാമിനാഥന് എന്നിവരാണു മറ്റു മൂന്നുപേര്‍. അങ്കുര്‍ ദീപ് ജയ്സ്വാള്‍ ആണ് ചീഫ് ടെക്നിക്കല്‍ ഓഫിസര്‍.
സൂമിനും മീറ്റിനും ബദലാകും
പ്രമുഖ വിഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്ഫോമുകളായ സൂം, ഗൂഗിള്‍ മീറ്റ് തുടങ്ങിയവയ്ക്കു ബദലായി ഔദ്യോഗിക തലത്തില്‍ ഇനി വികണ്‍സോള്‍ വരും. മലയാളം ഉള്‍പ്പെടെ 8 ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ ഈ സോഫ്റ്റ്വെയര് പ്രവര്‍ത്തിക്കും.
'ഇതു സാധാരണക്കാരിലേക്കെത്താന്‍ വലിയ മുതല്‍മുടക്കുള്ള അടിസ്ഥാന സൗകര്യം വേണം. നിലവില്‍ അതിനുള്ള ശേഷിയില്ല. ഈ അവാര്‍ഡ് അതിലേക്കു നയിക്കുമെന്നു പ്രതീക്ഷിക്കുന്നു.'
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