1 GBP = 94.70 INR                       

BREAKING NEWS

ഒന്നര മിനിറ്റ് നീണ്ട ഉഗ്ര സ്ഫോടനം; വീടുകളില്‍ വിള്ളല്‍ കണ്ടതോടെ നിലവിളിയുമായി എല്ലാവരും പുറത്തേക്ക് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു; ഭൂചലനമെന്ന് കരുതിയെങ്കിലും ആശങ്ക വേണ്ടെന്ന് വിദഗ്ദ്ധര്‍; ഭൂമിയുടെ അടിത്തട്ടില്‍ പലതരം പാളികള്‍ ഉള്ളതില്‍ ചെളി കൊണ്ടുള്ള പാളിയില്‍ വെള്ളം നിറയുകയും ഇതു താങ്ങാനാകാതെ വന്നപ്പോള്‍ മര്‍ദം പുറന്തള്ളിയതും ഭയപ്പാടുണ്ടാക്കി; ഞെട്ടല്‍ മാറാതെ തിരുവന്‍വണ്ടൂര്‍ ഗ്രാമം; പ്രളയകാലത്ത് ചെങ്ങന്നൂരിനെ നടുക്കി മറ്റൊരു പ്രകൃതി പ്രതിഭാസവും

Britishmalayali
kz´wteJI³

ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഭൂമിക്കടിയില്‍ നിന്ന് കേട്ട സ്ഫോടനശബ്ദം ആശങ്കയാകുന്നു. വീടുകള്‍ക്കു വിള്ളല്‍ സംഭവിച്ചതോടെ ഭൂചലനം എന്ന് ആശങ്ക പരന്നു. എന്നാല്‍ ഉണ്ടായത് ഭൂമിക്കടിയിലെ മര്‍ദവ്യതിയാനമെന്നു വിദഗ്ദ്ധര്‍ പറയുന്നു. ഇന്നലെ രാവിലെ 11.50നാണു പഞ്ചായത്തിലെ 4, 5, 12 വാര്‍ഡുകളില്‍ ഒന്നര മിനിറ്റ് നീണ്ടുനിന്ന വന്‍ സ്ഫോടനശബ്ദം ഉണ്ടായത്.

ഒട്ടേറെപ്പേര്‍ ഭയന്നു വീടിനു പുറത്തേക്കോടി. പല വീടുകളുടെയും ഭിത്തിയില്‍ വിള്ളലുകളുണ്ടായി. എന്നാല്‍, ഭൂമിക്കടിയിലെ മര്‍ദവ്യതിയാനത്തെ തുടര്‍ന്നാണു ശബ്ദം ഉണ്ടായതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും, സ്ഥലത്തു പരിശോധന നടത്തിയ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് അസി. ജിയോളജിസ്റ്റ് ഡോ. എ.ബദറുദ്ദീന്‍ പറഞ്ഞു. ഈ മേഖല പ്രളയ ഭീതിയിലായിരുന്നു. ഇത് മാറുന്നതിനിടെയാണ് ഭൂമിക്കിടയില്‍ നിന്നും സ്ഫോടനം ഉണ്ടായത്. ഇതോടെ വന്‍ ഭൂചലനമുണ്ടാകാന്‍ പോകുന്നുവെന്ന ആശങ്ക സജീവമാകുകയായിരുന്നു. ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ദ്ധര്‍ പറയുമ്പോഴും ഭയപ്പാടിലാണ് തിരുവന്‍വണ്ടൂര്‍ ഗ്രാമം

4, 5,12 വാര്‍ഡുകളില്‍ ഉഗ്രശബ്ദം കേട്ട് ആളുകള്‍ വീടിനു പുറത്തേയ്ക്ക് ഓടിയിറങ്ങി. ചെങ്ങന്നൂര്‍ ആര്‍ഡിഒ ജി ഉഷാകുമാരിയുടെ നേതൃത്വത്തില്‍ റവന്യു സംഘം സ്ഥലത്തെത്തി. ആങ്ങായില്‍ എ ഐ എബ്രഹാം, ജോയി യോഹന്നാന്‍, ഇലവും പറമ്പില്‍ കുരിയാക്കോസ്, തങ്കച്ചന്‍, അനിയന്‍ എബ്രഹാം എന്നിവരുടേതുള്‍പ്പെടെ 18 ലേറെ വീടുകള്‍ക്ക് പൊട്ടലുകള്‍ ഉണ്ട്.

ഒന്നര മിനിറ്റ് നീണ്ടുനിന്ന വന്‍ ശബ്ദമാണ് നാടിനെ ഭയപ്പെടുത്തിയത്. ഒന്നര കിലോമീറ്റര്‍ വിസ്തൃതിയില്‍ കനത്ത സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. വീടുകളുടെയും ഭിത്തിയില്‍ ചെറുതും വലുതുമായ വിള്ളലുകളുണ്ടായതോടെ പലരും ഭയന്നു പുറത്തേക്കോടി. 4ാം വാര്‍ഡ് ഇലവുംപറമ്പില്‍ വര്‍ഗീസിന്റെ വീട്ടിലെ അടുക്കളയുടെ സ്ലാബിന്റെ കോണ്‍ക്രീറ്റ് അടര്‍ന്നു.പാത്രങ്ങളും വീട്ടുപകരണങ്ങളും കുലുങ്ങിയതായി നാട്ടുകാര്‍ പറയുന്നു.

വിവരം അറിഞ്ഞു സജി ചെറിയാന്‍ എംഎല്‍എയും ആര്‍ഡിഒ ജി.ഉഷാകുമാരിയുടെ നേതൃത്വത്തില്‍ റവന്യു സംഘവും സ്ഥലത്തെത്തി. പിന്നെ വിദഗ്ധരും. ഭൂമിയുടെ അടിത്തട്ടില്‍ പലതരം പാളികള്‍ ഉള്ളതില്‍, ചെളി കൊണ്ടുള്ള പാളിയില്‍ വെള്ളം നിറയുകയും ഇതു താങ്ങാനാകാതെ വന്നപ്പോള്‍ മര്‍ദം പുറന്തള്ളിയതുമാണു തിരുവന്‍വണ്ടൂരില്‍ സംഭവിച്ചത് എന്ന് അവര്‍ കണ്ടെത്തി. ഭൂചലനം ഒരു ചെറിയ പ്രദേശത്തു മാത്രമായി അനുഭവപ്പെടില്ല. ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നും അറിയിച്ചു.

മഴക്കാലത്തിനു ശേഷം ചില സ്ഥലങ്ങളില്‍ രണ്ടുമൂന്ന് വര്‍ഷമായി കണ്ടുവരുന്ന പ്രതിഭാസമാണിതെന്ന് അവര്‍ പറഞ്ഞു. ചെളിമാറി ഭൂജലം ഒഴുകിപ്പോകുന്ന സമയത്തുണ്ടാകുന്ന പ്രതിഭാസമാണ്. ആലപ്പുഴയുടെ തീരപ്രദേശങ്ങള്‍ മണല്‍ പ്രദേശമായതിനാല്‍ മണ്ണിടിയുകയും കിണര്‍ താഴുകയും ചെയ്യാറുണ്ട്. ഏതാണ്ട് സമാനമായ ഭൂഘടനയാണ് ഇവിടെയും. ഇവിടെ 30 മീറ്റര്‍ വെട്ടുകല്‍ പാളിയും ചെളിയും അതുകഴിഞ്ഞാല്‍ പാറയുമാണ്. ഇതാണ് സ്ഫോടന ശബദത്തിന് കാരണമായ പ്രതിഭാസമുണ്ടാക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category