1 GBP = 98.30INR                       

BREAKING NEWS

കനത്ത മഴയും കൊടുങ്കാറ്റുമായി വലഞ്ഞു ബ്രിട്ടന്‍; പെരുമഴയില്‍ അടച്ചത് അനേകം മോട്ടോര്‍വേകള്‍; എം 25 ല്‍ 12 മൈല്‍ നീണ്ട ക്യു; ബ്രിട്ടന്‍ പൊടുന്നനെ ബൈബിള്‍ കാലത്തെ മഴയിലേക്ക് നീങ്ങിയത് ഇങ്ങനെ

Britishmalayali
kz´wteJI³

നത്ത പേമാരിയും കൊടുങ്കാറ്റും തെക്കന്‍ ബ്രിട്ടനെ നരകത്തിലാഴ്ത്തിയപ്പോള്‍ എം 25 , എം 23 എന്നിവയുടെ പലഭാഗങ്ങളും ഇന്നലെ ആറു മണിക്കൂര്‍ വരെ അടച്ചിടേണ്ടിവന്നു. ലണ്ടന്‍ റിംഗ് റോഡിന്റെ 7 ഉം 8 ഉം ജംഗ്ഷനുകള്‍ക്കിടയില്‍ ഉയര്‍ന്ന വെള്ളക്കെട്ടില്‍ പല വാഹനങ്ങളും പെട്ടുപോയപ്പോള്‍ സുരക്ഷിതമായി പോകുവാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ ക്ലോക്ക്വൈസ് ദിശയില്‍ നൂറുകണക്കിന് വാഹനങ്ങളാണ് നിര്‍ത്തിയിടേണ്ടതായി വന്നത്.


ബൈബിളില്‍ സൂചിപ്പിച്ചിട്ടുള്ള പേമാരിയും ആലിപ്പഴ വര്‍ഷവുമാണ് ഈ വെള്ളപ്പൊക്കത്തിന് കാരണമെന്ന് പല യാത്രക്കാരും സൂചിപ്പിച്ചു. എം 25 ആന്റിക്ലോക്ക്വൈസ് ദിശയിലെ ജെ 9 നും ജെ 8 നും ഇടയില്‍ വെള്ളക്കെട്ട് ഉയര്‍ന്നതിനാല്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുന്നതായി ഹൈവേസ് ഇംഗ്ലണ്ട് ട്വിറ്ററില്‍ കൂടി അറിയിച്ചു. വെള്ളക്കെട്ട് നീക്കാനുള്ള ശ്രമത്തിലാണെന്നും അവര്‍ അറിയിച്ചു. വെള്ളക്കെട്ടിനാല്‍ മോട്ടോര്‍ വേകള്‍ അടച്ചിട്ടു എന്ന റിപ്പോര്‍ട്ടിന് ആറു മണീക്കൂറുകള്‍ക്ക് ശേഷം രണ്ട് ക്ലോക്ക്വൈസ് മോട്ടോര്‍ വേകള്‍ തുറക്കാനായതായും ഹൈവേസ് ഇംഗ്ലണ്ട് അറിയിച്ചു.

ബ്രിട്ടന്റെ കൂടുതല്‍ ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെയില്‍സിലാണ് ഏറ്റവും കനത്ത പേമാരി ഉണ്ടായത്. ഗ്ലൗസ്റ്ററിലെ ഒരു എ ആന്‍ഡ് ഇ വകുപ്പ് ഓഫീസ് കനത്ത മഴയെ തുടര്‍ന്ന് ഒഴിപ്പിക്കേണ്ടതായി വന്നു. ഗ്ലൗസ്റ്റര്‍ഷയര്‍ ആശുപത്രിയുടെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എ ആന്‍ഡ് ഇ യില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് കളയേണ്ടതായും വന്നു. ഏതായാലും ചില മണിക്കൂറുകള്‍ക്ക് ശേഷം ആശുപത്രി സാധാരണ രീതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.

ഈ കനത്ത പേമാരിക്കൊടുവില്‍ ഇന്ന് സതേണ്‍ ഇംഗ്ലണ്ടില്‍ 32 ഡിഗ്രി വരെ താപനില ഉയരും എന്നാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഇന്നലെ അന്തരീക്ഷ താപം 34 ഡിഗ്രിയില്‍ കൂടുതല്‍ വന്ന ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവ് സെയിന്റ് ജെയിംസ് സ്ട്രീറ്റില്‍ ദൃശ്യമായി. കനത്ത മഴ നാളത്തോടേ അവസാനിക്കും എന്നാണ് കാലാവസ്ഥ വകുപ്പ് പറഞ്ഞിരിക്കുന്നത്. ഇംഗ്ലണ്ടിലും വെയില്‍സിലുംനോര്‍ത്തേണ്‍ ഇംഗ്ലണ്ടിന്റേയും സ്‌കോട്ടലാന്റിന്റേയും വിവിധ ഭാഗങ്ങളിലും പേമാരി എത്തുമെന്നതിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ കനത്ത മഴയും ആലിപ്പഴവര്‍ഷവും ഇന്നും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നു മണിക്കൂറിനുള്ളില്‍ 2.4 ഇഞ്ച് (60 മില്ലീമീറ്റര്‍) മഴവരെ പെയ്യാം എന്നാണ് കണക്കാക്കുന്നത്. അതായത്, ഇംഗ്ലണ്ടിലും വെയില്‍സിലും ഒരു മാസം പെയ്യുന്ന മഴയെക്കാള്‍ അധികം.

