1 GBP = 98.30INR                       

BREAKING NEWS

കനത്ത മഴ നിന്നെങ്കിലും മണ്ണില്‍ വ്യതിയാനങ്ങള്‍ കണ്ടു; മര്‍ദമാറ്റമുണ്ടെന്ന് മനസിലായി; മര്‍ദം കൂടുമ്പോഴാണ് മണ്ണ് പൊട്ടി വെള്ളം പായുന്നതും ഉരുള്‍ പൊട്ടലാകുന്നതും; സെന്‍സറില്‍ നിന്നുള്ള വിവരം ദുരന്ത നിവാരണ അഥോറിറ്റിയെ ഇ മെയില്‍ വഴി അറിയിച്ചിട്ടും ആരും ഒന്നും ചെയ്തില്ല; പൊതുജനങ്ങളോട് ഒന്നും നേരിട്ട് പറയരുതെന്ന് വിലക്കിയതും മുന്നൊരുക്കത്തിന് തടസ്സമായി; പെട്ടിമുടിയിലേക്ക് ദുരന്തമെത്തിച്ചത് സര്‍ക്കാര്‍ സംവിധാനങ്ങളോ? അമൃതയിലെ ശാസ്ത്രജ്ഞര്‍ നിരാശരാകുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: പെട്ടിമുടിയിലെ ദുരന്തത്തിന് കാരണം ദുരന്ത മുന്നറിയിപ്പ് അവഗണിച്ചതോ? മൂന്നാര്‍ പെട്ടിമുടി ഉരുള്‍പൊട്ടലിനിയാക്കിയ കാലാവസ്ഥാ ഭൗമ മാറ്റങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പുകള്‍ സംസ്ഥാന ദുരന്ത നിവാരണ ലഘൂകരണ ഭരണ സംവിധാനങ്ങള്‍ക്കും (കെഎസ്ഡിഎ) കളക്ടര്‍ക്കും സബ് കളക്ടര്‍ക്കും ലഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, അത് പ്രകാരം വേണ്ടത്ര മുന്‍കരുതലെടുത്തില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങളില്‍ നിന്നുള്ളതല്ലാഞ്ഞതാണ് കാരണം. ദുരന്ത നിവാരണലഘൂകരണ സമിതിയുടെ പ്രവര്‍ത്തന മാനദണ്ഡങ്ങളില്‍ മാറ്റം വേണമെന്ന് ചൂണ്ടിക്കാട്ടുന്നതാണ് സംഭവം.

ഇന്ന് എന്റെ ഒരു കൂട്ടുകാരന്‍ ഷെയര്‍ ചെയ്ത ഒരു വാര്‍ത്ത വളരെ ഞെട്ടലോടെ ആണ് വായിച്ചത്, അതിലേറെ വിഷമത്തോടെ.. വാര്‍ത്ത ഇതായിരുന്നു - പെട്ടിമുടി ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടും അത് അവഗണിച്ചത് ആണ് ഇത്രയും അപകടം ഉണ്ടാക്കിയത് എന്ന്.. ഇത്തരം അനാസ്ഥകളും കെട് കാര്യസ്ഥതയും കേരളത്തില്‍ സര്‍വ്വ സാധാരണം ആയിരിക്കെ എന്താണ് ഇതില്‍ ഞെട്ടാന്‍ എന്ന് തോന്നാം. മൂന്ന് വര്‍ഷത്തോളം ഞാന്‍ ജോലി ചെയ്ത, അമൃത സര്‍വകലാശാലയുടെ അമൃത സെന്റര്‍ ഫോര്‍ വയര്‍ലെസ് നെറ്റ് വര്‍ക്സ് ആന്‍ഡ് ആപ്ളിക്കേഷന്‍സ് വികസിപ്പിച്ചെടുത്ത സിസ്റ്റത്തില്‍ നിന്നുള്ള മുന്നറിയിപ്പ് ആണ് കേരളത്തിലെ സര്ക്കാര് സംവിധാനങ്ങള്‍ യാതൊരു നടപടിയും കൈക്കൊള്ളാതെ അവഗണിച്ചത്.-ഈ ഫെയ്സ് ബുക്ക് കുറിപ്പാണ് വൈറലാകുന്നത്. മുന്നറിയിപ്പ് അവഗണിച്ചത് ദുരന്തമായെന്ന് ഈ പോസ്റ്റ് വിശദീകരിക്കുന്നു.

