1 GBP = 98.20INR                       

BREAKING NEWS

പ്രസ്റ്റണിലെ ഇരട്ടകളായ നവനന്ദനും നവരസനും മെഡിസിന്‍ പഠനത്തിന്; സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജെസ്ലിന്‍ വൈമാനിക ശാസ്ത്രത്തി ലേക്ക്; വാറിംഗ്ടണിലെ ഡോണ ജോഷ് ഓക്സ്ഫോര്‍ഡില്‍ ശാസ്ത്ര പഠനത്തിന്; യുകെ മലയാളികള്‍ക്കിടയിലെ മികവുറ്റ വിജയങ്ങള്‍ നേടി മുന്നില്‍ ആണ്‍കുട്ടികള്‍; ഗ്രേഡില്‍ സര്‍ക്കാര്‍ ഇടപെട്ടപ്പോള്‍ അനേകം മലയാളി കുട്ടികള്‍ക്ക് ഇഷ്ട യൂണിവേഴ്‌സിറ്റികള്‍ നഷ്ടമായി

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഇന്നലെ പുറത്തു വന്ന എ ലെവല്‍ റിസള്‍ട്ട് മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവും ആഹ്ലാദവും ആവേശവുമെല്ലാം ഒന്നിച്ചു സമ്മാനിച്ചപ്പോള്‍ അല്‍പം പിന്നോക്കം പോയവര്‍ക്ക് സങ്കടത്തിന്റെ ദിവസമായി മാറി. സാധാരണ മിടുക്കരും കഠിനാധ്വാനികളുമായ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി നേടുന്ന വിജയത്തിന് ബദലായി കോവിഡ് സമ്മാനിച്ച ഒട്ടേറെ വിരുദ്ധ കാരണങ്ങള്‍ മൂലം ഇത്തവണ പരീക്ഷ എഴുതിക്കാതെ അധ്യാപകര്‍ കണ്ടെത്തിയ ഗ്രേഡ് നല്‍കിയാണ് എ ലെവല്‍ വിജയികളെ ഇന്നലെ പ്രഖ്യാപിച്ചത്.

മുന്‍ വര്‍ഷത്തെയും ക്ലാസിലെയും പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കിയാണ് പ്രധാനമായും ഗ്രേഡ് പിറന്നത്. എന്നാല്‍ സ്‌കോട്‌ലന്‍ഡില്‍ ഈ മാതൃക കഴിഞ്ഞ ആഴ്ച അനേകായിരം വിദ്യാര്‍ത്ഥികളുടെ ഭാവി ഇരുട്ടിലാക്കി എന്ന പരാതി ഉയര്‍ന്നപ്പോള്‍ തിരക്കിട്ടു സര്‍ക്കാര്‍ 40 ശതമാനം വിദ്യാര്‍ത്ഥികളുടെ ഗ്രേഡില്‍ കത്രിക വച്ചാണ് ഇന്നലെ റിസള്‍ട്ട് പുറത്തു വിട്ടത്. 

അതേസമയം മിടുക്കരായ വിദ്യാര്‍ഥികള്‍ ആഹ്ലാദവും ആവേശവും ഒന്നിച്ചു സമ്മാനിച്ച വിജയമാണ് ഇന്നലെ പങ്കുവയ്ക്കാന്‍ തയ്യാറായത്. ഇത്തവണ യുകെ മലയാളികള്‍ക്കിടയില്‍ പരീക്ഷയ്ക്ക് തയ്യാറെടുത്തവരും മികച്ച വിജയം നേടിയവരും കൂടുതല്‍ ആണ്‍കുട്ടികള്‍ ആണെന്നാണ് ട്രെന്‍ഡ് സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് മലയാളിയില്‍ എത്തിയ മികച്ച അഞ്ചു വിജയങ്ങളില്‍ നാലും ആണ്‍കുട്ടികളുടെ പേരിലാണ്. വിജയം കയ്യില്‍ കിട്ടിയവര്‍ സ്‌കൂളില്‍ തുടങ്ങിയ ആഘോഷം രാത്രി ആയിട്ടും തീര്‍ത്തിട്ടില്ല. ആണ്‍കുട്ടികളില്‍ പലരും കൂട്ടുകാരും ഒത്തു നൈറ്റ് ഔട്ട് നടത്തിയാണ് പഠന വിജയവും ജീവിതത്തില്‍ തന്നെ സ്വതന്ത്രരായതിന്റെ ആഘോഷവും കൂടി ഒന്നിച്ചു ആസ്വദിച്ച ദിവസമാണ് കടന്നു പോയത്. 