അതിനിടയില്‍ ഒരൊറ്റ രാത്രികൊണ്ട് 103.8 മില്ലീമീറ്റര്‍ മഴ പെയ്തിറങ്ങിയ വെസ്റ്റ് മിഡ്ലാന്‍ഡിലെ നോസാളില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിനിടയില്‍ വൈദ്യൂതി വിതരണം തടസപ്പെട്ടതിനാല്‍ ടാങ്കറുകളിലാണ് പല ഭഗങ്ങളിലും വെള്ളമെത്തിക്കുന്നതെന്ന് തെയ്ംസ് വാട്ടര്‍ അറിയിച്ചു. അതിനാല്‍ രണ്ടുമൂന്ന് ദിവസത്തെക്ക് വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്നും അവര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വെള്ളത്തിന്റെ ആവശ്യകത വര്‍ദ്ധിച്ചതിനാല്‍ ആവശ്യത്തിന് വെള്ളം വിതരണം ചെയ്യുവാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി എസെക്സും സഫോക്ക് വാട്ടറും അറിയിച്ചു. എന്നാലും വെള്ളം വരുന്ന മര്‍ദ്ദത്തില്‍ കുറവ് ദൃശ്യമാകുന്നു എന്നാണ് ഉപഭോക്താക്കളുടെ പരാതി.

ടാര്‍പോര്‍ലി ഗ്രാമത്തില്‍ കൊടുങ്കാറ്റും പേമാരിയും കാരണം ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടായതായി ചെഷെയര്‍ പോലീസ് അറിയിച്ചു. മരങ്ങള്‍ കടപുഴകി വീഴുകയും വെള്ളം ക്രമാതീതമായി പൊങ്ങുകയും ചെയ്തതിനാല്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുവാന്‍ ഗ്രാമവാസികളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. സ്‌കോട്ട്ലാന്‍ഡില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഇതില്‍ ഒരു ട്രെയിന്‍ അപകടത്തില്‍ പെട്ട് മൂന്ന് പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

സ്‌കോട്ട്ലാന്‍ഡില്‍ 12 മണിക്കൂറിനുള്ളില്‍ 17,000 ഇടമിന്നലുകള്‍ ഉണ്ടായപ്പോള്‍, 2 പൗണ്ടിന്റെ കോയിനിനു തുല്യമായ വലിപ്പത്തിലുള്ള ആലിപ്പഴങ്ങള്‍ വൃഷ്ടിച്ചുകൊണ്ടാണ് പ്രകൃതി ലണ്ടനില്‍ പല ഭാഗങ്ങളിലും ഉഷ്ണ തരംഗത്തിന് അറുതി വരുത്തിയത്. സ്പെയിനില്‍ നിന്നും വീശുന്ന ഉഷ്ണക്കാറ്റാണ് ഈ മഴക്ക് കാരണം എന്നാണ് കാലാവസ്ഥാ വിദഗ്ദര്‍ പറയുന്നത്.

പേമാരിയിലും ഇടിമിന്നലിലും സ്‌കോട്ടലാന്‍ഡിലും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഫാള്‍കിര്‍ക്കില്‍ ഇടിമിന്നലില്‍ ഒരു വീടിന് തീപിടിച്ചു. എം 8 ല്‍ 5,6 ജങ്ക്ഷനുകള്‍ക്ക് ഇടയില്‍ ലങ്കാഷയറില്‍ വാഹന ഗതാഗതം തടസപ്പെട്ടു. പെര്‍ത്ത്ഷയര്‍പ്രദേശത്ത് പല ഭാഗങ്ങളിലും വെള്ളം ക്രമാതീതമായി ഉയര്ന്നു. ധാരാളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഫിയൂസ് റോഡ്, മാര്‍ഷല്‍ പാലസ്, വാലസ് ക്രസന്റ്, ക്രാമൊണ്ട് പ്ലേസ് എന്നിവിടങ്ങളിലും വെള്ളം പൊങ്ങിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ലങ്കാഷയറില്‍ പത്തോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ബറോ ബെക്ക് വാട്ടര്‍വേയില്‍ മൂന്നു മണിക്കൂറിനുള്ളില്‍ ഒരു മീറ്ററോളമാണ് ജലനിരപ്പ് ഉയര്‍ന്നത്.
സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ ശനിയാഴ്ച (15-08-2020) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category