1 GBP = 94.70 INR                       

BREAKING NEWS

നെഹ്രുവിനും ഇന്ദിരയ്ക്ക് മുന്മോഹനും ശേഷം ഏറ്റവും കൂടുതല്‍ നാള്‍ പ്രധാനമന്ത്രി പദത്തില്‍ ഇരുന്നയാളായി മാറി മോദി; ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി കസേരയിലിരുന്ന കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയെന്ന വിശേഷണവും ഇനി മോദിക്ക് സ്വന്തം; മറികടന്നത് ആദ്യ ബിജെപി പ്രധാനമന്ത്രി ആയിരുന്ന എ ബി വാജ്പേയിയെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തില്‍ പുതിയൊരു ചരിത്രം കൂടി എഴുതി ചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ചരിത്രത്തില്‍, പ്രധാനമന്ത്രിപദത്തില്‍ ഏറ്റവും കൂടുതല്‍ക്കാലമിരുന്നവരില്‍ നാലാമനും കോണ്‍ഗ്രസിതര പ്രധാനമന്ത്രിമാരില്‍ ഒന്നാമനായാണ് നരേന്ദ്ര മോദി മാറിയത്. വാജ്പേയി 2268 ദിവസമാണ് പ്രധാനമന്ത്രിപദത്തില്‍ ഉണ്ടായിരുന്നത്. വ്യാഴാഴ്ച മോദി അതു മറികടന്നു. ജവാഹര്‍ലാല്‍ നെഹ്രു, ഇന്ദിരാഗാന്ധി, മന്മോഹന്‍ സിങ് എന്നിവരാണ് മോദിയെക്കാള്‍ കൂടുതല്‍ക്കാലം പ്രധാമന്ത്രിപദം അലങ്കരിച്ചിട്ടുള്ളത്.

ഇപ്പോള്‍ മോദിക്ക് മുന്‍പിലുള്ളത് മൂന്ന് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ മാത്രമാണ്. വാജ്‌പേയ് 2,268 ദിവസമാണ് മൂന്ന് ടേമുകളിലായി പ്രധാനമന്ത്രി കസേരയിലിരുന്നത്. വ്യാഴാഴ്ചയോടെ നരേന്ദ്ര മോദി ഇതു മറികടന്നു. രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി കസേരയിലിരുന്ന കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയെന്ന വിശേഷണവും ഇനി മോദിക്ക് സ്വന്തം.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് പ്രധാനമന്ത്രി കസേരയില്‍ ഏറ്റവും കൂടുതല്‍ കാലം ഉണ്ടായിരുന്നത്. ഇന്ദിര ഗാന്ധി രണ്ടാമതും മന്മോഹന്‍ സിങ് മൂന്നാമതുമാണ്. ഇവര്‍ക്കു ശേഷമാണ് ഇപ്പോള്‍ മോദിയുടെ സ്ഥാനം. നെഹ്‌റു 17 വര്‍ഷത്തോളം ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം അലങ്കരിച്ചു. രണ്ടാം സ്ഥാനത്തുള്ള ഇന്ദിര ഗാന്ധി വിവിധ ടേമുകളിലായി 11 വര്‍ഷം പ്രധാനമന്ത്രി കസേരയിലുണ്ടായിരുന്നു. 2004 മുതല്‍ 2014 വരെ കാലഘട്ടത്തിലാണ് മന്മോഹന്‍ സിങ് ഇന്ത്യയുടെ പ്രധാനമന്ത്രി കസേരയിലുണ്ടായിരുന്നത്.

ജവാഹര്‍ലാല്‍ നെഹ്റു (6130 ദിവസം), ഇന്ദിര ഗാന്ധി (ഇടവേളയോടെ 5829 ദിവസം), മന്മോഹന്‍ സിങ് (3656 ദിവസം) എന്നിവര്‍ക്കാണ് ആദ്യ 3 സ്ഥാനങ്ങള്‍. ഇന്ദിര ഗാന്ധിയുടെ മൂന്നാം മന്ത്രിസഭ (1971 77, 2198 ദിവസം) കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്നതു നരേന്ദ്ര മോദിയുടെ ആദ്യ മന്ത്രിസഭയാണ് (2014 19, 1830 ദിവസം). ഇതോടൊപ്പം രണ്ടാം മന്മോഹന്‍ സിങ് മന്ത്രിസഭ (2009 14, 1830 ദിവസം) ഉണ്ടെങ്കിലും സത്യപ്രതിജ്ഞ ചെയ്ത സമയം കൂടി കണക്കിലെടുത്താല്‍ ഏതാനും മിനിറ്റ് കൂടുതല്‍ ഭരിച്ചത് നരേന്ദ്ര മോദിയാണ്.

ഇടക്കാല പ്രധാനമന്ത്രി ഗുല്‍സാരിലാല്‍ നന്ദ ഉള്‍പ്പെടെ 15 പ്രധാനമന്ത്രിമാരുടെ നേതൃത്വത്തില്‍ 29 മന്ത്രിസഭകളാണു നാളെ 73 വയസ്സാകുന്ന സ്വതന്ത്രഭാരതത്തില്‍ ഇതുവരെ അധികാരത്തിലിരുന്നത്. രാജ്യത്തിന്റെ 14-ാമത്തെ പ്രധാനമന്ത്രിയായി 2014 മെയ് 26-നാണ് നരേന്ദ്ര മോദി അധികാരത്തിലെത്തുന്നത്. 2019 മെയ് 30 ന് അധികാര തുടര്‍ച്ച ലഭിച്ചു. ഓഗസ്റ്റ് 15 ശനിയാഴ്ച ഇന്ത്യ 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. നരേന്ദ്ര മോദി ഏഴാം തവണയാണ് ചെങ്കോട്ടയില്‍ ഇന്ത്യന്‍ ദേശീയപതാക ഉയര്‍ത്താന്‍ പോകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category