1 GBP = 98.30INR                       

BREAKING NEWS

കമല ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വം ആഘോഷമാക്കി തമിഴകം; കമലയുടെ മാതാവിന്റെ ജന്മസ്ഥലമായ മന്നാര്‍ഗുഡി തുളസേന്ദ്രപുരത്ത് ഗ്രാമത്തിന്റെ പേരക്കുട്ടിക്കായി പ്രത്യേക പൂജ; രസവും സാമ്പാറും അവിയലും അടങ്ങിയ ദക്ഷിണേന്ത്യന്‍ വിഭവങ്ങളും കമലയ്ക്ക് പ്രിയങ്കരം; മസാല ദോശ ചുടുന്ന കമലയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍; യുസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഏഷ്യന്‍ വംശജ എത്തിയതോടെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഫണ്ട് സമാഹരണത്തിലും വന്‍ വര്‍ദ്ധന

Britishmalayali
kz´wteJI³

ചെന്നൈ: തമിഴ് - ജമൈക്കന്‍ വംശജയായ കമല ഹാരിസിനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കിയതോടെ തെരഞ്ഞെടുപ്പു രംഗത്ത് വലിയ ഉണര്‍വ്വാണ് ഉണ്ടായിരിക്കുന്നത്. ജോ ബൈഡനെ പിന്തുണയ്ക്കുന്നവരുടെ നിരയില്‍ വലിയൊരു വര്‍ദ്ധന തന്നെ ഉണ്ടായി എന്നാണ് ഇതോടെ പുറത്തുവരുന്ന വാര്‍ത്തകള്‍. അമേരിക്കയിലെ ഏഷ്യന്‍ വംശജര്‍ക്കിടയിലും വലിയ ഉണര്‍വ്വാണ് ഉണ്ടായിരിക്കുന്നത്. കമലയുടെ വരവോടെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തെരഞ്ഞെുപ്പു ഫണ്ടിലേക്കും ലക്ഷങ്ങള്‍ ഒഴുകുന്നുണ്ട്.

അതേസമയം കമലയുടെ സ്വാനാര്‍ത്ഥിത്വം തമിഴകത്തും വലിയ ചര്‍ച്ചയായിട്ടുണട്. തിരുവാരൂര്‍ ജില്ലയിലെ മന്നാര്‍ഗുഡി തുളസേന്ദ്രപുരം മുതല്‍ ചെന്നൈ ബസന്റ് നഗറിലെ വരസിദ്ധി വിനായക ക്ഷേത്രം വരെ- കാവേരി തീരം മുതല്‍ തലസ്ഥാനമായ ചെന്നൈ വരെ നീളുന്നതാണു യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസിന്റെ തമിഴ്നാട് ബന്ധം. കമല സ്ഥാനാര്‍ത്ഥിയായതോടെ തുളസേന്ദ്രപുരത്തെ ധര്‍മ ശാസ്താ ക്ഷേത്രത്തില്‍ ഗ്രാമത്തിന്റെ പ്രിയപ്പെട്ട പേരക്കുട്ടിക്കായി പ്രത്യേക പൂജ നടക്കാന്‍ ഒരുങ്ങുകയാണ്. വിഘ്നങ്ങളൊഴിഞ്ഞു എല്ലാം ഭംഗിയാകാന്‍ വരസിദ്ധി വിനായക ക്ഷേത്രത്തില്‍ നാളികേരമുടയ്ക്കും. ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനമായി കമല എപ്പോഴും എടുത്തുപറയുന്നതു 2 പേരെയാണ്. അമ്മ ശ്യാമള ഗോപാലന്‍, അമ്മയുടെ അച്ഛന്‍ പി.വി. ഗോപാലന്‍. മുത്തച്ഛന്‍ പി.വി. ഗോപാലന്റെ ജന്മദേശമാണു മന്നാര്‍ഗുഡിയിലെ തുളസേന്ദ്രപുരം.