ഏതാണ്ട് 10 വര്‍ഷത്തിലേറെ ആയി Dr . Maneesha Sudheer ന്റെ നേതൃത്വത്തില്‍ അമൃത സര്‍വകലാശാല യൂറോപ്യന്‍ യൂണിയന്റെ സഹായത്തോടെയും, Amritam അമൃതാനന്ദമയി ദേവിയുടെ അനുഗ്രഹ ആശിസ്സുകളോടെയും ഇങ്ങനെ ഒരു സംവിധാനം നിര്‍മ്മിച്ചതും ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചതും. 2011-13 കാലത്ത് അവിടെ പലതവണ സന്ദര്‍ശിക്കാനും അറ്റകുറ്റ പണികള്‍ നടത്താനും അതിന്റെ സൗരോര്‍ജ്ജ സംവിധാനത്തിന്റെ ഡിസൈന്‍, നിര്‍മ്മാണം, സ്ഥാപിക്കുന്നത് മുതലായ കാര്യങ്ങളില്‍ പ്രവര്‍ത്തിച്ചതുകൊണ്ട്, മൂന്ന് ലെവല്‍ മുന്നറിയിപ്പ് സംവിധാനം നമ്മുടെ നാട്ടില്‍ ലഭ്യമായതില്‍ ഏറ്റവും സമഗ്രമാണെന്ന് നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്.. ഇത്തവണ കൊറോണ പ്രതിസന്ധിക്കിടയിലും വളരെ കഷ്ടപ്പെട്ട് ആണ് അമൃത അറ്റകുറ്റപ്പണികളും മറ്റും തീര്‍ത്തത്. പലതവണ ഈ പണി ചെയ്തതുകൊണ്ട് സാധാരണ അവസ്ഥയില്‍ തന്നെ മലമുകളില്‍ കയറി സെന്‍സര്‍ ഒക്കെ മാറ്റുന്ന കാര്യം മഴയത്ത് ഏറെ ബുദ്ധിമുട്ട് ആണ് എന്ന് നേരിട്ട് അറിയാം. മുന്‍പ് ഈ സിസ്റ്റത്തില്‍ നിന്ന് വരുന്ന മുന്നറിയിപ്പ് ജനങ്ങളെ നേരിട്ട് മാധ്യമങ്ങള്‍ വഴിയും മറ്റും അറിയിച്ചിരുന്നു . എന്നാല് സര്ക്കാര് സംവിധാനങ്ങള്‍ ഇടപെട്ട് അവര് വഴി മാത്രമേ ജനങ്ങളെ അറിയിക്കാന്‍ പാടുള്ളൂ എന്ന് പറഞ്ഞതിന് ശേഷമാണ് ഇത് ചെയ്തത് എന്നതാണ് ഏറ്റവും വലിയ ദുര്യോഗം. അത് ഇത്ര പേരുടെ മരണത്തിനു കാരണമായി എന്ന് അറിയുമ്പോള്‍ ഹൃദയ ഭേദകം ആയ വാര്‍ത്ത ...-അശ്വിന്‍ കൈതേരി നമ്പ്യാര്‍ പോസ്റ്റില്‍ വിശദീകരിക്കുന്നത്.

സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പു നല്‍കുന്നതിന് സ്വകാര്യ ഏജന്‍സികളെ ചുമതലപ്പെടുത്തുമ്പോഴാണ് ഒരു പൈസയും ചെലവില്ലാതെ ഇടുക്കി ജില്ലയുടെ വിവിധ തലത്തിലുള്ള കാലാവസ്ഥാഭേദ സൂചനകള്‍ നല്‍കുന്ന സംവിധാനം പ്രവര്‍ത്തിക്കുന്നത്. പത്തു വര്‍ഷം മുമ്പ് അമൃതാനന്ദമയി മഠത്തിന്റെ മേല്‍നോട്ടത്തില്‍ അമൃത സര്‍വകലാശാലയുടെ വയര്‍ലെസ് നെറ്റ്വര്‍ക്‌സ് ആന്‍ഡ് ആപ്ലിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റാണ് സംവിധാനം നിയന്ത്രിക്കുന്നത്. മഴകൊണ്ടുള്ള വ്യതിയാനങ്ങള്‍, അത് ഭൂമിക്കടിയിലുണ്ടാക്കുന്ന മാറ്റങ്ങള്‍, ഭൂമിക്കടിയില്‍ മര്‍ദംകൂടി ഉരുള്‍പൊട്ടല്‍ സാധ്യത എത്രമാത്രം എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ അറിയാനുള്ള പഠനങ്ങളാണ് നടത്തുന്നത്. ഇതിന് വിവിധ സ്ഥലങ്ങളില്‍ സെന്‍സര്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍നിന്നുള്ള വിവരങ്ങള്‍ പ്രകാരമാണ് അറിയിപ്പു നല്‍കുക.

