1 GBP = 95.60 INR                       

BREAKING NEWS

ആന്‍ മേരിയുടെ മരണത്തിന്റെ രണ്ടാഴ്ച മുമ്പ് ബളാലില്‍ കോവിഡ് സ്ഥിരീകരിച്ചത് നിര്‍ണ്ണായകമായി; അതീവ ഗുരുതരാവസ്ഥയിലുള്ള ബെന്നിയെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ കണ്ടെത്തിയത് കരളിലെ തകരാര്‍; സ്രവ പരിശോധന കാട്ടിക്കൊടുത്തത് എലി വിഷവും; കുടുംബസ്വത്തായ നാലര ഏക്കര്‍ പുരയിടവും പന്നി വളര്‍ത്തല്‍ കേന്ദ്രവും സ്വന്തമാക്കി തന്നിഷ്ടം പോലെ ജീവിക്കാമെന്ന ആല്‍ബിന്റെ മോഹം പൊളിച്ചതു കൊറോണ! ആന്‍ മേരിയുടെ ഘാതകന്റെ നാടകം പൊളിഞ്ഞത് ഇങ്ങനെ

Britishmalayali
kz´wteJI³

ബളാല്‍: കുടുംബസ്വത്തായ നാലര ഏക്കര്‍ പുരയിടവും പന്നി വളര്‍ത്തല്‍ കേന്ദ്രവും സ്വന്തമാക്കി തന്നിഷ്ടം പോലെ ജീവിക്കാമെന്ന ചിന്തയിലായിരുന്നു ആല്‍ബിന്റെ ക്രൂരത. മാതാപിതാക്കളെയും സഹോദരിയെയും കൊല്ലാന്‍ ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി നല്‍കിയത് അടിച്ചു പൊളിച്ച് ജീവിക്കാന്‍.

ബളാല്‍ അരിങ്കല്ലില്‍ 16കാരി ഐസ്‌ക്രീമില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചുവെന്നാണ് ഏവരും കരുതിയത്. എന്നാല്‍ പൊലീസിന്റെ നിര്‍ണ്ണായ നീക്കങ്ങില്‍ അതുകൊലപാതകമാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തില്‍ ഓലിക്കല്‍ ബെന്നി- ബെസി ദമ്പതികളുടെ മകനും മരിച്ച ആന്മേരിയുടെ ജ്യേഷ്ഠനുമായ ആല്‍ബിനെ (22) പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ ആര്‍ഭാട ജീവിതത്തിന് വീട്ടുകാര്‍ എതിരു നില്‍ക്കുന്നതിനാല്‍ കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കുകയായിരുന്നു ആല്‍ബിന്റെ ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞു. ഓഗസ്റ്റ് അഞ്ചിന് വൈകീട്ടാണ് ആന്മേരി മരിച്ചത്.

കൂട്ടത്തില്‍ തൊണ്ടയ്ക്ക് സുഖമില്ലാതിരുന്നതിനാല്‍ കുറച്ച് ഐസ്‌ക്രീം മാത്രം കഴിച്ച മാതാവ് ബെസി നില മെച്ചപ്പെട്ടതോടെ വീട്ടില്‍ തിരിച്ചെത്തി.കോവിഡ് പരിശോധനയില്‍ മാതാപിതാക്കളുടെ സ്രവത്തില്‍ വിഷാംശം കണ്ടതും ആന്മേരിയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ എലിവിഷമാണ് മരണകാരണമെന്ന് കണ്ടെത്തിയതുമാണ് തുമ്പായത്. പന്നി ഫാം നോക്കണം എന്ന് പറഞ്ഞ്, ആരെയും ആശുപത്രിയില്‍ കൊണ്ടുപോകാതെ ആല്‍ബിന്‍ വീട്ടില്‍ത്തന്നെ തങ്ങുകയായിരുന്നു. അയാള്‍ക്ക് മാത്രം അസുഖവും വന്നില്ല. എല്ലാവരുടേയും മരണം ഉറപ്പിക്കാനും ചികില്‍സ വൈകിപ്പിക്കാനുമായിരുന്നു ആല്‍ബിന്റെ നീക്കം. എന്നാല്‍ ഇത് 22കാരന് തന്നെ വിനയായി.

