1 GBP = 95.60 INR                       

BREAKING NEWS

പത്താംക്ലാസ് കഴിഞ്ഞ് പോയത് വൈദികവൃത്തി പഠിക്കാന്‍ സെമിനാരിയില്‍; മതില്‍ ചാടി എത്തിയ യുവാവ് പിന്നീട് നയിച്ചത് വഴിവിട്ട യാത്ര; വീട്ടിലെ ശല്യം കാരണം ഐടിഎ പഠിക്കാനെന്ന് പറഞ്ഞ് തമിഴ്നാട്ടില്‍ പോയി ഹോട്ടല്‍ ജോലി ചെയ്തു; കോവിഡില്‍ ജോലി പോയപ്പോള്‍ തിരിച്ചെത്തി; പ്രണയ വിവാഹത്തിന് തടസ്സം വീട്ടുകാരെന്ന പകയില്‍ ആസൂത്രണം; അശ്ലീല വീഡിയോ കണ്ടത് സഹോദരി അറിഞ്ഞതോടെ 'എലിവിഷം' എത്തി; അസുഖം നടിച്ചിട്ടും രക്തപരിശോധനയില്‍ ചതിച്ചു; ആന്‍ മേരിയെ കൊന്ന ആല്‍ബി കുടുങ്ങുമ്പോള്‍

Britishmalayali
kz´wteJI³

വെള്ളരിക്കുണ്ട്: ബളാല്‍ അരീങ്കല്ലില്‍ എലിവിഷം ഉള്ളില്‍ച്ചെന്ന് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ സഹോദരനെ കുടുക്കിയതും മൊബൈല്‍ ഫോണില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍. സഹോദരിയുടെ മൃതദേഹം വീട്ടിലെത്തിച്ചിട്ടും ആല്‍ബിനു യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല. ഇതും സംശയത്തിന് കാരണമായി. എലി വിഷത്തിന്റെ അംശം എങ്ങനെ മരിച്ച സഹോദരിയുടെ ശരീരത്തില്‍ വന്നുവെന്നുള്ള അന്വേഷണമാണ് സഹോദരനില്‍ അന്വേഷണം എത്തിച്ചത്. അങ്ങനെ കേരളാ പൊലീസിന്റെ അന്വേഷണ മികവിന് മറ്റൊരു തെളിവ് കൂടിയാണ് ഈ കൊലപാതകവും.

ബളാല്‍ അരീങ്കല്ലില്‍ ഓലിക്കല്‍ ബെന്നിയുടെയും ബെസിയുടെയും മകള്‍ ആന്മേരി(16)യുടെ മരണത്തില്‍ സഹോദരന്‍ ആല്‍ബി(22)നെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റുചെയ്തത്. പിതാവിനെയും മാതാവിനെയും സഹോദരിയെയും കൊലപ്പെടുത്താന്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്ന് ചോദ്യംചെയ്യലില്‍ ആല്‍ബിന്‍ സമ്മതിച്ചു. ആന്മേരിക്കൊപ്പം ഐസ്‌ക്രീം കഴിച്ച ബെന്നി പയ്യന്നൂര്‍ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരനിലയിലാണ്. സുഖലോലുപനായി ജീവിക്കാന്‍ കുടുംബാംഗങ്ങള്‍ തടസ്സമെന്നുതോന്നിയതിനാലാണ് മൂന്നുപേരെയും വകവരുത്താന്‍ ആല്‍ബിന്‍ തീരുമാനിച്ചത്. എലിവിഷം നേരിയ അളവില്‍ കോഴിക്കറിയില്‍ കലര്‍ത്തിയായിരുന്നു ആദ്യശ്രമം. അത് പാളിയതിനെ തുടര്‍ന്നാണ് ഐസ്‌ക്രീല്‍ വിഷം കലര്‍ത്തി നല്‍കി.

പുതിയ എലിവിഷം വാങ്ങി. സഹോദരിക്കൊപ്പം ചേര്‍ന്ന് ജൂലായ് 30-ന് ഐസ്‌ക്രീം ഉണ്ടാക്കി. രണ്ടു പാത്രങ്ങളിലായി റഫ്രിജറേറ്ററില്‍ വെച്ചു. അടുത്തദിവസം നാലുപേരും ചേര്‍ന്ന് ഒരു പാത്രത്തിലേത് കഴിച്ചു. രണ്ടാമത്തെ പാത്രത്തിലുള്ള ഐസ്‌ക്രീമില്‍ ആരും കാണാതെ ആല്‍ബിന്‍ എലിവിഷത്തിന്റെ പകുതി കലര്‍ത്തി. തൊട്ടടുത്ത ദിവസം ബെന്നിയും ആന്മേരിയും ഇത് കഴിച്ചു. ബെസി കുറച്ചുമാത്രം കഴിച്ചതിനാല്‍ രക്ഷപ്പെട്ടു. ഓഗസ്റ്റ് അഞ്ചിനാണ് ചെറുപുഴ സ്വകാര്യ ആശുപത്രിയില്‍ ആന്മേരി മരിച്ചത്. എലിവിഷം നേരിയ അളവില്‍ കോഴിക്കറിയില്‍ കലര്‍ത്തിയുള്ള ആദ്യ ശ്രമത്തില്‍ സഹോദരി ഉള്‍പ്പെടെ മൂന്നുപേര്‍ക്കും നേരിയ ശാരീരിക അസ്വസ്ഥതകളുണ്ടായെങ്കിലും വിഷബാധയാണെന്നു മനസ്സിലായില്ല.