ഓഗസ്റ്റ് ആറിന് ഉച്ചയോടെ കിട്ടിയ വിവര പ്രകാരം കനത്ത മഴ നിന്നു, പക്ഷേ മണ്ണില്‍ വ്യതിയാനങ്ങള്‍ കണ്ടു. മണ്ണിനിയില്‍ രണ്ടു ഘട്ടങ്ങളിലായി മര്‍ദമാറ്റമുണ്ടെന്ന് മനസിലായി. മൂന്നും നാലും ലവലില്‍ മര്‍ദം കൂടുമ്പോഴാണ് മണ്ണ് പൊട്ടി വെള്ളം പായുന്നതും ഉരുള്‍ പൊട്ടലാകുന്നതും. ആദ്യ ഘട്ടത്തില്‍ കിട്ടുന്ന വിവര പ്രകാരം വേണമെങ്കില്‍ തയ്യാറെടുപ്പു നടത്താം. സംസ്ഥാന സര്‍ക്കാരിന്റെ ലാന്‍ഡ്‌സ്ലൈഡ് ഹസാഡ് മാപ് പ്രകാരം ഈ ഒരുക്കം നടത്താം. സെന്‍സര്‍ സ്ഥാപിച്ചിട്ടുള്ള പ്രദേശത്തുനിന്നുള്ള വിവരം ഓഗസ്റ്റ് ആറിന് ഉച്ചയ്ക്ക് 2.51 ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയെ ഇ മെയില്‍വഴി അറിയിച്ചു.

കെഎസ്ഡിഎ, ഇടുക്കി ജില്ലാ കളക്ടര്‍, ദേവികുളം സബ്കളക്ടര്‍ എന്നിവരെ അറിയിച്ചു. സെന്‍സറുകള്‍ നല്‍കിയ അടുത്ത സന്ദേശം ഓഗസ്റ്റ് ഏഴിന് പുലര്‍ച്ചെ 12 മണിക്കായിരുന്നു. കൂടുതല്‍ അപകട സാധ്യതയ്ക്കിടയുള്ള ഈ വിവരം 12.38 ന് കെഎസ്ഡിഎ ഉള്‍പ്പെടെ സംസ്ഥാന അധികൃതരെ അമൃത വീണ്ടും അറിയിച്ചു. പുലര്‍ച്ചെ നാലുമണിയോടെയാണ് ഉരുള്‍ പൊട്ടലുണ്ടായത്. പത്തുമണിക്കൂറിലേറെ മുമ്പേ കിട്ടിയ മുന്നറിയിപ്പു പ്രകാരം പ്രവര്‍ത്തിക്കാനായില്ല എന്നതാണ് വലിയ ദുരന്തത്തിനിടയാക്കിയ പലകാര്യങ്ങളില്‍ ഒന്നെന്ന് ജന്മഭൂമിയും റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ സംവിധാനം ഓരോ വര്‍ഷവും മഴയ്ക്കുമുമ്പ് സെന്‍സറുകളും മറ്റ് ഉപകരണങ്ങളും അറ്റകുറ്റപ്പണി നടത്തി സ്ഥാപിക്കാറുണ്ട്. ഈ വര്‍ഷം കൊറോണാ പ്രതിസന്ധിയിലും ഏറെ സാഹസംകഴിച്ചാണ് യന്ത്രഭാഗങ്ങള്‍ ഉയരെ മലയിടുക്കുകളില്‍ സ്ഥാപിച്ചത്.മുമ്പ് ഈ കാലാവസ്ഥാ മാറ്റ വിവരങ്ങളുടെ അിസ്ഥാനത്തില്‍ ലഭിക്കുന്ന മുന്നറിയിപ്പുകള്‍ ബാധിക്കാന്‍ സാധ്യതയുള്ളവരെ ഡിപ്പാര്‍ട്ടുമെന്റ്‌ നേരിട്ട് അറിയിക്കുമായിരുന്നുവെന്ന് മേധാവി ഡോ. മനീഷ സുധീര്‍ പറഞ്ഞു. അത് ഗുണം ചെയ്തിരുന്നു. ഈ വിവരം വിവിധ മാധ്യമങ്ങള്‍ വഴി ജനങ്ങളെ അറിയിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍, ഇത്തരം അറിയിപ്പുകള്‍ കെഎസ്ഡിഎ വഴി ഔദ്യോഗികമായേ അറിയിക്കാവൂ എന്ന നിര്‍ദ്ദേശം വന്നതിനാല്‍ ഇപ്പോള്‍ അധികൃതരെ അറിയിക്കാറേ ഉള്ളുവെന്ന് മനീഷ വിശദീകരിച്ചു. ഇത്തവണയും യഥാസമയം അറിയിച്ചെന്നും പറയുന്നു.

ഇന്ന് എന്റെ ഒരു കൂട്ടുകാരന്‍ ഷെയര്‍ ചെയ്ത ഒരു വാര്‍ത്ത വളരെ ഞെട്ടലോടെ ആണ് വായിച്ചത്, അതിലേറെ വിഷമത്തോടെ.. വാര്‍ത്ത ഇതായിരുന്നു...

Posted by Ashwin Kaitheri Nambiar on Thursday, August 13, 2020

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category