1 GBP = 95.60 INR                       

BREAKING NEWS

നികുതിദായകനെയും നികുതി റിട്ടേണ്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥനെയും തിരഞ്ഞെടുക്കുക കംപ്യൂട്ടര്‍വഴി; ആദായനികുതി വകുപ്പിന്റെ നോട്ടീസ് കേന്ദ്രതലത്തില്‍ നല്‍കുമ്പോള്‍ അതിന് ഡി.എന്‍.ഐ നമ്പര്‍; നികുതിദായകന്‍ ആദായനികുതി ഓഫീസില്‍ പോകേണ്ട ആവശ്യമേ വരുന്നില്ല; നികുതി അടയ്ക്കലും പരിശോധയനും അപ്പീലുമെല്ലാം ഇനി 'ഫെയ്സ്ലെസ്'; പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പുതിയ നികുതിദായക മാര്‍ഗ്ഗങ്ങള്‍ അറിയാം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇനി ആദായനികുതി ഘടന പൂര്‍ണായും ഫെയ്സ് ലസ് സംവിധാനത്തില്‍. ആദായനികുതി പിരിവ് സുതാര്യവും കാര്യക്ഷമവുമാക്കുന്ന സംവിധാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച നികുതിദായകരുടെ അവകാശരേഖയും 'ഫെയ്‌സ്ലെസ് അസസ്‌മെന്റും' ഇതോടൊപ്പം നിലവില്‍വന്നു. 'ഫെയ്‌സ്ലെസ് അപ്പീല്‍' സേവനം സെപ്റ്റംബര്‍ 25-നു നിലവില്‍ വരും. നികുതിദായകരും ആദായനികുതി വകുപ്പും തമ്മിലുള്ള ഇടപാടില്‍ മനുഷ്യരെ ഒഴിവാക്കി പകരം കംപ്യൂട്ടര്‍ അല്‍ഗരിതവും നിര്‍മ്മിതബുദ്ധിയും പ്രയോജനപ്പെടുത്തുന്ന രീതിയാണ് 'ഫെയ്‌സ്ലെസ് അസസ്‌മെന്റും അപ്പീലും'. നികുതിദായകരും ഉദ്യോഗസ്ഥരും തമ്മിലുള്ള അനഭിമത ഇടപെടലുകള്‍ അതുവഴി ഇല്ലാതാവും.

നികുതിസമ്പ്രദായം സുഗമവും മുഖരഹിതവും സുതാര്യവും ആവുകയാണെന്ന് 'സുതാര്യ നികുതിപരിവ്-സത്യസന്ധരെ ആദരിക്കല്‍' പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി വിശദീകരിച്ചു. 130 കോടി ജനങ്ങളുള്ള രാജ്യത്ത് ആദായനികുതി നല്‍കുന്നവര്‍ ഒന്നരക്കോടിമാത്രമാണ്. സ്വാശ്രയ ഭാരതം കെട്ടിപ്പടുക്കാന്‍ ജനങ്ങള്‍ നികുതിയടയ്ക്കാന്‍ മുന്നോട്ടുവരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നികുതിദായകരും ഉദ്യോഗസ്ഥരും തമ്മിലുള്ള അനഭിമത മുഖാമുഖങ്ങളും ഇടപെടലുകളും ഇല്ലാതെ ഇടപാടുകള്‍ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ഫെയ്സ്ലെസ് അസസ്‌മെന്റും അപ്പീലും കൊണ്ടുവരുന്നത്. അതിന്റെ പ്രവര്‍ത്തനരീതി ഇങ്ങനെയാണ്. നികുതിദായകനെയും നികുതി റിട്ടേണ്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥനെയും തിരഞ്ഞെടുക്കുക കംപ്യൂട്ടര്‍വഴിയാണ്. ഒരു പ്രദേശത്തുള്ള നികുതിദായകന്റെ റിട്ടേണ്‍ പരിശോധിക്കുന്നത് വേറെ ഏതെങ്കിലും നാട്ടിലുള്ള അറിയപ്പെടാത്ത ഉദ്യോഗസ്ഥനായിരിക്കും. ആദായനികുതി വകുപ്പിന്റെ നോട്ടീസ് കേന്ദ്രതലത്തില്‍ നല്‍കുമ്പോള്‍ അതിന് ഡി.എന്‍.ഐ. നമ്പര്‍ (ഡോക്യുമെന്റ് ഐഡന്റിഫിക്കേഷന്‍) സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നികുതിദായകന്‍ ആദായനികുതി ഓഫീസില്‍ പോകേണ്ട ആവശ്യമേ വരുന്നില്ല. ആദായനികുതി അസസ്‌മെന്റും അതിന്റെ പുനഃപരിശോധനയും നടത്തുന്നത് ഒരുകൂട്ടം ഉദ്യോഗസ്ഥരായിരിക്കും. ഒരു നഗരത്തിലുള്ളവര്‍ നടത്തുന്ന അസസ്‌മെന്റ് പുനഃപരിശോധിക്കുന്നത് വേറെ നഗരത്തിലുള്ള ആളായിരിക്കും. വലിയ നികുതിതട്ടിപ്പും കൃത്രിമവും നടക്കുന്ന കേസുകള്‍, റെയ്ഡ് നടത്തുന്നതും പ്രധാന്യമുള്ളതുമായ കേസുകള്‍, കള്ളപ്പണ നിയമം, ബിനാമി സ്വത്ത് തുടങ്ങിയവയുടെ പരിധിയില്‍വരുന്ന കേസുകള്‍ എന്നിവയ്ക്ക് ഫെയ്‌സ്ലെസ് അസസ്‌മെന്റ് ബാധകമാവില്ലെന്നാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത.

