1 GBP = 98.40 INR                       

BREAKING NEWS

കോവിഡ് കാലത്തെ ആദ്യ പരീക്ഷാഫലം പുറത്ത്; എ ലെവല്‍ പരീക്ഷാഫല നിര്‍ണ്ണയം നടത്തിയത് നാടകീയമായി; പതിനായിരങ്ങള്‍ക്ക് ഇനി യൂണിവേഴ്സിറ്റികളില്‍ പഠിക്കാം; എ ലെവല്‍ പരീക്ഷാ ഫലത്തെ കുറിച്ചറിയേണ്ടവ

Britishmalayali
kz´wteJI³

താരതമ്യേന മോശപ്പെട്ട ചുറ്റുപാടുകളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കനത്ത ആഘാതമാണ് ഇന്നലെ പുറത്തുവന്ന എ ലെവല്‍ പരീക്ഷാ ഫലം നല്‍കിയിരിക്കുന്നത്. ഏകദേശം 10 ശതമാനത്തോളം ഗ്രേഡില്‍ കുറവുണ്ടായതായി കണക്കാക്കപ്പെടുന്നു. അദ്ധ്യാപകര്‍ നല്‍കിയ ഗ്രേഡുകളില്‍ ഒരു സര്‍ക്കാര്‍ കമ്പ്യുട്ടര്‍ അല്‍ഗൊരിതം മാറ്റങ്ങള്‍ വരുത്തിയതിനെ തുടര്‍ന്നാണ് ഇത് സംഭവിച്ചത്. എല്ലാ പരീക്ഷകളിലു, 40% വരെ ഗ്രേഡുകള്‍ താഴ്ത്തിയിട്ടുണ്ട്.

പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ 74.6 ശതമാനം പേര്‍ക്കാണ് സി ഗ്രേഡോ അതിന് മുകളിലോ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ അല്‍ഗൊരിതം ഗ്രേഡുകള്‍ താഴ്ത്തിയതിനാല്‍ 85 ശതമാനം പേര്‍ ഈ വിഭാഗത്തില്‍ പെട്ടിരിക്കുകയാണ്. ഏകദേശം 10.4 ശതമാനം വരും ഇത്.അതേ സമയം മദ്ധ്യവര്‍ത്തി വിഭാഗത്തില്‍ പെടുന്ന കുട്ടികളില്‍ 9.49 ശതമാനത്തിനും ധനിക കുടുംബങ്ങളിലെ കുട്ടികളില്‍ 8.3 ശതമാനത്തിനും ഗ്രേഡുകളില്‍ കുറവു വന്നിട്ടുണ്ട്.

എന്നിരുന്നാലും ഇത്തവണ പാവപ്പെട്ട വീടുകളില്‍ നിന്നും യൂണിവേഴ്സിറ്റിയില്‍ പോകുന്ന കുട്ടികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിക്കപ്പെടും.പരീക്ഷകള്‍ റദ്ദാക്കപ്പെടുകയും വിദേശ വിദ്യാര്‍ത്ഥികള്‍ വരാന്‍ മടിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ യൂണിവേഴ്സിറ്റികള്‍ നിബന്ധനകളില്‍ വരുത്തിയ ഇളവുകള്‍ മൂലമാണ് ഇത് സാധ്യമാകുന്നത്. വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള വിവരങ്ങള്‍ കാണിക്കുന്നത് 18 വയസ്സ് പ്രായമുള്ള 20,000 പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം യൂണിവേഴ്സിറ്റികളില്‍ പ്രവേശനം ലഭിച്ചു എന്നാണ്.

ഇത് മൊത്തം വിദ്യാര്‍ത്ഥികളുടെ 19.1 ശതമാനം വരും. കഴിഞ്ഞവര്‍ഷം ഇത് 16.1 ശതമാനം മാത്രമായിരുന്നു. വെയില്‍സില്‍ 17.4 ശതമാനം പാവപ്പെട്ട കുട്ടികള്‍ യൂണിവേഴ്സിറ്റിയില്‍ പ്രവേശനം നേടിയപ്പോള്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഇത് 18.3 ശതമാനമാണ്. മൊത്തത്തില്‍ 2,10,000 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വര്‍ഷം യൂണിവേഴ്സിറ്റികളില്‍ പ്രവേശന ലഭിക്കുക.