ജോലിയില്‍ നിന്നു വിരമിച്ച ശേഷം ഗോപാലനും കുടുംബവും താമസിച്ചിരുന്നതു ബസന്റ് നഗറിലായിരുന്നു. മുത്തച്ഛന്റെ എണ്‍പതാം പിറന്നാളിനോടനുബന്ധിച്ച് ചെന്നൈയില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുത്തതു 'ദ് ട്രൂത്സ് വി ഹോള്‍ഡ്' എന്ന ആത്മകഥയില്‍ കമല ഓര്‍ക്കുന്നുണ്ട്. 1998 ല്‍ ഗോപാലന്‍ മരിക്കുന്നതുവരെ, ശ്യാമളയ്ക്കൊപ്പം ഇടയ്ക്കിടെ ചെന്നൈ സന്ദര്‍ശിക്കാറുണ്ടായിരുന്നു. 2009 ല്‍ ശ്യാമള മരിച്ചപ്പോള്‍ അവരുടെ ആഗ്രഹപ്രകാരം ചിതാഭസ്മം ബംഗാള്‍ ഉള്‍ക്കടലില്‍ ഒഴുക്കാനുമെത്തി.

ചെന്നൈയിലെത്തുമ്പോള്‍ രാവിലെ മുത്തച്ഛനൊപ്പം കൊച്ചു കമലയും ബസന്റ് നഗര്‍ ബീച്ചില്‍ പ്രഭാത സവാരിക്കിറങ്ങും. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ച മുത്തച്ഛന്റെ കൂട്ടുകാരുമുണ്ടാകും. രാഷ്ട്രീയവും ഭരണവും അഴിമതിയുമെല്ലാം ചര്‍ച്ചയാകുന്ന ആ പ്രഭാത സവാരികള്‍ പില്‍ക്കാലത്ത് നിലപാടുകള്‍ സ്വീകരിക്കാന്‍ തന്നെ ഏറെ സഹായിച്ചതായി കമല പറഞ്ഞിട്ടുണ്ട്. വീട്ടമ്മയായിരുന്ന മുത്തശ്ശി രാജവും ചെന്നൈ ജീവിത കാലത്ത് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ബസന്റ് നഗറിലെ വരസിദ്ധി വിനായക ക്ഷേത്ര നിര്‍മ്മാണ സമിതിയില്‍ ശ്യാമള അംഗമായിരുന്നു.

2010 ല്‍ കലിഫോര്‍ണിയ അറ്റോണി ജനറല്‍ സ്ഥാനത്തേക്കു മത്സരിക്കുമ്പോള്‍ കമല അമ്മയുടെ ഇളയ സഹോദരി ചെന്നൈയില്‍ ഗൈനക്കോളജിസ്റ്റായ ഡോ. സരളയെ വിളിച്ചു പറഞ്ഞു: 'ചിത്തി (അമ്മയുടെ അനിയത്തിയെ തമിഴില്‍ വിളിക്കുന്നത്) വിജയത്തിനായി പ്രാര്‍ത്ഥിക്കണം. ക്ഷേത്രത്തില്‍ നാളികേരമുടയ്ക്കണം'. 108 നാളികേരമുടച്ച് സരള പ്രാര്‍ത്ഥിച്ചു. ഫലം വന്നപ്പോള്‍ സന്തോഷവും ചിരിയും കലര്‍ത്തിയ വിളിയെത്തി. 'ചിത്തി, ഓരോ നാളികേരത്തിനും എനിക്ക് 1000 വോട്ടു വീതം ലഭിച്ചു'. 2016 ല്‍ സെനറ്റര്‍ സ്ഥാനത്തേയ്ക്കു മത്സരിച്ചപ്പോഴും വിനായകനു മുന്നില്‍ സരള 108 നാളികേരമുടച്ചു.

അതേസമയം കമല ബന്ധുക്കളോടു അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്തി കൂടിയായിരുന്നു. അവരുടെ വ്യക്തിത്വത്തിന്റെ ശക്തിസ്രോതസ്സുകളും പ്രശസ്തമാണ്. എന്നാല്‍, കമലയുടെ ശക്തി മാത്രമല്ല, ദൗര്‍ബല്യങ്ങളും ഡല്‍ഹിയില്‍ താമസിക്കുന്ന മാതൃസഹോദരന്‍ ജി. ബാലചന്ദ്രന് അറിയാം രസവും സാമ്പാറും അവിയലും. ഇതെല്ലാം വലിയ ഇഷ്ടമാണ് കമലയ്ക്ക്. സഹോദരിയും കമലയുടെ അമ്മയുമായ ശ്യാമളയ്ക്കൊപ്പം ബാലചന്ദ്രന്‍ അമേരിക്കയില്‍ താമസിച്ചിട്ടുണ്ട്. അദ്ദേഹത്തിനു വേണ്ട കറികളെല്ലാം ശ്യാമള പാകം ചെയ്തു ശീതീകരിച്ചു സൂക്ഷിക്കും. ഊണു കഴിക്കാന്‍ നേരം നോക്കുമ്പോള്‍ പാത്രങ്ങളില്‍ പാതിവിഭവമേ കാണൂ. കമലയും അനിയത്തി മായയും കൂടി കഴിച്ചുതീര്‍ക്കുന്നതാണ്.