പത്താതരം കഴിഞ്ഞ് വൈദികവൃത്തി പഠിക്കാന്‍ സെമിനാരിയില്‍പ്പോയ ആല്‍ബിന്‍ ഒരുവര്‍ഷത്തിനുശേഷം അതുപേക്ഷിച്ച് തിരിച്ചുവന്നു. പഠനം നിര്‍ത്തി വഴിതെറ്റിയ ബന്ധങ്ങളിലൂടെ പോകുന്നത് പിതാവും മാതാവും ചോദ്യം ചെയ്യുന്നതില്‍ ആല്‍ബിന് കടുത്ത ദേഷ്യമായി. ഏതാനും മാസംമുമ്പ് തമിഴ്നാട്ടിലേക്കുപോയി. അവിടെ ഐ.ടി.ഐ. പഠനമാണെന്നാണ് നാട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍, കമ്പത്ത് ഹോട്ടലില്‍ പണിയായിരുന്നു. കോവിഡ് വ്യാപകമായതോടെ ഒന്നരമാസം മുമ്പാണ് തിരിച്ചെത്തിയത്. പ്രണയവിവാഹം നടത്താന്‍ വേണ്ടി കൊല ചെയ്തതായാണ് പൊലീസ് പറയുന്നത്. സഹോദരിയോട് മോശമായി പെരുമാറാന്‍ ശ്രമിച്ചതും അശ്ലീല വിഡിയോ കാണുന്നതും സഹോദരി വീട്ടുകാരോട് പറയുമോ എന്ന ആശങ്കയും പ്രതിക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തന്റെ സുഹൃത്തുക്കളെ വീട്ടുകാര്‍ക്കിഷ്ടമല്ലാത്തതും പ്രതിയെ ചൊടിപ്പിച്ചിരുന്നത്രേ.

പരിശോധനയില്‍ രക്തത്തില്‍ എലിവിഷത്തിന്റ അംശം കണ്ടെത്തി. അസ്വാസ്ഥ്യമുണ്ടെന്ന് അഭിനയിച്ച് എത്തിയ ആല്‍ബിന്റെ രക്തത്തില്‍ വിഷാംശം കണ്ടെത്തിയതുമില്ല. ആന്‍ മരിയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വിഷസാന്നിധ്യമാണ് മരണകാരണമായി ഉണ്ടായിരുന്നത്. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി ഐസ്‌ക്രീം ഉള്‍പ്പെടെയുള്ളവ ശേഖരിച്ച് പരിശോധന നടത്തി. പിന്നീടുള്ള പരിശോധനയിലാണ് ആല്‍ബിന്‍ അറസ്റ്റിലായത്. ഛര്‍ദിയും പനിയും ബാധിച്ച ആന്മേരിയെ വെള്ളരിക്കുണ്ടിലെ സഹകരണ ആശുപത്രില്‍ പരിശോധിച്ചപ്പോള്‍ കരളിനു പ്രശ്നമുണ്ടന്നും മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമുണ്ടെന്നും അറിക്കുകയും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിറ്റേന്നു ഡിസ്ചാര്‍ജ് വാങ്ങി നാടന്‍ ചികിത്സ ആരംഭിച്ചു. ബുധനാഴ്ച അസുഖം കൂടി ചെറുപുഴയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ച ഉടന്‍ മരിക്കുകയായിരുന്നു.

തൊട്ടു പിന്നാലെയാണു പിതാവ് ബെന്നിയെ ഛര്‍ദിയെ തുടര്‍ന്ന് പയ്യന്നൂര്‍ സ്വകാര്യാശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. അമ്മ ബെസിയും മകന്‍ ആല്‍ബിനും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാപിതാക്കളുടെ സ്രവ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തില്‍ വിഷാംശം കണ്ടെത്തിയത്. ആന്മേരിയുടെ രക്ത പരിശോധനയിലും എലിവിഷത്തിന്റെ അംശം കണ്ടെത്തി.

ഐസ്‌ക്രീം ഉണ്ടാക്കാനുപയോഗിച്ച സാധനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും വീട് പൂട്ടി സീല്‍ ചെയ്യുകയും ചെയ്തിരുന്നു. എലി വിഷത്തിന്റെ അംശം എങ്ങിനെ വന്നുവെന്നുള്ള അന്വേഷണമാണ് സഹോദരനില്‍ എത്തിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category