മികച്ച വിജയങ്ങളില്‍ പ്രസ്റ്റണിലെ ഇരട്ട സഹോദരങ്ങളായ നവരസന്‍, നവനന്ദന്‍ എന്നിവര്‍ എല്ലാ വിഷയത്തിലും എ സ്റ്റാര്‍ നേടി മെഡിസിന്‍ പഠനം ഉറപ്പിച്ചപ്പോള്‍ ലിവര്‍പൂളിലെ ജേക്കബും മെഡിസിന്‍ തന്നെയാണ് തന്റെ വഴിയെന്ന് ഉറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ചെറുപ്പത്തിലേ തന്നെ എന്‍ജിനിയറിംഗ് മികവ് കാട്ടിയ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജെസ്ലിന്‍ എയ്‌റോ സ്‌പേസ് എന്‍ജിനിയറിംഗ് പഠനമാണ് ഇനി തിരഞ്ഞെടുക്കുന്ന ജീവിത വഴി. അതേസമയം ഇന്നലെ അര്‍ധരാത്രി വരെ ബ്രിട്ടീഷ് മലയാളിയെ തേടിയെത്തിയ മികച്ച വിജയങ്ങളില്‍ ഏക പെണ്‍തരിയായി മാറിയ വാറിംഗ്ടണിലെ ഡോണ ജോഷ് ഇനി പഠനം നടത്തുക ഓക്‌സ്‌ഫോര്‍ഡില്‍ ബയോ കെമിസ്ട്രിയില്‍ തന്റെ മികവ് കാട്ടാന്‍ ഒരുങ്ങുകയാണ്.

ഇത്തവണ എ ലെവലില്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയവര്‍ രണ്ടു വര്‍ഷം മുന്‍പ് നടന്ന ജിസിഎസ്ഇ പരീക്ഷയിലും സമാനമായ തരത്തില്‍ ഉള്ള വിജയം സ്വന്തം പേരില്‍ കുറിച്ചിട്ടവരാണ്. യുകെ മലയാളികളാക്കിടയില്‍ എ ലെവല്‍, ജിസിഎസ്ഇ പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ മിക്കവാറും എല്ലാ ടൗണിലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇവരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ബ്രിട്ടീഷ് മലയാളി വിജയികളെ കുറിച്ചുള്ള ഫീച്ചറുകള്‍ തയ്യാറാക്കുന്നത്. 

പ്രസ്റ്റണിലെ ഇരട്ടകള്‍ ഇനി വൈദ്യ ശാസ്ത്ര പഠനത്തില്‍
ആട്ടവും പാട്ടും തുടങ്ങി അമ്മയുടെ യുട്യൂബ് വിഡിയോകള്‍ വരെ എഡിറ്റ് ചെയ്യലും അപ്ലോഡ് ചെയ്യലും ഒക്കെ ഈ ഇരട്ടകളുടെ ജോലിയാണ്. ഒരേ വേഷമിട്ടാല്‍  രണ്ടു പേരെയും തിരിച്ചറിയാന്‍ പറ്റില്ല എന്ന യോജിപ്പ് ജീവിതത്തില്‍ ഓരോ രംഗത്തും നവരസനും നവനന്ദനും ഇതുവരെ സൂക്ഷിച്ചത് ഇപ്പോള്‍ പഠന വഴിയിയിലും  ആവര്‍ത്തിച്ചിരിക്കുകയാണ്. സകല കലാ വല്ലഭന്മാര്‍ എന്ന നിലയില്‍ കലാരംഗത്തും പഠനത്തിലും ഒരേവിധത്തില്‍ തിളങ്ങുകയാണ് ഈ ഇരട്ട സഹോദരന്മാര്‍ ഇനി മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയാണ് ഇവരുടെ കളിക്കളം. രണ്ടുപേരും മെഡിസിന്‍ തന്നെ തിരഞ്ഞെടുത്തു എന്നത് മറ്റൊരു കൗതുകം.

നാല് വിഷയത്തിലും നവരസന്‍ എ സ്റ്റാര്‍ നേടിയാണ് മിടുക്കറില്‍ മിടുക്കനായത്. പ്രസ്റ്റണ്‍ കര്‍ദ്ദിനാള്‍ ന്യുമാന്‍ കോളേജില്‍ നിന്നുമാണ് ഈ കൗമാരക്കാരന്‍ ഇനി മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എത്തുക. നവനന്ദന്‍ ഒരു എ സ്റ്റാറും മൂന്നു എ യും നേടി സഹോദരന് ഒപ്പം മെഡിസിന്‍ പ്രവേശനത്തിന് അര്‍ഹത നേടിയിരിക്കുകയാണ്. ഫോബ്മ നടത്തിയ നാഷണല്‍ കലോത്സവത്തിലെ സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയാണ് ഈ പ്രതിഭ. അച്ഛന്‍ പ്രദീഷും അമ്മ അജിയും പ്രസ്റ്റണ്‍ റോയല്‍ ഹോസ്പിറ്റല്‍ ജീവനക്കാരാണ്. 