കേസെടുത്ത ചെറുപുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിനീഷ് കുമാര്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കേസ് ഇവരുടെ താമസ സ്ഥലത്തെ വെള്ളരിക്കുണ്ട് പൊലീസിന് കൈമാറുകയായിരുന്നു. വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ കെ. പ്രേംസദന്‍, എസ്. ഐ ശ്രീദാസ് പുത്തൂര്‍ എന്നിവരുടെ സംഘമാണ് കേസന്വേഷിച്ചത്. ഓഗസ്റ്റ് 7നാണ് പോസ്റ്റുമോര്‍ട്ടം കിട്ടി. എലിവിഷമാണ് മരണകാരണമെന്ന് ഡോക്ടര്‍ പൊലീസിനെ അറിയിക്കുന്നു. ഓഗസ്റ്റ് 8നായിരുന്നു ആന്മേരിയുടെ സംസ്‌കാരം. അന്ന് ആല്‍ബിനില്‍ പ്രത്യേകിച്ച് വേദനയുടെ വികാരമൊന്നും കണ്ടില്ല. ഇതോടെ ഇയാളെ പൊലീസ് ബന്ധുവീട്ടില്‍ നീരീക്ഷണത്തിലാക്കി. മൊബൈല്‍ പരിശോധനയില്‍ എലിവിഷം സെര്‍ച്ച് ചെയ്തതും കണ്ടു. ഇതോടെ അറസ്റ്റും.

അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് ആല്‍ബിനെ അച്ഛനും അമ്മയും വഴക്ക് പറയുമായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാരെ വകവരുത്താന്‍ ആല്‍ബിന്‍ തിരുമാനിക്കുന്നു. ആദ്യ ശ്രമത്തില്‍ കോഴിക്കറിയില്‍ എലി വിഷം ചേര്‍ത്ത് വീട്ടുകാര്‍ക്ക് നല്‍കി. എന്നാല്‍ ആല്‍ബിന്‍ വിചാരിച്ചത് പോലെയൊന്നും നടന്നില്ല. തുടര്‍ന്ന് ഗൂഗിളില്‍ തെരഞ്ഞു. എലി വിഷം പഴയതായതുകൊണ്ട് വീര്യം നഷ്ടപ്പെട്ടിരുന്നുവെന്ന് മനസിലാക്കി. പുതിയ എലി വിഷം വാങ്ങി. എസ് ക്രീം ഉണ്ടാക്കിയപ്പോള്‍ അതില്‍ വിഷം ചേര്‍ത്തു

ആന്മേരി മരിക്കുന്നതിന് നാലുദിവസം മുമ്പ് ബെന്നിയുടെ വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയിരുന്നു. അന്നുതന്നെ ആന്‍ മേരിയും പിതാവ് ബെന്നിയും കഴിച്ചു. റഫ്രിജറേറ്ററില്‍ സൂക്ഷിച്ച ബാക്കി ഐസ്‌ക്രീം ബെസിയും ആല്‍ബിനും രണ്ടുദിവസം കഴിഞ്ഞാണ് കഴിച്ചത്. ആദ്യദിവസം ഐസ്‌ക്രീം കഴിച്ചപ്പോള്‍തന്നെ ആന്മേരിക്ക് ഛര്‍ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടു. പിതാവ് ബെന്നിയെയും പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടന്ന പരിശോധനയില്‍ ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നതായി കണ്ടെത്തി. സ്ഥിതി വഷളായപ്പോള്‍ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടയില്‍ മാതാവ് ബെസിയെയും ആല്‍ബിനെയും കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാതാവിന്റെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയപ്പോള്‍ ആല്‍ബിന്റെ ശരീരത്തില്‍ വിഷാംശമില്ലായിരുന്നു. ബെന്നിയുടെയും മരിച്ച ആന്മേരിയുടെയും രക്തത്തില്‍ എലിവിഷത്തിന്റെ അംശം കണ്ടെത്തിയതോടെ സംശയം ബലപ്പെട്ടു. ഐസ്‌ക്രീമില്‍ എലിവിഷത്തിന്റെ അംശം എങ്ങനെ വന്നുവെന്ന പൊലീസ് അന്വേഷണമാണ് ആല്‍ബിനില്‍ എത്തിച്ചേര്‍ന്നത്. ആന്‍ മേരിയുടെ മരണത്തിന്റെ രണ്ടാഴ്ചമുമ്പ് ബളാല്‍ അരിങ്കല്ലില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ കുടുംബത്തില്‍ ആര്‍ക്കെങ്കിലും കോവിഡ് ബാധയുണ്ടോ എന്നറിയാന്‍ ബെന്നിയെ ആന്റിജന്‍ ടെസ്റ്റിന് വിധേയനാക്കിയപ്പോഴാണ് കരള്‍ ഉള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങളില്‍ ഗുരുതര തകരാര്‍ കണ്ടെത്തിയത്. ബെസിയുടെ സ്രവ പരിശോധനയില്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തി.

ആന്മേരിയുടെ രക്ത പരിശോധനയിലും എലിവിഷത്തിന്റെ അംശം കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് വ്യക്തമാക്കുക കൂടി ചെയ്തതോടെ ചെറുപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വിശദമായ അന്വേഷണത്തിനായി വെള്ളരിക്കുണ്ട് പൊലീസിന് കൈമാറി. തുടര്‍ന്ന് ആല്‍ബിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ക്രൂരത വെളിപ്പെട്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category