1 GBP = 98.20INR                       

BREAKING NEWS

എന്തു തെറ്റിനാണ് കൊന്നതെന്നു വനപാലകര്‍ പറയണം; കൊന്നതാണെന്നു തെളിവു കിട്ടിയിട്ടും പൊലീസ് നടപടിയെടുത്തിട്ടില്ല; കുടുംബത്തിന്റെ സൗകര്യം പോലെ സംസ്‌കാരം നടത്തണമെന്ന വനംമന്ത്രി കെ. രാജുവിന്റെ പ്രതികരണം വല്ലാതെ വേദനിപ്പിച്ചുവെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് പറയുന്ന ഭാര്യ ഷീബ; മത്തായിയുടെ മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയില്‍; ചിറ്റാറിലെ ഈ കുടുംബം നടത്തുന്നത് അസാധാരണ പ്രതിഷേധം; ഫോറസ്റ്റുകാരെ വെറുതെ വിടാന്‍ പറ്റില്ലെന്ന തിരിച്ചറിവില്‍ പൊലീസും

Britishmalayali
kz´wteJI³

പത്തനംതിട്ട: ജൂലൈ 28നു വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കര്‍ഷകന്‍ ചിറ്റാര്‍ കുടപ്പനക്കുളം പടിഞ്ഞാറേ ചരുവില്‍ പി.പി. മത്തായിയുടെ മൃതദേഹം 17 ദിവസമായിട്ടും മോര്‍ച്ചറിയിലാണ്. ഈ അസാധാരണ പ്രതിഷേധമാണ് വനംവകുപ്പിലെ കള്ളക്കളികള്‍ പുറത്തെത്തിച്ചത്. ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത ശേഷമല്ലാതെ ജഡം മറവു ചെയ്യില്ലെന്ന ഉറച്ച തീരുമാനത്തിലാണ് മത്തായിയുടെ ഭാര്യ ഷീബ. ഇതിന് മുമ്പില്‍ സര്‍ക്കാരും മുട്ടുമടക്കി.

റാന്നി മാര്‍ത്തോമ്മാ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം. ''മോര്‍ച്ചറിയില്‍ ചെന്നു മൃതദേഹം കാണാന്‍ പലരും പറഞ്ഞു. പക്ഷേ, അച്ചാച്ചന്‍ ജീവനില്ലാതെ കിടക്കുന്നതു കാണാന്‍ വയ്യ. കണ്ടാല്‍ ഞാനും മരിച്ചുപോയേക്കാം. ഇനിയെങ്കിലും എന്റെ ഭര്‍ത്താവിന്റെ മൃതദേഹത്തോട് ആദരം കാട്ടാന്‍ സര്‍ക്കാര്‍ തയാറാകണം. അദ്ദേഹത്തെ എത്രയും പെട്ടെന്ന് സംസ്‌കരിക്കാന്‍ കഴിയണേ എന്നാണു പ്രാര്‍ത്ഥന.'' -ഷീബ പൊട്ടിക്കരഞ്ഞു കൊണ്ട് പറയുന്നു. എന്തു തെറ്റിനാണ് അദ്ദേഹത്തെ കൊന്നതെന്നു വനപാലകര്‍ പറയണം. കൊന്നതാണെന്നു തെളിവു കിട്ടിയിട്ടും പൊലീസ് നടപടിയെടുത്തിട്ടില്ല. സര്‍ക്കാരില്‍നിന്നു നീതി കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചു. കുടുംബത്തിന്റെ സൗകര്യം പോലെ സംസ്‌കാരം നടത്തണമെന്ന വനംമന്ത്രി കെ. രാജുവിന്റെ പ്രതികരണം വല്ലാതെ വേദനിപ്പിച്ചു.

9 വര്‍ഷം മുന്‍പായിരുന്നു മത്തായിയുടെയും ഷീബയുടെയും വിവാഹം. പ്രായമായ അമ്മ, ഭര്‍ത്താവു മരിച്ച സഹോദരിയും 2 മക്കളും, വീല്‍ ചെയറില്‍ കഴിയുന്ന മറ്റൊരു സഹോദരി എന്നിവരും മത്തായിയുടെ സംരക്ഷണയിലാണു കഴിഞ്ഞിരുന്നത്. അന്ത്യശുശ്രൂഷാ ചടങ്ങുകള്‍ക്കായി വെള്ളത്തുണി വിരിച്ച കട്ടില്‍ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. അതിനു തലയ്ക്കലെ കുരിശിനു മുന്നില്‍ മക്കള്‍ക്കൊപ്പം മെഴുകുതിരി കൊളുത്തി ഷീബ ദിവസവും പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ ആരുടേയും കണ്ണ് നയിക്കും വിധമാണ് ഈ വീട്ടിലെ കാഴ്ചകള്‍. വനപാലകരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്. ഇതിന് ശേഷമാകും മത്തായിയുടെ സംസ്‌കാരം നടത്തുക.