നിഷ്പക്ഷവും ന്യായവുമായ വിധത്തില്‍ അപ്പീല്‍, അവലോകന സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് അറിയേണ്ടത്. നിയമപ്രകാരം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ:

* നിയമത്തില്‍ പറയുന്ന സമയത്തിനുള്ളില്‍ ഓരോ കേസും തീര്‍പ്പാക്കും
* നിയമത്തില്‍ പറയുന്ന തുക മാത്രമേ പിരിക്കൂ
* സ്വകാര്യത ഉറപ്പാക്കും. ഏതെങ്കിലും അന്വേഷണത്തിന്റെയോ പരിശോധനയുടെയോ ഭാഗമായി നിയമപ്രകാരമുള്ള ഇടപെടലേ ഉണ്ടാവൂ
* വകുപ്പിന് നല്‍കുന്ന വിവരങ്ങള്‍ നിയമം അനുശാസിക്കുന്നവിധം ആവശ്യപ്പെട്ടാലല്ലാതെ വെളിപ്പെടുത്തില്ല
* ഏതെങ്കിലും തരത്തിലുള്ള തെറ്റുകണ്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉത്തരവാദിയായി കണക്കാക്കും
* വകുപ്പിനുമുമ്പില്‍ ഹാജരാകാന്‍ അംഗീകാരമുള്ള ഏതുപ്രതിനിധിയെയും നികുതിദായകന് തിരഞ്ഞെടുക്കാം
* പരാതി നല്‍കാനും അതിന്മേല്‍ ഉടന്‍ തീര്‍പ്പാക്കാനും സംവിധാനമൊരുക്കും
* സേവനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് കാലാകാലങ്ങളില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും

നികുതിദായകരില്‍നിന്നു പ്രതീക്ഷിക്കുന്നത്

* വിവരങ്ങളുടെ സത്യസന്ധമായ വെളിപ്പെടുത്തലും നികുതി കൊടുക്കുന്നതുമായി ബന്ധപ്പെട്ട ബാധ്യത നിര്‍വഹിക്കലും
* നികുതി നല്‍കലുമായി ബന്ധപ്പെട്ട ബാധ്യതകളെക്കുറിച്ച് അറിവുണ്ടാവണം. ആവശ്യമെങ്കില്‍ ഇതിന് വകുപ്പിന്റെ സഹായം തേടണം
* നിയമപ്രകാരം ആവശ്യമായ രേഖകള്‍ സൂക്ഷിക്കണം
* വകുപ്പുമായി ഇടപെടാന്‍ താന്‍ ചുമതലപ്പെടുത്തുന്ന പ്രതിനിധി നല്‍കുന്ന വിവരങ്ങളെക്കുറിച്ചും രേഖകളെക്കുറിച്ചും നികുതിദായകന്‍ അറിഞ്ഞിരിക്കണം
* നിയമപ്രകാരമുള്ള നിശ്ചിത സമയത്തിനുള്ളില്‍ മറുപടി നല്‍കണം
* നിശ്ചിത സമയത്തിനകം കുടിശ്ശിക അടയ്ക്കണം

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category