എന്നാല്‍ എല്ലാ പ്രായക്കാരുടെയും കണക്കുകള്‍ നോക്കുമ്പോള്‍ 3,58,860 വിദ്യാര്‍ത്ഥികള്‍ക്കാണ് ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളില്‍ പ്രവേശനം ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.9 ശതമാനം കൂടുതലാണിത്. അതേ സമയം യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 26,440 വിദ്യാര്‍ത്ഥികള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുണ്ടായപ്പോള്‍ ഈ വര്‍ഷം അത് 22,430 ആയി ചുരുങ്ങി.

സ്വകാര്യ സ്‌കൂളുകളാണ് ഈ വര്‍ഷം പ്രകടനത്തില്‍ മുന്നിട്ട് നിന്നത്. എ, എ* ഗ്രേഡുകളില്‍ 4.7 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. മൊത്തത്തില്‍ ഉന്നത ഗ്രേഡ് സമ്പാദിച്ച കുട്ടികളുടെ എണ്ണത്തില്‍ 2 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. അക്കാഡമീസില്‍ 1.7 ശതമാനവും ഗ്രാമറുകളില്‍ 1.2 ശതമാനവും വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, സിക്സ്ത് ഫോം, എഫ് ഇ, ടേര്‍ഷ്യറി കോളേജുകള്‍ എന്നിവയില്‍ 0.3 ശതമാനത്തിന്റെ വളര്‍ച്ച മാത്രമേ ഉണ്ടായിട്ടുള്ളൂ.

എന്നാല്‍ ഈ ഫലം നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നു എന്നാണ് വിദ്യാഭ്യാസ രംഗത്തെ പല പ്രമുഖരും പറയുന്നത്. സ്വകാര്യസ്‌കൂളുകള്‍ക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാനായത് ക്ലാസ്സുകളില്‍ കുറച്ച് കുട്ടികള്‍ മാത്രം ഉണ്ടായിരുന്നതിനാല്‍ അവര്‍ക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ മോഡറേഷന്‍ ഒഴിവാക്കാനായി എന്നതിനാലാണ് എന്നൊരു ആരോപണവും ഉയരുന്നുണ്ട്.

എന്നാല്‍ ഫലനിര്‍ണ്ണയത്തില്‍ ഏതെങ്കിലും തരത്തിലുള്ള വേര്‍തിരിവുകള്‍ ഉണ്ടായിട്ടില്ല എന്നാണ് പരീക്ഷാ നിരീക്ഷകരായ ഓഫ്ക്വാല്‍ പറയുന്നത്. എല്ലാ വിഭാഗങ്ങളിലേയും കുട്ടികളുടെ ഫലങ്ങളില്‍ വന്ന വ്യത്യാസം താരതമ്യേന സമാനമായതും പ്രവചിക്കപ്പെട്ടതിനോട് അടുത്തു നില്‍ക്കുന്നതുമാണ് എന്നാണ് ഓഫ്ക്വാല്‍ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഗ്രേഡുകള്‍ കുറച്ചതിനെതിരെ അപ്പീലിന് പോകുവാനുള്ള സ്‌കൂളുകളുടെ തീരുമാനം വിദ്യാര്‍ത്ഥികളെ അനിശ്ചിതത്വത്തില്‍ ആക്കിയിരിക്കുകയാണ്. യൂണിവേഴ്സിറ്റി അഡ്മിഷന് ഇനി മൂന്ന് ആഴ്ച്ചകള്‍ മാത്രമേയുള്ളു എന്നതാണ് അവരെ വിഷമിപ്പിക്കുന്നത്. അപ്പീല്‍ സ്വീകരിക്കാനുള്ള നടപടിക്രമം അടുത്ത ആഴ്ച്ചയോടുകൂടി മാത്രമേ പൂര്‍ത്തിയാകു എന്ന് ഓഫ്ക്വെല്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്. അപ്പീലുകളുടെ എണ്ണം കൂടുതലായതിനാല്‍ മൂന്നാഴ്ച്ചകള്‍ക്കുള്ളില്‍ തീര്‍പ്പാക്കാനും സാധിക്കുകയില്ല. ഇതാണ് വിദ്യാര്‍ത്ഥികളെ വിഷമത്തിലാക്കുന്നത്.
സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ ശനിയാഴ്ച (15-08-2020) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category