കംപ്യുട്ടര്‍ സ്വയം സൃഷ്ടിച്ച ജെസ്ലിന്‍ ഇനി നോട്ടം വയ്ക്കുന്നത് വിമാനത്തില്‍ 
ഏഴാം ക്ലാസില്‍ ചെറുപ്രായക്കാരന്റെ കൗതുകം എന്നതിനപ്പുറം ഒരു ജീനിയസ് മറഞ്ഞു കിടക്കുന്നു എന്ന് തെളിയിച്ചതാണ് സ്റ്റോക് ഓണ്‍ ട്രെന്റിലെ പ്രതിഭയായ ജെസ്ലിന്‍. താന്‍ ആറേഴു വര്‍ഷം മുന്‍പ് തനിച്ചു നിര്‍മ്മിച്ച കംപ്യുട്ടര്‍ തന്നെയാണ് ജെസ്ലിന്‍ ഇപ്പോഴും ഉപയോഗിക്കുന്നത്. അഞ്ചു വിഷയങ്ങള്‍ എടുത്തു മൂന്നിലും എ സ്റ്റാറും രണ്ടെണ്ണത്തില്‍ എ യും നേടിയ ജെസ്ലിന്‍ തോമസ് മൂര്‍ കാത്തോലിക് അക്കാദമിയിലെ ടോപ്പ് സ്‌കോറര്‍ കൂടിയാണ്.

ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയില്‍ എയ്‌റോ സ്പേസ് ടെക്‌നൊളജില്‍ ബിരുദമെടുക്കാന്‍ തയ്യാറെടുക്കുകയാണ് ജെസ്ലിന്‍. ലോകത്തു തന്നെ ഈ വിഷയത്തില്‍ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സൗകര്യമുള്ള യുകെയില്‍ ഈ രംഗത്ത് അപൂര്‍വ്വമായാണ് മലയാളി വിദ്യാര്‍ത്ഥികള്‍ എത്തിപ്പെടുന്നത്  എംഫാം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ സഹോദരി ജെനിറ്റയും ഇപ്പോള്‍ പഠന കാര്യങ്ങളില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചാണ് മുന്നേറുന്നത്. യുകെയിലെ നൃത്തവേദികളില്‍ ഇരുവരും ചേര്‍ന്ന് എത്താത്ത ഇടങ്ങള്‍ കുറവാണെന്ന് നിസംശയം പറയാന്‍ കഴിയും. സ്റ്റോക് ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്‌സ് ജാന്‍സിയുടെയും അക്കൗണ്ടന്റ് ആയ തോമസിന്റെയും മക്കളാണ് ജെനിറ്റയും ജെസ്ലിനും. 

ജിസിഎസ്ഇ വിജയത്തിന്റെ ഫുള്‍ സ്‌കോര്‍ പ്രകടനം എ ലെവലിലും സാധ്യമാക്കി ഡോണ ഓക്‌സ്‌ഫോര്‍ഡിലേക്ക്
രണ്ടു വര്‍ഷം മുന്‍പ് മുഴുവന്‍ വിഷയത്തിലും എ സ്റ്റാര്‍ നേടി യുകെ മലയാളികള്‍ക്കിടയിലെ മിടുക്കരെ തിരഞ്ഞപ്പോള്‍ ഒന്നാം നിരയില്‍ വന്ന വാറിംഗ്ടണിലെ ഡോണ ഇപ്പോള്‍ എ ലെവല്‍ വിജയികളുടെ നിരയിലും ഒന്നാം സ്ഥാനത്താണ്. നാലു വിഷയങ്ങളില്‍ ഒരു എ സ്റ്റാറും മൂന്നു എ യും നേടി പ്രശസ്തമായ ഓക്‌സ്‌ഫോര്‍ഡില്‍ എത്തി ബയോ കെമസ്ട്രിയില്‍ ചേരുകയാണ് ഈ മിടുക്കിയുടെ ലക്ഷ്യം.

സാധാരണ സ്‌ക്കൂളില്‍ പഠിച്ചു ജിസിഎസ്ഇ റിസള്‍ട്ടില്‍ നൂറു ശതമാനം സ്‌കോര്‍ നേടിയ ഡോണ ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തലയെടുപ്പോടെയാണ് തന്റെ വിജയം ആഘോഷിച്ചത്. ആ വിജയം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കപ്പെടുമ്പോള്‍ വാറിംഗ്ടണ്‍ മലയാളി സമൂഹത്തിനു കൂടി ഈ മിടുക്കി അഭിമാനമായി മാറുകയാണ്. ജോഷ് -ജിന്‍സി ദമ്പതികളുടെ മകളാണ് ഡോണ.
സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ ശനിയാഴ്ച (15-08-2020) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category