വനം വകുപ്പ് കസ്റ്റഡിയില്‍ പത്തനംതിട്ട സ്വദേശി മത്തായി മരിച്ച കേസില്‍ ജീവനക്കാര്‍ക്കെതിരെ ചുമത്തുന്നത് 10 വകുപ്പുകള്‍ ആണെന്നാണ് സൂചന. ജില്ലാ ഗവ. പ്ലീഡര്‍ പൊലീസിനു നല്‍കിയ നിയമോപദേശത്തിന്റെ വിശദാംശങ്ങളിലേക്ക്.ഫാം ഉടമ മത്തായിയുടെ മരണത്തില്‍ വനപാലകര്‍ക്കെതിരെ 10 വകുപ്പുകള്‍ ചുമത്താനാണ് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചത് 304, 364 എ,342 330, 304, 465, 471, 201, 166, 167. എന്നിവകുപ്പുകള്‍ പ്രകാരമാണ് വനം വകുപ്പ് ജീവനക്കാര്‍ക്കെതിരെ കുറ്റം ചുമത്തുന്നത്. ഷീബയുടെ ഉറച്ച നിലപാടുകളാണ് വനം വകുപ്പുകാരെ കുടുക്കുന്നത്. അല്ലാത്ത പക്ഷം ഇതൊരു ആത്മഹത്യയായി മാറുമായിരുന്നു.

മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, തട്ടിക്കൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെടല്‍. അന്യായമായി തടങ്കലില്‍ വയ്ക്കുക, ഭീഷണിപ്പെടുത്തുക- മാനസ്സിക ശാരീരിക പീഡനം ഏല്‍പ്പിക്കുക, കൃത്രിമ രേഖ ചമയ്ക്കല്‍, സത്യവിരുദ്ധമായ വിവരങ്ങള്‍ സത്യമെന്ന വ്യാജേന സമര്‍പ്പിക്കുക. തെളിവ് നശിപ്പിക്കല്‍, സര്‍ക്കാര്‍ ജീവനക്കാരുടെ നിയമവിരുദ്ധ പ്രവര്‍ത്തനം- പീഡനം, സര്‍ക്കാര്‍ ജീവനക്കാരുടെ തെറ്റായ രേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകളാകും വനം വകുപ്പ് ജീവനക്കാര്‍ക്കെതിരാകുക. അതേ സമയം അന്വേഷണ സംഘം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നത് വൈകിപ്പിക്കില്ല. റിപ്പോര്‍ട്ട് ഉടന്‍ കൈമാറിയില്ലെങ്കില്‍ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനത്തിനിടയാക്കും.നിലവില്‍ മത്തായിയുടെ ഭാര്യ ഷീബ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാപൊലീസ് മേധാവിയാണ് ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് മുമ്പാകെ നല്‍കേണ്ടത്. ദുരൂഹമരണമല്ല എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് ഭാര്യയുള്‍പ്പടെയുള്ളവരുടെ മൊഴികള്‍ അന്വേഷണസംഘത്തിന്റെ കൈയില്‍ ഉണ്ടായിരുന്നു. എന്നിട്ടും ആത്മഹത്യരീതിയില്‍ പൊലീസ് കേസിനെ സമീപിച്ചത് എന്തുകൊണ്ടാണ്. മരണം സംഭവിച്ച സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ജീപ്പുകണ്ടതായി മൊഴികളുണ്ട്. അതുസംബന്ധിച്ച് എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. ഏതൊക്കെ നിലയില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട് എന്നതിന്റെ ആദ്യഘട്ട റിപ്പോര്‍ട്ട് കോടതിക്ക് നല്‍കണം. അത് വിലയിരുത്തിയ ശേഷമായിരിക്കും മറ്റു കാര്യങ്ങള്‍ കോടതി പരിശോധിക്കുക. 21-ാം തിയതി ഹര്‍ജി വീണ്ടും ഹൈക്കോടതി പരിഗണിക്കും.

അതിനിടെ ക്രിമിനലുകളെ സംരക്ഷിക്കുന്നവരായി സംസ്ഥാന സര്‍ക്കാര്‍ മാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു. മത്തായി മരിച്ച സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറ്റാര്‍ വനം സ്റ്റേഷനു മുന്നില്‍ നടന്ന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരില്‍ നിന്ന് സംരക്ഷണം ഉറപ്പ് നല്‍കാത്ത പക്ഷം മത്തായിയുടെ കുടുംബത്തെ യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കും.

കേരളത്തിലെ എല്ലാ വനം സ്റ്റേഷനുകള്‍ക്കു മുന്നിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ്.ശബരീനാഥന്‍ എംഎല്‍എ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, ആന്റോ ആന്റണി എംപി, പി.മോഹന്‍രാജ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനേശ് ബാബു, സംസ്ഥാന സെക്രട്ടറിമാരായ റോബിന്‍ പരുമല, വിമല്‍ കൈതയ്ക്കല്‍, ആബിദ് ഷഹിം, ജില്ലാ വൈസ് പ്രസിഡന്റുമാരായ വിശാഖ് വെണ്‍പാല, ജി.മനോജ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.എംപി. ഹസന്‍, ജിയോ ചെറിയാന്‍, ഷിജു തോട്ടപ്പുഴശേരി, ആരിഫ് ബാലന്‍, റോയിച്ചന്‍, ബഷീര്‍ വെള്ളത്തറ എന്നിവര്‍ പ്രസംഗിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category