ഐഡിഎസ്എ കണ്‍സള്‍ട്ടന്റായിരുന്ന ബാലചന്ദ്രന് കഴിഞ്ഞ ദിവസം ഫോണ്‍കോളുകളുടെ തിരക്കായിരുന്നു. കമല എന്ന അനന്തരവളെക്കുറിച്ചുള്ള അന്വേഷണങ്ങളുമായി എല്ലാവരും വിളിച്ചുകൊണ്ടേയിരുന്നു. ഇരുവരും അവസാനം കണ്ടത് 2017 ജനുവരിയില്‍ സെനറ്ററായുള്ള കമലയുടെ സ്ഥാനാരോഹണച്ചടങ്ങിലായിരുന്നു. കുടുംബബന്ധങ്ങള്‍ക്ക് വലിയ സ്ഥാനം കൊടുക്കുന്ന കമല തന്റെ മാതൃസഹോദരിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. 'അന്നു കമല ഞങ്ങളെ ബൈഡനു പരിചയപ്പെടുത്തി. കഴിഞ്ഞ വര്‍ഷം യുഎസില്‍ പോയപ്പോള്‍ കമലയെ നേരിട്ടു കാണാന്‍ കഴിഞ്ഞില്ല. പക്ഷേ, ഫോണില്‍ ദീര്‍ഘനേരം സംസാരിച്ചു' ബാലചന്ദ്രന്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതു വാര്‍ത്തകളിലൂടെയാണ് അറിഞ്ഞത്. മാസങ്ങളായി കമലയെ ബാലചന്ദ്രന്‍ അങ്ങോട്ടു വിളിക്കാറില്ല. ഇമെയിലുകള്‍ ചോര്‍ന്നാലോ. ഇന്ത്യയിലുള്ള അമ്മാവന്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്നു വ്യാജവാര്‍ത്ത പ്രചരിക്കുന്നതു കാണാന്‍ ആഗ്രഹമില്ല' അദ്ദേഹം വ്യക്തമാക്കി.

ശ്യാമള 19ാം വയസ്സിലാണ് ഉപരിപഠനത്തിനായി ഇന്ത്യ വിട്ടത്. പക്ഷേ, അവര്‍ ഒരിക്കലും വേരുകള്‍ മറന്നില്ല. ശ്യാമള കര്‍ണാടക സംഗീതജ്ഞ കൂടിയായിരുന്നു. മനോഹരമായി പാടുമായിരുന്നു. നാട്ടില്‍ വരുമ്പോള്‍ മുത്തച്ഛനും മുത്തശ്ശിയും താമസിച്ചിരുന്ന വീട്ടിലാണു തങ്ങിയിരുന്നത്. 'എന്റെ അച്ഛനുമായി അടുത്ത ബന്ധമായിരുന്നു കമലയ്ക്ക്. അപ്പോഴേയ്ക്കും അച്ഛന്‍ ജോലിയില്‍നിന്നു വിരമിച്ചു. കമല അദ്ദേഹത്തിനൊപ്പം ബീച്ചിലൂടെ നടക്കുമായിരുന്നു. സത്യത്തില്‍, എന്നെക്കാളുമേറെ അച്ഛനെ അടുത്തറിയാന്‍ കഴിഞ്ഞത് അനന്തരവള്‍ക്കാണ്' ബാലചന്ദ്രന്‍ പറയുന്നു.

അതേസമയം സൈബര്‍ ലോകത്തും കമല ഹാരിസ് ട്രെന്‍ഡിങ് വിഷയമാണ്. കമലയ്ക്ക് ദക്ഷിണേന്ത്യന്‍ ഭക്ഷണം ഏറെ ഇഷ്ടമാണ്. കമല മസാല ദോശ ഉണ്ടാക്കുന്ന വീഡിയോ ഇപ്പോള്‍ തന്നെ സൈബര്‍ ലോകത്ത് ട്രെന്‍ഡിംഗാണ്. മിന്‍ഡി കാളിങ്ങിനൊപ്പമാണ് കമല മസാല ദോശ ഉണ്ടാക്കുന്നത്. ഈ വീഡിയോ ഇപ്പോള്‍ സൈബര്‍ ലോകത്ത് വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category