1 GBP = 98.40 INR                       

BREAKING NEWS

എത്രദൂരം കാറോടിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ കാര്‍ ടാക്സ് പരീക്ഷിക്കാന്‍ സര്‍ക്കാര്‍; അന്തരീക്ഷ മലിനീകരണത്തിന് അനുസൃതമായി നികുതി അടക്കേണ്ടി വരും

Britishmalayali
kz´wteJI³

വാഹന എക്സൈസ് ഡ്യുട്ടി നിര്‍ത്തലാക്കി പുതിയ റോഡ് ഉപയോഗ ചാര്‍ജ്ജ് നയം നടപ്പില്‍ വരുന്നതോടെ കാര്‍ ടാക്സിന്റെ ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ ദര്‍ശിക്കാനാകും. ഇന്ധന നികുതിയില്‍ കുറവ് വരികയും കൂടുതല്‍ പേര്‍ ഇലക്ട്രിക് കാറുകളിലേക്ക് മാറുന്നതോടെ വാഹന എക്സൈസ് ഡ്യുട്ടിയില്‍ കുറവ് വരുകയും ചെയ്യുനന്തോടെ മറ്റ് വരുമാന സ്രോതസ്സുകള്‍ക്കായുള്ള അന്വേഷണത്തിലാണ് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഏപ്രില്‍ മേയ് മാസങ്ങളില്‍ 2.4 ബില്ല്യണ്‍ പൗണ്ടിന്റെ കുറവാണ് ഇന്ധന നികുതിയില്‍ ഉണ്ടായിട്ടുള്ളതെന്ന് എച്ച് എം റവന്യു ആന്‍ഡ് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞവര്‍ഷം പെട്രോള്‍- ഡീസല്‍ നികുതിയിലൂടെ 4.5 ബില്ല്യണ്‍ പൗണ്ട് ശേഖരിക്കാനായിടത്ത് ഈ വര്‍ഷം ലഭിച്ചത് 2.1 ബില്ല്യണ്‍ പൗണ്ട് മാത്രമാണ്. കൊറോണ പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ കാരണം വാഹനങ്ങള്‍ റോഡുകളില്‍ നിന്നും വിട്ടുനിന്നതാണ് കാരണം. എന്നാല്‍, ഇലക്ട്രിക് കാറുകള്‍ കൂടി പ്രചാരത്തിലാകുന്നതോടെ ഇനിയും വരുമാനത്തില്‍ ഇടിവ് വരും. ഇത് പരിഹരിക്കുവാനാണ് പുതിയ രൂപത്തിലുള്ള റോഡ് നികുതി പരിഗണിക്കുന്നത്.വാഹന നികുതിയായി ഒരു നിശ്ചിത തുക ഈടാക്കാതെ, സഞ്ചരിക്കുന്ന ദൂരത്തിന്റെയും അന്തരീക്ഷ മലിനീകരണത്തില്‍ വഹിക്കുന്ന പങ്കിന്റെയും അടിസ്ഥാനത്തിലായിരിക്കും പുതിയ സമ്പ്രദായത്തില്‍ നികുതി നിശ്ചയിക്കുക.

കാമ്പെയിന്‍ ഫോര്‍ ബെറ്റര്‍ ട്രാന്‍സ്പോര്‍ട്ടാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിട്ടുള്ളത്. ഈ രീതിയായിരിക്കും കൂടുതല്‍ അനുയോജ്യമെന്നാണ് അവര്‍ പറയുന്നത്. മാത്രമല്ല, അന്തരീക്ഷ മലിനീകരണം തടയുവാനും ഗതാഗത കുരുക്കുകള്‍ ഒഴിവാക്കുവാനും ഇതിനാല്‍ സാധിക്കും. ലോ കാര്‍ബണ്‍ വെഹിക്കിള്‍ പാര്‍ടനര്‍ഷിപ്പില്‍ അടുത്ത് നടന്ന ഒരു പഠനത്തില്‍ തെളീഞ്ഞത് പൊതുജനങ്ങളും ഈ പുതിയ രീതിയെ സ്വാഗതം ചെയ്യുന്നു എന്നാണ്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 60 ശതമാനത്തോളം പേര്‍ ഈ നിര്‍ദ്ദേശത്തെ അനുകൂലിച്ചപ്പോള്‍ 25% മാത്രമാണ് ഇതിനെ എതിര്‍ത്തത്.

2000 മുതല്‍ ഇംഗ്ലണ്ടിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കാണ് റോഡ് നികുതി ഈടാക്കാനുള്ള അധികാരം എന്നു പറഞ്ഞ കാമ്പെയിന്‍ ഫോര്‍ ബെറ്റര്‍ ട്രാസ്പോര്‍ട്ട്, ഇങ്ങനെ നേടുന്ന വരുമാനം റോഡ് പരിപാലനത്തിന് ഉപയോഗിക്കാനാവുമെന്നും ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള രീതിയേക്കാല്‍ ഈ പുതിയ രീതിയില്‍ അനുയോജ്യമായ നികുതി ഈടാക്കുവാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ സഹായിക്കുമെന്നും അവര്‍ പറയുന്നു.

സഞ്ചരിച്ച ദൂരം, സഞ്ചരിച്ച സമയം, സ്ഥലം, മലിനീകരണത്തിന്റെ അളവ് എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ രീതിയില്‍ വാഹന നികുതി കണക്കാക്കുക. അത്തരത്തിലുള്ള ഒരു രീതി, ഓരോരുത്തരുടെയും യാത്രയുടെ സ്വാധീനം വ്യക്തമാക്കും. ക്ലീന്‍ എയര്‍ സോണുകള്‍ അല്ലെങ്കില്‍ കണ്‍ജഷന്‍ ചാര്‍ജ്ജുകള്‍ എന്നിവയ്ക്ക് പകരമായി ഇത് അന്തരീക്ഷ മലിനീകരണത്തെയും ഗതാഗതകുരുക്കിനേയും ഒരുപോലെ തടയും.തുടര്‍ച്ചയായ പത്താം വര്‍ഷവും ഇന്ധന നികുതിയില്‍ വര്‍ദ്ധനവ് വരുത്തിയിട്ടില്ല. എന്നാല്‍ പുതിയ നികുതി സമ്പ്രദായം നിലവില്‍ വരുമ്പോള്‍ ഇന്ധന നികുതി വര്‍ദ്ധിപ്പിക്കണമെന്ന് ചില കോണുകളില്‍ നിന്നും ആവശ്യമുയരുന്നുണ്ട്.
സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ ശനിയാഴ്ച (15-08-2020) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category